Tuesday, December 29, 2009

അങ്കവും താളിയും

ബോസിന് ഒരു ന്യൂ ഈയര്‍ സമ്മാനം അന്വേഷിച്ചു നടക്കുകയായിരുന്നു. പെമ്പ്രന്നോത്തിക്ക് ക്രിസ്തുമസ് സമ്മാനം അന്വേഷിച്ചതോ കിട്ടിയില്ല. അവസാനം ബോസിനുള്ളത് കണ്ടെത്തി:5.18 ഡോളര്‍ കളഞ്ഞ് ഇത് ബോസിന് കൊടുത്താല്‍ അങ്കവും കാണാം താളിയും ഒടിക്കാം.

Monday, December 28, 2009

ഓസ്ട്രേലിയന്‍ ഓന്തുകള്‍

നമ്മള്‍ വിചാരിക്കുന്നത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാര്‍ മാത്രമേ വിവരദോഷികളായിട്ടുള്ളൂ എന്നാണല്ലോ. എന്നാല്‍ അവിടുള്ള സകല അണ്ണന്മാരും സ്വഭാവദൂഷ്യമുള്ളവരാണ്, കേട്ടോ.

പാകിസ്ഥാനും ഓസ്ട്രേലിയയും തമ്മില്‍ ടെസ്റ്റ് കളി നടക്കുന്നു. രണ്ടു വിക്കറ്റ് പോയി നില്‍ക്കുന്ന സമയം. വിക്കറ്റ് 1: സൈമണ്‍ കാറ്റിച്ചിനെ മുഹമ്മദ് ആസിഫിന്‍റെ പന്തില്‍ കമ്രാന്‍ അക്മല്‍ പിടിച്ചു പുറത്താക്കി. വിക്കറ്റ് 2: റിക്കി പോണ്ടിംഗിനെ മുഹമ്മദ് ആമിറിന്‍റെ പന്തില്‍ പിടിച്ചത് സല്‍മാന്‍ ബട്ട്.

പൊതുവേ സ്കോറെഴുത്തുകാര്‍ last name ഉപയോഗിക്കുന്നവരായതിനാല്‍, നാം വിചാരിക്കുന്നത് സ്കോര്‍ ഇങ്ങനെ കാണുമെന്നാണല്ലോ:
Katich c Akmal b Asif 2
Ponting c Butt b Aamer 12
എന്നാല്‍ അതിബുദ്ധിമാന്മാരായ ഓസ്ട്രേലിയക്കാര്‍ ചെയ്തിരിക്കുന്നതു നോക്കൂ.സ്കോര്‍ ബോഡില്‍ 13 തവണ last name ഉപയോഗിച്ചവര്‍ പന്തു പിടിച്ചവരുടെ മാത്രം first name മാത്രമേ ഉപയോഗിക്കൂ. എടേയ്, ഓന്തിന്‍റെ സ്വഭാവം കാണിക്കാതെ ഏതെങ്കിലും ഒരു തീരുമാനത്തില്‍ ഉറച്ചു നില്‍ക്കടേയ്...

Friday, December 25, 2009

ക്രിസ്തുമസ് സമ്മാനം

സാധനം 10% വിലകുറച്ചു കൊടുക്കുന്നു എന്നു കേട്ട് ഓടിച്ചെന്നതാണ്, പെമ്പ്രന്നോത്തിയ്ക്ക് സമ്മാനം മേടിക്കാന്‍.ഇനിയിപ്പം അടുത്ത കൊല്ലം ബോണസ് കിട്ടിയിട്ടാവട്ടെ.

എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍.

Thursday, December 24, 2009

മാമ്പറ്റമാമ്പഴവും പാറ്റയും (ഈയാംപാറ്റ ആയാലും മതി) സമം സമം ചേര്‍ത്ത് തായ്‍ലന്‍റുകാര്‍ നിര്‍മ്മിക്കുന്ന ഹെര്‍ബല്‍ സോപ്പ്. ഈ സോപ്പുപയോഗിച്ചു കുളിച്ചാല്‍ കോട്ടും ടൈയും കെട്ടി നടക്കാന്‍ തോന്നും. മുടി കൊഴിയാന്‍ സാദ്ധ്യതയുള്ളതിനാല്‍ തലയില്‍ തേയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രായമായ ആണുങ്ങള്‍ക്ക് സ്വതവേയുള്ള നാറ്റമകറ്റാന്‍ അത്യുത്തമം.

Wednesday, December 23, 2009

സൌജന്യം

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറിനും സൗരവ് ഗാംഗുലിക്കും കുടുംബത്തോടൊപ്പം ഇനി ട്രെയിനില്‍ സൗജന്യ യാത്ര. ആജീവനാന്തം ഒന്നാം ക്ലാസ് എ.സി കോച്ചില്‍ യാത്ര ചെയ്യാനുള്ള പാസാണ് ഇരുവര്‍ക്കും നല്‍കുന്നത്.

- പത്രവാര്‍ത്ത.
Life sucks. കാശുകൊടുത്തു വയറു നിറയെ കഴിക്കാന്‍ ത്രാണിയുള്ളവന് മൂക്കറ്റം ഫീ സദ്യ. ഒരു നേരത്തെ ഭക്ഷണം യാചിക്കുന്നവനെ ആട്ടിയോടിക്കല്‍. എസ്റ്റാബ്ലിഷ്മെന്‍റ് വച്ചു നീട്ടുന്ന നക്കാപ്പിച്ച നിരസിക്കാന്‍ ഈ നാറികള്‍ക്കൊക്കെ എന്നാണാവോ മനസ്സുവരിക?

Sunday, December 20, 2009

ഒരേ ആള്‍ക്കാര്‍

ബ്ലോഗര്‍മാരായ മൊത്തം ചില്ലറ അരവിന്ദും പ്രസിദ്ധനായ ഒരു അനോണി ബ്ലോഗറും ഒരേ ആള്‍ക്കാരാണെന്നതിന് ഉണ്ണിയുടെ കൈവശം വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ക്രിസ്തുമസ് ദിവസം, പതിവുപോലെ ലോക്കല്‍ സമയം രാത്രി 10 മണിക്ക് തെളിവ് പരസ്യമാക്കുന്നതാണ്.

ഇതിന്‍റെ പേരില്‍ അടിയും വഴക്കും ഉണ്ടാക്കാതെ എല്ലാവരും ശാന്തിയോടും സഹവര്‍ത്തിത്വത്തോടും സമാധാനപരമായി പെരുമാറണമെന്ന് അപേക്ഷിക്കുന്നു.

നന്ദി, നമസ്കാരം.

(അപ്ഡേറ്റ് 1 ഡിസംബര്‍ 20, 11 PM: ഇത് വെറും ചീപ്പ് തമാശമാത്രമായിരുന്നു. മാന്യമായി ജീവിക്കുന്ന അരവിന്ദിനെപ്പറ്റി എനിക്ക് ഒന്നും വെളിപ്പെടുത്താനില്ല. എവിടെയോ കേട്ട ജോക്ക് പ്രയോഗിക്കാന്‍ അരവിന്ദിനെ ഉപയോഗിച്ചതില്‍ ക്ഷമ ചോദിക്കുന്നു.)

(അപ്ഡേറ്റ് 2 ഡിസംബര്‍ 21, 1:20 PM: ഇത്രയുമായ സ്ഥിതിയ്ക്ക് പറയാന്‍ വന്ന ജോക്കും കൂടി പറയാം.

മൊത്തം ചില്ലറ അരവിന്ദും അനോണി ആന്‍റണിയും ഒരാളാണ്. ഇവര്‍ രണ്ടു പേരും കൂടി ഇരിക്കുന്ന ഫോട്ടോ എത്ര ശ്രമിച്ചിട്ടും എനിക്ക് കിട്ടിയിട്ടില്ല. അങ്ങനെ ഒരു ഫോട്ടോ ഭൂലോകത്തില്ലാത്തതിന്‍റെ ഒരേ ഒരു കാരണം അവര്‍ രണ്ടും ഒരേ ആള്‍ക്കാര്‍ ആയതുകൊണ്ടു മാത്രമാണ് എന്നത് വ്യക്തമല്ലേ. അല്ലേ? അല്ലേ? ഇനി ഇതിലും വലിയ തെളിവു വേണോ?)

Monday, December 14, 2009

ഉത്തരേന്ത്യന്‍

നിശ്ചയം കഴിഞ്ഞവന് ഒന്നുരണ്ടു ഉപദേശം നല്‍കിയ നാള്‍ മുതല്‍ ഇപ്പോള്‍ പയ്യന്മാര് പിറകേയാണ്. കല്യാണം കഴിഞ്ഞവരും കഴിയാത്തവരുമായി.

ഒരു ഉത്തരേന്ത്യന്‍ ബ്രാഹ്മണ പയ്യന്‍. അവന്‍റെ കല്യാണം നടക്കുന്നില്ല. ആശാനാണെങ്കില്‍ വയസ്സ് മുപ്പതോളമായതിനാല്‍ നല്ല ടെന്‍ഷനിലും. പതുക്കെ പിറകേ കൂടി, ഉപദേശത്തിന്.

അവന്‍റെ ജാതിയും ജാതകവും കേട്ടശേഷം ഞാന്‍ പറഞ്ഞു:

“ജാതകം തിരുത്തണം. നല്ല ഒന്നാന്തരം ജ്യോത്സ്യന്മാരെ ഞാന്‍ ഏര്‍പ്പാടാക്കിത്തരാം. ആലോചനവരുന്ന പെണ്ണിന്‍റെ ജാതകത്തിന്‍റെ കോപ്പിയും അയ്യായിരം രൂപയും ഏൽപിച്ചാല്‍ അവളുമായി 9 പൊരുത്തവും ചേരുന്ന ജാതകം ഞാന്‍ ഉണ്ടാക്കിത്തരാം.”

“ഒമ്പത്? പത്തും നടക്കില്ലേ?”

“ചാവാന്‍ ബസ്സിടിച്ചാലും പോരേ, ട്രെയിന്‍ തന്നെ വേണോ? മാത്രമല്ല, ചില ഓബ്‍വിയസ് പൊരുത്തങ്ങള്‍ നമ്മളായിട്ട് ഉണ്ടാക്കേണ്ട കാര്യമില്ല. അതൊക്കെ താനേ പൊരുത്തമായിക്കൊള്ളും.”

“അതൊന്നും നടക്കുമെന്നു തോന്നുന്നില്ല, Any other ideas?”

“എത്ര idea വേണം?”

“നടക്കുമെന്നു ഗ്യാരന്‍റി ഉണ്ടെങ്കില്‍ ഒന്നുമതി യാര്‍.”

“എന്നാ അറ്റകൈ തന്നെ പിടിച്ചോ. ഞാന്‍ ഒരു പെണ്ണിനെക്കൊണ്ട് നിന്‍റെ വീട്ടില്‍ വിളിപ്പിക്കും. അവളു അവളുടെ പേര് സോഫിയ എന്നോ ഫാത്തിമ എന്നോ പറഞ്ഞു പരിചയപ്പെടുത്തും. അവള്‍ നീ എവിടേ എന്ന് അന്വേഷിക്കും. സ്ഥലത്തില്ല എന്ന് നിന്‍റെ വീട്ടുകാര്‍ പറയുമ്പോള്‍ രണ്ടു ദിവസമായി വിളിച്ചിട്ട്, അത്യാവശ്യമായി വിളിക്കാന്‍ പറയാന്‍ അവള്‍ ആവശ്യപ്പെടും. അത്രേയുള്ളൂ.”

“പാകല്‍ ഹെ ക്യാ ആപ്?”

“ഹ കല്യാണം നടക്കുകേം വേണം, പിന്നെ...”

