പയ്യന്‍സ് വളരുന്തോറും അവന്‍റെ പല ചെയ്തികളും കണ്ടിട്ട് എനിക്കങ്ങോട്ട് പിടിക്കുന്നില്ല. അഞ്ചു വയസ്സാവുന്നേയുള്ളെങ്കിലും “നെനക്ക് എവിടുന്നു കിട്ടിയെടേ ഈ കോഞ്ഞാട്ട സ്വാഭവം” എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കേണ്ട ഗതികേട്.
അതിനിടിയ്ക്കാണ് ഈ സംഭാഷണം കേള്‍ക്കുന്നത്:
അമ്മ: “അമ്മ ഡ്രസ് മാറ്റാന്‍ പോണ്, നീയും വാ, നിന്‍റെ ഉടുപ്പ് മാറ്റിത്തരാം.”
(രണ്ടും പേരും ബെഡ് റൂമിലേയ്ക്ക്)
പയ്യന്‍സ്: “അമ്മാ, അമ്മയുടെ ബായ്ക്ക് നല്ല നൈസ് ഷേപ്പ് ആണല്ലോ!”
ഹൊ! സമാധാനം. പയ്യന്‍സ് റൈറ്റ് ട്രാക്കില്‍ തന്നെ.
Showing posts with label പയ്യന്‍സ്. Show all posts

Sunday, March 28, 2010
Sunday, February 22, 2009
2008-ന്‍റെ പോക്ക്
ക്ടാവിന്‍റെ ചോദ്യം: അമ്മാ 2008 പോയാ?
അമ്മ: പോയല്ലോ. ഇപ്പം 2009 വന്നു.
ക്ടാവ്: 2008 എവ്ടെയാ പോയേ?
അമ്മ: അതിപ്പം... 2008 എന്ന വര്‍ഷം കഴിഞ്ഞു പോയി പുതിയ വര്‍ഷം വന്നു.
ക്ടാവ്: 2008 എവ്ടെയാ പോയേ?
അമ്മ: 2008 എങ്ങും പോയതല്ല. ആ വര്‍ഷം കഴിഞ്ഞു.
ക്ടാവ്: 2008 എങ്ങും പോവാതെ 2009 എന്തിനാ വന്നേ?
(പതിനഞ്ചു മിനുട്ടിനു ശേഷം)

Monday, January 5, 2009
മനതാരില്‍ നീയാണ്, സുന്ദരീ!
വര്‍ഷാന്ത്യത്തില്‍ ക്ടാവിന്‍റെ തമാശകളിലൊന്ന് പബ്ലിക്കാക്കിയിരുന്നല്ലോ. അധികമായാല്‍ അമൃതും വിഷം എന്നറിയാമെങ്കിലും ഇതാ ഫ്രെഷായിട്ട് ഒരെണ്ണം കൂടി.
ക്രിസ്മസ് കഴിഞ്ഞ് 75% വിലക്കുറച്ച് ക്രിസ്മസ് ഡെക്കറേഷനുകള്‍ വില്‍ക്കുന്ന കടകളില്‍ കയറിയിറങ്ങവേ* ഹോം ഡിപ്പോയിലുമെത്തി. ക്ടാവിന് വായിക്കാനറിയില്ലാത്തതിനാല്‍ ശ്രീമതി ഇപ്പോള്‍ കൊണ്ടു പിടിച്ച പഠിപ്പീരാണ്. ഹോം ഡിപ്പോ കണ്ടയുടനേ ചോദ്യം:
“മോനൂ, red കളറില്‍ big അക്ഷരത്തില്‍ എഴുതിയിരിക്കുന്നതെന്തെന്ന് വായിക്കുമോ?”
“That's not red color, അമ്മാ!”
“എന്തെങ്കിലും കളറാകട്ടെ, നീ വായിക്ക്.”
കുഞ്ഞാട് ഉത്സാഹഭരിതനായി: “H-O-M-E D-E-P-O-T”
“അങ്ങനെ spell ചെയ്താല്‍ എങ്ങനെ read ചെയ്യും?”
“ഹേമ ദീപക്!”
“ങേ?” ഞെട്ടിയത് ഞാനും ശ്രീമതിയും ഒരുമിച്ച്!
ക്ടാവിന്‍റെ പ്രീ-സ്കൂള്‍ ക്ലാസില്‍ ഈയിടെ ചേര്‍ന്ന കൊച്ചു സുന്ദരിയാണ് ഹേമ ദീപക് എന്ന് പ്രത്യേകം പറയേണ്ടല്ലോ.
* ക്രിസ്മസ് കഴിഞ്ഞിട്ട് എന്തിനാണ് ക്രിസ്മസ് ഡെക്കറേഷന്‍ വാങ്ങുന്നത് എന്നു ചോദിക്കുന്നവര്‍ക്ക്: ഇത് അവസാനത്തെ ക്രിസ്മസ് ഒന്നുമല്ല. അമേരിക്കയില്‍ 2010 വരേയും ലോകം മുഴുവന്‍ 2012 വരേയും ക്രിസ്മസ് ഉണ്ടാവും എന്ന കാര്യം മറക്കരുത്.

Sunday, December 28, 2008
മങ്കിരി മോഷ്ടിക്കുന്ന മോണ്‍സ്റ്റര്‍
മൂന്നരവയസ്സായ ക്ടാവിന്‍റെ തമാശകളിലൊന്നാണ്. ഇഷ്ടന്‍റെ കഥകള്‍ അവിടേയും ഇവിടേയുമായി ഒന്നുരണ്ടു തവണ മുമ്പ് പറഞ്ഞിട്ടുണ്ട്.
ഒരു ദിവസം രാത്രി ഉറങ്ങുന്നതിനും മുമ്പ് പതിവില്ലാതെ തുണി കമ്പ്ലീറ്റ് ഊരിക്കളയണമെന്ന് ക്ടാവിനൊരു വാശി. “ചൂടെട്ക്ക്ണ്” എന്നാണ് വാദം. ഒരു നിക്കറിന്‍റെ കഷണമെങ്കിലും ഇളിയിലുറപ്പിക്കാന്‍ ശ്രീമതി ഒരടവെടുത്തു: “നിക്കറിട്ടില്ലെങ്കില്‍ നിന്‍റെ മങ്കിരി മോണ്‍സ്റ്റര്‍ എടുത്തോണ്ടു പോവും.”
മോണ്‍സ്റ്ററിനെ പേടിയുള്ള ക്ടാവ് ഇതില്‍ വീഴുമെന്ന് ഉറപ്പുണ്ടായിരുന്ന ശ്രീമതി എന്നെനോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
നിമിഷാര്‍ദ്ധം പോലുമാവുന്നതിനുമുമ്പ് മറുപടി വന്നു: “ഗീതൂന്‍റെ മങ്കിരി മോന്‍സ്റ്റല് കൊണ്ടു പോയേയാണോ?”

Monday, December 1, 2008
സുന്നത്തുചെയ്ത ജോണ്‍ നായര്‍
എന്‍റെ കിടാവ് പിറന്നപ്പോള്‍, അമേരിക്കയില്‍ സാധാരണ ഡോക്ടര്‍മാര്‍ ചോദിക്കുന്ന ചോദ്യം എന്‍റെ ഡോക്ടറും എന്നോടു ചോദിച്ചു: “Do you want him circumcised?”
സുന്നത്തു കല്യാണവും നടത്തി കുട്ടിയെ നാട്ടില്‍ കൊണ്ടുചെന്നാല്‍ അപ്പൂപ്പന്‍ വീട്ടില്‍ കേറ്റില്ലെന്നറിയാമെങ്കിലും ഞാന്‍ ഡോക്ടറോടു പറഞ്ഞു: “Let me get some facts.”
വിക്കി ഇപ്രകാരം പറഞ്ഞു തന്നു:
എന്നാല്‍ ഇന്നാണെങ്കിലോ?
കണ്ടകശനിയുടെ പുതിയ കണ്ടുപിടുത്തത്തിന്‍റെ വെളിച്ചത്തില്‍, ഞാന്‍ കുട്ടിയെ സുന്നത്തു ചെയ്യിക്കുകയും ജോണ്‍ നായര്‍ എന്ന് പേരിടുകയും ചെയ്തേനെ. മൂന്നുതരം മതാധിഷ്ഠിത ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ഒറ്റയടിയ്ക്ക് ഒഴിവാക്കാമല്ലോ.

Advocates for circumcision state that it provides important health advantages which outweigh the risks, has no substantial effects on sexual function, has a low complication rate when carried out by an experienced physician, and is best performed during the neonatal period. Opponents of circumcision state that it is extremely painful, adversely affects sexual pleasure and performance, may increase the risk of certain infections, and when performed on infants and children violates the individual's human rights."വേണ്ട,” ഞാന്‍ ഡോക്ടറോടു പറഞ്ഞു.
എന്നാല്‍ ഇന്നാണെങ്കിലോ?
കണ്ടകശനിയുടെ പുതിയ കണ്ടുപിടുത്തത്തിന്‍റെ വെളിച്ചത്തില്‍, ഞാന്‍ കുട്ടിയെ സുന്നത്തു ചെയ്യിക്കുകയും ജോണ്‍ നായര്‍ എന്ന് പേരിടുകയും ചെയ്തേനെ. മൂന്നുതരം മതാധിഷ്ഠിത ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ഒറ്റയടിയ്ക്ക് ഒഴിവാക്കാമല്ലോ.
Sunday, November 23, 2008
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞര്‍
ഒന്ന്
കൂട്ടുകാരന്‍റെ മകനും (മൂത്തവന്‍) എന്‍റെ മകനും (ഇളയവന്‍) തമ്മില്‍ ഒരേ അടി. മൂത്തവന്‍ ഇളയവനിട്ട് ചെറുതായിട്ടൊന്നു കൊടുത്തു. അതുകണ്ട് മൂത്തവന്‍റെ അമ്മ ഓടിച്ചന്ന് തന്‍റെ മകനോട്: “എടാ, നീയെന്തിനാടാ ആ കൊച്ചിനെയിട്ട് തല്ലുന്നത്?”
മൂത്തവന്‍: “അമ്മേ this is my toy, he wants it now.”
മൂത്തവന്‍റെ അമ്മ: “എടാ അവനോ നീയോ മൂത്തത്? നീ അത് അവന് കൊട്. അവന്‍ കളിച്ചിട്ട് തിരിച്ചു തരും.”
മൂത്തവന്‍: “It is not my fault that I was born first.”
രണ്ട്
35 മൈല്‍ സ്പീഡുള്ള വൈന്‍ഡിംഗ് റോഡിലൂടെ 50-ല്‍ വിട്ടുവരികയായിരുന്നു. മാമ്പഴം എന്ന കവിതയാണ് കാറ് പാടിക്കൊണ്ടിരിക്കുന്നത്. പിറകിലെ കാര്‍ സീറ്റില്‍ നിന്നും മകന്‍റെ സംശയം:
“അച്ഛാ, സ്പീഡി പോവ്വാണോ?”
മകന്‍റെ പതിവില്ലാത്ത ചോദ്യം കേട്ട് ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ചോദിച്ചു: “മോന് സ്പീഡില്‍ പോണതാണോ പതുക്കെ പോണതാണോ ഇഷ്ടം?”
മകന്‍: “സ്പീഡി പോണം.”
മകനെ മാതൃകാപൌരനായി വളര്‍ത്താനുള്ള ഈയവസരം അമ്മ വിടുമോ? അമ്മ ഇടയ്ക്കു കയറി പറഞ്ഞു: “മോനേ, സ്പീഡില്‍ പോയാല്‍ ബൂബു ആവൂല്ലേ?”
മകന്‍: “ബ്ലഡ് വര്വോ?”
ചോദ്യം കഴിഞ്ഞതും, “വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍” എന്ന വരി എത്തി. എന്‍റെ കാല്‍ അറിയാതെ ബ്രേക്കിലമര്‍ന്നു.

