Wednesday, July 30, 2008

കൊളസ്റ്ററോള്‍

എന്താണ് പ്രശ്നം, എന്താണെങ്കിലും തുറന്നു പറയൂ!
അല്ല, എന്‍റെ ഇടനെഞ്ചില്‍ ഒരു വേദന... ഹൃദയം ഇരിക്കുന്ന വശത്തു തന്നെ.
വ്യായാമം ചെയ്യാറുണ്ടോ?
പിന്നില്ലാതേ! ആഴ്ചയില്‍ മൂന്നു ദിവസം ഓടും.
ഭക്ഷണം?
വളരെ ശ്രദ്ധിച്ച്. ചോറ് കൈകൊണ്ട് തൊട്ടിട്ട് ഇന്നേയ്ക്ക് ഒന്നരമാസമാവുന്നു. ജീവിക്കാന്‍ വേണ്ടിയുള്ള മിതമായ ഭക്ഷണം.
ഹും, നോക്കട്ടെ, കുടുംബത്തില്‍ കൊളസ്റ്ററോള്‍ ഉള്ളതായി ആരെങ്കിലും ഉണ്ടോ?
അപ്പൂപ്പനുണ്ടായിരുന്നു. അച്ഛനുണ്ടായിരുന്നു. അമ്മയ്ക്കുണ്ടോ എന്നറിയില്ല.
പിന്നെന്തിനാ എന്‍റടുത്തു വന്നത്? ചോദിക്കാനുണ്ടോ? ഇത് മറ്റവന്‍ തന്നെ!

1 comment:

ആഷ | Asha said...

ചോറ് കൈകൊണ്ട് തൊട്ടിട്ട് ഇന്നേയ്ക്ക് ഒന്നരമാസമാവുന്നു.
ഓ സ്പൂണോ ഫോർക്കോ വെച്ചാവും കഴിക്കുക അല്ലേ. ;)