മൌനങ്ങളേ ചാഞ്ചാടുവാന്‍ എന്ന വരികള്‍ എഴുതിക്കഴിഞ്ഞ ശേഷം (എനിക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാത്ത) കവി(യെന്നു സ്വയം വിശേഷിപ്പിക്കുന്ന) ശ്രീ. ബിച്ചു തിരുമലയുടെ മനസ്സില്‍ ആദ്യം ഓടിവന്ന ജീവി. അഥവാ, മിന്നാമിനുങ്ങിന്‍റെ കുഞ്ഞ്.
Sunday, February 24, 2013
മൌനങ്ങളേ ചാഞ്ചാടുവാന്‍
ആരാണിവന്‍?
മൌനങ്ങളേ ചാഞ്ചാടുവാന്‍ എന്ന വരികള്‍ എഴുതിക്കഴിഞ്ഞ ശേഷം (എനിക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാത്ത) കവി(യെന്നു സ്വയം വിശേഷിപ്പിക്കുന്ന) ശ്രീ. ബിച്ചു തിരുമലയുടെ മനസ്സില്‍ ആദ്യം ഓടിവന്ന ജീവി. അഥവാ, മിന്നാമിനുങ്ങിന്‍റെ കുഞ്ഞ്.
മൌനങ്ങളേ ചാഞ്ചാടുവാന്‍ എന്ന വരികള്‍ എഴുതിക്കഴിഞ്ഞ ശേഷം (എനിക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാത്ത) കവി(യെന്നു സ്വയം വിശേഷിപ്പിക്കുന്ന) ശ്രീ. ബിച്ചു തിരുമലയുടെ മനസ്സില്‍ ആദ്യം ഓടിവന്ന ജീവി. അഥവാ, മിന്നാമിനുങ്ങിന്‍റെ കുഞ്ഞ്.
Friday, February 22, 2013
Thursday, January 31, 2013
ആറെവിടെ മക്കളേ!
അട്ടയ്ക്കു കണ്ണും കുതിരയ്ക്കും കൊമ്പും മൈക്രോസോഫ്റ്റ് ഓഫീസിന് R-ല്‍ തുടങ്ങുന്ന ഒരു പ്രോഡക്റ്റും കൊടുക്കില്ല ദൈവം. കൊടുത്താല്‍!
R നിങ്ങള്‍ക്കായി അവതരിപ്പിച്ചത്: റിയല്‍ പ്ലയര്‍!

Tuesday, January 29, 2013
ടാര്‍ഗറ്റ് ഷോപ്പിംഗ്
ഭാര്യ ടാര്‍ഗറ്റില്‍ ഷോപ്പിംഗിനു പോയി. ഫോണ്‍ വിളിച്ചിട്ടു കിട്ടിയില്ല. അവളു തിരിച്ചു വിളിച്ചപ്പോള്‍ ഞാന്‍ ഫോണെടുത്തില്ല. അതാണ്!
ഇങ്ങനെയൊക്കെ മെസ്സേജ് ബോക്സ് ഡിസൈന്‍ ചെയ്യുന്നവരെ തെരച്ചിവാലുകൊണ്ട് ചന്തികീറുന്നതുവരെ തല്ലണം.

