Tuesday, January 27, 2009

അക്ഷന്തവ്യം

കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ട് ആരെങ്കിലും സ്വന്തം മക‍ന് ചാള്‍സ് ശോഭരാജ് എന്നു പേരിടുമോ?

ആറ്റുനോറ്റൊരു സിനിമ പിടിച്ചാല്‍ അതിനാരെങ്കിലും മായാബസാര്‍ എന്നോ പരുന്ത് എന്നോ രൌദ്രം എന്നോ വീണ്ടും പേരു നല്‍കുമോ?

കാറുകള്‍ക്ക് പേരിടുമ്പോഴും ചില സാമാന്യബുദ്ധിയൊക്കെ നാം നിര്‍മ്മാതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. നിര്‍മ്മാതാക്കള്‍ റ്റാറ്റ ആവുമ്പോള്‍ പ്രത്യേകിച്ചും. ഇന്നത്തെക്കാലത്ത് ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്നതിന്‍റെ തെളിവല്ലേ അവര്‍ തങ്ങളുടെ കാറിന് വിസ്റ്റ എന്ന് പേരിട്ടിരിക്കുന്നത്?

ഒരു പക്ഷേ അവരാരും ആദ്യം പുറത്തിറങ്ങിയ വിസ്റ്റയുടെ പൈറേറ്റഡ് കോപ്പി പോലും ഉപയോഗിച്ചിട്ടുണ്ടാവില്ല. ഈ പ്രാവശ്യം ക്ഷമിച്ചിരിക്കുന്നു. ഇനി ആവര്‍ത്തിക്കരുത്.

3 comments:

വികടശിരോമണി said...

ഓ,ലങ്ങനെ:)

Zebu Bull::മാണിക്കൻ said...

ചാള്‍സ് ശോഭരാജിനെപ്പറ്റി എനിക്കൊന്നും അറിയില്ല. ഹിറ്റ്ലറായാലോ? :-)

അയല്‍ക്കാരന്‍ said...

തൃശ്ശൂരുള്ള എന്‍‌റെ ഒരു കൂട്ടുകാരന്‍ കഴിഞ്ഞയാഴ്ചയുണ്ടായ മോള്‍ക്ക് രേഷ്മ എന്നു പേരിട്ടു. എന്തൂട്ട് പേരെടാ ശവീ എന്നു ചോദിച്ച എന്നോട് പിന്നെ ഗിരിജ എന്നിടണമായിരുന്നോ എന്നൊരു മറുചോദ്യവുമെറിഞ്ഞ് അവന്‍ പോയി. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു?