അമ്മേ,
സുഖമാണെന്ന് വിശ്വസിക്കുന്നു. അമേരിക്കയില് എന്തൊക്കെയോ തകര്ന്നുവീണെന്നും അത് വീണ്ടും കെട്ടിപ്പൊക്കുന്നതു വരെ മകന് ജോലിസംബന്ധിയായ മാനസികവിഷമം വരുമെന്നും ചിലപ്പോള് വീട്ടിലിരുന്ന് ജോലിചെയ്യേണ്ടി വരുമെന്നും ഒരു കാക്കാത്തി അമ്മയുടെ കൈ നോക്കിപ്പറഞ്ഞതായി സൂചിപ്പിച്ചല്ലോ. ഇവിടെ അത്രയ്ക്ക് പ്രശ്നമൊന്നുമില്ല.
അമ്മയുടെ സോഡിയാക് സൈന് Gemini ആണല്ലോ. (അറിയില്ലായിരുന്നെങ്കില് ഇപ്പോള് മനസ്സിലാക്കുക.) ജെമിനി ഒരു പോസിറ്റീവ് സൈന് ആണ്. പോസിറ്റീവ് സൈനുള്ളവരുടെ ഒരു വീക്ക്നെസ് എന്താണെന്നു വച്ചാല് അവര്ക്ക് ഈ കാക്കാത്തിമാരിലും മറ്റുമുള്ള വിശ്വാസം വളരെക്കൂടുതലാണ് എന്നതത്രേ. കാക്കാത്തി മുറ്റത്തുവന്ന് “അമ്മാ...” എന്നു വിളിക്കുമ്പോഴേയ്ക്കും ഒരു പുല്പായുമായി മുറ്റത്തിറങ്ങി “നീ പറയടീ!” എന്നു ധൃതി പിടിക്കുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്.
അതുമല്ല, കാക്കാത്തിമാരെല്ലാം തന്നെ flattery effect-ന്റെ പ്രവര്ത്തനം കാരണം കഞ്ഞികുടിമുട്ടാതെ ജീവിക്കുന്നവരാണ്. കൈനോട്ടക്കാരും കാക്കാത്തിമാരും വന്നിട്ട്, “അമ്മേ, അമ്മയെപ്പോലൊരമ്മയെ കാണാന് കിട്ടില്ലെന്നും, അമ്മ കനിവിന്റേയും ഔദാര്യതയുടേയും കേദാരമാണെന്നും ദീനാനുകമ്പയും ആശ്രിതവാത്സല്യവും അമ്മയെക്കഴിഞ്ഞിട്ടേ ഈ ഭൂമിമലയാളത്തില് മറ്റാര്ക്കെങ്കിലുമുള്ളുവെന്നും അമ്മ ഭാഗ്യവതിയും സുകൃതം ചെയ്തവളുമാണെന്നും നാത്തൂന്മാരോടും മരുമക്കളോടും ഇത്രയും സ്നേഹസമ്പന്നയായി പെരുമാറുന്ന മറ്റൊരു സ്ത്രീയെ കണ്ടുകിട്ടാന് പ്രയാസമാണെന്നും” മറ്റും പറയുമ്പോള് അമ്മയുടെ മുഖത്തുവിടരുന്ന നാണവും ആഹ്ലാദവും സംതൃപ്തിയും അഭിമാനവും തെല്ലൊരഹങ്കാരവുമില്ലേ? അതൊക്കെ flattery effect ഏശി എന്നതിന്റെ തെളിവാണ്.
ചുരുക്കിപ്പറഞ്ഞാല്, ഫ്ലാറ്ററി ഇഫക്ടും പോസിറ്റീവ് സൈനും ഒത്തു വന്നതു കൊണ്ടാണ് ആ കാക്കാത്തി പറഞ്ഞതെല്ലാം വിശ്വസനീയമാണെന്ന് അമ്മയ്ക്ക് തോന്നുന്നത്. അല്ലാതെ ഈ പറയുന്ന തരത്തിലുള്ള മാനസികവിഷമമൊന്നും ഇവിടെയില്ല. സ്റ്റോക്ക് മാര്ക്കറ്റ് എന്നു പറയുന്നത് കെട്ടിടമൊന്നുമല്ലെന്നും അത് കെട്ടിപ്പൊക്കുന്നതു വരെ ജോലി ചെയ്യാന് ഇടമില്ലെന്ന് കരുതേണ്ടെന്നും അടുത്ത തവണ വരുമ്പോള് ആ കാക്കാത്തിയോട് പറഞ്ഞേക്കണം.
മറ്റു വിശേഷമായിട്ടൊന്നുമില്ല. അവളും അവനും സുഖമായിരിക്കുന്നു.
എന്ന് സ്വന്തം,
ഞാന്.
Showing posts with label കത്ത്. Show all posts

Saturday, January 3, 2009
Wednesday, December 17, 2008
തിരിച്ചു വിളിക്കണോ?
