മൌനങ്ങളേ ചാഞ്ചാടുവാന്‍ എന്ന വരികള്‍ എഴുതിക്കഴിഞ്ഞ ശേഷം (എനിക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാത്ത) കവി(യെന്നു സ്വയം വിശേഷിപ്പിക്കുന്ന) ശ്രീ. ബിച്ചു തിരുമലയുടെ മനസ്സില്‍ ആദ്യം ഓടിവന്ന ജീവി. അഥവാ, മിന്നാമിനുങ്ങിന്‍റെ കുഞ്ഞ്.
Showing posts with label സിനിമ. Show all posts

Sunday, February 24, 2013
മൌനങ്ങളേ ചാഞ്ചാടുവാന്‍
ആരാണിവന്‍?
മൌനങ്ങളേ ചാഞ്ചാടുവാന്‍ എന്ന വരികള്‍ എഴുതിക്കഴിഞ്ഞ ശേഷം (എനിക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാത്ത) കവി(യെന്നു സ്വയം വിശേഷിപ്പിക്കുന്ന) ശ്രീ. ബിച്ചു തിരുമലയുടെ മനസ്സില്‍ ആദ്യം ഓടിവന്ന ജീവി. അഥവാ, മിന്നാമിനുങ്ങിന്‍റെ കുഞ്ഞ്.
മൌനങ്ങളേ ചാഞ്ചാടുവാന്‍ എന്ന വരികള്‍ എഴുതിക്കഴിഞ്ഞ ശേഷം (എനിക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാത്ത) കവി(യെന്നു സ്വയം വിശേഷിപ്പിക്കുന്ന) ശ്രീ. ബിച്ചു തിരുമലയുടെ മനസ്സില്‍ ആദ്യം ഓടിവന്ന ജീവി. അഥവാ, മിന്നാമിനുങ്ങിന്‍റെ കുഞ്ഞ്.
Monday, March 29, 2010
ടിനി ടോമിന്‍റെ ഇംഗ്ലീഷ്
പണ്ട് എംജീ ശ്രീകുമാരന്‍ ഓഡിയന്‍ എന്നു പറഞ്ഞെന്നു പറഞ്ഞ് എന്തു ബഹളമായിരുന്നു. പിന്നീടാണ് അച്ചുതാനന്ദന്‍ ഡല്‍ഹിയിലോ മറ്റോ പോയി ഹിന്ദിക്കാരുടെ വാ പൊളിയുന്ന ഇംഗ്ലീഷു കാച്ചിയത്. അതും പഴങ്കഥയായപ്പോള്‍ നമ്മുടെ സ്വന്തം ടീച്ചര്‍ (എന്‍റെ ട്യൂഷന്‍ ടീച്ചറല്ല) ഇടിവെട്ട് ഇംഗ്ലീഷു പറഞ്ഞതായി വാര്‍ത്തവന്നതുകണ്ട് നമ്മള്‍ ആനന്ദനടനമാടി.
വലിയവര് പറയുമ്പോഴാണല്ലോ ബ്ലോഗില്‍ വാര്‍ത്ത വരുന്നത്.
എന്നാല്‍ ഈ ബ്ലോഗിന് വലിപ്പച്ചെറുപ്പമില്ല. അതിപ്രശസ്തര്‍ മുതല്‍ ടിനി ടോം വരെയുള്ളവരെ ഈ ബ്ലോഗ് ഒരുപോലെ കണക്കാക്കും.
ഏഷ്യാനെറ്റിലെ ഒരു പരിപാടിയില്ലേ? ജഗദീഷും സുരാജ് വെഞ്ഞാറമൂടനും ടിനി ടോമനും ജഡ്ജുകളായി വരുന്ന തമാശപ്പരിപാടി?
അതില്‍ ഒരു ട്രൂപ്പിന്‍റെ പ്രകടനം കഴിഞ്ഞ്, അടുത്തതവണ തെറ്റുകള്‍ തിരുത്തി മെച്ചപ്പെടുത്തണമെന്ന് ടിനി ടോം പകുതി ഇംഗ്ലീഷില്‍ അറിയിക്കുകയാണ്:
“ഇന്നത്തെ performance അത്രയ്ക്ക് perfection ആയില്ല. Rehersal-ന്‍റെ കുറവ് കാണാനുണ്ടായിരുന്നു. Next time ഈ issues maintain ചെയ്യാന്‍ try ചെയ്യണം. Thank you!”
അതെ, ടിനി ടോം. അടുത്ത തവണയും ഇംഗ്ലീഷിന്‍റെ ഈ പ്രശ്നങ്ങള്‍ maintain ചെയ്യാന്‍ ശ്രമിക്കണേ!

Friday, April 24, 2009
ഗ്ലാമറസ്
ടി. വി. യില്‍ ശോഭനയെപ്പറ്റി ഏതോ ഒരുവന്‍ പുകഴ്ത്തിപ്പാടുന്നു. അതിനിടയില്‍ ഒരു വാചകം:
“ഒന്നു രണ്ടു സിനിമകളില്‍ ഗ്ലാമറസായി അഭിനയിച്ചെങ്കിലും നാട്ടിന്‍ പുറത്തുള്ള അയലത്തെ പെണ്‍കൊടിയുടെ ഇമേജ് കൈവിടാന്‍ ശോഭന തയ്യാറായിരുന്നില്ല.”