Wednesday, January 16, 2013
Monday, January 7, 2013
ഒരു സെന്‍റ്
അവസാനം പൈസ കൊടുത്തപ്പോള്‍ ഒരു സെന്‍റ് തിരികെക്കിട്ടി. പണക്കാരന് എന്തുമാവാമെന്നതുകൊണ്ട് ആ ഒരു സെന്‍റും ആര്‍ക്കും കൊടുക്കാതെ പോക്കറ്റിലിട്ടു.
Sunday, January 6, 2013
ഒരു ചെറ്യേ സാധനം
ഈ അമേരിക്കയില്‍ ജീവിക്കുന്ന പ്രവാസികളുടെ ഓരോരോ പ്രശ്നങ്ങളേ!
നാട്ടില്‍ പോകുന്നതും തിരിച്ചുവരുന്നതും ഒരാഘോഷമായിരുന്ന കാലമുണ്ടായിരുന്നു. എല്ലാം മാറി. ഇപ്പോള്‍ ഒളിച്ചും പാത്തുമാണ് യാത്ര. നിങ്ങള്‍ വിചാരിക്കും പോലെ 'മറ്റു'പ്രശ്നങ്ങളൊന്നുമുണ്ടായിട്ടല്ല.
അങ്ങോട്ടുപോകുന്ന കാര്യമറിയുമ്പോള്‍ മുതല്‍ വീട്ടില്‍ നിന്നും റിക്വസ്റ്റുവരും:
"നീ കഴിഞ്ഞതവണ വന്നപ്പോഴും രാധേക്കന്‍റെ മോന് ഒന്നും കൊടുത്തില്ല. ഇപ്പഴെങ്കിലും വല്ലതും കൊണ്ടുവരണേ!"
ഇതു കേട്ടപാതി വരും ഭാര്യയുടെ വക:
"എന്‍റെ അമ്മയ്ക്കും പരിചയക്കാരും ബന്ധുക്കളുമൊക്കെയുണ്ട്, കേട്ടോ!"
'രാധേക്കന്‍റെ' മകനും അമ്മായിയമ്മ വകയിലെ 'ആരോരുമില്ലാത്ത' വിജയനും എല്ലാം സാധനം വാങ്ങിക്കെട്ടിയാലും തീരില്ല, കാര്യങ്ങള്‍.
മധുവിന് എന്തോ ചെറിയ സാധനം തന്നയയ്ക്കാനുണ്ടെന്നു പറയുന്നുണ്ടായിരുന്നു. അന്യനാട്ടില്‍ വന്നു കിടക്കുമ്പോള്‍ സ്വന്തം നാട്ടുകാരനല്ലെങ്കില്‍ കൂടി എങ്ങനാ ഒരു ചെറിയ സാധനം കൊണ്ടുപോകാന്‍ പറ്റില്ലാന്നു പറയുന്നത്? മാത്രമല്ല, മധുവിന്‍റെ വീട്ടുകാര്‍ നമ്മുടെ വീട്ടില്‍ വന്ന് വാങ്ങിക്കൊണ്ടു പൊയ്ക്കോളുമത്രേ.
എറണാകുളത്തു നിന്ന് മധുവിന്‍റെ വീട്ടുകാര്‍ ഇത്രടം വന്നത് കൊണ്ടുവന്ന സാധനം എടുത്തു പോകാന്‍ മാത്രമല്ല എന്നു പിന്നെയെല്ലേ അറിയുന്നത്!
"ലേശം ദശമൂലാരിഷ്ടവും, ഒരു നുള്ളു ചമ്മന്തിപ്പൊടിയും, ഇച്ചിര്യേ ചെമ്മീനച്ചാറും, പിന്നെ അവന്‍ തന്നയയ്ക്കാന്‍ പറഞ്ഞ ഇന്‍ഡക്ഷന്‍ കുക്കറും മാത്രേ ഈ പൊതീലുള്ളൂ. അവിടെച്ചെന്നിട്ട് ചമ്മന്തിപ്പൊടി കുറച്ചു നിങ്ങള്‍ക്കും തരണമെന്ന് മധു വിളിച്ചപ്പൊ ഞാന്‍ പറഞ്ഞിരുന്നു."
എന്തു പറയാനാ മറുപടി: "മധുവിന്‍റെ അമ്മയേം ചേട്ടനേമൊക്കെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്!" എന്നല്ലാതെ?
ഈ സംഭവത്തില്‍ പിന്നെ രഹസ്യമായാണ് നാട്ടില്‍ പോക്ക്. എന്നാലും വാര്‍ത്ത ലീക്കായാല്‍ വിളിവരും.
ഫോണ്‍ ഭാര്യയെടുത്താല്‍:
"അയ്യോ പിന്നെന്താ? സ്ഥലമുണ്ടെങ്കില്‍ കൊണ്ടു പോകാനാണോ പാട്? ... ഏയ്, ബാഗ് ഫുള്ളായിട്ടില്ല, പക്ഷേ ഇത്തവണ ഉണ്ണിയേട്ടന്‍റെ വീട്ടിലേയ്ക്ക് എന്തൊക്കെയേ കൊണ്ടു പോകുന്നുണ്ട്. ... എന്നോട് ഒന്നും വാങ്ങിച്ചു കൂട്ടല്ലേന്നാ പറഞ്ഞേക്കുന്നത്..."
ഫോണ്‍ ഞാന്‍ എടുത്താല്‍:
മറുതലയ്ക്കല്‍ നിന്നും: "ഒരു ചെറ്യേ സാധനം കൊണ്ടു പോകാനുണ്ടായിരുന്നു."
ഞാന്‍: "മരുന്നാണോ?"
മറുതലയ്ക്കല്‍ നിന്നും: "അല്ല."
ഞാന്‍: "വിസയുടേയോ പവര്‍ ഓഫ് അറ്റോര്‍ണിയുടേയോ പേപ്പറാണോ?"
മറുതലയ്ക്കല്‍ നിന്നും: "അല്ല."
ഞാന്‍: "ചെക്കാണോ, അവിടെ ചെന്നു പോസ്റ്റു ചെയ്യാന്‍?"
മറുതലയ്ക്കല്‍ നിന്നും: "അല്ല."
ഞാന്‍: "ഈ സാധനങ്ങളൊന്നുമല്ലെങ്കില്‍ കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണ്. സോറി!"
ഫോണ്‍ വച്ചിട്ട്, ഞാന്‍ എന്നോടുതന്നെ പറയും: "ആണ്ടിലൊരിക്കല്‍ പോകുമ്പോള്‍ എന്‍റെ പഴന്തുണി തന്നെ കൊണ്ടുപോകാന്‍ സ്ഥലം തികയില്ല, അപ്പോഴാണവന്‍റെ അമ്മിക്കല്ല്."
ഇവിടുന്നു വാങ്ങിക്കെട്ടിക്കൊണ്ടുപോകുന്ന എല്ലാ സാധനങ്ങളും ഇപ്പോള്‍ നാട്ടില്‍ കിട്ടും. പിന്നേം ആള്‍ക്കാര്‍ എന്തിനാണാവോ ഈ "ചെറ്യേ" സാധനങ്ങള്‍ വാങ്ങി വാരിക്കെട്ടുന്നത്?
പോകുന്നതിന്‍റെ തലേന്ന് ചെറ്യേ സാധനം കൊണ്ടുപോകാനുണ്ടായിരുന്ന സ്നേഹിതന്‍ വിളിക്കും:
"അല്ല, എയര്‍പോര്‍ട്ട് റൈഡ് വേണോന്നറിയാന്‍ വിളിച്ചതാ!"
"ഓ, താങ്ക്യൂ. വേണ്ട. ഞാന്‍ അത് അറേഞ്ചു ചെയ്തു..."
അങ്ങനെ ഞാന്‍ കൈയും വീശി പോകുന്നത് നീ കണ്ടു രസിക്കണ്ട!

Wednesday, January 2, 2013
പ്രോബ്ലം സോള്‍വ്‍ഡ്!
എന്‍റെ നാട്ടില്‍ പണ്ടൊരു കുടനന്നാക്കുകാരനുണ്ടായിരുന്നു. തനിമടിയന്‍. കുടനന്നാക്കാന്‍ കൊണ്ടുപോയാല്‍ "നീയെന്തിനാ ഇത് ചീത്തയാക്കിയത്?" എന്നു ചോദിച്ച് നമ്മുടെ മേക്കിട്ടു കയറും.
കമ്പികളിലൊന്നു വളഞ്ഞ കുടയുമായൊരിക്കന്‍ ഈയുള്ളവന്‍ നന്നാക്കാന്‍ പോയി.
"ഈ വളഞ്ഞതൊന്നു നൂത്തു തരുവാന്‍ വല്ല വഴിയുമുണ്ടോ?"
"എന്തിനാടാ ചെക്കാ നൂന്നിരുന്നത് വളച്ചിട്ട് പിന്നത് നൂക്കാന്നോക്കണേ? നെനക്ക് വേറേ പണിയില്ലേ?"
ഇന്നു ഫേസ്‍ബുക്കില്‍ വന്ന ഒരു സ്റ്റാറ്റസ് കണ്ടപ്പം ഓര്‍ത്തുപോയതാ. ഇതാണ് സ്റ്റാറ്റസ്:
"FB-യിൽ ഞാന്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകൾ മുഴുവനും, ഫുൾ റെസലൂഷനിൽ, ഒറ്റയടിക്ക് ഡൌൺലോഡ് ചെയ്യാൻ പറ്റുമോ? ഒക്കേം ഡൌലോഡ് ചെയ്തിട്ട് ഇവിടെ ഒരു ബോംബും വച്ച് ഓടാൻ."
(കൊച്ചിക്കാരന്‍ ശ്രീനിയാണ് ചോദ്യകര്‍ത്താവ്.)