പ്രിയപ്പെട്ട തോമ്മാച്ചാ,
ഫോണില് ഈ വിവരം സംസാരിച്ചുകൊണ്ടിരിക്കുമ്പോള് ഇടയ്ക്ക് കട്ടായിപ്പോയാലോ എന്നു കരുതിയാണ്, സുഹൃത്തേ, ഈ കത്തെഴുതുന്നത്.
കഴിഞ്ഞ ആഴ്ച (ഡിസംബര് 13-ന്) ഞാന് നിന്നോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള് ഫോണ് കട്ടായിപ്പോയത് ഓര്ക്കുമല്ലോ. ഉടന് തന്നെ ഞാന് നിന്റെ നമ്പര് റീ-ഡയല് ചെയ്തു. അപ്പോള് എന്ഗേജ്ഡ് ടോണാണ് കിട്ടിയത്. അതില് നിന്നും നീ മിക്കവാറും എന്നെ വിളിക്കാന് ശ്രമിക്കുകയായിരിക്കും എന്ന് ഞാനൂഹിച്ചു. എന്നാല് നീ ഇങ്ങോട്ടു വിളിച്ച നേരം ഞാന് നിന്നെ വിളിക്കാന് ശ്രമിക്കുകയായിരുന്നതിനാല് നിനക്കും ഒന്നുകില് എന്ഗേജ്ഡ് ടോണ് കിട്ടിക്കാണും, അല്ലെങ്കില് നേരിട്ട് എന്റെ വോയ്സ് മെയിലിലേയ്ക്കു പോയിക്കാണും. ഒരു രണ്ടു മിനിറ്റു വെയിറ്റു ചെയ്തിട്ടും നീ വിളിക്കുന്നില്ലെന്നു കണ്ട് ഞാന് വീണ്ടും നിന്നെ വിളിക്കാന് ശ്രമിച്ചു. നമ്മള് സമാന ചിന്താഗതിക്കാരായതിനാല് (അങ്ങനെയാണല്ലോ നമ്മള് സുഹൃത്തുക്കളാവുന്നതു തന്നെ) നീയും രണ്ടു മിനിറ്റു വെയിറ്റു ചെയ്തിട്ട് എന്നെ വിളിക്കാന് നോക്കി. ചുരുക്കിപ്പറഞ്ഞാല് ആരുമാരും ഗോളടിക്കാതെ പിരിഞ്ഞ സമനിലപോലെയായില്ലേ ആ ഫോണ് വിളി?
ഇനി കാര്യത്തിലേയ്ക്കു കടക്കാം. ഒരാള് മറ്റൊരാളിനെ ഫോണില് വിളിക്കുമ്പോള് ഫോണ് കട്ടായെന്നു വയ്ക്കുക. അങ്ങനെയുള്ള സന്ദര്ഭങ്ങളില് ഫോണ് വിളിച്ചയാളാണ് റീ-ഡയല് ചെയ്യേണ്ടത്. വിളി കിട്ടിയ ആളല്ല. ഞാന് തോമ്മാച്ചനെ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോണ് കട്ടായതെങ്കില് ഞാന് തിരിച്ചു വിളിക്കും. ഇനി തോമ്മാച്ചന് എന്നെ വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കട്ടായതെങ്കില് തോമ്മാച്ചന് എന്നെ തിരിച്ചു വിളിക്കാന് വേണ്ടി ഞാന് വെയിറ്റു ചെയ്യും. ഓക്കേ?
എല്ലാം പറഞ്ഞപോലെ,

Friday, November 28, 2008
ടേണ് ഇന്ഡിക്കേറ്റര്
പേരറിയാത്ത (വൃത്തികെട്ട) വാഹനമോടിപ്പുകാരന്,
വണ്ടിയുടെ ടേണ് ഇന്ഡിക്കേറ്റര് തന്റെ മനസ്സമാധനത്തിനോ മാനസ്സികോല്ലാസത്തിനോ പ്രവര്ത്തിപ്പിക്കുന്ന സാധനമല്ല. ആ പേരില്ത്തന്നെ അതിന്റെ പ്രവര്ത്തനോദ്ദേശ്യവും വിശദമാക്കുന്നുണ്ട്: ഇന്ഡിക്കേറ്റര് എന്നു പറഞ്ഞാല് ഇന്ഡിക്കേറ്റു ചെയ്യാന് ഉപയോഗിക്കുന്ന സാധനം എന്നര്ത്ഥം. സ്വയം ഇന്ഡിക്കേറ്റു ചെയ്യാനല്ല, സ്വന്തം വാഹനത്തില് കൂടെ യാത്ര ചെയ്യുന്നവരെ ഇന്ഡിക്കേറ്റു ചെയ്യാനുമല്ല. മറിച്ച്, മറ്റുവാഹനങ്ങള് ഓടിക്കുന്നവരെ ഇന്ഡിക്കേറ്റു ചെയ്യാനാണ് ‘കെടുകയും ഓഫാവുകയും’ ചെയ്യുന്ന ആ സാധനം ഉപയോഗിക്കേണ്ടുന്നത്. മനസ്സിലായോ?