ശോഭനയെ പൊതുവേ ഇഷ്ടമല്ലെങ്കിലും ശോഭന സുന്ദരിയായി തോന്നിയ രണ്ടു സിനിമകളില്‍ കൂടുതലുണ്ടല്ലോ എന്ന വിചാരം എന്നെ മഥിച്ചു.
ആണിന് ഒടുക്കത്തെ ഗ്ലാമര്‍ ആണെന്നു പറഞ്ഞാല്‍ അതില്‍ ഗൂഢാര്‍ത്ഥമൊന്നുമില്ല. എന്നാല്‍ ഗ്ലാമര്‍ എന്നവാക്കും സ്ത്രീയും (പ്രത്യേകിച്ച് ഒരു നടിയും) ആയി ചേര്‍ത്തു പറഞ്ഞാല്‍ അതിന് ഒരര്‍ത്ഥമേയുള്ളൂ. അവളുടെ കുറേയധികം തൊലി വസ്ത്രത്തിനിടയിലൂടെയോ വസ്ത്രമിടാത്തതിനാലോ പുറത്തു കാണുന്നു എന്നു മാത്രം.
ഇത്രയുമായപ്പോള്‍ എനിക്കൊരു ശങ്ക. ഇനി “ഗ്ലാമറസ് ആയി” എന്നു പറയുന്നതിന് “തുണിയൂരി” എന്നര്‍ത്ഥമുണ്ടാവുമോ?
പിന്നെ താമസിച്ചില്ല. നേരേ പോയി എന്‍കാര്‍ട്ട നോക്കി.

glamorousഇനി opulent എന്താണെന്നു കൂടി അറിഞ്ഞാല്‍ സുഖമായുറങ്ങാം.
1. artificially good-looking: dressed or made up to be good-looking, especially in a high-fashion manner
2. exciting and desirable: desirable, especially in an exiting, stylish, or opulent way
opulentഗോസിപ്പ് ലേഖകര്‍ വ്യഭിചരിച്ചു നശിപ്പിച്ച വാക്കായിപ്പോയല്ലോ ദൈവമേ, ഗ്ലാമറസ്!
1. lavish: characterized by an obvious or lavish display of wealth or affluence
2. ample: in richly abundant supply
Friday, March 13, 2009
സംവൃതയ്ക്കൊരു കത്ത്
(സാധാരണഗതിയില്‍ ഗ-യില്‍ തുടങ്ങുന്നവയോടൊക്കെ എനിക്ക് അലര്‍ജിയാണ്. ഗോസിപ്പ് ഒരു ഉദാഹരണം. മറ്റൊരെണ്ണം കൂടി പറയേണ്ടല്ലോ. എന്നാലും ഈ വാര്‍ത്ത കേട്ടപ്പോള്‍ അലര്‍ജി തല്കാലം മാറ്റി വയ്ക്കാതിരിക്കാന്‍ തോന്നുന്നില്ല.)
വാര്‍ത്ത പറയുന്നു:
ഇനി കത്തിലേയ്ക്ക്:
ജനലക്ഷങ്ങളുടെ പ്രിയങ്കരിയായ സംവൃതാ സുനിലിന്,
പൃഥ്വിരാജുമായി പ്രണയത്തിലാണെന്ന വാര്‍ത്ത കേട്ടു. അഭിനന്ദനങ്ങള്‍.
പ്രേമത്തിനു കണ്ണില്ല എന്നു പറയുന്നത് എത്ര ശരി! പ്രേമിച്ചു നടക്കുന്നതൊക്കെ കൊള്ളാം, കെട്ടിക്കഴിഞ്ഞാല്‍ അമ്മായിയമ്മയായി അഭിനയിക്കുന്നത് ആരായിരിക്കുമെന്ന് വല്ല ഊഹവുമുണ്ടോ? ഇത് ജീവിതമാണു പെണ്ണേ, അഭിനയമല്ല. പേടി തോന്നിത്തുടങ്ങിയിട്ടെങ്കില്‍ അത് തോന്നാന്‍ പറ്റിയ സമയമാണിത്. അതല്ല, സോപ്പിട്ടൊക്കെ നിന്നോളാമെന്നാണെങ്കില്‍, നീയായി, നിന്‍റെ പാടായി.
ഒരു പ്രധാനകാര്യം കൂടി പറയാനാണ് ഈ കത്ത്. പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന മലയാളസിനിമയെ രക്ഷിക്കാന്‍ ഇങ്ങനെയൊരു നീക്കം നന്നായി. സിനിമ രക്ഷപ്പെടാന്‍ തന്നാലായതു ചെയ്യുമല്ലോ അല്ലേ? കല്യാണത്തിനു ശേഷം സിനിമയില്‍ അഭിനയിക്കില്ല എന്ന തീരുമാനം ഇപ്പോള്‍ തന്നെ എടുക്കണം. ഒരു കാരണവശാലും ആ തീരുമാനത്തില്‍ നിന്നും മാറുകയുമരുത്. ഞങ്ങളെപ്പോലെ ഇപ്പോഴും പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് അതൊരാശ്വാസമായിരിക്കും.
പ്രവചനാതീതമായ ഭാവി നല്ലതായിരിക്കാന്‍ ആശംസകള്‍. (സാധാരണക്കാര്‍ മാത്രമല്ല, സിനിമാതാരങ്ങളും ‘അനുഭവിക്കുന്നത്’ കാണാന്‍ ഒരു രസം!)
എന്ന്,
ഞാന്‍
വാര്‍ത്ത പറയുന്നു:
“ഇന്ന് രാവിലെ ഗോസിപ്പ് ഉണ്ടാക്കാന്‍ വിഷയമൊന്നുമില്ല. എന്നാല്‍ ഒരു വിഷയം ഉണ്ടാക്കിക്കളയാം. നായകന്‍ പതിവു പോലെ പൃഥ്വിരാജ് തന്നെ. അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് ഇതുവരെ കഥകള്‍ പരക്കാത്ത നായികയെ കണ്ടെത്തണം. എങ്കില്‍ സംവൃത സുനില്‍ ഇരിക്കട്ടെ” - ഈ രീതിയില്‍ ആരെങ്കിലും പടച്ചുണ്ടാക്കിയ കഥയാണോ എന്നത് വ്യക്തമല്ല. പക്ഷേ, പൃഥ്വിയും സംവൃതയും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ ഇന്‍റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയും പരക്കുന്നു.പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്: മുകളില്‍ പറഞ്ഞ വാര്‍ത്ത ശരിയാണെങ്കില്‍ മാത്രമേ ഈ കത്ത് സംവൃതാ സുനിലിന് കൈമാറാവൂ. ഇല്ലെങ്കില്‍ ഇത് ഡെഡ് ലെറ്റര്‍ ഓഫീസിലേയ്ക്ക് വിട്ടേക്കണേ. വിലപിടിപ്പുള്ള പല വസ്തുക്കളും അവിടെ എത്തിച്ചേരുമെന്ന് കേട്ടിട്ടുണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞ് ആര്‍ക്കെങ്കിലും ലേലം ചെയ്ത് എടുക്കണമെന്നു തോന്നിയാല്‍ അതിന് തരമാവണമല്ലോ.
ഇനി കത്തിലേയ്ക്ക്:
ജനലക്ഷങ്ങളുടെ പ്രിയങ്കരിയായ സംവൃതാ സുനിലിന്,
പൃഥ്വിരാജുമായി പ്രണയത്തിലാണെന്ന വാര്‍ത്ത കേട്ടു. അഭിനന്ദനങ്ങള്‍.
പ്രേമത്തിനു കണ്ണില്ല എന്നു പറയുന്നത് എത്ര ശരി! പ്രേമിച്ചു നടക്കുന്നതൊക്കെ കൊള്ളാം, കെട്ടിക്കഴിഞ്ഞാല്‍ അമ്മായിയമ്മയായി അഭിനയിക്കുന്നത് ആരായിരിക്കുമെന്ന് വല്ല ഊഹവുമുണ്ടോ? ഇത് ജീവിതമാണു പെണ്ണേ, അഭിനയമല്ല. പേടി തോന്നിത്തുടങ്ങിയിട്ടെങ്കില്‍ അത് തോന്നാന്‍ പറ്റിയ സമയമാണിത്. അതല്ല, സോപ്പിട്ടൊക്കെ നിന്നോളാമെന്നാണെങ്കില്‍, നീയായി, നിന്‍റെ പാടായി.
ഒരു പ്രധാനകാര്യം കൂടി പറയാനാണ് ഈ കത്ത്. പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന മലയാളസിനിമയെ രക്ഷിക്കാന്‍ ഇങ്ങനെയൊരു നീക്കം നന്നായി. സിനിമ രക്ഷപ്പെടാന്‍ തന്നാലായതു ചെയ്യുമല്ലോ അല്ലേ? കല്യാണത്തിനു ശേഷം സിനിമയില്‍ അഭിനയിക്കില്ല എന്ന തീരുമാനം ഇപ്പോള്‍ തന്നെ എടുക്കണം. ഒരു കാരണവശാലും ആ തീരുമാനത്തില്‍ നിന്നും മാറുകയുമരുത്. ഞങ്ങളെപ്പോലെ ഇപ്പോഴും പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് അതൊരാശ്വാസമായിരിക്കും.
പ്രവചനാതീതമായ ഭാവി നല്ലതായിരിക്കാന്‍ ആശംസകള്‍. (സാധാരണക്കാര്‍ മാത്രമല്ല, സിനിമാതാരങ്ങളും ‘അനുഭവിക്കുന്നത്’ കാണാന്‍ ഒരു രസം!)