Monday, December 31, 2012
പഴകിയ മുന്നറിയിപ്പുകള്‍ (2012)
ഒരു കോണ്ടക്സ്റ്റും ഇല്ലാതെ എഴുതിയത്:
ഒരോവറില്‍ ഒരു അടിപൊളി പന്തെറിയാന്‍ ഏത് ശ്രീശാന്തിനും പറ്റും. ബാക്കി അഞ്ചു പന്താണ് പ്രശ്നം.

Thursday, December 27, 2012
മുതലക്കണ്ണീര്‍
സചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നു കേട്ടിട്ടുണ്ടോ? ഇന്ത്യാമഹാരാജ്യത്തെ ഒരു വലിയ സംഭവമാണ്. ഞാന്‍ പറഞ്ഞിട്ടു വിശ്വാസം വരുന്നില്ലെങ്കില്‍ തൊലിവെളുപ്പുള്ളവര്‍ പറയുന്നതു കേള്‍ക്കുക (1, 2, 3). ഫെറാറിയുണ്ടെങ്കിലും ഓസിനു യാത്രചെയ്യും. എങ്കിലെന്ത്? ഓന്‍ കഴിഞ്ഞേ നമുക്കൊരു ആട്ടക്കാരനുള്ളൂ. (ആട്ടക്കാരന്‍ = batsman in Tamil.)
ഇത്രയുമൊക്കെ ആയിട്ടും പലര്‍ക്കും സചിന്‍ എന്നു കേട്ടാല്‍ തികട്ടിവരും. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറഞ്ഞ് അവര്‍ നിങ്ങളെ ഗാംഗുലി/ദ്രാവിഡ് ഫാന്സ് ആക്കും. സചിന്‍റെ കളി പോരാത്രേ. ആ അസ്കിത മാറ്റാന്‍ ഒരു വഴിയുണ്ട്. ആദ്യ പടിയായി ഇതു വായിച്ചാല്‍ മതി. പിന്നെയുള്ളത് പിന്നെ.
പറഞ്ഞുവന്ന കാര്യത്തിലേയ്ക്ക് വരാം. ലോകം മുഴുവന്‍ സചിന്‍റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുമ്പോള്‍ കൂട്ടത്തില്‍പ്പാടിയേക്കാം എന്ന നിലയ്ക്ക് ഒരു വൈദ്യനാഥനും ഇറക്കി ഒരു ഓര്‍മ്മക്കുറിപ്പ്: സചിന്‍ എന്‍റെ കളിത്തോഴന്‍ എന്ന പേരില്‍. (പരിഭാഷയില്‍ പരിഭവമരുത്. പരഭാഷാ പരിജ്ഞാനം പരിമിതമാണ്.) എഴുത്തിന്‍റെ പോക്കുകണ്ടിട്ട് മേല്‍പ്പടിക്കാരനും ഞാനും ഒരേ പ്രായമാവാനാണു സാദ്ധ്യത. നൊസ്റ്റാള്‍ജിയയും ജോലിയോടുള്ള വിരോധവും ക്രിക്കറ്റുപ്രേമവും ഒക്കെ എന്നെപ്പോലെ തന്നെ. ആദ്യവായനയില്‍ ലേഖനം ഞാനാണോ എഴുതിയത് എന്നുപോലും ശങ്കിച്ചു.
ഇതു വായിച്ചശേഷം കനത്ത മനസ്സും കറുത്ത മുഖവുമായി ഞാന്‍ ചെന്നെത്തിയതോ സിദ്ധാര്‍ത്ഥ വൈദ്യനാഥന്‍ തന്നെ കോറിയിട്ട ഇരുപതാണ്ടിന്‍ മാന്ത്രികം (പരിഭാഷയെപ്പറ്റി മുകളില്‍ പറഞ്ഞത് വീണ്ടും വായിക്കുക) എന്ന ഈ ലേഖനത്തില്‍. കരയിപ്പിക്കാതെടാ കഴുവേറീ എന്നു പറയണമെന്ന സ്ഥിതിയായി.
അതും കഴിഞ്ഞു ചെന്നത് പുലിമടയില്‍ തന്നെ. വെറുതേയിരിക്കുമ്പോള്‍ ബ്ലോഗുന്ന വൈദ്യന്‍റെ സ്വന്തം ബ്ലോഗില്‍. അവിടെ അദ്ദേഹം ഡിസംബര്‍ 23-ന് എഴുതിപ്പിടിപ്പിച്ചതെന്താണെന്നോ? സചിനെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയണമെന്ന്. ആ പറഞ്ഞ നാവിനാണ് വിരമിക്കല്‍ വാര്‍ത്ത കേട്ടയുടന്‍ സചിന്‍ പുന്നാരമനുഷ്യനായത്. മരണശേഷം ബാല്‍ താക്കറേ മഹത്മജിയെ കടത്തിവെട്ടിയതിലും അക്രമമായിപ്പോയി ഇത്.
എന്തെരെടേ ഇത് വൈദ്യനാഥാ ഇങ്ങനെ മുതലക്കണ്ണീരൊക്കുന്നത്? പണ്ട് ബുഷ് പറഞ്ഞതു പോലെ, ഒന്നുകില്‍ നീ സചിന്‍റെ ടീമില്‍ അല്ലെങ്കില്‍ നീ എതിര്‍പക്ഷം. രണ്ടു ടീമിലും കൂടെ കളിക്കല്ലേടേ വൈദ്യ... നാഥാ! നിന്നെ നമ്മള്‍ സചിന്‍ ഫാന്‍സ് എല്ലാരും കൂടെ കളിപഠിപ്പിക്കുമേ!