Saturday, July 26, 2008
ഉപദ്രവം
എന്‍റെ കിടാവിനു മൂന്നു വയസ്സ്. സുഹൃത്തിനു രണ്ടു കുട്ടികള്‍: മൂത്തയാള്‍ക്ക് അഞ്ചു വയസ്സും രണ്ടാമനു രണ്ടു വയസ്സും. അങ്ങനെ ഒരു വൈകുന്നേരം കുടുംബസമേതം സുഹൃത്തിന്‍റെ വീട്ടില്‍ ചെലവഴിക്കുന്നു.
ലോകകാര്യങ്ങള്‍ പറഞ്ഞ് രണ്ട് സ്മോളും വിട്ട്, കുട്ടികളുടെ ബഹളവും കേട്ടങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു: അഞ്ചുവയസ്സുകാരന്‍ മോശമല്ലാത്ത രീതിയില്‍ ശാരീരികാക്രമണമാണ്. കുട്ടികളാവുമ്പോള്‍ കൊണ്ടും കൊടുത്തും വളരണം എന്ന അഭിപ്രായമുള്ളതു കൊണ്ട്, ഞാന്‍ അതത്ര കാര്യമാക്കിയില്ല. എന്‍റെ മകന്‍ ചെറിയ കരച്ചിലും മറ്റുമായി നില്‍ക്കുകയാണ്. എന്നിട്ടും മറ്റേയാള്‍ വിടുന്ന ലക്ഷണമില്ല. സുഹൃത്തിന്‍റെ ഇളയമകന്‍ പരിസരത്തൊക്കെയുണ്ട്. എന്‍റെ ശ്രദ്ധ വീണ്ടും സംഭാഷണത്തിലേയ്ക്കായി.
ഒരു പത്തു മിനിട്ടു കഴിഞ്ഞു കാണില്ല, വീണ്ടും അടിയുടെ പൊടിപൂരം! മകന്‍റെ മേല്‍ സുഹൃത്തിന്‍റെ മകന്‍റെ വക പഞ്ചവാദ്യം! സ്വയരക്ഷ പഠിക്കട്ടെ എന്നു കരുതി ഞാന്‍ മൌനത്തില്‍ തന്നെ. ഭാര്യയും സുഹൃത്തിന്‍റെ ഭാര്യയും സിനിമാ, പാചക, പരദൂഷണലോകത്താണ്. ഞങ്ങള്‍ ആണവക്കരാറിലും.
വീണ്ടും പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞിട്ടുണ്ടാവണം. ഒരു ബഹളം കേട്ടു നോക്കിയപ്പോള്‍ മകന്‍റെ പല്ലിനിട്ടാണ് ഇത്തവണ പഞ്ച്. ഞാന്‍ ശിലായുഗത്തില്‍ തന്നെ. പഞ്ചു കിട്ടി ഒന്നു നിലവിളിച്ച ശേഷം, എന്‍റെ മകന്‍ സുഹൃത്തിന്‍റെ ഇളയവന്‍ രണ്ടു വയസ്സുകാരനിട്ട് ഒന്നു കൊടുത്തു.
“മോനേ,” ഞാന്‍ വിലക്കുന്ന ശബ്ദത്തില്‍ തടഞ്ഞു.
ഇളയവന്‍റെ കരച്ചില്‍ കേട്ട് എങ്ങു നിന്നോ സുഹൃത്തിന്‍റെ ഭാര്യ ഓടി വന്നു. എന്നിട്ട് എന്‍റെ മകനെ നോക്കി: “ഇവന്‍ തരം നോക്കാതെ ഭയങ്കര ഉപദ്രവമാണല്ലോ!”

Subscribe to:
Posts (Atom)