എന്ന്,
ഞാന്‍
Monday, February 23, 2009
റസൂലിന്‍റെ ഓങ്കാരം
റസൂല്‍ പൂക്കുറ്റിയ്ക്ക് ഓസ്കര്‍ കിട്ടിവഴിയ്ക്ക് നമുക്കും കിട്ടി ചോദ്യാവലി. ഞാന്‍ വിചാരിച്ചിരുന്നത് നമ്മുടെ നാട്ടുമ്പുറത്തെ പെണ്ണുങ്ങള്‍ക്കു മാത്രമേ കിന്നാരം ചോദിപ്പിന്‍റെ അസുഖമുള്ളൂവെന്നാണ്. അല്ല കേട്ടോ. സായിപ്പിന് സംശയങ്ങളുടെ കൂമ്പാരമാണ്.
“I heard Pookutty saying Om. Is he a Hindi?”
സായിപ്പ് ഹിന്ദുവിനെ ഹിന്ദിയാക്കുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നാറുണ്ട് അത് മനഃപൂര്‍വ്വമാണെന്ന്. Cultural sensitivity-യുടെ കാര്യത്തില്‍ ഇത്രേം ശ്രദ്ധിക്കുന്ന കൂട്ടര്‍ക്ക് അതും കൂടി ഓര്‍മ്മിച്ചു വച്ചാലെന്താ? ഞാന്‍ പറഞ്ഞു:
“Sometimes he is a Hindi. But most of the times he is a Malayalam. I am almost certain that he was a Tamil when he was talking with Rah...man.”
ഒന്ന് ആലോചിച്ചിട്ട് സായിപ്പ് പെട്ടെന്ന് തിരുത്തി: “I meant to ask if he was a Hindu.”
ഞാന്‍: “I see. Can you say the word ‘Indian’?”
സായിപ്പ്: “Indian.”
ഞാന്‍: “You just said Indian. Are you an Indian?”
എല്ലാം, റസൂലേ നിന്‍ കനിവാലേ!

Tuesday, January 27, 2009
അക്ഷന്തവ്യം
കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ട് ആരെങ്കിലും സ്വന്തം മകന് ചാള്‍സ് ശോഭരാജ് എന്നു പേരിടുമോ?
ആറ്റുനോറ്റൊരു സിനിമ പിടിച്ചാല്‍ അതിനാരെങ്കിലും മായാബസാര്‍ എന്നോ പരുന്ത് എന്നോ രൌദ്രം എന്നോ വീണ്ടും പേരു നല്‍കുമോ?
കാറുകള്‍ക്ക് പേരിടുമ്പോഴും ചില സാമാന്യബുദ്ധിയൊക്കെ നാം നിര്‍മ്മാതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. നിര്‍മ്മാതാക്കള്‍ റ്റാറ്റ ആവുമ്പോള്‍ പ്രത്യേകിച്ചും. ഇന്നത്തെക്കാലത്ത് ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്നതിന്‍റെ തെളിവല്ലേ അവര്‍ തങ്ങളുടെ കാറിന് വിസ്റ്റ എന്ന് പേരിട്ടിരിക്കുന്നത്?
ഒരു പക്ഷേ അവരാരും ആദ്യം പുറത്തിറങ്ങിയ വിസ്റ്റയുടെ പൈറേറ്റഡ് കോപ്പി പോലും ഉപയോഗിച്ചിട്ടുണ്ടാവില്ല. ഈ പ്രാവശ്യം ക്ഷമിച്ചിരിക്കുന്നു. ഇനി ആവര്‍ത്തിക്കരുത്.

Friday, January 16, 2009
താനേ വളരുന്ന വിസ്മയം
കഴിഞ്ഞ ദിവസം കേട്ട ‘കണി കാണും താരം നിന്‍റെ കണ്ണില്‍ ദീപമായി സഖീ’ എന്നു തുടങ്ങുന്ന സിനിമാ പാട്ടിലെ രണ്ടു വരികള്‍ ഇതാ. ഈ യുഗ്മ ഗാനം ഏതു സിനിമയിലേതാണെന്ന് അറിയില്ല. പെണ്ണു പാടുന്ന വരികളാണ്:
തനിച്ചെന്‍റെ മാറില്‍ തളിര്‍ക്കുന്നു കാലം
നീയതിന്‍ പ്രേമമാം തേനരുവീ...
‘ഭാഗവതം’ വായിച്ചെഴുന്നേറ്റ അച്ഛനോട് രാസക്രീഡയുടെ അര്‍ത്ഥം ചോദിച്ചു. അന്ന് ആറാം ക്ലാസില്‍ പഠിക്കുകയാണ്. ഉത്തരം എന്തോ പറഞ്ഞു തന്നു. എന്തായിരുന്നുവെന്ന് ഓര്‍മ്മയില്ല.
ഈ പാട്ടു കേട്ട് അര്‍ത്ഥം ചോദിക്കാന്‍ എനിക്കൊരു ആറാം ക്ലാസുകാരന്‍ ഇല്ലാത്തതു മഹാഭാഗ്യം. ഉണ്ടായിരുന്നെങ്കില്‍ ആദ്യവരി വ്യാഖ്യാനിച്ച് എന്‍റെ അടപ്പൂരിയേനെ. ഇതാ ഒരു ശ്രമം:
തനിച്ച് - ആരുടേയും സഹായമില്ലാതെ
എന്‍റെ മാറില്‍ - നായികയുടെ മാറില്‍
തളിര്‍ക്കുന്നു - എന്തൊക്കെയോ വളരുന്നു
കാലം - ദിവസവും വളരുന്നുണ്ട്. അതിനാല്‍ ഉത്തരവാദി കാലം തന്നെ.