Wednesday, December 26, 2012
ഊ-ലോകം!
ദർശന ടി.വി-ക്കാർ എന്നെ വിളിച്ചിട്ട് സാറേ, ബ്ലോഗർ ഓഫ് ദ വീക്കിൽ വരാമോ എന്നു ചോദിച്ചു.
കംപ്ലീറ്റ് അനോണിമിറ്റി ആണ് ലക്ഷ്യം എന്നതിനാലും ദർശന ടി.വി-ക്ക് ഈ-ലോകം എന്നു പറഞ്ഞാൽ യൂ-ട്യൂബ്, ഗൂഗിൾ പ്ലസ്, റ്റ്വിറ്റർ, ഫേസ്ബുക്ക് എന്നീ നാലു സാധനങ്ങളായതിനാലും ഓഫർ നിരസിക്കാതെ തരമില്ല. ഈ നാലെണ്ണം ബാക്ഗ്രൗണ്ടിൽ ഇങ്ങനെ അലയടിച്ചാൽ അവർക്കു സമാധാനമാവും, പക്ഷേ, എനിക്കാവില്ല. ഈ പരിപാടിയെ ഈ-ലോകമെന്നല്ല, ഊ (മ്പിയ) ലോകമെന്നാണ് വിളിക്കേണ്ടത്.
ഗൂഗിളിനെ നമ്പിയാണ് ജീവിതമെങ്കിൽ പിന്നെ ലോഗോ കൂടി അങ്ങു മാറ്റിക്കൂടേ? ദാ ഇതുപോലെ:

Saturday, November 6, 2010
Friday, October 29, 2010
വിച്ച് റിപ്പോര്‍ട്ട്?
മാനേജര്‍: ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ.
(pause)
മാനേജര്‍: ഡസ് ദാറ്റ് മേക്ക് സെന്‍സ്?
ഞാന്‍: ഒഫ് കോഴ്സ്!
മാനേജര്‍: എന്നാല്‍ പിന്നെ നാളെത്തന്നെ ആ റിപ്പോര്‍ട്ട് താരാമല്ലോ, അല്ലേ?
ഞാന്‍: ങേ? വിച്ച് റിപ്പോര്‍ട്ട്?