Friday, December 11, 2009

വീണ്ടും അരിശം

എന്‍റെ അരിശം എന്ന ചെറുകഥയെ ആസ്പദമാക്കി ഷെയ്ന്‍ എന്ന ഇന്ദ്രജിത്ത് അഥവാ ഷെയ്നും ഇന്ദ്രജിത്തും കൂടി അരിശം എന്നൊരു കവിതയെഴുതി അതാണ് ഭൂലോക കവിത എന്നു പറഞ്ഞു നടക്കുന്നുണ്ട്. ഇഷ്ടന്മാര്‍ എന്‍റെ ചെറുകഥ അല്പം വളച്ചൊടിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി രണ്ടിന്‍റേയും പ്രമേയം ഒന്നുതന്നെ: നഷ്ടപ്രണയം.

ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് എനിക്ക് ക്രെഡിറ്റു തന്നില്ലേലും എന്‍റെ ബ്ലോഗിലേയ്ക്കൊരു ലിങ്കു കൊടുക്കാമായിരുന്നു. (ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അനുവാദം കൂടാതെയോ അനുവാദത്തോടെയോ അടിച്ചുമാറ്റരുത് എന്നൊക്കെ ഒരു ഭംഗിക്കു വേണ്ടി എഴുതി വച്ചേക്കുവല്യോ!)

ഈ കൊലച്ചതി കണ്ട് എനിക്ക് വീണ്ടും അരിശം വരുന്നുണ്ട്.

Thursday, December 10, 2009

ചോദിക്കാനും പറയാനും

ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല എന്നു കരുതി എന്തുമാകാമെന്ന് കരുതരുത്.

If you have something that you don't want anyone to know, maybe you shouldn't be doing it in the first place. If you really need that kind of privacy, the reality is that search engines -- including Google -- do retain this information for some time and it's important, for example, that we are all subject in the United States to the Patriot Act and it is possible that all that information could be made available to the authorities.
ഇപ്പറഞ്ഞത് കിം ജോങ്ങ് ഇല്‍ അല്ല. പിന്നെയാരാ?

മറ്റാരുമല്ല. പടിഞ്ഞാറിന്‍റെ സ്വേശ്ചാധിപതി എറിക് ഷ്മിത്ത് തന്നെ. കേട്ടാസ്വദിച്ചാലും.

മോസിലയുടെ കമ്മ്യൂണിറ്റി ഡെവലപ്പ്മന്‍റ് ഡയറക്ടര്‍ ആണെങ്കിലും തലയ്ക്കകത്ത് ആളുതാമസമുള്ള ആസാ ഡൊറ്റ്സ്‍ലര്‍ ഗൂഗിളിനെ വിടാന്‍ ഫയര്‍ഫോക്സ് അണികളെ ആഹ്വാനം ചെയ്തു കഴിഞ്ഞു.

ആസാ തുടരുന്നു:

Microsoft has as many or more online properties and web apps as Google. Microsoft has an intentional policy of not connecting those to your search data while Google has a policy of building up the richest possible profile of you by combining what they know from all of those accounts and services and storing that very personal and very identifiable information for a very long time. I was sort of OK with that policy because I thought Google cared deeply about protecting my privacy. Now that I see what their CEO really thinks of my privacy, that policy is no longer acceptable to me.
ഇനി തീരുമാനം നിങ്ങളുടെ കയ്യിലാണ്.

Tuesday, December 1, 2009

എയ്ഡ്സ് ഡേ

ഇന്ന് വേള്‍ഡ് എയ്ഡ്സ് ഡേ ആണുപോലും. ദുരന്തങ്ങള്‍ ഇനിയും ഉണ്ടായിരുന്നെങ്കില്‍ 365 ദിവസവും ആഘോഷമാക്കാമായിരുന്നു.

Awareness ആണ് ലക്ഷ്യമെങ്കില്‍ ഒരു ദിവസം കൊണ്ട് നിര്‍ത്തുന്നതെന്തിന്? വേള്‍ഡ് എയ്ഡ്സ് അവയര്‍നെസ്സ് വീക്ക്, വേള്‍ഡ് എയ്ഡ്സ് അവയര്‍നെസ്സ് മന്ത്, വേള്‍ഡ് എയ്ഡ്സ് അവയര്‍നെസ്സ് ഈയര്‍ എന്നൊക്കെയായിരുന്നെങ്കില്‍ എന്തെങ്കിലും കാര്യമായി ചെയ്യാന്‍ സമയം കിട്ടിയേനെ.

എയ്ഡ്സ് ഡേ ആവുമ്പം എയ്ഡ്സ് രോഗമുള്ള ആരോടെങ്കിലും ഒന്നു സംസാരിക്കാന്‍ പോലും നേരം കിട്ടുന്നില്ല. ഞാന്‍ വേള്‍ഡ് എയ്ഡ്സ് ഡേ-യ്ക്കെതിരേ പ്രതിഷേധിക്കുന്നു.

(“If you can’t be a part of the solution, fervidly oppose the solution” എന്നാണല്ലോ മലയാളം ബ്ലോഗിലെ രീതി. അതു പ്രകാരം എഴുതിയത്.)

Monday, November 30, 2009

അരിശം

രാവിലെ എഴുന്നേറ്റ് കുളിച്ച് കുറിയിട്ട് 3.72 GB വരുന്ന 30,681 ഐറ്റംസ് ഡിലീറ്റു ചെയ്തു.എന്നിട്ടരിശം തീരാതവനാ-
പുരയുടെ ചുറ്റും മണ്ടി നടന്നു.

ഞാനൊരു ഫയങ്കരന്‍ തന്നെ!

Wednesday, November 25, 2009

വിന്‍ഡോ ഫോഗ്

ഒന്നര മൈല്‍ അകലെയുള്ള ഗ്രോസറി ഷോപ്പില്‍ പോകാനും വണ്ടിയില്‍ കയറിയിരുന്നു നാവിഗേഷന്‍ ഓണ്‍ ചെയ്ത് ഷോ-ഓഫ് നടത്തുന്ന സുഹൃത്തിനോട് ഞാന്‍ ചോദിച്ചു:

“പുതിയ MDX എങ്ങനെയുണ്ട്?”

“അടിപൊളിയല്ലേ! ഇദ് നോക്ക്, മഴ പെയ്താല്‍ വൈപ്പര്‍ തനിയേ വരും. മഴ പോയാല്‍ ഓഫാവും. കുന്നു കയറുമ്പോള്‍ ഹെഡ്‍ലൈറ്റ് കുറച്ച് മുകളിലേയ്ക്ക് ചരിഞ്ഞ് കൂടുതല്‍ വിസിബിലിറ്റി ഉണ്ടാവും. പാസഞ്ചര്‍ സൈഡിലെ സീറ്റ് ഹീറ്റര്‍ ഓണാണെങ്കില്‍ പോലും ആളുണ്ടെങ്കിലേ സീറ്റ് ചൂടാവൂ. പിന്നിലെ രണ്ടുവരി സീറ്റും മടക്കിയിടാം. കോസ്റ്റ്കോയിലും ഹോം ഡിപ്പോയിലും പോകുമ്പോള്‍ എന്തു സൌകര്യമാണെന്നോ. ബ്ലൂടൂത്ത് തനിയേ ആക്ടിവേറ്റ് ആയി ഹാന്‍ഡ്സ് ഫ്രീ ഫോണ്‍ റെഡി. ആറു സീഡീ ചെയ്ഞ്ചര്‍, ആകെമൊത്തം ഒമ്പത് സ്പീക്കേഴ്സ്... ഇതിനകത്ത് “പെരിയാറേ...” വച്ചു പാടിച്ചാല്‍ പെരിയാറ്റില്‍ പോയപോലെ തോന്നും...”

“ആറ്റില്‍ പോകുന്നത് അത്ര നല്ലകാര്യമാണോ? ആശാന്‍ പോയത് അറിയില്ലേ?” ഞാന്‍ ഇടയ്ക്കു കയറി പറഞ്ഞു.

“യേത് ആശാന്‍?”

“ഓ, ഒന്നുമില്ല. ഇതെല്ലാം സൂപ്പര്‍. നിനക്ക് ഈ വണ്ടിയില്‍ വല്ല പ്രശ്നവും തോന്നിയിട്ടുണ്ടോ? എന്തെങ്കിലും ഇം‍പ്രൂവ്മെന്‍റ്സ്?”

“അങ്ങനെയൊന്നുമില്ല... പിന്നെ മഴപെയ്യുമ്പോള്‍ വിന്‍ഡോ ആകെ മൂടി കെട്ടും. ഒന്നും കാണാന്‍ പറ്റില്ല. ഭയങ്കര ഫോഗ് പോലെ. ഇത്രേമൊക്കെ കാശു വങ്ങുന്ന സ്ഥിതിയ്ക്ക് ഇവന്മാര്‍ക്ക് അതു കൂടി സോള്‍വ് ചെയ്യാമായിരുന്നു. വിന്‍ഡോ ഗ്ലാസ് ഹീറ്ററോ മറ്റോ വച്ചിട്ട്.”

അമ്പതിനായിരം ഡോളര്‍ കൊടുത്ത് MDX വാങ്ങിക്കൂട്ടാം. വൈപ്പര്‍ സ്പീഡു മുതല്‍ സീറ്റു ഹീറ്ററിന്‍റെ വരെ അപദാനങ്ങള്‍ പാടാം. എന്നാലും മഴയത്ത് AC ഇട്ടാല്‍ ഫോഗ് ഉണ്ടാവില്ല എന്നറിയണമെങ്കില്‍ സെക്കന്‍ഡ്-ഹാന്‍ഡ് കൊറോള ഓടിക്കുന്ന തെണ്ടിയുടെ സഹായം വേണം. ഹാ, കാശുണ്ടായിരുന്നെങ്കില്‍ ഒരു MDX വാങ്ങി AC ഇട്ട് നടക്കാമായിരുന്നു.

(ഇതാണോ വലിയ കണ്ടുപിടുത്തം എന്നു ചോദിക്കുന്നവര്‍ക്ക്: ഇക്കഴിഞ്ഞ ദിവസം വിന്‍ഡോ ഫോഗ് തുടച്ചുതുടച്ച് ഒരുത്തന്‍ എന്‍റെ വണ്ടിയില്‍ വന്നിടിക്കാന്‍ തുടങ്ങിയതിന്‍റെ ഞെട്ടല്‍ മാറി വരുന്നതേയുള്ളൂ.)

Tuesday, November 24, 2009

ചില അപാര കണ്ടുപിടുത്തങ്ങള്‍

“കൈക്കൂലി വാങ്ങിയ ഓഫീസര്‍ പിടിയില്‍” -- വാര്‍ത്ത.

അതിനെന്താ? ഗൂഗിള്‍ റീഡേഴ്സ് ലിസ്റ്റ് ഉപയോഗിച്ച് കൈക്കൂലി കൊടുത്തുകൂടായിരുന്നോ? നിങ്ങളാലോചിച്ചു നോക്കൂ. നേരിട്ടു കൊടുക്കുന്നതിലും എത്ര സേഫ് ആയ മാർഗമാണ്‌ ഫീഡിൽ കൂടെ കൈക്കൂലി കൊടുക്കുന്നത്! നമ്മൾ ഒറിജിനൽ കാശ് കൊടുക്കുന്നില്ല. കാശിന്‍റെ ലിങ്കേ ഷെയർ ചെയ്യുന്നുള്ളൂ. അതെവിടെയാണെന്നു എപ്പോഴും കൃത്യമായുണ്ടാവും. കയ്യൊട്ട് നനയുകയുമില്ല; മീനും പിടിക്കാം.

“അരിയില്‍ മായം കാരണം വേവു കുറയുന്നതായി പരാതി. റേഷന്‍ കടക്കാരന് ഇണ്ടാസ്” -- വാര്‍ത്ത.

അതിനെന്താ? ഗൂഗിള്‍ വേവ് ഉപയോഗിച്ചു കൂടേ? ഓരോ അരിമണിയും പ്രത്യേകം പ്രത്യേകം വേവിയ്ക്കാമെങ്കിലും ശരിക്കും ആവശ്യമുണ്ടെങ്കിൽ മാത്രം അതു ചെയ്യുക. പിന്നെ, വേവിക്കല്‍ ഒരു നിവൃത്തിയുണ്ടെങ്കിൽ അടുപ്പിന്‍റെ മുകളില്‍ വച്ചു തന്നെ ചെയ്യുക. ഇനിയുമേതൊക്കെ ഇന്നവേറ്റീവ്‌ ആയ രീതികളിലാണ്‌ ജനം അരി വേവിക്കുന്നത് എന്ന്‌ നമുക്ക്‌ കാത്തിരുന്നു കാണാം.

“അല്ല, ഇതൊക്കെ വെറും എക്സാജിറേഷന്‍ അല്ലേ?” -- ബ്ലോഗ്.

എക്സാജിറേഷന്‍ മനുഷ്യന്‍റെ ഒരു മുഖമുദ്രയാണെന്നു തോന്നുന്നു. ഗൂഗിളും ഗൂഗിള്‍ കഥകളും കയ്യിലില്ലെങ്കില്‍ പിന്നെ മനുഷ്യനെങ്ങനെ എക്സാജിറേറ്റ് ചെയ്യും?

റഫറൻസ് ഇത് മതിയാവേണ്ടതാണ്‌. ബാക്കിയെല്ലാം അവിടെ നിന്നും കിട്ടും.

Tuesday, November 17, 2009

പരിപ്പ് ‘വേവു’ന്നില്ല

വേവിനെ ഒന്നു കാണാം, രണ്ടുവാക്കു പറയാം എന്നൊക്കെ കരുതി കുറേ നാളായി ഒരു ക്ഷണത്തിനു വേണ്ടി തെണ്ടി നടന്നതാണ്. ഈ തെണ്ടിയെ മറ്റൊരു തെണ്ടിയും മൈന്‍ഡു ചെയ്യുന്നില്ല. സിനിമ കാണാതെ നിരൂപണമെഴുതി തകര്‍ക്കുന്ന കാലമാണ്. പിന്നെ എന്തുകൊണ്ട് എനിക്കായിക്കൂട? വേവുകാണാതെ വെന്തിട്ടില്ല എന്നു പറയുന്നതില്‍ തെറ്റില്ല. അതുകൊണ്ടു ആ പരിപ്പ് അത്രയ്ക്കങ്ങട് വേവുന്നില്ല അഥവാ വെന്തിട്ടില്ല എന്നൊരു തോന്നല്‍.

ഞാന്‍ പറയുന്നതാണേല്‍ മുന്‍‍വരാഗ്യം എന്നെക്കൊണ്ടു പറയിച്ചതാണെന്ന് പറഞ്ഞുപരത്തും പാണന്മാര്‍. റേ ഓസ്സി പറഞ്ഞാല്‍ അസൂയ അങ്ങോരെക്കൊണ്ട് പറയിച്ചതാണെന്ന് പറഞ്ഞുപരത്തും പുള്ളുവന്മാര്‍. ഫേക്ക് സ്റ്റീവ് ജോബ്സ് പറഞ്ഞാല്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ സ്റ്റീവിനെ സ്വാധീനിച്ചെന്നു പറയും പറയന്മാര്‍.

പണ്ടാരമടങ്ങാന്‍! പിന്നെ ഞാന്‍ ആരെക്കൊണ്ട് പറയിപ്പിക്കും?

അതിനാണോ ഇത്ര വലിയ കാര്യം. മുകളില്‍ പറഞ്ഞ താരങ്ങളെപ്പോലെ ആധികാരികമായി പറയാന്‍ കിഡ്നിയുള്ള മൂന്നു പേരെ കണ്ടെത്തി അവരെക്കൊണ്ട് പറയിപ്പിക്കുക.

ഡണ്‍ ഡീല്‍...

എന്നെപ്പോലെ മലയാളം ബ്ലോഗു രംഗത്ത് ക്രെഡിബിലിറ്റിയുള്ള ഒരാളിനെത്തേടി നടന്നപ്പോള്‍ കാലില്‍ തടഞ്ഞത് പൊന്‍‍കുന്നം. അല്ല, പൊന്‍‍രത്നം. മറ്റാരുമല്ല, നമ്മുടെയെല്ലാം അഭിമാനഫാജനമായ (ഫ!) രഞ്ജിത് അവറാച്ചന്‍. അവറാച്ചന്‍ പറഞ്ഞാല്‍ അതില്‍ പിന്നെ തെറ്റില്ല; കുറ്റമില്ല. അദ്ദേഹം തന്‍റെ മാരകായുധമായ റ്റ്വിറ്ററിലൂടെ ലോകത്തോടു പറഞ്ഞു:

“ഗൂഗിള്‍ വേവ് വെറുതെ ഊതി പെരുപ്പിച്ചതാണ്... വേവ് കൊണ്ട് യാതൊരു ഉപയോഗവും ഇതുവരെ എനിക്ക് കണ്ടു പിടിക്കാനായില്ല.”

ഇവിടം കൊണ്ട് നിറുത്തിയിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. അദ്ദേഹം തുടര്‍ന്ന് ഇംഗ്ലീഷ് ഭാഷയില്‍ ഉദ്ഘോഷിക്കുന്നു:

“atlast found a use for wave... "share the torrents"...”

ഇനി റേ ഓസ്സി ലെവലിലുള്ള ഒരാളിനെത്തപ്പിയായി അലച്ചില്‍. ജീവിതകാലം മുഴുവന്‍ ഒരു പ്രതിഭയായി തിളങ്ങിനിന്ന് ലോട്ടസ് നോട്ട്സ്, ഗ്രൂവ് തുടങ്ങിയ അദ്ഭുതാവഹങ്ങളായ സം‍രംഭങ്ങളില്‍ തുടങ്ങി അവസാനം മൈക്രോസോഫ്റ്റിന്‍റെ നാലുമതിലുകളില്‍ അടയ്ക്കപ്പെട്ടുപോയ ഒരു പോരാളി. ആരുണ്ട് നമുക്കിടയില്‍ റേ ഓസ്സിയെപ്പോലൊരാള്‍?

അധികം അന്വേഷിക്കേണ്ടി വന്നില്ല. മലയാളം ബൈബിള്‍, നിഘണ്ടു തുടങ്ങിയ അദ്ഭുതാവഹങ്ങളായ സം‍രംഭങ്ങളില്‍ തുടങ്ങി അവസാനം ചിത്രകാരന്‍, തറവാടി എന്നിവരുടെ തെറിവിളികേള്‍ക്കേണ്ടി വന്ന മലയാളി. മറ്റാരുണ്ട് നമുക്കിടയില്‍ കൈപ്പള്ളിയെപ്പോലൊരാള്‍? ഗൂഗിളെന്നല്ല, യാഹൂവിനെപ്പോലും പച്ചത്തെറി വിളിച്ചിട്ടുള്ള കൈപ്പള്ളി സന്ദേഹിച്ചു:

“Google Wave വേവുമോ?” എന്ന ചോദ്യത്തില്‍ തുടങ്ങി, “കഴിഞ്ഞ മൂന്നു മാസമായി ഗൂഗിൾ വേവിനെ എല്ലാരും ചേർന്ന് വേവിച്ചു പരീക്ഷിക്കുകയാണല്ലോ. ഇന്നുവരെ ഇതു് ചുവ്വെ ഓടിതുടങ്ങിയിട്ടില്ല. ഒരു അരമണിക്കൂറിൽ നാലു തവണ re-start ചേണ്ട ഏതൊരു ഏർപ്പാടിയും എനിക്ക് ഇഷ്ടമുള്ള പരിപാടിയല്ല.” എന്ന ഉത്തരത്തില്‍ കൈപ്പള്ളി എത്തിച്ചേര്‍ന്നത് എത്ര അനായാസമാണ്!

എന്നു മാത്രമോ, വേവാത്ത വേവിനെ വേവിക്കാന്‍ അദ്ദേഹം നാലിന ഊര്‍ജ്ജിത പരിപാടിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. (കാരണം, അതു നടക്കില്ല, ഇതു നടക്കില്ല എന്നു പറഞ്ഞു നടക്കുന്നത് കൈപ്പള്ളിയുടെ സ്വഭാവമല്ല. എന്തു ചെയ്താല്‍ നടക്കും എന്നു നിര്‍ദ്ദേശിക്കുന്ന ഒരേ ഒരു മലയാളിയാണ് കൈപ്പള്ളി.)

മൂന്നില്‍ രണ്ടു പേരായി.

അടുത്ത ലക്ഷ്യം: ഫേക്ക് സ്റ്റീവിന്‍റെ പ്രതിപുരുഷനെ മലയാളം ബ്ലോഗില്‍ നിന്നും കണ്ടെത്തുക എന്നതാണ്. വര്‍ഷങ്ങളോളം ചിന്താ നിര്‍ഭരങ്ങളായ പോസ്റ്റുകളെഴുതി ഒറിജിനല്‍ സ്റ്റീവിനു തലവേദനയായിരുന്ന മഹാന്‍. അവസാനം സ്വന്തം ആള്‍ക്കാരുടെ ചതിയാല്‍ പിടിയ്ക്കപ്പെട്ട യുദ്ധവീരന്‍. വായനക്കാരുടെ രോമാഞ്ചം. ഐഡന്‍റിറ്റി പുറത്തായിട്ടും സ്യൂഡോ പേരില്‍ എഴുതുന്ന പരിഷ്കാരി. ഇതുപോലൊരാള്‍ മലയാളം ബ്ലോഗിലുണ്ടോ?

ഉണ്ടോന്ന്‌! പിന്നില്ലേ? അതല്ലേ നമ്മുടെ കമ്പ്ലീറ്റ് അനോണി ആന്‍റണിച്ചായന്‍. വേവിച്ചിട്ടും വേവാത്ത വേവ് എന്ന ആന്‍റണിയുടെ വേവലാതി അസ്ഥാനത്താണെന്നു കരുതരുത്.

“എടാ ഇപ്പോ ഇതുകൊണ്ട് ഇന്ന്, ഇപ്പോള്‍, ഇവിടെ നിനക്ക് എന്തു ചെയ്യാന്‍ പറ്റും?” എന്ന ചോദ്യത്തിന് ആന്‍റണി കണ്ടെത്തുന്ന ഉത്തരം ഏവരുടേയും കണ്ണു തുറപ്പിക്കാനുതകുന്നതാണ്:

“അറിഞ്ഞൂടണ്ണാ.”

അത്രേ ഞാനും പറയുന്നുള്ളൂ. വേവ് വേവുന്നില്ല. ഹൂയ്, ആരേലും വന്ന് തീ കൂട്ടിയിടണേ.

Sunday, November 8, 2009

ഉണ്ണി (1972- )

1972-ല്‍ തെക്കന്‍ കേരളത്തില്‍ ജനിച്ചു. പട്ടണത്തിലെ പ്രമുഖ കോളേജില്‍ നിന്നും ഇംഗ്ലീഷ് കിട്ടാത്തതിനെത്തുടര്‍ന്ന് വീണ്ടും എഴുതിയെടുത്തു. പഠനമദ്ധ്യേ മദ്ധ്യതിരുവിതാങ്കൂറിലേയ്ക്ക് ഒളിച്ചോടി. ഇറാക്ക്-കുവൈറ്റ് യുദ്ധകാലത്ത് എസ്. എഫ്. ഐ-യില്‍ ചേര്‍ന്ന് സദ്ദാമിനെതിരേ ഒളിവില്‍ പോരാടി. 1986-ല്‍ പിസിസി എന്ന സാംസ്കാരിക സംഘം സ്ഥാപിച്ചു. തുടര്‍ന്ന് കവിത, നാടകം, രാസക്രീഡ എന്നിവയില്‍ പ്രാവീണ്യം നേടി. 17 കവിതകള്‍, 2 നാടകം, ഒരു ഭാര്യ എന്നിവ സ്വന്തമായുണ്ട്. കേന്ദ്ര ഗവണ്മന്‍റിന്‍റെ സോങ് ആന്‍ഡ് ഡ്രാമ അവാര്‍ഡ്, നാഷണല്‍ അവാര്‍ഡ് ഫോര്‍ ദേശീയോദ്ഗ്രഥനം, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ കിട്ടാനിരിക്കുന്നു. ഇതെഴുതുന്ന സമയം വരെ അന്തരിച്ചിട്ടില്ല.

(ഉടനേ പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തിന്‍റെ ആദ്യപേജ്)

Thursday, November 5, 2009

കോസ്റ്റ്കോ

ഇപ്പോള്‍ അമേരിക്കാവിലല്ലാത്തവര്‍ ഈ പോസ്റ്റ് വായിച്ച് മനസ്സിലാക്കാന്‍ വേണ്ടി അമേരിക്കാവില്‍ വന്ന് കോസ്റ്റ്കോ എന്ന ഹോള്‍സെയൈല്‍ കടയില്‍ അംഗത്വമെടുത്ത്, കോസ്റ്റ്കോ അമേരിക്കന്‍ എക്സ്പ്രസ് ട്രൂ ഏണിംഗ്സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടുക.

അമേരിക്കാവില്‍ വന്ന് കോസ്റ്റ്കോ എന്ന ഹോള്‍സെയൈല്‍ കടയില്‍ അംഗത്വമെടുത്ത് കോസ്റ്റ്കോ അമേരിക്കന്‍ എക്സ്പ്രസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍ തുടര്‍ന്നു വായിക്കുക.

എന്തൊക്കെയാണോ വാങ്ങിയത് എന്നതനിസരിച്ച് നന്ദിസൂചകമായി ആണ്ടിലൊരിക്കല്‍ കോസ്റ്റ്കോ ഒരു റിബേറ്റ് ചെക്ക് അയച്ചുതരും. കാര്‍ഡ് കൊണ്ട് ഇന്ധനം നിറച്ചാല്‍ 3%, ആഹരിച്ചാലോ സഞ്ചരിച്ചാലോ 2%, മറ്റെന്തു കുത്സിതപ്രവൃത്തികള്‍ക്കും 1% എന്ന രീതിയിലാണ് നന്ദിപ്രകടനത്തിന്‍റെ ആക്കവും ആഗമനവും.

ഈ പ്രകടനത്തില്‍ ഒരു ക്യാച്ച് ഉണ്ട്. (പന്തു പിടി അല്ല, ദാ ഇവിടെ ആദ്യത്തെ 32 എണ്ണം കഴിഞ്ഞു വരുന്ന noun സെക്ഷനില്‍ ഏഴാമത്തവനെ നോക്കുക.) കിട്ടുന്ന കാശ് കോസ്റ്റ്കോയില്‍ത്തന്നെ ചെലവഴിക്കണം. അതായത്, വര്‍ഷം 1000 ഡോളര്‍ കോസ്റ്റ്കോയില്‍ കൊണ്ടുക്കളഞ്ഞാല്‍ക്കിട്ടുന്ന നക്കാപ്പിച്ചയായ 20 ഡോളര്‍ വീണ്ടും അവന്മാര്‍ക്കു തന്നെ കൊണ്ടുക്കൊടുത്തോളണം.

“ഉണ്ണിയെ... ഊ...” എന്നീ അക്ഷരങ്ങള്‍ ആ ക്രമത്തില്‍ വരുന്ന ഒരു ചൊല്ലില്ലേ? അതു തന്നെ: “ഉണ്ണിയെക്കണ്ടാലറിയില്ലേ ഊരിലെ പഞ്ഞം” എന്നത്. ആ ചൊല്ലിന് ഇവിടെ വലിയ പ്രസക്തിയില്ല. എന്നാലും അതുപോലൊരു ചൊല്ലു ചൊല്ലാന്‍ തോന്നുന്നത് കോസ്റ്റ്കോയുടെ ഈ ചെക്കു കാണുമ്പോഴാണ്. (അപ്പോള്‍ മാത്രമല്ല, എന്നാലും അത് ഒരു സന്ദര്‍ഭമാണ്.)

ചൊല്ലിക്കൊണ്ടിരുന്നാല്‍ പോരല്ലോ. അതിനാല്‍ ഇത്തവണ കിട്ടിയ 60 ഡോളറിന്‍റെ റിബേറ്റ് ചെക്കുമായി ഞാന്‍ കോസ്റ്റ്കോയില്‍ ചെന്നു. 63 ഡോളര്‍ വിലയുള്ള ഒരു അഡ്രസ് പ്ലാക്ക് വാങ്ങി. അടുത്ത വണ്ടി കേറി വീടു പറ്റി.

പിറ്റേ ദിവസം പ്ലാക്ക് പൊതിഞ്ഞു തിരികെ കൊണ്ടു പോയി. തിരിച്ചുകൊടുത്തപ്പോള്‍ കോസ്റ്റ്കോക്കാരിയുടെ ചോദ്യം: പണം പച്ചനോട്ടായി വേണോ അതോ ക്രെഡിറ്റ്കാര്‍ഡിലേയ്ക്ക് തിരിച്ചിടണോ എന്ന്. കോസ്റ്റ്കോ മാത്രമേ ഈ അവസരം വച്ചു നീട്ടുന്നതു കണ്ടിട്ടുള്ളൂ. ആലോചിക്കാതെ പറഞ്ഞു, നോട്ടു മതിയെന്ന്. അത് ക്രെഡിറ്റുകാര്‍ഡുകാരന്‍ അറിയില്ല, അതിനാല്‍ ഈ 63 ഡോളറിന്‍റെ 1% അവന്‍ cashback ആയി തരും. റിബേറ്റ് ചെക്ക് cash ആക്കി, അതിന്‍റെ 1% കൂടുതല്‍ ചേര്‍ത്ത് ഞാന്‍ വീടുപൂകി. ഞാന്‍ ആരാ മോന്‍?

Friday, October 16, 2009

ഒഴുക്കിനെതിരേ

(പൊടിപിടിച്ചു കിടക്കുന്ന നല്ല ബ്ലോഗുകള്‍ക്ക് അല്പം ട്രാഫിക് പ്രദാനം ചെയ്യാന്‍ വേണ്ടി തുടങ്ങുന്ന പൊടിയടിപ്പ് സീരീസിലെ ആദ്യ പോസ്റ്റ്.)

പ്രായോഗികകാര്യത്തില്‍ ഞാനും ശ്രീവല്ലഭനും രണ്ടുതട്ടിലാണെങ്കിലും (ഞാന്‍ ഒഴുക്കിനൊപ്പം, അങ്ങേര് ഒഴുക്കിനെതിരേ) ശ്രീവല്ലഭന്‍റെ ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍ കണ്ണു തുറന്നുപിടിച്ച് നടന്ന ഒരാളുടേതാണെന്ന് വ്യക്തം. “നൂറു ശതമാനം സാക്ഷരത പുഴുങ്ങി തിന്നാനെ കൊള്ളൂ” എന്ന നിരീക്ഷണത്തിലൂടെ സാക്ഷരത കൂടുമ്പോള്‍ ഭാര്യ അന്യപുരുഷന് കാശുകൊടുക്കുന്നതില്‍ തെറ്റില്ല എന്ന നിരീക്ഷണമൊഴിച്ച് വല്ലഭന്‍ പറഞ്ഞ ബാക്കിയെല്ലാ കാര്യങ്ങളോടും എനിക്ക് യോജിപ്പ്.

വായനക്കാരേ, ഞാനും ശ്രീവല്ലഭനും തമ്മിലുള്ള ഭിന്നത മറന്ന് നിങ്ങള്‍ ശ്രീവല്ലഭന്‍റെ ബ്ലോഗ് സന്ദര്‍ശിക്കണം. ഇനിയും തുടര്‍ന്ന് നിരീക്ഷണങ്ങള്‍ എഴുതാന്‍ നിങ്ങളുടെ സന്ദര്‍ശനം അങ്ങേര്‍ക്ക് പ്രചോദനമാവണം. ആകെമൊത്തം മുപ്പതു പോസ്റ്റേ ഇതുവരെ ഇട്ടിട്ടുള്ളെങ്കിലും ശ്രീവല്ലഭനും എന്നെപ്പോലെ നൂറിലധികം പോസ്റ്റുകള്‍ എഴുതുന്ന നല്ലൊരു എഴുത്തുകാരനാവില്ല എന്ന് ആരു കണ്ടു!

പോകൂ, ഇവിടെ നില്‍ക്കാതെ അവിടേയ്ക്കു പോകൂ!

Wednesday, October 14, 2009

നിശ്ചയം

ഓഫീസിലെ മറ്റൊരു മലയാളി പയ്യന്‍സിന്‍റെ കൂടി കല്യാണ നിശ്ചയം കഴിഞ്ഞു. അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനിടെ കല്യാണം കഴിഞ്ഞ് അഞ്ചാറു കൊല്ലമായ എന്നോട് അവന്‍ നാണമില്ലാതെ ചോദിച്ചു:

“ഉണ്ണിയേട്ടാ, എന്തെങ്കിലും ഉപദേശം?”

“മകനേ,” ഞാന്‍ താടിതടവിക്കൊണ്ട്, തൊട്ടപ്പുറത്തിരിക്കുന്ന മേഴ്സി കേള്‍ക്കാതെ പതുക്കെപ്പറഞ്ഞു: “രണ്ടു മൂന്നു കാര്യം ശ്രദ്ധിച്ചാല്‍ മതി.”

ഒന്ന്, നീ പാചകം ചെയ്യുന്നത് നിര്‍ത്തുക. നിന്‍റെ സാമ്പാറിനും ബീഫ് ഫ്രൈയ്ക്കും അപാരരുചിയായതു കൊണ്ടു പറയുകയാണ്, കെട്ടിക്കഴിഞ്ഞ് ജീവിതകാലം മുഴുവന്‍ സാമ്പാറും ബീഫ് ഫ്രൈയും സ്വയം ഉണ്ടാക്കി ജീവിക്കാന്‍ താല്പര്യമില്ല എങ്കില്‍ ഇന്നു നിര്‍ത്തിയേക്കണം. ഒരു പാചക്കാരനാണെന്ന വാക്ക് മിണ്ടിപ്പോവരുത്. പട്ടിണി കിടന്നാലും ചമ്മന്തി പോലും ഉണ്ടാക്കിയേക്കരുത്.

രണ്ട്, കല്യാണത്തിന് ഇനി നാലു മാസം സമയമുണ്ടല്ലോ. ദിവസം പറ്റുമെങ്കില്‍ 12-14 മണിക്കൂര്‍ ഫോണ്‍ വിളിക്കുക. നിര്‍ത്താതെ സംസാരിക്കുക. ജീവിതകാലം ഇനി ഇതുപോലെ സംസാരിക്കാന്‍ അവസരമുണ്ടായെന്നു വരില്ല. ഈ നാലുമാസം കഴിഞ്ഞാല്‍ നിന്‍റെ സംസാരം അവളു വകവയ്ക്കുകയുമില്ല. എന്നു വച്ച്, അനാവശ്യമായ ഒരു വെളിപ്പെടുത്തലും നടത്തുകയുമരുത്. തുറന്നു പറച്ചിലൊക്കെ എഴുപതു വയസ്സു കഴിഞ്ഞിട്ട് ചെയ്യാവുന്നതേയുള്ളൂ.

മൂന്ന്, ഇക്കാര്യം കല്യാണം കഴിഞ്ഞിട്ടുള്ളതാണ്, സെക്സിന് അധികം ഫ്രീക്വന്‍സിയും വൈവിധ്യവും പാടില്ല. തുടക്കം മുതലുള്ള ആവേശം രണ്ടുകൊല്ലം കഴിഞ്ഞാല്‍ പാലിക്കാന്‍ കഴിയില്ല. അവളോടുള്ള താല്പര്യക്കുറവാണെന്ന് വ്യഖ്യാനിക്കപ്പെടാതിരിക്കാന്‍ ഈ മിതത്വം നല്ലതാണ്.

അഞ്ചാറു മാസം കഴിഞ്ഞ്, പുതുമോടിയൊക്കെ മാറിയിട്ട് വന്നാല്‍ ബാക്കി കൂടി പറഞ്ഞുതരാം. ഗുഡ്‍ലക്ക്.

Monday, October 12, 2009

ഉണ്ണീടെ ബ്ലോഗ്

സര്‍ച്ച് എന്നു പറഞ്ഞാല്‍ ഗൂഗിളാണെന്നാണല്ലോ വയ്പ്പ്.

search എന്ന വാക്ക് ഗൂഗിളില്‍ തെരഞ്ഞു നോക്കൂ. ഗൂഗിള്‍ അഞ്ചാം സ്ഥാനത്തു മാത്രം. 60-ഓ 70-ഓ ശതമാനം ആള്‍ക്കാര്‍ ഉപയോഗിക്കുന്നു എന്നു പറയുന്ന സര്‍ച്ച് എഞ്ചിന്‍ തന്‍റെ മുന്തിയതരം പേജ്റാങ്ക് അല്‍ഗോരിതം ഉപയോഗിച്ചു പരീക്ഷിച്ചും നിരീക്ഷിച്ചും നോക്കി സ്വയം വിലയിരുത്തിയപ്പോള്‍ അഞ്ചാം സ്ഥാനത്തായിപ്പോയി. എന്നാല്‍ സാമാന്യം തരക്കേടില്ലാതെ ഉത്തരങ്ങള്‍ തരുന്ന യാഹുവിനെ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ അല്‍ഗോരിതം അനുവദിക്കുന്നുമില്ല.

എന്താ കാരണമെന്നറിയേണ്ടേ? അല്‍ഗോരിതംപ്രകാരം വരുന്ന റിസല്‍ട്ടുകളെ ഗൂഗിള്‍ ഒരു കാരണവശാലും മാറ്റി മറിക്കില്ല പോലും. ഞാന്‍ വിശ്വസിച്ചു. അതൊകൊണ്ടാണല്ലോ ഒരാളും വായിക്കാത്ത ഉണ്ണീടെ ബ്ലോഗ് പേജ്റാങ്ക് പ്രകാരം ഒന്നാമതെത്തുന്നത്.

Wednesday, September 30, 2009

ക്ണാപ്പത്തരം

കൂടുതല്‍ പറയണോ? ഇത്രയും ചീപ്പ് ആവാന്‍ പാടില്ലായിരുന്നു.

Sunday, September 27, 2009

കൂപ്പണ്‍

(കാര്‍ മെയിന്‍റനന്‍സ് രണ്ടാം ഭാഗം)

ഞാന്‍: “I would like to get these done: replace engine oil, rotate tires, replace air cleaner element, and replace transmission fluid.”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “What's the mileage on that baby?”

ഞാന്‍: “33,000.”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “You know, you certainly need to take care of your car. At 30K, you must have...”

ഞാന്‍: “What do you mean? I am taking good care of my car. My schedules just don't coincide with yours as I don't drive as much.”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “Alright, but at 33K, you don't need to replace transmission fluid, but you need to flush out coolant and break fluids.”

ഞാന്‍: “Do you have a service manual handy?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “You want a spare one? I am not sure if we have a spare.”

ഞാന്‍: “I have my service manual in my car. This is for you to reference yourself. The manual will tell you that at 45K or 3 years, you need to change transmission fluid. My car is about 3.5 years old, so I am already late.”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “Err...”

ഞാന്‍: “No problem. Do you have a quote for my service?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “These come to $219.99. But you will be better of spending $30 more on our 30K mile service package that had a lot more in it.”

ഞാന്‍: “No, I will stick with what I want. How much I owe if we apply the usual coupons?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “We don't have any coupons out now to apply.”

ഞാന്‍: “How much I owe if I had a coupon to apply?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “But you don't have any coupons with you to apply. I need the coupon attached to the order to get the discount.”

ഞാന്‍: “OK, how much would I have owed had I carried a coupon?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “We don't have any coupons out now, so you wouldn't have carried any coupons that could be applied.”

ഞാന്‍: “Suppose you had some coupons out, and if I had carried one of those coupons, how much would have been the payment?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “Alright, I will apply 10%, you happy?”

ഞാന്‍: “Thank you. I will see you in couple of hours!”

Saturday, September 26, 2009

ഓ, പിന്നേ - 3

അമ്പട കള്ളാ, നീ വീണ്ടും വന്നോ! ദേ കണ്ടേ:ഞാന്‍ ഇജക്ട് ചെയ്ത് വീട്ടില്‍ വന്ന് കഞ്ഞികുടിച്ച്...

ബാക്കിയെല്ലാം ഞാന്‍ നേരത്തേ ഇവിടേയും ഇവിടേയും പറഞ്ഞതു തന്നെ.

ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. ഇതുണ്ടാക്കിയ മൈക്രോസോഫ്റ്റുകാരന് വിവരം വച്ചു വരുന്നു.

ആദ്യ ശ്രമത്തില്‍ “unknown error” ആയിരുന്നു. ആ ഒറ്റക്കാരണം കൊണ്ട് അവന്‍ കുറേ തെറിവിളി കേട്ടുകാണണം.

അടുത്ത പാച്ച് ഇറക്കിയപ്പോഴാവണം, “unknown error”-നെ “cannot be stopped because a program is still accessing it” എന്നു കള്ളം പറഞ്ഞത്. അങ്ങനെ ഒരു program access ചെയ്യുന്നുണ്ടാരുന്നേല്‍ ധൈര്യമായിട്ട് ആ program-ന്‍റെ പേരു പറയണമായിരുന്നു. മരക്കഴുത.

ഇപ്പോഴിതാ, നമ്മളെ പഠിപ്പിക്കുന്നത് നിര്‍ത്തിയിട്ട്, “എന്താ പറ്റിയതെന്ന് എനിക്കറിയാമ്മേലേ” എന്ന ലൈനായി. എന്നാല്‍ പിന്നെ ഇതങ്ങു നേരത്തേ പറയാന്‍ വയ്യായിരുന്നോ?

എവിടെയെങ്കിലും വച്ച് ഇനിയും കാണാം, കേട്ടോ. കാണണം.

Tuesday, June 2, 2009

ഗുണം പിടിക്കാതെ പോട്ടെ

ഇന്‍റര്‍നെറ്റിന്‍റെ അന്ത്യമെത്തും വരെ ലിങ്കുകളില്‍ ക്ലിക്കിക്കൊണ്ടിരുന്ന സായാഹ്നങ്ങളിലൊന്നിലാണ് രൂപകല്പനയുടെ ഈ ഉദാത്ത മാതൃക കണ്ണില്‍ പെടുന്നത്.കുറേ നേരമായിട്ടും ഇങ്ങനെ പ്രോഗ്രസ് കാണിക്കുന്നതല്ലാതെ പ്രോഗ്രസൊന്നുമില്ലല്ലോ എന്ന് വ്യഥപ്പെട്ട് പേജിലേയ്ക്ക് വീണ്ടും നോക്കി.യൂസറിന് ഫ്രണ്ട്‍ലിയും ഇന്‍റ്യൂറ്റീവുമായ ഈയൊരു എറര്‍ മെസ്സേജ് ഡിസൈന്‍ ചെയ്ത വ്യക്തിയെ കണ്ടു കിട്ടിയിരുന്നെങ്കില്‍ ഒരു സാഷ്ടാംഗ പ്രണാമം ഫ്രീയായിട്ട് കൊടുക്കാമായിരുന്നു. എന്‍റെ സമയം കളഞ്ഞ തെണ്ടീ, നീ ഗുണം പിടിക്കില്ലെടാ!

Thursday, May 28, 2009

സമ്മതിക്കുകേലഎന്നാപ്പിന്നെ അധികം ഡയലോഗടിയ്ക്കാതെ അതങ്ങ് പൂര്‍ത്തിയാക്കിക്കൂടായോ? ഹല്ല, പിന്നെ.

Wednesday, April 29, 2009

എന്‍റെ കുഴപ്പം?

ചില നേരത്തെ കാര്യങ്ങളാലോചിച്ചാല്‍ അറിയാതെ ചോദിച്ചു പോകും: എല്ലാവര്‍ക്കും വട്ടായോ അതോ എനിക്കു മാത്രമേ കുഴപ്പമുള്ളോ എന്ന്. തെരഞ്ഞെടുപ്പുകാലത്തെ ബ്ലോഗു പോസ്റ്റുകള്‍ കണ്ട് ഇങ്ങനെ തലയില്‍ കയ്യും വച്ചിരിന്നിട്ടുണ്ട്.

അതുപോലെയാണ് ചില സൈറ്റുകളുടെ കാര്യം. വെപ്രാളപ്പെട്ട് ചെന്ന് നോക്കുമ്പോഴായിരിക്കും സൈറ്റ് ഡൌണ്‍. മെയില്‍ നോക്കാന്‍ ചെല്ലുമ്പോള്‍ ഹോട്ട്മെയില്‍.കോം ഡൌണ്‍. നാട്ടിലേയ്ക്ക് പണമയയ്ക്കാന്‍ നോക്കുമ്പോള്‍ SBI-യുടെ സൈറ്റ് ഡൌണ്‍. നാട്ടില്‍ നിന്നും വന്ന സുഹൃത്ത് ലാന്‍ഡ് ചെയ്തോ എന്നു നോക്കുമ്പോള്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ സൈറ്റ് ഡൌണ്‍. എന്നാല്‍ പിന്നെ ബ്ലോഗാം എന്നു വച്ചാലോ ബ്ലോഗര്‍ ഡൌണ്‍.

ഇനി എല്ലാറ്റിനും ശാന്തി. http://downforeveryoneorjustme.com/ നോക്കിയാല്‍ മതിയല്ലോ!

Friday, April 24, 2009

ഗ്ലാമറസ്

ടി. വി. യില്‍ ശോഭനയെപ്പറ്റി ഏതോ ഒരുവന്‍ പുകഴ്ത്തിപ്പാടുന്നു. അതിനിടയില്‍ ഒരു വാചകം:

“ഒന്നു രണ്ടു സിനിമകളില്‍ ഗ്ലാമറസായി അഭിനയിച്ചെങ്കിലും നാട്ടിന്‍ പുറത്തുള്ള അയലത്തെ പെണ്‍കൊടിയുടെ ഇമേജ് കൈവിടാന്‍ ശോഭന തയ്യാറായിരുന്നില്ല.”

ശോഭനയെ പൊതുവേ ഇഷ്ടമല്ലെങ്കിലും ശോഭന സുന്ദരിയായി തോന്നിയ രണ്ടു സിനിമകളില്‍ കൂടുതലുണ്ടല്ലോ എന്ന വിചാരം എന്നെ മഥിച്ചു.

ആണിന് ഒടുക്കത്തെ ഗ്ലാമര്‍ ആണെന്നു പറഞ്ഞാല്‍ അതില്‍ ഗൂഢാര്‍ത്ഥമൊന്നുമില്ല. എന്നാല്‍ ഗ്ലാമര്‍ എന്നവാക്കും സ്ത്രീയും (പ്രത്യേകിച്ച് ഒരു നടിയും) ആയി ചേര്‍ത്തു പറഞ്ഞാല്‍ അതിന് ഒരര്‍ത്ഥമേയുള്ളൂ. അവളുടെ കുറേയധികം തൊലി വസ്ത്രത്തിനിടയിലൂടെയോ വസ്ത്രമിടാത്തതിനാലോ പുറത്തു കാണുന്നു എന്നു മാത്രം.

ഇത്രയുമായപ്പോള്‍ എനിക്കൊരു ശങ്ക. ഇനി “ഗ്ലാമറസ് ആയി” എന്നു പറയുന്നതിന് “തുണിയൂരി” എന്നര്‍ത്ഥമുണ്ടാവുമോ?