ചില പഴയ മലയാളം പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എത്ര ഭംഗിയായി ദ്വയാര്‍ത്ഥം പ്രയോഗിച്ചിരിക്കുന്നു എന്നു ഞാന്‍ ആലോചിച്ചു പോകാറുണ്ട്. എവിടുന്നോ നേദിച്ചുകൊണ്ടുവന്ന ഇളനീര്‍ക്കുടം ഉടയ്ക്കുന്നതാണോ ഒരു പ്രകോപനവുമില്ലാതെ കാണെക്കാണെ മാറ് വളരുന്നതാണോ ഉദാത്ത സാഹിത്യം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഗാനാസ്വാദകന്‍.

Monday, January 12, 2009
ബ്രേക്ക് പാഡ്
ഇന്ന് ഭൂമിമലയാളത്തില്‍ ഏറ്റവും വിലക്കുറവ് എന്തിനാണെന്നറിയാമോ? മറ്റൊന്നിനുമല്ല; ബ്രേക്ക് പാഡിനു തന്നെ.
കഴിഞ്ഞ ദിവസം കണ്ട സിനിമയില്‍ മെര്‍ക് ഇ-ക്ലാസ് സെഡാനും മറ്റു വില കൂടിയ വണ്ടികളെല്ലാം ഓടി വന്ന് ചീറിപ്പാഞ്ഞ് നില്‍ക്കുന്നു. എന്നിട്ട് ആ ധൃതി വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോഴോ, ഇറങ്ങി അടുത്ത പ്രവൃത്തി തുടരുമ്പോഴോ ഇല്ല. ഉദാഹരണത്തിന്, പാഞ്ഞുവന്ന് ബ്രേക്കുരച്ച് ശബ്ദം കേള്‍പ്പിച്ച് നിര്‍ത്തിയ ബെന്‍സില്‍ നിന്നിറങ്ങി വരുന്നത് എഴുപതിനടുത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മധുവും കവിയൂര്‍ പൊന്നമ്മയും. ഇങ്ങനെ ചവിട്ടി നിറുത്തിയാല്‍ ബ്രേക്ക് പാഡ് അടിച്ചു പോകില്ലേ? പണമുള്ളവന് എന്ത് അഹങ്കാരവും ആവാമല്ലോ, അതുകൊണ്ടാവും. പ്രായം ചെന്നവര്‍ സഞ്ചരിക്കുമ്പോഴെങ്കിലും ഇത്തരം ഹീനത ഒഴിവാക്കിക്കൂടേ? അവര്‍ മുന്നോട്ടു തെറിച്ച് വണ്ടിയുടെ മുന്‍ വശത്തെ ചില്ലു തകര്‍ത്ത് വണ്ടിക്കുമുന്നില്‍ത്തന്നെ വീണ് കയ്യും കാലുമൊടിഞ്ഞ് ജീവച്ഛവം പോലെയാവുന്നതു കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നു കരുതാന്‍ വയ്യ. മധുവും കവിയൂര്‍ പൊന്നമ്മയുമായതിനാല്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നു സമാധാനിക്കാം. എന്നാലും സീനിയര്‍ സിറ്റിസന്‍ ആള്‍ക്കാരോട് എന്തിനീ ക്രൂരത?
ഇനി ബ്രേക്ക് പാഡിന്‍റെ കാര്യത്തിലേയ്ക്കു വരാം. സാധാരണ ഗതിയില്‍ തന്നെ നാലുകൊല്ലം കൂടുമ്പോള്‍ ബ്രേക്ക് പാഡുകള്‍ മാറണം. മലയാള സിനിമക്കാര്‍ സിനിമയില്‍ ഓടിക്കുന്നതു പോലെ വണ്ടിയോടിച്ചാല്‍ വര്‍ഷം തോറും മാറിയാലേ പറ്റൂ. ഈ വണ്ടികളുടെ ബ്രേക്ക് പാഡുകള്‍ മാറുന്നതിന്‍റെ ചെലവ് ഏകദേശം അഞ്ഞൂറു ഡോളറോ അതിനു മുകളിലോ ആണ്. OEM-ന്‍റെ കയ്യില്‍ നിന്നല്ലാതെ വാങ്ങിയാല്‍ പോലും ഇരുനൂറ് ഡോളറെങ്കിലുമാവും. കള്ളനെ പിടിക്കാനോടുന്ന പോലീസ് ജീപ്പോ എമര്‍ജന്‍സിയിലേയ്ക്കു പോകുന്ന കാറോ ഇങ്ങനെ ഓടി വന്ന് ബ്രേക്ക് പിടിച്ച് ബ്രേക്ക് പാഡ് നശിപ്പിക്കുന്നത് മനസ്സിലാക്കാം. കാല്‍നടക്കാരനെ ഇടിയ്ക്കാതിരിക്കാന്‍ ചവിട്ടി നിറുത്തുന്നതും പിടികിട്ടും. വൃദ്ധസദനത്തിലെ അന്തേവാസികളെ വഹിക്കുന്ന വാഹനങ്ങളും ധൃതിവച്ച് ഓടണോ? ഓടുന്നതു പോട്ടെ, ധൃതിവച്ചു നിറുത്തണോ?