ഇന്ഡിക്കേറ്റര് ഇടതു വലതും പിടിപ്പിച്ചിരിക്കുന്നത് അത്രയും നേരം നേരേ മുമ്പോട്ട് പൊയ്ക്കോണ്ടിരുന്ന വണ്ടി അധികം താമസിയാതെ ഗതിമാറി ഇടത്തോട്ടോ വലത്തോട്ടോ മാറും എന്ന് എന്നെപ്പോലെയുള്ള മറ്റു ഡ്രൈവര്മാരെ അറിയിക്കാനാണ്. അതായത്, തന്റെ വണ്ടിയുടെ ഇടതോ വലതോ പിറകിലോ പോകുന്നവര്ക്ക് തന്റെ അടുത്ത നീക്കത്തിനു തയ്യാറായിരിക്കാന്.
തന്റെ പിറകേ മൂന്നര മൈല് ഓടിച്ച എനിക്ക് തന്നോട് മൂന്നു കാര്യങ്ങള് പറയാനുണ്ട്:
ഒന്നാമത്, എക്സിറ്റ് 27 ആകുന്നതിന് ഒന്നര മൈല് മുമ്പ് താന് കഴുത്തു വളച്ച് പിന്നിലും വലതു വശത്തും വണ്ടികള് ഒന്നും ഇല്ല എന്ന് ഉറപ്പാക്കുന്നതു കണ്ടു. അതു കഴിഞ്ഞ് വലത് ഇന്ഡിക്കേറ്റര് ഇടുന്നതും ശ്രദ്ധിച്ചു. ഇന്ഡിക്കേറ്റര് ഇടുന്നതിനു മുമ്പ് പുറം തിരിഞ്ഞു നോക്കി ഇങ്ങനെ കഴുത്ത് ഉളുക്കിക്കളയണ്ട. ആരുമില്ലാത്തപ്പോള് ഇടാനുള്ളതല്ല ഇന്ഡിക്കേറ്റര്. വലതു ലെയിനിലേയ്ക്കു മാറണമെങ്കില് വലതു ഇന്ഡിക്കേറ്റര് ഇടൂ. അതു കഴിഞ്ഞ് ആളുകള് സ്ഥലം തരുമ്പോള് അങ്ങോട്ടു മാറൂ. എപ്പടി?
പിന്നെ, എക്സിറ്റ് 27 എടുത്തിട്ട് റാംപില് ഇടതു വശത്തേയ്ക്കു മാത്രം തിരിയാനുള്ള ടേണ് ലെയിനിലേയ്ക്കു കേറുമ്പോള് ഇന്ഡിക്കേറ്ററിടണം. അപ്പോള് ഇന്ഡിക്കേറ്റര് ഇടാതെ ആ ലെയിനില് കയറി ഇടതേയ്ക്കുള്ള റെഡ് ലൈറ്റില് ചെന്ന് നിന്നിട്ട് ഇടത് ഇന്ഡിക്കേറ്റര് ഇട്ടത് ആരെക്കാണിക്കാനാണ്?
അങ്ങനെ താന് 35 മൈലില് പോകവേ, പെട്ടെന്ന് ഇന്ഡിക്കേറ്ററിടാതെ വലതു വശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സില് കയറിയില്ലേ? ഞാന് തന്റെ വണ്ടിയുടെ പിന്നില് ഇടിക്കാതെ രക്ഷപ്പെട്ടത് മുജ്ജന്മ സുകൃതം കൊണ്ടാണ്. താന് (പെട്ടെന്ന്) സ്പീഡ് കുറച്ച് വലതേയ്ക്കു കയറുമെന്ന് മുന്കൂട്ടിക്കാണാന് എന്റെ കയ്യില് കവടി നിരത്താനുള്ള കോപ്പുകള് ഇല്ലെന്ന് ഇംഗ്ലീഷിലോ മലയാളത്തിലോ അല്ലാതെ ഭാഷാതീതമായി പറയാനാണ് ഒരു ഹോങ്കിന്റെ പിന്നാലെ ഞാന് എന്റെ വലതുകയ്യുടെ മദ്ധ്യവിരല് തന്നെ കാണിച്ചത്. ഫീലായിട്ടില്ലല്ലോ, അല്ലേ?
ഞാന് ലൈസന്സ് പ്ലേറ്റ് നമ്പര് കുറിച്ചു വച്ചിട്ടുണ്ട്. അപ്പോള് ഇനി എപ്പോഴെങ്കിലും കാണാം.
അത്ര വലിയ സ്നേഹത്തോടെയൊന്നുമല്ലാതെ,
(ഒപ്പ്)

Subscribe to:
Posts (Atom)