പിന്നെ താമസിച്ചില്ല. നേരേ പോയി എന്‍‍കാര്‍ട്ട നോക്കി.
glamorous
1. artificially good-looking: dressed or made up to be good-looking, especially in a high-fashion manner
2. exciting and desirable: desirable, especially in an exiting, stylish, or opulent way
ഇനി opulent എന്താണെന്നു കൂടി അറിഞ്ഞാല്‍ സുഖമായുറങ്ങാം.
opulent
1. lavish: characterized by an obvious or lavish display of wealth or affluence
2. ample: in richly abundant supply
ഗോസിപ്പ് ലേഖകര്‍ വ്യഭിചരിച്ചു നശിപ്പിച്ച വാക്കായിപ്പോയല്ലോ ദൈവമേ, ഗ്ലാമറസ്!

Wednesday, April 15, 2009

വോട്ടു പാഴാക്കരുത്

വോട്ടു പാഴാക്കരുത് എന്നു ഞാന്‍ പറഞ്ഞിട്ടു വേണോ? നാലാളറിയുന്ന ബ്ലോഗു പുലികള്‍ ബഹുവര്‍ണ്ണ പോസ്റ്ററൊട്ടിച്ചെന്നു കരുതി നിങ്ങള്‍ വോട്ടു മാറ്റരുത്. (ലിങ്കിടുന്നില്ല. മറ്റൊന്നുമല്ല, വേറേ ജോലിയില്ലാത്തവരാണ്, ഇനി എല്ലാം കൂടി വന്ന് എന്‍റെ മേല്‍ കുതിരകയറും.)മനഃസാക്ഷിക്കു നിരക്കുന്ന രീതിയില്‍ വോട്ടു ചെയ്യുക. പീയര്‍ പ്രഷറും വര്‍ണ്ണ പോസ്റ്ററും സ്റ്റാറ്റിസ്റ്റിക്സും കാണിക്കുന്നവരെ അവഗണിക്കുക. സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ടുചെയ്യുന്നത്, ചിലര്‍ പറഞ്ഞു പ്രചരിപ്പിക്കും പോലെ, അരാഷ്ട്രീയമൊന്നുമല്ല. വോട്ടു ചെയ്യാതിരിക്കലാണ് അക്ഷന്തവ്യമായ കുറ്റം.

അപ്പോള്‍ മടിച്ചു നില്‍ക്കാതെ പോയി വോട്ടു ചെയ്താട്ടേ.

Monday, April 13, 2009

സോഫ്റ്റ്‍വെയര്‍ പാരകള്‍

ക്സോബ്നിയെപ്പറ്റി മുമ്പ് കേട്ടിട്ടുണ്ടെങ്കിലും പരീക്ഷിച്ചു നോക്കിയത് കഴിഞ്ഞ ദിവസമാണ്. ഓഫീസിനും പ്രസിനും അവധിയായതിനാല്‍, അല്ല, ഓഫീസില്‍ തിരക്കായതിനാല്‍ വീട്ടില്‍ വച്ചാണ് സാഹസം തുടങ്ങിയത്.

ക്സോബ്നിക്കാരന്‍ ഇന്‍സ്റ്റലേഷന്‍ ഒക്കെക്കഴിഞ്ഞ് എന്‍റെ മെയിലുകള്‍ അനലൈസ് ചെയ്യാന്‍ തുടങ്ങി. മീന്‍ മുറിക്കുന്നിടത്തിരിക്കുന്ന പൂച്ച നോക്കുംപോലെ ടീവി കാണുന്നതിനോടൊപ്പം ഭാര്യ എന്‍റെ ഈമെയിലില്‍ നിന്നും വല്ലതും വീണു കിട്ടുമോ എന്ന് ഇടയ്ക്കിടെ നോക്കുന്നുണ്ട്.

അപ്പോഴാണ് ഇടിത്തീ പോലെ ഒരു അനാലിസിസ് റിസല്‍ട്ട് ക്സോബ്നി എന്‍റെ (നമ്മുടെ) മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞത്.ഗുണപാഠം: Inbox തിരിച്ചു വായിച്ചാല്‍ Xobni എന്നാവും. ഇന്‍സ്റ്റാള്‍ ചെയ്താല്‍ ജീവിതം തലതിരിഞ്ഞു പോകും എന്നതിന്‍റെ ഹിന്‍റായിരുന്നു അതെന്നു മനസ്സിലാക്കാന്‍ വൈകിപ്പോയി, സുഹൃത്തേ, വൈകിപ്പോയി!

Wednesday, April 8, 2009

ഹോട്ട്മെയില്‍

ഇന്നു രാവിലെ ഹോട്ട്മെയിലുകാരുടെ ഒരു സന്ദേശം:ഇതിനെന്താ കുഴപ്പമെന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
 1. I still feel that Windows 98 was not an Operating System. It was crap.
 2. I still feel that cell phones are unnecessary and annoying.
 3. I still don't give a damn about that s****y movie Titanic.
Thank you Hotmail for making me feel like a stupid, old idiot.

Tuesday, April 7, 2009

ഫ* മൈ ലൈഫ്

മാനേജറിനെ തെറി പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആ മാന്യന്‍ നമ്മുടെ പിറകില്‍ നിന്ന് നാമറിയാതെ അത് ആസ്വദിച്ചാലുള്ള ഗതി ആലോചിച്ചിട്ടുണ്ടോ? എനിക്ക് തെറി പറയാന്‍ മാനേജറില്ല എന്നാണോ നിങ്ങളുടെ പ്രതികരണം?

ചില നേരത്ത് ബെല്ലും ബ്രേക്കുമില്ലാത്ത നമ്മുടെ നാക്ക് വല്ലതും പറഞ്ഞു കഴിഞ്ഞിട്ട്, ഹൊ, ഭൂമി പിളര്‍ന്ന് ഒന്ന് അപ്രത്യക്ഷമായാല്‍ മതിയായിരുന്നു എന്നു തോന്നിയിട്ടില്ലേ?

ഇല്ലേ? എങ്കില്‍ നിങ്ങളൊരു മനുഷ്യനാണാടോ ഹോ, ഹെ?

അങ്ങനെ തോന്നുന്ന നിമിഷങ്ങളില്‍, ഒരു കൂട്ടു വേണമെന്ന് തോന്നുന്നുവെങ്കില്‍ സന്ദര്‍ശിക്കാന്‍ ഇതാ ഒരു വെബ്സൈറ്റ്: fmylife.com. ആസ്വദിക്കൂ, ആശ്വസിക്കൂ!

Monday, April 6, 2009

പല്ലു മുളയ്ക്കാത്ത പയ്യന്‍സ്

ഏറ്റവും കൂടുതല്‍ കാലം ബീറ്റ-യില്‍ കഴിഞ്ഞ സോഫ്റ്റ്‍വെയര്‍ എന്ന പദവി നേടിയെടുത്ത ജീ-മെയിലിന് അഭിനന്ദനങ്ങള്‍.

മൂന്നു കൊല്ലം മുമ്പ് ഈ ചോദ്യത്തിന് നമുക്ക് ഉത്തരമുണ്ടായിരുന്നു.

രണ്ടു കൊല്ലം മുമ്പ് റബേക്ക ചോദിച്ചു: ഭൂമിയില്‍ സത്യത്തിനെത്ര വയസ്സായി? എന്നെയൊന്നു നോക്കണേ എന്‍റെ റബേക്കേ!

ഒരു കൊല്ലം മുമ്പ് എറിക്ക് ചോദിച്ചു: ഇനിയുമെത്ര കാതം, ഇനിയുമെത്ര കാലം?

അടുത്ത കൊല്ലം ഇതേ ദിവസം ഇതേ സമയം ഇതേ ചോദ്യം വീണ്ടും ചോദിക്കാം. ഗുഡ് ബൈ!

Wednesday, April 1, 2009

ജെറ്റ് എഞ്ചിന് തകരാറ്

രണ്ട് നാല് ദിവസമായി ‘ഫയങ്കര’ ജോലി. ഒന്നിനും സമയമില്ല. എന്നാപ്പിന്നെ ഈ-മൊഴിയില്‍ പോയി നോക്കാം എന്നു വച്ചാല്‍ അതിനും രക്ഷയില്ല.മൈക്രോസോഫ്റ്റ് ജെറ്റ് എഞ്ചിനും കൂടി ഉണ്ടാക്കിത്തുടങ്ങിയാല്‍ പിന്നെ നാട്ടില്‍ പോകാന്‍ കപ്പലു തന്നെ ശരണം!

Tuesday, March 24, 2009

ഉത്തരം ഓഫ് ദ മന്ത്

കൈപ്പള്ളി സാര്‍ നടത്തുന്ന ഇതാരുടെ ഉത്തരം ഗോമ്പറ്റീഷനില്‍ ഇതുവരെ പങ്കെടുക്കാന്‍ പറ്റിയില്ല. (പുസ്തകപ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.) പലരുടേയും ഉത്തരങ്ങള്‍ അറുബോറ്. തന്‍റെ ഉത്തരം മറ്റുള്ളവരുടേതിനേക്കാള്‍ കേമവും രസകരവും ഹാസ്യാത്മകവുമാക്കാനുള്ള വെമ്പലില്‍ സ്വത്വം ഇല്ലാതാക്കിയിരിക്കുന്നു.

അല്പമെങ്കിലും ഒറിജിനാലിറ്റി കാട്ടിയവരിലൊരാളാണ് ബെര്‍ളി തോമസ്. ഇതാ ഒരു ക്ലാസിക് ഉദാഹരണം:

ചോദ്യം: ആരുടേ ബ്ലോഗുകള്‍ വേണമെങ്കിലും താങ്കള്‍ക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാല്‍ ആദ്യം താങ്കള്‍ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക.

ഉത്തരം: googleblog.blogspot.com, buzz.blogger.com, www.bloggerblog.com, gmailblog.blogspot.com. നാലെണ്ണം മതി. ഇതുകൊണ്ട് തന്നെ അവന്‍മാര്‍ തകര്‍ന്നു പോകും.

തമാശയാണെങ്കിലും ഇതില്‍ കാര്യമുണ്ട്!

(ബെര്‍ളിയുടെ ഉത്തരങ്ങള്‍ വായിച്ചു നോക്കൂ.)

Wednesday, March 18, 2009

വല്ലാത്ത പ്രയോഗങ്ങള്‍

വെള്ളെഴുത്തിന്‍റെ കര്‍മ്മണിപ്രയോഗത്തിനിട്ട് ഉമേഷ് സാര്‍ കര്‍ത്തരി പ്രയോഗം നടത്തിയത് കണ്ടല്ലോ. എനിക്ക് പറയാനുള്ളത് ഞാന്‍ പറയുന്നതിനു മുമ്പ് ഈ കാര്‍ട്ടൂണിസ്റ്റ് പറഞ്ഞു കഴിഞ്ഞു:എന്നാല്‍ പിന്നെ ഇങ്ങനെ മറുപടി ആയാലോ?

Friday, March 13, 2009

സം‌വൃതയ്ക്കൊരു കത്ത്

(സാധാരണഗതിയില്‍ ഗ-യില്‍ തുടങ്ങുന്നവയോടൊക്കെ എനിക്ക് അലര്‍ജിയാണ്. ഗോസിപ്പ് ഒരു ഉദാഹരണം. മറ്റൊരെണ്ണം കൂടി പറയേണ്ടല്ലോ. എന്നാലും ഈ വാര്‍ത്ത കേട്ടപ്പോള്‍ അലര്‍ജി തല്കാലം മാറ്റി വയ്ക്കാതിരിക്കാന്‍ തോന്നുന്നില്ല.)