സിനിമാക്കാര്‍ കാണിക്കുന്നതെല്ലാം അനുകരിക്കാന്‍ വെമ്പി നില്‍ക്കുന്ന ജനത്തിനെ, തീര്‍ത്തും അനാവശ്യമായി, എന്തിനാണാവോ ഇത്തരം ദുര്‍വ്യയത്തിനു പ്രോത്സാഹിപ്പിക്കുന്നത്? സിനിമയില്‍ ജീപ്പും കാറും സാധാരണ പോലെ ബ്രേക്കിടുന്ന നല്ല നാളേയ്ക്കു വേണ്ടി നമുക്ക് കൂട്ടായി പ്രാര്‍ത്ഥിക്കാം.

Sunday, December 21, 2008
സ്റ്റൈലില്‍ ചാഞ്ചാടും തീരം
യുവാക്കളുടെ സ്വപ്നങ്ങള്‍ക്കും വികാര വായ്പുകള്‍ക്കും ഏറെ പ്രധാന്യം നിറഞ്ഞതെന്ന് സിഫി.കോം പറയുന്ന ലോലിപ്പോപ്പ് എന്ന സിനിമയിലെ ഒരു ഗാനത്തിന്‍റെ ആദ്യവരികള്‍ ശ്രദ്ധിക്കൂ:
നമുക്ക് കണക്കാക്കേണ്ടുന്ന സെലെറിറ്റിയെ c എന്നു വിളിക്കുക. തിരയുടെ തരംഗദൈര്‍ഘ്യം λ ആണെന്നും നാം സെലെറിറ്റി അളക്കുന്ന സ്ഥലത്തെ വെള്ളത്തിന്‍റെ ആഴം d ആണെന്നും ഭൂഗുരുത്വബലം g ആണെന്നും π നമ്മുടെ പൈ ആണെന്നും കരുതിയാല്‍, സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്‍റെ വേദന, c കണ്ടെത്തുന്നത് വളരെ എളുപ്പമാണ്:

ഓര്‍ക്കുക,
c = സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്‍റെ വേദന
g = ഭൂഗുരുത്വബലം
λ = തരംഗദൈര്‍ഘ്യം
d = വെള്ളത്തിന്‍റെ ആഴം
π = പൈ
അപ്പോള്‍ വര്‍മ്മാസാറ് പറയുന്നതെന്തെന്നാല്‍,
ഒന്ന്, രണ്ട്, മൂന്ന്, നാല് തിരകള് വന്നേ വന്നേതിരകളുടെ ഫേസ് സ്പീഡ് അഥവാ സെലെറിറ്റി കാരണം ചാഞ്ചാടിപ്പോകുന്ന തീരത്തിന്‍റെ വികാരത്തള്ളലും വേദനയും അളക്കാന്‍ നാലു വേരിയബിളുകള്‍ പരിഗണിക്കണമെന്നാണ് പ്രശസ്ത ഓഷ്യാനോഗ്രഫി വിദഗ്ദ്ധന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുകളില്‍ സൂചിപ്പിച്ച വരികളിലൂടെ നമ്മോട് പറയുന്നത്. ആ നാലുകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം:
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ?
നമുക്ക് കണക്കാക്കേണ്ടുന്ന സെലെറിറ്റിയെ c എന്നു വിളിക്കുക. തിരയുടെ തരംഗദൈര്‍ഘ്യം λ ആണെന്നും നാം സെലെറിറ്റി അളക്കുന്ന സ്ഥലത്തെ വെള്ളത്തിന്‍റെ ആഴം d ആണെന്നും ഭൂഗുരുത്വബലം g ആണെന്നും π നമ്മുടെ പൈ ആണെന്നും കരുതിയാല്‍, സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്‍റെ വേദന, c കണ്ടെത്തുന്നത് വളരെ എളുപ്പമാണ്:

ഓര്‍ക്കുക,
c = സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്‍റെ വേദന
g = ഭൂഗുരുത്വബലം
λ = തരംഗദൈര്‍ഘ്യം
d = വെള്ളത്തിന്‍റെ ആഴം
π = പൈ
അപ്പോള്‍ വര്‍മ്മാസാറ് പറയുന്നതെന്തെന്നാല്‍,
g, λ, d, π തിരകള് വന്നേ വന്നേദേഹമാസകലം കുലുക്കിയാടുന്ന പൃഥിരാജിനോ റോമയ്ക്കോ അതുകണ്ടു പുളകം കൊള്ളുന്ന കാണികള്‍ക്കോ സര്‍ഗസൃഷ്ടിക്കുവേണ്ടി ശരത്ചന്ദ്രവര്‍മ്മയ്ക്കു നടത്തേണ്ടിവന്ന ഈ കണക്കുകൂട്ടലുകള്‍ വല്ലതും അറിയണോ?
c-യോ സ്റ്റൈലല്ലേ?
