ഇങ്ങനേയിരിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഒരു മുന്നറിയിപ്പു (മുന്‍ അറിയിപ്പ്) കൊടുക്കാന്‍ തോന്നും. കൊടുത്തുകൊടുത്ത് മൂന്നാലെണ്ണമായപ്പോള്‍ ഒരു പോസ്റ്റാക്കുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ ഓരോ വര്‍ഷത്തേയും മുന്നറിയിപ്പുകള്‍ ശേഖരിച്ചുവയ്ക്കാന്‍ ഒരു പോസ്റ്റുണ്ടാക്കുന്നു.
ബുക്ക് റിപ്പബ്ലിക്കിന്‍റെ പാരമ്യത്തില്‍ എഴുതിയത്:
ഈ ബ്ലോഗിലെ പോസ്റ്റുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ മാറ്റിയെഴുതി പുസ്തകമാക്കാന്‍ താല്പര്യമുണ്ട്. ബുക്ക് റിപ്പബ്ലിക്കുകാര്‍ കവിതാബ്ലോഗുകള്‍ സകലതും പുസ്തകമാക്കിക്കഴിഞ്ഞാല്‍ ഈ ബ്ലോഗും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുസ്തകമാക്കാന്‍ വേണ്ടി കവിതകളെഴുതാനും തയ്യാറാണ്.
ബ്ലോഗനയില്‍ നിലവാരം കുറഞ്ഞ പോസ്റ്റുകള്‍ കണ്ടപ്പോള്‍:
മാതൃഭൂമി ബ്ലോഗനയില്‍ പ്രസിദ്ധീകരണത്തിന് ഇപ്പോള്‍ ഞാന്‍ ഈടാക്കുന്ന ചാര്‍ജ്ജ്: ചെറിയ പോസ്റ്റ് (100 വാക്കില്‍ താഴെയുള്ളത്) ഒന്നിന്: ആയിരം രൂപ, നീളം കൂടിയ പോസ്റ്റ് ഒന്നിന്: അയ്യായിരം രൂപ.
NDTV-യുടെ പോക്കിരിത്തരം:
ഈ ബ്ലോഗിലെ പല പോസ്റ്റുകളും ഞാന്‍ ദിനം തോറും സംവദിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളവയാണ്. എനിക്കെതിരെ കേസു കൊടുത്താല്‍ നിരുപാധികം മാപ്പുപറഞ്ഞ് അത്തരം പോസ്റ്റുകള്‍ ഞാന്‍ നീക്കം ചെയ്യും.
Subscribe to:
Post Comments (Atom)
2 comments:
"ഇന്ന് ദുര്‍ഗ്ഗാഷ്ടമി. കൈപ്പള്ളി സാര്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ ഇന്നാണ് എന്‍റെ പുസ്തകങ്ങളുടെ പടം വന്നത്. എന്നു കരുതി ഞാന്‍ നിങ്ങള്‍ വിചാരിക്കുന്ന ആളല്ല"
അപ്പൊ ഇതോ ?
പിന്നെ ഞാന്‍ പണ്ടേ പ്രമുഖ ആണ്. സൊ ഇനിം ആവണ്ട :)
പ്രിയേ, നാം സംപ്രീതനായിരിക്കുന്നു. മുന്നറിയിപ്പ് ആണ്‍/പെണ്‍ ഭേദങ്ങള്‍ക്ക് അതീതമാക്കുന്നു.
Post a Comment