ഇങ്ങനേയിരിക്കുമ്പോള് വായനക്കാര്‍ക്ക് ഒരു മുന്നറിയിപ്പു (മുന്‍ അറിയിപ്പ്) കൊടുക്കാന്‍ തോന്നും. കൊടുത്തുകൊടുത്ത് മൂന്നാലെണ്ണമായപ്പോള് ഒരു പോസ്റ്റാക്കുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ ഓരോ വര്‍ഷത്തേയും മുന്നറിയിപ്പുകള്‍ ശേഖരിച്ചുവയ്ക്കാന്‍ ഒരു പോസ്റ്റുണ്ടാക്കുന്നു.
ബുക്ക് റിപ്പബ്ലിക്കിന്റെ പാരമ്യത്തില്‍ എഴുതിയത്:
ഈ ബ്ലോഗിലെ പോസ്റ്റുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ മാറ്റിയെഴുതി പുസ്തകമാക്കാന്‍ താല്പര്യമുണ്ട്. ബുക്ക് റിപ്പബ്ലിക്കുകാര്‍ കവിതാബ്ലോഗുകള്‍ സകലതും പുസ്തകമാക്കിക്കഴിഞ്ഞാല് ഈ ബ്ലോഗും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുസ്തകമാക്കാന്‍ വേണ്ടി കവിതകളെഴുതാനും തയ്യാറാണ്.
ബ്ലോഗനയില്‍ നിലവാരം കുറഞ്ഞ പോസ്റ്റുകള്‍ കണ്ടപ്പോള്‍:
മാതൃഭൂമി ബ്ലോഗനയില്‍ പ്രസിദ്ധീകരണത്തിന് ഇപ്പോള്‍ ഞാന്‍ ഈടാക്കുന്ന ചാര്‍ജ്ജ്: ചെറിയ പോസ്റ്റ് (100 വാക്കില്‍ താഴെയുള്ളത്) ഒന്നിന്: ആയിരം രൂപ, നീളം കൂടിയ പോസ്റ്റ് ഒന്നിന്: അയ്യായിരം രൂപ.
NDTV-യുടെ പോക്കിരിത്തരം:
ഈ ബ്ലോഗിലെ പല പോസ്റ്റുകളും ഞാന്‍ ദിനം തോറും സംവദിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളവയാണ്. എനിക്കെതിരെ കേസു കൊടുത്താല്‍ നിരുപാധികം മാപ്പുപറഞ്ഞ് അത്തരം പോസ്റ്റുകള്‍ ഞാന്‍ നീക്കം ചെയ്യും.
Wednesday, December 31, 2008
ഫാസ്റ്റര്‍ ഈ-മെയില്‍ വേണോ?
അങ്ങനെ ജീമെയിലും നോക്കിയിരുന്നപ്പോള്‍ അതാ വലതു മൂലയില്‍ ഒരു ലിങ്ക്: Get faster Gmail.

ശ്ശെടാ, സ്പീഡുള്ള ജീമെയില് ഉണ്ടായിട്ട് അത് തരാതെ വേണമെന്നുള്ളവര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് പറയുന്നത് അന്യായമല്ലേ. ഈ ലിങ്ക് കാണാത്തവര്‍ക്കും കണ്ടിട്ടും മടിപിടിച്ചോ അര്‍ത്ഥം മനസ്സിലാവാതെയോ ക്ലിക്ക് ചെയ്യാത്തതിരിക്കുന്നവര്‍ക്കും സ്പീഡുള്ള ജീമെയില് കിട്ടില്ലല്ലോ എന്ന സങ്കടമായി എനിക്ക്. സ്പീഡുള്ള സാധനം കയ്യിലുള്ളപ്പോള്‍ വേണോ എന്ന് ചോദിക്കാതെ അതങ്ങ് തരുന്നതല്ലേ ഉചിതം എന്ന് ഞാനും വിചാരിച്ചുപോയി. ഏതായാലും ഇനിയും അധികം സമയം മെനക്കെടുത്തേണ്ടെന്നു കരുതി ക്ലിക്കി.