Saturday, December 6, 2008
ഹാറ്റ്സ് ഓഫ്
തമാശക്കാരികളെപ്പറ്റി പറഞ്ഞു പറഞ്ഞു പറയാന്‍ വന്ന കാര്യം മറന്നെന്നു പറഞ്ഞാല്‍ മതിയല്ലോ. ആ പോസ്റ്റ് എഴുതുമ്പോള്‍ ഏഷ്യാനെറ്റില്‍ റിമി ടോമിയുടെ റിംജിം എന്ന പരിപാടിയായിരുന്നു മനസ്സില്‍. എന്നെ ചിരിപ്പിക്കുന്ന ഏക മലയാളി പ്രശസ്തവനിത റിമി ടോമി ആണെന്നു പറയാം. സെന്‍സ് ഓഫ് ഹ്യൂമറില്ലാതെ ആ പരിപാടിയില്‍ ഗസ്റ്റായിച്ചെല്ലരുതെന്ന് പല ഹതഭാഗ്യന്മാരോടും ഹതഭാഗ്യകളോടും പറയണമെന്നു തോന്നിപ്പോകുന്ന വിധത്തിലുള്ളതാണ് റിമിയുടെ പ്രകടനം.
തൊപ്പിയുണ്ടായിട്ടല്ല, എന്നാലും ഹാറ്റ്സ് ഓഫ്!

Thursday, December 4, 2008
തമാശക്കാരികള്‍
തമാശക്കാരികളായ വനിതകള്‍ ഒന്നുരണ്ടെണ്ണത്തിനെ എനിക്ക് നേരിട്ട് പരിചയമുണ്ടെങ്കിലും പ്രശസ്തരായ വനിതകളില്‍ നല്ല തമാശ പറയുന്നവരെ കണ്ടിട്ടില്ല. (കേട്ടിട്ടില്ല എന്നു വായിക്കണം.)
കേരളക്കരയില്‍ നിന്നു തുടങ്ങിയാല്‍, തമാശയുടെ രാജ്ഞിയെന്ന് എന്‍റെ അമ്മായിയമ്മ ഉറപ്പിച്ചു പറയുന്ന സിനിമാനടി കല്പനയെ വലിയൊരു തമാശക്കാരിയായി അംഗീകരിക്കാന്‍ പ്രയാസമുണ്ട്. ഉറപ്പിച്ചു പറയുന്നത് അമ്മായിയമ്മയായതുകൊണ്ടു മാത്രമല്ല ഈ അഭിപ്രായവ്യത്യാസം. (ഇതു മനസ്സിലാക്കണമെങ്കില്‍ കല്പനയുടെ ഇന്‍റര്‍വ്യൂവും ജഗതിയുടേയോ ജഗദീഷിന്‍റേയോ ഇന്‍റര്‍വ്യൂവും കണ്ടു നോക്കിയാല്‍ മതി. പിന്നെ, ഞാന്‍ അംഗീകരിക്കാത്തതു കൊണ്ട് കല്പനയുടെ ജോലി പോകില്ല എന്നതിനാല്‍ മനസ്സാക്ഷിക്കുത്തില്ലാതെ വിമര്‍ശിക്കാം. എന്തൊരാശ്വാസം!)
മിമിക്രിയില്‍ ഉഗ്രന്‍ തമാശപറയുന്ന/അഭിനയിക്കുന്ന വനിതകളുണ്ടെങ്കിലും അവരുടെ നാചുറല്‍ ഹാബിറ്റാറ്റില്‍ അവര്‍ തമാശക്കാരാണോ എന്നറിയാന്‍ ഒന്നുകില്‍ നേരിട്ടറിയണം, അല്ലെങ്കില്‍ ഒന്നുരണ്ട് ഇന്‍റര്‍വ്യൂ കാണണം. ഇതിനു രണ്ടിനും തരമില്ലായ്കയാല്‍ കേരളക്കര അവിടെ നില്‍ക്കട്ടെ.
ഇനി നമുക്ക് അമേരിക്കാവിലേയ്ക്ക് വരാം. സാറാ സില്‍വര്‍മാന്‍ (സായിപ്പ് സേറ എന്നും പറയും, അതു കാര്യമാക്കാനില്ല) എന്നു കേട്ടാല്‍ ഒരുമാതിരിപ്പെട്ട സായിപ്പന്മാര്‍ക്ക് നെഞ്ചം തുടിയ്ക്കും, കണ്‍കള്‍ ഉദിക്കും, കരളും പിടയ്ക്കും. (അവസാനത്തെ പിടപ്പ് ഒരു പ്രാസത്തിനു പറഞ്ഞതാണേ.)