Wednesday, October 27, 2010
അച്ചരസ്പുടത
ഒക്ടോബര്‍ 26 രാത്രി 8 മണിയ്ക്ക് ദുബായിലെ 96.7 ഹിറ്റ് എഫ്. എമില്‍ വാര്‍ത്ത വായിച്ച സുഹൃത്തിന്,
അക്ഷരസ്ഫുടത ദൈവാനുഗ്രഹമുണ്ടെങ്കില്‍ മാത്രം ആര്‍ജ്ജിക്കാന്‍ പറ്റുന്ന അപൂര്‍വ്വമായ സിദ്ധിയാണ്. താങ്കള്‍ ചെറുപ്പമാണല്ലോ. ഇന്നുമുതലെങ്കിലും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. ചിലപ്പോള്‍ ലോകൈകനാഥന്‍ കനിഞ്ഞെന്നു വരും. അങ്ങനെ സംഭവിച്ചാല്‍, ഒരു ദിവസമെങ്കില്‍ ഒരു ദിവസം തെറ്റില്ലാതെ മലയാളം പറഞ്ഞു എന്ന ചാരിതാര്‍ത്ഥ്യവുമായി താങ്കള്ക്ക് മരിക്കാം.
ഒരു ഗുണമുള്ളത്, താങ്കളുടെ വാര്‍ത്തവായനയ്ക്ക് പിന്നാലേ വയറിളക്കം വായില്‍ക്കൂടിയുമാവാമെന്നു തെളിയിക്കും വിധം മലയാള സിനിമാഗാനങ്ങള്‍ അവതരിപ്പിക്കുന്ന ആ പെണ്‍കൊച്ചിന്‍റെ പരിപാടിയുള്ളതു കൊണ്ട് താങ്കളുടെ റേറ്റിംഗ് താഴെപ്പോവില്ലെന്നതാണ്.
ആശംസകളോടെ നിറുത്തുന്നു.

Tuesday, October 26, 2010
Saturday, October 23, 2010
സോള്‍ഡ് ഔട്ട്
Wednesday, March 31, 2010
ബാങ്ക് ലെറ്റര്‍
ഞാന്‍: എന്‍റെ കാര്‍ ലോണിന്‍റെ കാര്യമെന്തായി?
ബാങ്ക്: നിങ്ങള്‍ ലോണ്‍ തേടി നാടു നീളെ തെണ്ടുകയാണല്ലോ. മറ്റേ കമ്പനിയുടെ ലോണില്‍ താല്പര്യമില്ലെന്നു കാണിക്കാന്‍ please send me a letter of non-pursuation.
ഞാന്‍: How do I write that letter? വല്ല സാമ്പിള്‍ ലെറ്ററും തരാമോ?
ബാങ്ക്: You don't know how to write a letter of non-pursuation?
ഞാന്‍: I think I know. You load up the project in Visual Studio, put a break point and hit F5, and then take a print out, fax it to you, right?
ബാങ്ക്: Hmm... there is an easier way. Let me send you a template. Fill it up, sign and fax it back to me.
ഞാന്‍: Oh, that'll be awesome!

