2010-ല്‍ പുതിയൊരു സന്താനത്തിനു പ്ലാനിടുന്നതിനാല്‍ നേരത്തേ ഉറങ്ങുന്നതായി അഭിനയിക്കും. (എന്നാലേ ആദ്യ സന്താനം ഉറങ്ങിക്കിട്ടൂ.) അതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ എല്ലാ പോസ്റ്റുകളും 10 PM എന്നതിനു പകരം 9 PM-ന് പ്രസിദ്ധീകരിക്കുന്നതാണ്.
ഈ സമയമാറ്റം മൂലം വായനക്കാര്‍ക്കുണ്ടാവുന്ന അസൌകര്യത്തിന് മാപ്പൊന്നും അപേക്ഷിക്കുന്നില്ല. സൌകര്യമുള്ളവര്‍ വായിച്ചാല്‍ മതി. ഹല്ല, പിന്നെ. (പണ്ടത്തെപ്പോലെയല്ല, ഇപ്പം വലിയ സെറ്റപ്പാണ്.)
Showing posts with label അറിയിപ്പ്. Show all posts

Sunday, January 3, 2010
Thursday, January 1, 2009
പഴകിയ മുന്നറിയിപ്പുകള്‍ (2009)
(2008-ലെ മുന്നറിയിപ്പുകളുടെ വിജയത്തെത്തുടര്‍ന്ന് ഈ പരിപാടി തുടരനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.)
കേരളത്തിലെ രാഷ്ട്രീയവിലയിരുത്തല്‍
‘ബുജി’യല്ലാത്തതു കൊണ്ട് എന്നെക്കണ്ടാല്‍ വലതുപക്ഷമാണെന്നു തോന്നുമോ?
തരൂര്‍ സാറിനെ തോല്പിക്കാന്‍ ഒരു ബ്ലോഗ് കഠിനശ്രമം നടത്തിക്കൊണ്ടിരുന്നപ്പോള്‍
ഹോളി എന്ന പേരില്‍ ഒരു സെക്രട്ടറി ഉണ്ടായിരുന്നെങ്കില്‍... തിരുവനന്തപുരത്ത് ഇലക്ഷന് നില്‍ക്കാമായിരുന്നു.
കൈപ്പള്ളി സാര്‍ എന്‍റെ എഴുത്തിനെ സ്വാധീനിക്കാന്‍ ശ്രമിച്ചപ്പോള്‍
“ചെല്ല ബ്ലോഗ് നന്നാവുന്നുണ്ടു്. കുറച്ചുകൂടി സമയമെടുത്ത് ദൃതി കൂട്ടാതെ നല്ല വിഷയങ്ങള്‍ തിരഞ്ഞെടുത്തു് എഴുതണം”
-ഒഴുക്കിനൊപ്പത്തെപ്പറ്റി ഒരു പ്രമുഖ ബ്ലോഗര്‍
(ഒഴുക്കിനൊപ്പത്തെപ്പറ്റിയുള്ള നിങ്ങളുടെ പ്രതികരണവും ഇവിടെ പ്രസിദ്ധീകണ യോഗ്യമാണോ എന്നു പരിശോധിക്കാന്‍ ഉണ്ണിയുമായി ഈമെയിലില്‍ ബന്ധപ്പെടുക.)
കൈപ്പള്ളി സാറിന്‍റെ പുസ്തക പ്രദര്‍ശനം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍:
ഇന്ന് ദുര്‍ഗ്ഗാഷ്ടമി. കൈപ്പള്ളി സാര്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ ഇന്നാണ് എന്‍റെ പുസ്തകങ്ങളുടെ പടം വന്നത്. എന്നു കരുതി ഞാന്‍ നിങ്ങള്‍ വിചാരിക്കുന്ന ആളല്ല.
പഴയ എഴുത്തുകാര്‍ ഉണ്ണിയെ ശല്യം ചെയ്തു തുടങ്ങിയപ്പോള്‍:
ഈ ബ്ലോഗ് വായിക്കുന്ന പ്രമുഖരില്‍ കൈപ്പള്ളി സാര്‍, കോറോത്ത്, അനോണി ആന്‍റണി, പാമരന്‍, സിബു സാര്‍, പ്രിയ, ആഷ എന്നിവര്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ക്കും ഇവരെപ്പോലെ പ്രമുഖരിലൊരാളാവണ്ടേ? തുടര്‍ന്നും വായിക്കുക.

Wednesday, December 31, 2008
പഴകിയ മുന്നറിയിപ്പുകള്‍ (2008)
ഇങ്ങനേയിരിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഒരു മുന്നറിയിപ്പു (മുന്‍ അറിയിപ്പ്) കൊടുക്കാന്‍ തോന്നും. കൊടുത്തുകൊടുത്ത് മൂന്നാലെണ്ണമായപ്പോള്‍ ഒരു പോസ്റ്റാക്കുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ ഓരോ വര്‍ഷത്തേയും മുന്നറിയിപ്പുകള്‍ ശേഖരിച്ചുവയ്ക്കാന്‍ ഒരു പോസ്റ്റുണ്ടാക്കുന്നു.
ബുക്ക് റിപ്പബ്ലിക്കിന്‍റെ പാരമ്യത്തില്‍ എഴുതിയത്:
ഈ ബ്ലോഗിലെ പോസ്റ്റുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ മാറ്റിയെഴുതി പുസ്തകമാക്കാന്‍ താല്പര്യമുണ്ട്. ബുക്ക് റിപ്പബ്ലിക്കുകാര്‍ കവിതാബ്ലോഗുകള്‍ സകലതും പുസ്തകമാക്കിക്കഴിഞ്ഞാല്‍ ഈ ബ്ലോഗും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുസ്തകമാക്കാന്‍ വേണ്ടി കവിതകളെഴുതാനും തയ്യാറാണ്.
ബ്ലോഗനയില്‍ നിലവാരം കുറഞ്ഞ പോസ്റ്റുകള്‍ കണ്ടപ്പോള്‍:
മാതൃഭൂമി ബ്ലോഗനയില്‍ പ്രസിദ്ധീകരണത്തിന് ഇപ്പോള്‍ ഞാന്‍ ഈടാക്കുന്ന ചാര്‍ജ്ജ്: ചെറിയ പോസ്റ്റ് (100 വാക്കില്‍ താഴെയുള്ളത്) ഒന്നിന്: ആയിരം രൂപ, നീളം കൂടിയ പോസ്റ്റ് ഒന്നിന്: അയ്യായിരം രൂപ.
NDTV-യുടെ പോക്കിരിത്തരം:
ഈ ബ്ലോഗിലെ പല പോസ്റ്റുകളും ഞാന്‍ ദിനം തോറും സംവദിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളവയാണ്. എനിക്കെതിരെ കേസു കൊടുത്താല്‍ നിരുപാധികം മാപ്പുപറഞ്ഞ് അത്തരം പോസ്റ്റുകള്‍ ഞാന്‍ നീക്കം ചെയ്യും.

Subscribe to:
Posts (Atom)