ഹ! ഗുട്ടന്‍സ് പിടികിട്ടി. എന്റെ ബ്രൌസര്‍ കൊള്ളില്ലാത്രേ. ഫയര്‍ഫോക്സോ അല്ലെങ്കില്‍ ക്രോമോ ഉപയോഗിച്ചാല്‍ രണ്ടിരട്ടി വരെ ജീമെയിലിന് സ്പീഡ് ഉണ്ടാവുമത്രേ! നിങ്ങള്‍ ഐയീ-യേ ഉപയോഗിക്കൂ എന്ന് വാശിയുള്ള മണ്ടനാണെങ്കില്‍ നിങ്ങള്‍ക്കായി ഗൂഗിള്‍ ഒരു അറിയിപ്പും തരുന്നുണ്ട്: സ്പീഡു കിട്ടാന്‍ ഐയീ-8 എന്നൊരു സാധനം ഉപയോഗിച്ചാലും മതിപോലും.
ഒന്നാമത്, സ്വന്തമായി ഒരു ബ്രൌസറുള്ളപ്പോള്‍, അത് എത്ര മോശമായാലും ശരി, അതിനെ ആദ്യം പ്രതിഷ്ഠിക്കണം. ചിത്രത്തില്‍ ഫയര്‍ഫോക്സിനെ ആദ്യം കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. ഫയര്‍ഫോക്സ് നിര്‍മ്മിക്കുന്നതില്‍ ഗൂഗിളിന്റെ സാമ്പത്തിക സഹായം മറന്നുകൊണ്ടല്ല ഈ പറയുന്നത്.
രണ്ടാമത്, twice as fast എന്നൊക്കെ വീമ്പിളക്കുമ്പോള്‍ അതിനു തെളിവായി ഒരു ലിങ്ക് കൊടുക്കുന്നത് നല്ലതായിരിക്കും. Wall Street Journal-ല്‍ വന്ന ഈ ഭാഗമെങ്കിലും:
ഫാസ്റ്റര്‍ ഈ-മെയില്‍ വേണോ? തരാന്‍ മനസ്സില്ല. ആദ്യം എന്റെ ബ്രൌസര്‍ ഉപയോഗിയ്ക്ക്, എന്നാല്‍ തരാം.
(ഹൊ, ഇനി ഈ വര്‍ഷം ഗൂഗിളിനെ കുറ്റം പറയാന്‍ ഞാനില്ല. എല്ലാവര്ക്കും പുതുവത്സരാശംസകള്‍!)

To gauge Chrome's speed at loading Web pages, I launched two large groups of typical Web pages simultaneously, each site opening in its own tab. One group included 15 sports sites, the second 19 news sites. In both tests, Chrome's speed fell in the middle, at 35 and 44 seconds, respectively. IE8 was slower, taking 49 and 75 seconds to open the two groups of sites. But Firefox and Safari were much faster, notching identical speeds of 19 seconds for the 15 sites and 28 seconds for the 19 sites.അതെങ്ങനെ, ഗൂഗിള്‍ വല്ലതും പറയുമ്പോള്‍ നമുക്ക് തെളിവെന്തിന്, അല്ലേ?
ഫാസ്റ്റര്‍ ഈ-മെയില്‍ വേണോ? തരാന്‍ മനസ്സില്ല. ആദ്യം എന്റെ ബ്രൌസര്‍ ഉപയോഗിയ്ക്ക്, എന്നാല്‍ തരാം.
(ഹൊ, ഇനി ഈ വര്‍ഷം ഗൂഗിളിനെ കുറ്റം പറയാന്‍ ഞാനില്ല. എല്ലാവര്ക്കും പുതുവത്സരാശംസകള്‍!)
Sunday, December 28, 2008
മങ്കിരി മോഷ്ടിക്കുന്ന മോണ്‍സ്റ്റര്‍
മൂന്നരവയസ്സായ ക്ടാവിന്റെ തമാശകളിലൊന്നാണ്. ഇഷ്ടന്റെ കഥകള്‍ അവിടേയും ഇവിടേയുമായി ഒന്നുരണ്ടു തവണ മുമ്പ് പറഞ്ഞിട്ടുണ്ട്.
ഒരു ദിവസം രാത്രി ഉറങ്ങുന്നതിനും മുമ്പ് പതിവില്ലാതെ തുണി കമ്പ്ലീറ്റ് ഊരിക്കളയണമെന്ന് ക്ടാവിനൊരു വാശി. “ചൂടെട്ക്ക്ണ്” എന്നാണ് വാദം. ഒരു നിക്കറിന്റെ കഷണമെങ്കിലും ഇളിയിലുറപ്പിക്കാന്‍ ശ്രീമതി ഒരടവെടുത്തു: “നിക്കറിട്ടില്ലെങ്കില്‍ നിന്റെ മങ്കിരി മോണ്‍സ്റ്റര്‍ എടുത്തോണ്ടു പോവും.”
മോണ്‍സ്റ്ററിനെ പേടിയുള്ള ക്ടാവ് ഇതില്‍ വീഴുമെന്ന് ഉറപ്പുണ്ടായിരുന്ന ശ്രീമതി എന്നെനോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
നിമിഷാര്‍ദ്ധം പോലുമാവുന്നതിനുമുമ്പ് മറുപടി വന്നു: “ഗീതൂന്റെ മങ്കിരി മോന്‍സ്റ്റല് കൊണ്ടു പോയേയാണോ?”

Friday, December 26, 2008
തെറ്റിദ്ധാരണ
മലയാളി യുവത്വം മദ്യത്തിനടിമയാവുന്നു എന്ന വാര്‍ത്ത ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഉയര്‍ന്നുവരാറുണ്ട്. കൈരളി ചാനല്‍ പടച്ചുവിട്ട അത്തരമൊരു ന്യൂസ് വെള്ളം തൊടാതെ വിഴുങ്ങിയതായിരുന്നു (no pun intended), എന്റെ കഴിഞ്ഞ പോസ്റ്റിന്റെ അടിസ്ഥാനം.
എന്നാല്‍ മലയാളം പത്രങ്ങളില്‍ ജോലിചെയ്യുന്ന സ്വന്തം ലേഖകരേക്കാള്‍, എഴുതിവിടുന്ന ഐറ്റങ്ങള്‍ക്ക് സോളിഡ് പ്രൂഫ് വേണമെന്ന് എനിക്ക് നിര്‍ബന്ധമുള്ളതിനാല്‍ ഇന്നത്തെ സാധാരണ മലയാളി യുവാവ് അഭിരമിക്കുന്ന, ബൂലോഗം എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന, മലയാളം ബ്ലോഗുകളില്‍ മദ്യത്തിന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് പരിശോധിക്കാമെന്നു വച്ചു.
നമ്മുടെ പരീക്ഷണങ്ങള്‍ ആധികാരികമാവണമല്ലോ. അതിനാല്‍ ഇപ്പോള്‍ നിലവിലുള്ള ഏറ്റവും ആധികാരികമായ സൂത്രം തന്നെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്: Google blog search.
മദ്യവും അതുമായി ബന്ധപ്പെട്ട മറ്റു പദങ്ങളും കൂടി വെറും 3548 തവണ മാത്രമാണ് മലയാളം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. (മദ്യം - 1564, കള്ള് - 1222, ചാരായം - 248, റം - 172, വിസ്കി - 158, വോഡ്ക - 96, ബ്രാണ്ടി/ബ്രാന്‍ഡി - 94.) എന്നാല്‍ മലയാളിയുടെ ഇഷ്ടപാനീയങ്ങളായ പാലും തേനും മാത്രം 3687 (പാല് - 2506, തേന്‍ - 1181) തവണ ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ട് വിലയേറിയ 139 വോട്ടുകള്‍ക്ക് വിജയം നേടിയിരിക്കുകയാണ്.
ഇതില്‍ നിന്നും എന്തു മനസ്സിലാക്കാം? മലയാളി യുവത്വം എന്തിനെങ്കിലും അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാലിനും തേനിനും മാത്രമാണ്. യുവാക്കളല്ല, മലയാളി വൃദ്ധന്മാരാവണം ഉള്ള മദ്യം മുഴുവന്‍ കുടിച്ചുവറ്റിക്കുന്നത്. യുവാക്കളെ കുടിയന്മാരാക്കി ചിത്രീകരിച്ച ശേഷം നല്ലപിള്ള ചമഞ്ഞ് നടക്കുകയാണ് നാട്ടിലെ മൂപ്പിലാന്മാര്. ആ വേല മനസ്സിലിരിക്കട്ടെ. ബ്ലോഗര്‍മാരുടെ അടുത്താണ് കളി!
കൈരളി റ്റീവിയെ വിശ്വസിക്കരുതെന്ന് പ്രമുഖ ബ്ലോഗര്‍ പരാജിതന് പറഞ്ഞപ്പോള്‍ ഞാന്‍ കാര്യമായെടുത്തില്ല. പരാജിതനല്ലേ, വിജയനല്ലല്ലോ അങ്ങനെ പറഞ്ഞത് എന്നായിരുന്നു എന്റെ ധാരണ. പലപ്പോഴും നമ്മള് ‘കാര്യ’മായെടുക്കാത്തവരാണ് നമ്മെ ഏറെ സഹായിക്കുന്നത് എന്ന് പണ്ടാരോ പറഞ്ഞത് എത്ര ശരിയാണ്. എന്റെ തെറ്റിദ്ധാരണകള്‍ മാറ്റിയ പരാജിതനും ഗൂഗിളിനും നന്ദി!

Wednesday, December 24, 2008
രുകാവട്ടിനു ഖേദം
ക്രിസ്മസ് പ്രമാണിച്ച് മദ്യത്തിന് ക്ഷാമമുള്ളതിനാല്‍ ഓഫീസിലും വീട്ടിലും കള്ളുകുടി നിറുത്തിവച്ചിരിക്കുകയാണ്. അതുമൂലം സര്‍ഗ്ഗസൃഷ്ടിയ്ക്ക് തടസ്സം നേരിട്ടതില്‍ ഖേദമുണ്ട്. കേരളത്തിലെ ഇന്നത്തെ വിദ്യാര്‍ത്ഥികളെപ്പോലെ, വല്ലതും നാലക്ഷരം എഴുതണമെങ്കില്‍ അല്പസ്വല്പം അകത്തു ചെന്നേ പറ്റൂ എന്ന ഗതിയായിരിക്കുന്നു. വായനക്കാര്‍ ക്ഷമിക്കുക, സഹകരിക്കുക. സംഗതികള്‍ പൂര്വ്വസ്ഥിതിയിലായാലുടന് എഴുത്ത് പുനരാരംഭിക്കുന്നതാണ്.
എല്ലാവര്ക്കും ആഹ്ലാദകരമായ ക്രിസ്മസ്/നവവത്സരാശംസകള്‍!

Sunday, December 21, 2008
സ്റ്റൈലില്‍ ചാഞ്ചാടും തീരം
യുവാക്കളുടെ സ്വപ്നങ്ങള്‍ക്കും വികാര വായ്പുകള്‍ക്കും ഏറെ പ്രധാന്യം നിറഞ്ഞതെന്ന് സിഫി.കോം പറയുന്ന ലോലിപ്പോപ്പ് എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ ആദ്യവരികള്‍ ശ്രദ്ധിക്കൂ:
നമുക്ക് കണക്കാക്കേണ്ടുന്ന സെലെറിറ്റിയെ c എന്നു വിളിക്കുക. തിരയുടെ തരംഗദൈര്‍ഘ്യം λ ആണെന്നും നാം സെലെറിറ്റി അളക്കുന്ന സ്ഥലത്തെ വെള്ളത്തിന്റെ ആഴം d ആണെന്നും ഭൂഗുരുത്വബലം g ആണെന്നും π നമ്മുടെ പൈ ആണെന്നും കരുതിയാല്‍, സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്റെ വേദന, c കണ്ടെത്തുന്നത് വളരെ എളുപ്പമാണ്:

ഓര്‍ക്കുക,
c = സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്റെ വേദന
g = ഭൂഗുരുത്വബലം
λ = തരംഗദൈര്‍ഘ്യം
d = വെള്ളത്തിന്റെ ആഴം
π = പൈ
അപ്പോള്‍ വര്‍മ്മാസാറ് പറയുന്നതെന്തെന്നാല്‍,
ഒന്ന്, രണ്ട്, മൂന്ന്, നാല് തിരകള്‍ വന്നേ വന്നേതിരകളുടെ ഫേസ് സ്പീഡ് അഥവാ സെലെറിറ്റി കാരണം ചാഞ്ചാടിപ്പോകുന്ന തീരത്തിന്റെ വികാരത്തള്ളലും വേദനയും അളക്കാന്‍ നാലു വേരിയബിളുകള്‍ പരിഗണിക്കണമെന്നാണ് പ്രശസ്ത ഓഷ്യാനോഗ്രഫി വിദഗ്ദ്ധന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുകളില്‍ സൂചിപ്പിച്ച വരികളിലൂടെ നമ്മോട് പറയുന്നത്. ആ നാലുകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം:
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ?
നമുക്ക് കണക്കാക്കേണ്ടുന്ന സെലെറിറ്റിയെ c എന്നു വിളിക്കുക. തിരയുടെ തരംഗദൈര്‍ഘ്യം λ ആണെന്നും നാം സെലെറിറ്റി അളക്കുന്ന സ്ഥലത്തെ വെള്ളത്തിന്റെ ആഴം d ആണെന്നും ഭൂഗുരുത്വബലം g ആണെന്നും π നമ്മുടെ പൈ ആണെന്നും കരുതിയാല്‍, സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്റെ വേദന, c കണ്ടെത്തുന്നത് വളരെ എളുപ്പമാണ്:

ഓര്‍ക്കുക,
c = സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്റെ വേദന
g = ഭൂഗുരുത്വബലം
λ = തരംഗദൈര്‍ഘ്യം
d = വെള്ളത്തിന്റെ ആഴം
π = പൈ
അപ്പോള്‍ വര്‍മ്മാസാറ് പറയുന്നതെന്തെന്നാല്‍,
g, λ, d, π തിരകള്‍ വന്നേ വന്നേദേഹമാസകലം കുലുക്കിയാടുന്ന പൃഥിരാജിനോ റോമയ്ക്കോ അതുകണ്ടു പുളകം കൊള്ളുന്ന കാണികള്‍ക്കോ സര്‍ഗസൃഷ്ടിക്കുവേണ്ടി ശരത്ചന്ദ്രവര്‍മ്മയ്ക്കു നടത്തേണ്ടിവന്ന ഈ കണക്കുകൂട്ടലുകള്‍ വല്ലതും അറിയണോ?
c-യോ സ്റ്റൈലല്ലേ?
Saturday, December 20, 2008
ഉണ്ണിയപ്പം: ക്രോം ലോഗോ
നമുക്ക് മനസ്സിലായേ എന്ന പാചക പോസ്റ്റിനോടുള്ള അഭൂതപൂര്‍വ്വമായ പ്രതികരണത്തെത്തുടര്‍ന്ന് ഒരു ഇനം കൂടി അവതരിപ്പിക്കുന്നു: ഇന്നത്തെ പാചകവിഷയം, ഗൂഗിള്‍ ക്രോം ലോഗോ ഉണ്ടാക്കുന്നതെങ്ങനെ? (അതോടൊപ്പം ഈ ബ്ലോഗിലെ പാചക സീരീസിനെ ഉണ്ണിയപ്പം എന്ന് നാമകരണം ചെയ്യുകയും ചെയ്യുന്നു.)
വേണ്ട സാധനങ്ങള്‍:
ഇന്റര്‍നെറ്റ് കണക്ഷന്: 1
ഫോട്ടോഷോപ്പ് (പൈറേറ്റഡ്): 1
പാചകം ചെയ്യുന്ന വിധം.
ഒന്നാം പടി: ThinkFree Office Suite ഡൌണ്‍ലോഡ് ചെയ്ത് ഇന്സ്റ്റലേഷന് തുടങ്ങുക.

രണ്ട്: മുകളില്‍ കാണിച്ച ഇന്‍സ്റ്റോള്‍ സ്ക്രീനിന്റെ സ്ക്രീന്‍ഷോട്ട് എടുത്ത്, ThinkFree Office Logo ക്രോപ്പ് ചെയ്തെടുക്കുക:

മൂന്ന്: ക്രോപ്പ് ചെയ്ത ലോഗോ 150% എന്ലാര്ജ്ജ് ചെയ്യുക.

നാല്: എന്ലാര്ജ്ജ് ചെയ്ത ലോഗോ 130 ഡിഗ്രി ഘടികാരദിശയില്‍ കറക്കുക, വലതുവശത്തു മൂലയില്‍ കാണുന്ന ഷേഡ് മാച്ചുകളയുക.

അഞ്ച്: ലോഗോയിലെ ചുവപ്പും നീലയും വച്ചുമാറുക.

ആറ്: ലോഗോ 2D-യില്‍ നിന്നും 3D-യിലേയ്ക്കു മാറ്റുക.

ഏഴ്: വിന്‍ഡോസ് ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്ന കളറുകളില്‍ ഒന്നും വിട്ടുപോയിട്ടില്ല എന്ന് ഉറപ്പുവരുത്തുക.

പച്ച - ചെക്ക്
ചുവപ്പ് - ചെക്ക്
മഞ്ഞ - ചെക്ക്
നീല - ചെക്ക്
കഴിഞ്ഞു! ലോഗോ റെഡി. ഇപ്പോള്‍ എങ്ങനെയുണ്ട്? പണമുണ്ടാക്കുന്ന തിരക്കില്‍ ക്രീയേറ്റീവും കൂടി ആവണമെന്നു പറയല്ലേ.
അനുബന്ധ കാഴ്ചകള്‍:
Google Chrome logo making story
The Hidden Connection Between Windows and Google Chrome Logo
Pokémon Google Chrome Web Ball Browser

Subscribe to:
Posts (Atom)