Monday, March 29, 2010
ടിനി ടോമിന്‍റെ ഇംഗ്ലീഷ്
പണ്ട് എംജീ ശ്രീകുമാരന്‍ ഓഡിയന്‍ എന്നു പറഞ്ഞെന്നു പറഞ്ഞ് എന്തു ബഹളമായിരുന്നു. പിന്നീടാണ് അച്ചുതാനന്ദന്‍ ഡല്‍ഹിയിലോ മറ്റോ പോയി ഹിന്ദിക്കാരുടെ വാ പൊളിയുന്ന ഇംഗ്ലീഷു കാച്ചിയത്. അതും പഴങ്കഥയായപ്പോള്‍ നമ്മുടെ സ്വന്തം ടീച്ചര്‍ (എന്‍റെ ട്യൂഷന്‍ ടീച്ചറല്ല) ഇടിവെട്ട് ഇംഗ്ലീഷു പറഞ്ഞതായി വാര്‍ത്തവന്നതുകണ്ട് നമ്മള്‍ ആനന്ദനടനമാടി.
വലിയവര് പറയുമ്പോഴാണല്ലോ ബ്ലോഗില്‍ വാര്‍ത്ത വരുന്നത്.
എന്നാല്‍ ഈ ബ്ലോഗിന് വലിപ്പച്ചെറുപ്പമില്ല. അതിപ്രശസ്തര്‍ മുതല്‍ ടിനി ടോം വരെയുള്ളവരെ ഈ ബ്ലോഗ് ഒരുപോലെ കണക്കാക്കും.
ഏഷ്യാനെറ്റിലെ ഒരു പരിപാടിയില്ലേ? ജഗദീഷും സുരാജ് വെഞ്ഞാറമൂടനും ടിനി ടോമനും ജഡ്ജുകളായി വരുന്ന തമാശപ്പരിപാടി?
അതില്‍ ഒരു ട്രൂപ്പിന്‍റെ പ്രകടനം കഴിഞ്ഞ്, അടുത്തതവണ തെറ്റുകള്‍ തിരുത്തി മെച്ചപ്പെടുത്തണമെന്ന് ടിനി ടോം പകുതി ഇംഗ്ലീഷില്‍ അറിയിക്കുകയാണ്:
“ഇന്നത്തെ performance അത്രയ്ക്ക് perfection ആയില്ല. Rehersal-ന്‍റെ കുറവ് കാണാനുണ്ടായിരുന്നു. Next time ഈ issues maintain ചെയ്യാന്‍ try ചെയ്യണം. Thank you!”
അതെ, ടിനി ടോം. അടുത്ത തവണയും ഇംഗ്ലീഷിന്‍റെ ഈ പ്രശ്നങ്ങള്‍ maintain ചെയ്യാന്‍ ശ്രമിക്കണേ!

Sunday, March 28, 2010
റൈറ്റ് ട്രാക്ക്
പയ്യന്‍സ് വളരുന്തോറും അവന്‍റെ പല ചെയ്തികളും കണ്ടിട്ട് എനിക്കങ്ങോട്ട് പിടിക്കുന്നില്ല. അഞ്ചു വയസ്സാവുന്നേയുള്ളെങ്കിലും “നെനക്ക് എവിടുന്നു കിട്ടിയെടേ ഈ കോഞ്ഞാട്ട സ്വാഭവം” എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കേണ്ട ഗതികേട്.
അതിനിടിയ്ക്കാണ് ഈ സംഭാഷണം കേള്‍ക്കുന്നത്:
അമ്മ: “അമ്മ ഡ്രസ് മാറ്റാന്‍ പോണ്, നീയും വാ, നിന്‍റെ ഉടുപ്പ് മാറ്റിത്തരാം.”
(രണ്ടും പേരും ബെഡ് റൂമിലേയ്ക്ക്)
പയ്യന്‍സ്: “അമ്മാ, അമ്മയുടെ ബായ്ക്ക് നല്ല നൈസ് ഷേപ്പ് ആണല്ലോ!”
ഹൊ! സമാധാനം. പയ്യന്‍സ് റൈറ്റ് ട്രാക്കില്‍ തന്നെ.

Friday, March 5, 2010
സ്വാമിയുടെ എക്കണോമിക്സ്
മാലോകര്‍ക്കിഷ്ടമില്ലാത്തവിധം സ്വാമിയുടെ വാദ്യോപകരണം ഉപയോഗിച്ചു എന്ന വാര്‍ത്ത പരന്നയുടന്‍ വിഭൂതിയ്ക്കും കര്‍പ്പൂരത്തിനും സ്വാമിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാവര ജംഗമ വസ്തുക്കള്‍ക്കും വിലകുറഞ്ഞതായി വാര്‍ത്ത.
എന്നാപ്പിന്നെന്താ സീബ്രാ അണ്ടര്‍വെയറിന് വിലകുറയാത്തതെന്നേ എനിക്കറിയേണ്ടൂ. എന്നിട്ടു വേണം രണ്ടെണ്ണം വാങ്ങി നാലാള് കാണ്‍കെ ഇട്ടോണ്ടു നടക്കാന്‍.
സ്വാമി തിന്ന ഐസ് ക്രീമിനും സ്വാമി കണ്ട ടെലിവിഷനും വിലകുറഞ്ഞാല്‍ ഭാരതത്തിലെ ലോവര്‍ മിഡില്‍ ക്ലാസും രക്ഷപ്പെടും.
സ്വാമീ, കാപ്പാത്തുങ്കോ!

Subscribe to:
Posts (Atom)