വാര്‍ത്ത പറയുന്നു:
“ഇന്ന് രാവിലെ ഗോസിപ്പ് ഉണ്ടാക്കാന്‍ വിഷയമൊന്നുമില്ല. എന്നാല്‍ ഒരു വിഷയം ഉണ്ടാക്കിക്കളയാം. നായകന്‍ പതിവു പോലെ പൃഥ്വിരാജ് തന്നെ. അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് ഇതുവരെ കഥകള്‍ പരക്കാത്ത നായികയെ കണ്ടെത്തണം. എങ്കില്‍ സംവൃത സുനില്‍ ഇരിക്കട്ടെ” - ഈ രീതിയില്‍ ആരെങ്കിലും പടച്ചുണ്ടാക്കിയ കഥയാണോ എന്നത് വ്യക്തമല്ല. പക്ഷേ, പൃഥ്വിയും സംവൃതയും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ ഇന്‍റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയും പരക്കുന്നു.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്: മുകളില്‍ പറഞ്ഞ വാര്‍ത്ത ശരിയാണെങ്കില്‍ മാത്രമേ ഈ കത്ത് സം‍വൃതാ സുനിലിന് കൈമാറാവൂ. ഇല്ലെങ്കില്‍ ഇത് ഡെഡ് ലെറ്റര്‍ ഓഫീസിലേയ്ക്ക് വിട്ടേക്കണേ. വിലപിടിപ്പുള്ള പല വസ്തുക്കളും അവിടെ എത്തിച്ചേരുമെന്ന് കേട്ടിട്ടുണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞ് ആര്‍ക്കെങ്കിലും ലേലം ചെയ്ത് എടുക്കണമെന്നു തോന്നിയാല്‍ അതിന് തരമാവണമല്ലോ.

ഇനി കത്തിലേയ്ക്ക്:

ജനലക്ഷങ്ങളുടെ പ്രിയങ്കരിയായ സം‍വൃതാ സുനിലിന്,

പൃഥ്വിരാജുമായി പ്രണയത്തിലാണെന്ന വാര്‍ത്ത കേട്ടു. അഭിനന്ദനങ്ങള്‍.

പ്രേമത്തിനു കണ്ണില്ല എന്നു പറയുന്നത് എത്ര ശരി! പ്രേമിച്ചു നടക്കുന്നതൊക്കെ കൊള്ളാം, കെട്ടിക്കഴിഞ്ഞാല്‍ അമ്മായിയമ്മയായി അഭിനയിക്കുന്നത് ആരായിരിക്കുമെന്ന് വല്ല ഊഹവുമുണ്ടോ? ഇത് ജീവിതമാണു പെണ്ണേ, അഭിനയമല്ല. പേടി തോന്നിത്തുടങ്ങിയിട്ടെങ്കില്‍ അത് തോന്നാന്‍ പറ്റിയ സമയമാണിത്. അതല്ല, സോപ്പിട്ടൊക്കെ നിന്നോളാമെന്നാണെങ്കില്‍, നീയായി, നിന്‍റെ പാടായി.

ഒരു പ്രധാനകാര്യം കൂടി പറയാനാണ് ഈ കത്ത്. പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന മലയാളസിനിമയെ രക്ഷിക്കാന്‍ ഇങ്ങനെയൊരു നീക്കം നന്നായി. സിനിമ രക്ഷപ്പെടാന്‍ തന്നാലായതു ചെയ്യുമല്ലോ അല്ലേ? കല്യാണത്തിനു ശേഷം സിനിമയില്‍ അഭിനയിക്കില്ല എന്ന തീരുമാനം ഇപ്പോള്‍ തന്നെ എടുക്കണം. ഒരു കാരണവശാലും ആ തീരുമാനത്തില്‍ നിന്നും മാറുകയുമരുത്. ഞങ്ങളെപ്പോലെ ഇപ്പോഴും പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് അതൊരാശ്വാസമായിരിക്കും.

പ്രവചനാതീതമായ ഭാവി നല്ലതായിരിക്കാന്‍ ആശംസകള്‍. (സാധാരണക്കാര്‍ മാത്രമല്ല, സിനിമാതാരങ്ങളും ‘അനുഭവിക്കുന്നത്’ കാണാന്‍ ഒരു രസം!)

എന്ന്,
ഞാന്‍

Thursday, March 12, 2009

എഞ്ചിനീയറിംഗ് മാര്‍വല്‍

ലോകം മുഴുവന്‍ പറന്നു നടന്ന് മനുഷ്യ നിര്‍മ്മിത മഹാത്ഭുതങ്ങള്‍ കണ്ട് സായൂജ്യമടയാന്‍ സാഹചര്യമില്ലാത്ത നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്കായി ഇതാ ഏതോ ഒരു മഹാനുഭാവലു നയനാനന്ദകരമായ ഈ കാഴ്ച സമ്മാനിക്കുന്നു.ഏതു സ്വര്‍ഗരാജ്യത്തിലാണ് തന്‍റെ ഉത്ഭവമെന്നോ എന്താണ് തന്‍റെ നിലനില്പിന്‍റെ ആധാരമെന്നോ എന്തൊക്കെയാണ് താന്‍ ലോകത്തോട് വിളിച്ചുപറയുന്നതെന്നോ ലവലേശം ഗൌനിക്കാതെ അനന്തവിഹായസ്സിലേയ്ക്ക് തലയുയര്‍ത്തിനില്‍ക്കുന്ന ഈ ധിക്കാരിയെ ആരാണാദരിച്ചുപോകാത്തത്?

ഈ രാഗോദാത്തയെ സൃഷ്ടിച്ച ഹൃദയവിശാലയതുടെ പര്യായമായ അജ്ഞാതാ (അജ്ഞാതേ), അങ്ങേയ്ക്ക് ഒരായിരം നന്ദി.

(ഈ മനോഹരിയെ കണ്ടുമുട്ടിയത് ഇവിടെയാണ്.)

Wednesday, March 11, 2009

എന്തരപ്പീ?

പണ്ടൊരിക്കല്‍ ഇക്കാര്യം എഴുതാനിരുന്നതാണ്. എഴുതി വന്നപ്പോള്‍ മൂത്രമൊഴിപ്പിക്കാന്‍ കൈക്കൂലി എന്ന പോസ്റ്റായിപ്പോയി. എന്നാല്‍ പിന്നെ അന്നു പറയാന്‍ വന്നത് ഇന്ന് പറയാം.

കടയില്‍ കയറിപ്പോയാല്‍ ക്ടാവിന് അപ്പിയിടണം. അപ്പിയില്ലെങ്കില്‍ നല്ല നാലു മുക്കുമുക്കി അപ്പി വരുത്തും. ഓട്ടോമാറ്റിക് ഫ്ലഷ് ഉള്ള കടകളില്‍ പോയാല്‍ പണിയാണ്. ഒന്നുകില്‍ സെന്‍സറിന്‍റെ മുന്നില്‍ കയ്യും കാലും കാട്ടി നിലവിലുള്ള അമേധ്യത്തെ അകറ്റണം. ഇനി വൃത്തിയുള്ള ഒരെണ്ണം കണ്ടു കിട്ടിയാല്‍ ക്ടാവിന്‍റെ അഭ്യാസം കഴിഞ്ഞ് കയ്യും കാലും കാട്ടല്‍ നടത്തണം. ചിലപ്പോള്‍ ഗതികെട്ട് ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്. (ഇതു തന്നെയാവണം നമുക്ക് മുമ്പ് ഉപയോഗിച്ചവനും ചെയ്തിട്ടുണ്ടാവുക.)

ലോംഗ് ഡ്രൈവുകള്‍ പോവുമ്പോഴുള്ള പ്രശ്നവും ഇതു തന്നെ. കടകളിലാണെങ്കില്‍ ദിവസവും ആരെങ്കിലും കക്കൂസ് കഴുകുമെന്നു വയ്ക്കാം. ഹൈവേകളുടെ സമീപമുള്ള റെസ്റ്റ് ഏരിയകളിലെ കക്കൂസുകളില്‍ ഓട്ടോമാറ്റിക് ഫ്ലഷ് ഉണ്ടായിരുന്നതു കാരണം എത്ര തവണയാണെന്നോ ഞാന്‍ ഭക്ഷണരഹിതനായി യാത്രചെയ്തിട്ടുള്ളത്!

അമേരിക്കയിലെ റെസ്റ്റ് ഏരിയാ കക്കൂസുകളില്‍ ഓട്ടോമാറ്റിക് ഫ്ലഷ് പരിപാടി അവസാനിപ്പികണമെന്നു പറഞ്ഞ് ഒരു പെറ്റീഷന്‍ കൊടുക്കാന്‍ പോവുകയാണ്. എത്രപേരുണ്ടാവും ഇതിലൊപ്പിടാന്‍?

(ഈ പോസ്റ്റിലും തൃശൂര്‍ കമ്പയിലര്‍ ഉപയോഗിക്കരുതെന്ന് അപേക്ഷിക്കുന്നു.)

Tuesday, March 10, 2009

പോസ്റ്റെറസ്

ഗൂഗിളിനെ ചീത്ത വിളിക്കാനല്ലാതെ ആരെയെങ്കിലും നല്ലതു പറയാന്‍ ഉണ്ണിയ്ക്കറിയാമോ എന്നു ചോദിച്ച് കഴിഞ്ഞ ദിവസം എനിക്കൊരു ഫോണ്‍ വിളി. ബ്ലോഗു വായിക്കുന്നവരില്‍ എന്‍റെ ഫോണ്‍ നമ്പര്‍ അറിയാവുന്ന ഒരാളേയുള്ളൂ. അയാളുടെ ജോലിദാതാവിനെ ഞാന്‍ ചീത്ത വിളിച്ചിട്ടില്ലെങ്കിലും നല്ലതു പറഞ്ഞിട്ടില്ല.

“ഞാന്‍ ആള്‍ക്കാരെപ്പറ്റി നല്ലതു പറയാറുണ്ടല്ലോ. ഉദാഹരണത്തിന്, കാവ്യാമാധവനെപ്പറ്റിയും റിമി ടോമിയെപ്പറ്റിയും എഴുതുയതു വായിച്ചില്ലേ?” ഞാന്‍ ചോദിച്ചു.

“റിമിയേയും കാവ്യയേയും വിട്. അടുത്ത കാലത്തു കണ്ട വേറേ നല്ല എന്തെങ്കിലും?”

“പോസ്റ്റെറസ്!”

“എന്തോന്ന്?”

പോസ്റ്റെറസ് എന്ന ബ്ലോഗ് സൈറ്റ്. ഫോട്ടോയും പാട്ടുകളും മറ്റും ബ്ലോഗുന്നവര്‍ക്ക് അത്യുത്തമം. ഈമെയിലില്‍ നിന്നും നേരിട്ടു ബ്ലോഗുന്ന ആന്‍റണി സാറിന് പറ്റിയത് ഇതിലും നല്ലതൊന്നു കണ്ടിട്ടില്ല. പാട്ടിന്‍റേയോ ഫോട്ടോയുടേയോ ലിങ്കയച്ചാല്‍ പോസ്റ്ററസ് അത് എംബഡ് ആക്കി കാണിക്കും. ഡോക്യുമെന്‍റുകളും അങ്ങനെ തന്നെ. ഫേസ്ബുക്ക് മുതല്‍ റ്റ്വിറ്റര്‍ മുതല്‍ പല സൈറ്റിലേയ്ക്കും ഒരുമിച്ച് പോസ്റ്റു ചെയ്യാം. സൈനപ്പില്‍ താല്പര്യമില്ലെങ്കില്‍ സൈനപ്പില്ലാതെ ബ്ലോഗാം!”

“നീ ജോലി മാറിയോടേ?” കൂട്ടുകാരന് ആകാംക്ഷ.

“ഇല്ല. എന്നാലും ഞാന്‍ കൂടുതല്‍ പറയുന്നില്ല. നീയൊന്നു കൈ വച്ച് നോക്ക്.”

പ്രമുഖരും അല്ലാത്തവരുമായ വായനക്കാര്‍ക്കും കൈവച്ചു നോക്കാം (എന്നെയല്ല, പോസ്റ്റെറസിനെ).

