Wednesday, November 12, 2008

യൂ റ്റ്യൂബ്, ബ്രൂട്ടസ്?

ഡാലസ് മാവറിക്സിന്‍റെ ഉടമസ്ഥന്‍ മാര്‍ക് ക്യൂബനെ എനിക്കിഷ്ടമാണ്. പറയാനുള്ളത് തുറന്നു പറയും അതുകൊണ്ടു തന്നെ. Hulu is kicking Youtube’s Ass എന്ന ബ്ലോഗ് പോസ്റ്റു വായിക്കുകയായിരുന്നു ഞാന്‍:

It is coming up on 2 years post my declaration that only a moron would buy Youtube and that Google was crazy for actually going through with it.

In that period of time, while Youtube traffic has skyrocketed, they have been steadfast in their admission that they haven’t been able to monetize Youtube’s traffic in a profitable manner. Youtube has become the poster child for the old saying “we are losing money on every sale, but we will make it up in volume”.
നമുക്ക് ചെറിയൊരു കണക്ക് പരിശോധിക്കാം:

നീത്സന്‍ ഓണ്‍ലൈനിന്‍റെ കണക്കു പ്രകാരം, 2008 സെപ്റ്റംബറില്‍ യൂറ്റ്യൂബ് സന്ദര്‍ശിച്ചവര്‍ 82 മില്യന്‍. അവര്‍ മൊത്തം 5.3 ബില്യന്‍ വീഡിയോകള്‍ കണ്ടു. 2008-ലെ യൂറ്റ്യൂബിന്‍റെ റെവന്യൂ പ്രൊജക്ഷന്‍ 250 മില്യന്‍ ഡോളര്‍.

വരവ് നോക്കുമ്പോള്‍, $250M/82M = $3 (ഒരു വര്‍ഷത്തില്‍ ഓരോ യുണീക്ക് സന്ദര്‍ശകനും).

മറ്റൊരു വിധത്തില്‍ നോക്കിയാല്‍, വരവ് = $250M in 2008/63.6B in 2008 = 0.0039 cents ഓരോ വീഡിയോ കാണലിനും.

ചുരുക്കത്തില്‍, യൂറ്റ്യൂബ് ഒരു വീഡിയോ കാണിക്കുമ്പോള്‍ ഗൂഗിളിനു കിട്ടുന്ന കാശ് = 0.18 പൈസ. (അതെ, തെറ്റിയിട്ടില്ല, പൈസ തന്നെ.)

വീണ്ടും ചുരുക്കിയാല്‍, 1 പൈസ ഗൂഗിളിനു കിട്ടാന്‍ 5.6 വീഡിയോകള്‍ സ്ട്രീം ചെയ്യണം. ഒരു ഡോളര്‍ കിട്ടാന്‍ 26,000-ഓളം വീഡിയോകള്‍ കാണിക്കണം.

ഒരു വീഡിയോ സ്റ്റോര്‍ ചെയ്തു വയ്ക്കാനും അത് സ്ട്രീം ചെയ്യാനുമുള്ള കാശ് കണക്കാക്കുമ്പോഴറിയാം ഒരു വീഡിയോ കാണിക്കാന്‍ യൂറ്റ്യൂബിനുള്ള നഷ്ടം എത്രയാണെന്ന്... (യൂറ്റ്യൂബിന്‍റെ വരവ് 125 മില്യനില്‍ കൂടില്ല എന്ന് പറയുന്ന അസൂയാലുക്കളാണധികവും. അങ്ങനെ നോക്കുമ്പോള്‍ നഷ്ടം ഇപ്പറഞ്ഞതിന്‍റെ ഇരട്ടി എന്നു കരുതുക.)

യൂറ്റ്യൂബിനെ മുക്കുന്നതില്‍ അക്കരക്കാഴ്ചകള്‍ക്കും പങ്കുണ്ടെന്ന് സാരം!

5 comments:

നിഷാന്ത് said...

ഇങ്ങനെയും ചില സംഭവങ്ങള്‍ ഉണ്ടല്ലെ!
:)

ബഷീർ said...

good. informative..thank u :)

ബഷീർ said...

നിങ്ങളൊരു സംഭവമാണല്ലേ.. :)

അക്കരകകാഴ്ചകള്‍ കണ്ടിട്ട്‌ പിന്നെ വരാം

ഉണ്ണി said...

നിഷാന്ത്, ഇതുവഴി വന്നതിനു സലാം. നിങ്ങള്‍ ധനകാര്യത്തില്‍ പറയേണ്ട കാര്യങ്ങളാണല്ലോ ഇതൊക്കെ. സോറി, ഇനി ഞാന്‍ പറയുന്നില്ല. :)

ബഷീര്‍, നന്ദിയുണ്ട്.

Inji Pennu said...

OFF:
Please download this new Anjali font. That will solve your chillu problem.