Showing posts with label ഫേയ്‍ബുക്ക്. Show all posts
Showing posts with label ഫേയ്‍ബുക്ക്. Show all posts

Wednesday, January 2, 2013

പ്രോബ്ലം സോള്‍വ്‍ഡ്!

എന്‍റെ നാട്ടില്‍ പണ്ടൊരു കുടനന്നാക്കുകാരനുണ്ടായിരുന്നു. തനിമടിയന്‍. കുടനന്നാക്കാന്‍ കൊണ്ടുപോയാല്‍ "നീയെന്തിനാ ഇത് ചീത്തയാക്കിയത്?" എന്നു ചോദിച്ച് നമ്മുടെ മേക്കിട്ടു കയറും.

കമ്പികളിലൊന്നു വളഞ്ഞ കുടയുമായൊരിക്കന്‍ ഈയുള്ളവന്‍ നന്നാക്കാന്‍ പോയി.

"ഈ വളഞ്ഞതൊന്നു നൂത്തു തരുവാന്‍ വല്ല വഴിയുമുണ്ടോ?"
"എന്തിനാടാ ചെക്കാ നൂന്നിരുന്നത് വളച്ചിട്ട് പിന്നത് നൂക്കാന്നോക്കണേ? നെനക്ക് വേറേ പണിയില്ലേ?"

ഇന്നു ഫേസ്‍ബുക്കില്‍ വന്ന ഒരു സ്റ്റാറ്റസ് കണ്ടപ്പം ഓര്‍ത്തുപോയതാ. ഇതാണ് സ്റ്റാറ്റസ്:

"FB-യിൽ ഞാന്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകൾ മുഴുവനും, ഫുൾ റെസലൂഷനിൽ, ഒറ്റയടിക്ക് ഡൌൺലോഡ് ചെയ്യാൻ പറ്റുമോ? ഒക്കേം ഡൌലോഡ് ചെയ്തിട്ട് ഇവിടെ ഒരു ബോംബും വച്ച് ഓടാൻ."

(കൊച്ചിക്കാരന്‍ ശ്രീനിയാണ് ചോദ്യകര്‍ത്താവ്.)