എന്നാല്‍ അവള്‍ പറയുന്ന തറ ജോക്ക് കേട്ടാല്‍ എനിക്ക് കല്പനയെ ഓര്‍മ്മ വരും. (കല്പന തറയായതു കൊണ്ടല്ല, കല്പനയ്ക്കും എന്നെ ചിരിപ്പിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വസ്തുതയാണ് ഓര്‍മ്മ വരുന്നത്. നിങ്ങളെല്ലാരും കൂടെ എന്നെ വിവാദത്തിലാക്കിയിട്ടേ അടങ്ങൂ, അല്ലേ? Not even a dog would have blogged had it not been about Kalpana എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല ഊ...മ്മന്‍ ചാണ്ടിയേ.)
എന്നാല്‍ സമാന്താ ബീ അങ്ങിനെയാണോ? തറ പറഞ്ഞാലും എന്തൊരു ചേല്! തമാശക്കാരികളായാല്‍ ഇങ്ങനെ വേണം. 18 വയസ്സിനു മുകളിലാണെന്നു കള്ളം പറഞ്ഞാല്‍ നിങ്ങള്‍ക്കും ഇതില്‍ പല വീഡിയോകളും കാണാം. കാണുന്നതിനിടയില്‍ ഇതും കണ്ടേക്കൂ.
യൂറ്റ്യൂബിനെ മുക്കാന്‍ എന്തെല്ലാം വഴികള്‍!

Friday, August 1, 2008
മമ്മൂട്ടിയും മോഹന്‍ലാലും
കാവ്യയും മമ്മൂട്ടിയും എന്ന പോസ്റ്റെഴുതിക്കഴിഞ്ഞപ്പോഴാണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും അഭിനയം ഏറ്റവും കുറഞ്ഞ വാക്കുകളില്‍ എങ്ങനെ വിവരിക്കാം എന്ന് ആലോചിച്ചത്.
കാര്യം നിസ്സാരം. വേഷം കെട്ടിയാല്‍ മമ്മൂട്ടി നന്ന്. (വടക്കന്‍ വീരഗാഥ, പൊന്തന്‍ മാട, മൃഗയ). വേഷം കെട്ടിയാല്‍ മോഹന്‍ലാല്‍ പോക്ക് (തച്ചോളി വര്‍ഗീസ് ചേകവര്‍, കടത്തനാടന്‍ അമ്പാടി). Natural ആയി അഭിനയിക്കാന്‍ മോഹന്‍ലാല്‍ നന്ന്, മമ്മൂട്ടി പോക്ക് (ഉദാഹരണങ്ങള്‍ അനവധി).
അപവാദങ്ങള്‍: തനിയാവര്‍ത്തനം, അങ്കിള്‍ ബണ്‍

Thursday, July 31, 2008
കാവ്യയും മമ്മൂട്ടിയും
മലയാളത്തിലെ സിനിമാഭിനേതേക്കാളുടെ ഇന്‍റര്‍വ്യൂ കേള്‍ക്കുന്നത് ഒരു വിചിത്രാനുഭവം തന്നെയാണ്. അഭിനയിച്ച എല്ലാം നല്ലവേഷങ്ങളായിട്ടുള്ള ചിലര്‍, ഗലീലിയോ, ഒഥല്ലോ, ക്ലിയോപാട്ര എന്നിവരെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കൊതിച്ചു നടക്കുന്നവര്‍, താന്‍ പണ്ടു പറഞ്ഞ തമാശ ആവര്‍ത്തിച്ചു പ്രേക്ഷകരെ വീണ്ടും ചിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, നിര്‍ത്താതെ സംസാരിച്ചു തലവേദന കൂട്ടുന്നവര്‍, അങ്ങനെ നടീനടന്മാര്‍ പലവിധം.
എന്നാല്‍, നാട്യങ്ങളില്ലാതെ, ഹൃദയം തുറന്നു സംസാരിക്കുന്നത് കാവ്യാ മാധവന്‍ മാത്രം. Genuine straight talk. അഭിമുഖത്തില്‍ യാതൊരഭിനയവുമില്ല. ആലോചിച്ചുഴിഞ്ഞ്, അളന്നു കുറിച്ച്, പറയണോ പറയേണ്ടേ എന്ന് ശങ്കിച്ച് സംസാരിക്കുന്ന ഭൂരിപക്ഷത്തില്‍ നിന്നും വളരെ അകലെയാണ് കാവ്യയുടെ സ്ഥാനം.
എന്നാല്‍ മമ്മൂട്ടിയോ? എന്തൊക്കെയോ അഗാധമായാലോചിച്ച്, ചിന്തയുടെ മണിമുത്തുകളെന്ന ഭാവേന പാതി വിഴുങ്ങിപ്പറയുന്ന വാചകങ്ങള്‍ പലപ്പോഴും വെറും പൊള്ളയാണ്. പറയുന്നത് ആത്മാര്‍ത്ഥമാണോ അല്ലയോ എന്ന സംശയം സദാ പ്രേക്ഷകരില്‍ ഉയര്‍ത്തുന്നതരം സംഭാഷണരീതി.
നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയെ എനിക്കിഷ്ടമാണെന്നും കാവ്യ എന്ന നടിയെ എനിക്ക് അത്ര പഥ്യമല്ലെന്നും കൂടി പറഞ്ഞാലേ ഈ കുറിപ്പ് പൂര്‍ണ്ണമാവൂ.

Subscribe to:
Posts (Atom)