Monday, March 9, 2009

ഡേ ലൈറ്റ് സേവിംഗ്

ഇന്നലെ രാത്രി അമേരിക്കയില്‍ മിക്കയിടത്തും സമയം മാറിയല്ലോ. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടു പോലും പലര്‍ക്കും പലപ്പോഴും ഡേ ലൈറ്റ് സേവിംഗ് എന്തിനാണെന്നറിയില്ല. എന്നെപ്പോലെ എല്ലാര്‍ക്കും വിക്കിപ്പീഡിയ വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ക്ഷമാശീലം ഉണ്ടാവണമെന്നില്ല. അങ്ങനെയുള്ളവര്‍ക്ക് ഇതാ ഒരു പുതിയ പഠന സഹായി.

പ്ലീസ്, ഇനിയും എന്നോട് ചോദിക്കരുത്, പകരം ആ മേഘങ്ങളിലൊക്കെ ഒന്നു ഞെക്കി നോക്കണേ.

(സ്പൈസി നോഡ്സ് എന്ന സാങ്കേതികവിദ്യ കൂടി ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തട്ടെ.)

Wednesday, March 4, 2009

പേരിലെന്തിരിക്കുന്നു!

പതിവിനു വിപരീതമായി ലിവിംഗ് റൂമില്‍ നിന്നും രാവിലെ CNN-ന്‍റെ ഒച്ച കേട്ടപ്പോഴേ കരുതിയതാണ് ഇന്നത്തെ ദിവസം ശരിയാവില്ലെന്ന്.

“ഇതു കേട്ടോ, ബ്രിട്ടീഷ് പ്രധാനമന്ത്രി...”

എനിക്ക് വേവലാതിയായി. നല്ലോരു പയ്യനായിരുന്നല്ലോ, ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെന്തു പറ്റി എന്ന സ്റ്റൈലില്‍ ഞാന്‍ വീട്ടുകാരിയെ നോക്കി.

“ഗോള്‍ഡന്‍ ബ്രൌണ്‍, സ്വര്‍ണ്ണ തവിട്ടന്‍ പോലും! ഇയാളുടെ അമ്മ ഉള്ളി വയറ്റി ഗോള്‍ഡന്‍ ബ്രൌണ്‍ ആയപ്പോഴായിരിക്കും ഇയാള്‍ക്ക് പേരിട്ടത്!” പ്രിയതമ തകര്‍ക്കുകയാണ്.

“First of all, ആ മനുഷ്യന്‍റെ പേര് ഗോര്‍ഡന്‍ ബ്രൌണ്‍ എന്നാണ്, ഗോര്‍ഡന്‍, ഗോള്‍ഡനല്ല.”

“ഓഹോ!”

“Second of all, കൂടെ ജോലി ചെയ്യുന്ന സായിപ്പ് നിന്‍റെ പേരിന്‍റെ അര്‍ത്ഥം ചോദിച്ചപ്പോള്‍ ‘beautiful’ എന്നു ഞാന്‍ പറഞ്ഞത് ‘point’ എന്ന് പറഞ്ഞാല്‍ ഇവള്‍ക്ക് പേരിട്ടതാരെടേ എന്ന് സായിപ്പ് ചോദിക്കും എന്നുള്ളതു കൊണ്ടാണ്. അതുകൊണ്ട് പേര് translate ചെയ്യുന്നത് വിട്ടിട്ട് എനിക്ക് വല്ല കണ്ടിയപ്പവും ഉണ്ടാക്കിവയ്ക്ക്.”

Monday, March 2, 2009

തിരിച്ചറിയല്‍ പരേഡ്

മയൂര എന്ന ബ്ലോഗറുടെ പുസ്തകങ്ങള്‍ കണ്ട് എന്‍റേതാണെന്ന് ധരിച്ച് ബഹുമാന്യനായ ദേവന്‍ സാര്‍ പറഞ്ഞ വാക്കുകളാണ് താഴെക്കൊടുക്കുന്നത്:

ഈ ബുക്കിട്ട അണ്ണന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്. മാനോജുമെന്റ് പണിയുണ്ട്. സ്വന്തമായി ഒരു കട തല്ലിക്കൂട്ടാന്‍ ആഗ്രഹമുണ്ട് അല്ലെങ്കില്‍ ഇപ്പോ തന്നെയുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ കയ് വയ്ക്കുന്നുണ്ട്. കയ്യിലെ കാശ് ഡിറൈവേറ്റീവ് മാര്‍ക്കറ്റില്‍ പൊടിക്കാറുണ്ട്.

ജുംബാ, സ്മാളടി ദൈവം , ചിത്രാ ബാനര്‍ജീ.. ഭാര്യയും വായനക്കാരിയാണ്. അമര്‍ചിത്രകഥ (തന്നേ?) കുട്ടിയും വായനക്കാരന്‍/രി ആണ്.

നാട്ടില്‍ നിന്നൂ പോന്നപ്പോ നളിനി (ജമീലയല്ല, കുമാരനാശാന്റെ) വിവേകാനന്ദന്‍, ആനന്ദ് തുടങ്ങി അഞ്ചാറുപേര്‍ കൂടെപ്പോന്നു.

തെറിത്തമാശകള്‍ നല്ല ഇഷ്ടമാണ് (സീതിഹാജിക്കഥകള്‍ ബുക്ക് ആക്കിയാല്‍ ഈ അണ്ണന്‍ പ്രീപ്പബ്ലിക്കേഷന്‍ സൌജന്യത്തിനു ഡ്രാഫ്റ്റയച്ചു തരും). പിന്നെയാ ഗീത. പ്രോഫറ്റ് പറഞ്ഞ കാര്യം ഓര്‍ത്ത് അതിനെ ഇഗ്നോര്‍ ചെയ്തു.
എന്‍റേതാവുമെന്ന് ദേവന്‍ സാര്‍ ഊഹിച്ച പുസ്തകങ്ങള്‍ എന്‍റേതല്ലെന്നതു പോട്ടെ (ആ കാണിച്ചിരിക്കുന്നതിലുള്ള മൂന്നേ മൂന്ന് പുസ്തകമേ എന്‍റെ കയ്യിലുള്ളൂ), സാറിന് എന്നെപ്പറ്റിയുള്ള സകല ധാരണകളും തെറ്റാണല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു തേങ്ങല്‍. പൂര്‍ണ്ണമായും ഭാഗികമായും തെറ്റിയവ അക്കമിട്ട് നിരത്തുന്നു.

 1. അണ്ണന്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ്: (ആയിരുന്നെങ്കില്‍ എന്തായിരുന്നു?)
 2. മാനോജുമെന്‍റ് പണിയുണ്ട്: (ഇല്ല)
 3. സ്വന്തമായി ഒരു കട തല്ലിക്കൂട്ടാന്‍ ആഗ്രഹമുണ്ട് അല്ലെങ്കില്‍ ഇപ്പോ തന്നെയുണ്ട്: (രണ്ടും ഇല്ല)
 4. സ്റ്റോക്ക് മാര്‍ക്കറ്റില്‍ കയ് വയ്ക്കുന്നുണ്ട്: (പടം നോക്കുക)
 5. കയ്യിലെ കാശ് ഡിറൈവേറ്റീവ് മാര്‍ക്കറ്റില്‍ പൊടിക്കാറുണ്ട്: (ഇല്ല)
 6. ഭാര്യയും വായനക്കാരിയാണ്: (അല്ല. അതുകൊണ്ടല്ലേ ഈ ബ്ലോഗ് ഇപ്പോഴും ഇങ്ങനെ നിലനില്‍കുന്നത്)
 7. കുട്ടിയും വായനക്കാരന്‍/രി ആണ്: (ആണ്, ആണ്, വായനയുടെ ഗുണം ഇവിടെക്കാണാം.)
 8. നാട്ടില്‍ നിന്നൂ പോന്നപ്പോ അഞ്ചാറുപേര്‍ കൂടെപ്പോന്നു: (ചിലര്‍ കൂടെപ്പോരാതിരുന്നില്ല)
 9. തെറിത്തമാശകള്‍ നല്ല ഇഷ്ടമാണ്: (ആര്‍ക്കാ സാര്‍ അവ ഇഷ്ടമല്ലാത്തത്?)
ഇനി പടവും കൂടി കണ്ട് പടമടങ്ങിയാലും.എങ്ങനെയുണ്ട്?

Thursday, February 26, 2009

അമ്മച്ചിയ്ക്കും തെറിയഭിഷേകം

കണ്ടാല്‍ പിച്ചക്കാരനാണെന്നു പറയാത്ത ഒരു സുന്ദരന്‍ പറയുന്നതു കേള്‍ക്കുക:
Google believes that the browser market is still largely uncompetitive, which holds back innovation for users.
അതിന് സൌന്ദര്യമില്ലാത്ത നാട്ടുകാരുടെ പ്രതികരണങ്ങളില്‍ ചിലത് താഴെക്കൊടുക്കുന്നു. (അറിയിപ്പ്: പതിനാറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ തുടര്‍ന്നു വായിക്കാതെ ഇവിടെ ക്ലിക്ക് ചെയ്യുക.)
Google, please end your hypocrisy already.

This is ridiculous. I'm actually rooting for MS for once.

Netscape, Chrome and Safari's efforts have just been lazy and they expect the courts to do the hard work for them.

Make Chrome better and maybe people would adopt it over Firefox.

I suggest Google eat d**k. Just because Chrome has a s****y market share.

Stop bitching, hardly microsoft's fault google 'chrome' is s**t. Design a decent browser and we might use it.

Google need to shut the f**k up on this one. "Oooh booo hoooo nobody is using Chrome waaah". Yeah because it's dung.
ഇനി ഇതു മുഴുവനും നിങ്ങള്‍ക്കു തന്നെ വായിച്ചു രസിക്കണമെങ്കില്‍ ഇങ്ങോട്ടു പോവുക.

Wednesday, February 25, 2009

ഒള്ളതു കൊണ്ട് ഓണം പോലെ

വീട്ടില്‍ ഇടയ്ക്കിടയ്ക്ക് നടക്കുന്ന സംഭാഷണമാണ്:

“കെട്ട്യോളേ, ഇന്ന് കറിയായിട്ട് ഈ മോരുകലക്കിയതും വെണ്ടയ്ക്കാത്തോരനും അച്ചാറുമേയൊള്ളോടീ? തൊട്ടുനക്കാനെങ്കിലും ലേശം ഇറച്ചിയോ മീനോ ഈ വീട്ടിലില്ലേ?”

പുശ്ചഭാവത്തില്‍ ഭാര്യ മൊഴിയും: “ഇല്ല.”

എനിക്ക് വിശ്വാസം വരില്ല: “അപ്പോള്‍ ഇന്നലെയുണ്ടാക്കിയ കൊഞ്ചു കറിയും അതിന്‍റെ തലേനാളത്തെ ബീഫ് ഉലത്തിയതും എവിടെപ്പോയി? എല്ലാം നീയും ചെക്കനും കൂടി തിന്നു തീര്‍ത്തോ?”

“അതൊക്കെ തീര്‍ന്നു,” കെട്ട്യോള് വീണ്ടും ഉറപ്പിയ്ക്കും.

“എന്നാല്‍ ഞാനാ ഫ്രിഡ്ജ് ഒന്നു നോക്കട്ടെ” എന്നു പറഞ്ഞ് ഞാന്‍ എഴുന്നേല്‍ക്കുന്നതും ഭാര്യയുടെ ഇടപെടല്‍: “ബീഫ് നാളെ ഉച്ചയ്ക്കു തരാം. കൊഞ്ച് മറ്റന്നാളെടുക്കാം.”

“എടീ, നാളെ നേരം വെളുത്തിട്ട് പോരേ നാളത്തേക്കുറിച്ച് അന്വേഷിക്കാന്‍.”

“നാളെ എന്തായാലും നേരം വെളുക്കും. അപ്പോള്‍ ഞാന്‍ വേണ്ടേ ചോറിന് കറിയന്വേഷിക്കാന്‍. ഇന്ന് ഒള്ളതു കൊണ്ട് കഴിച്ചാല്‍ മതി!”

ഒള്ളതു കൊണ്ട് ഓണം പോലെ എന്നു കേട്ടിട്ടില്ലേ? ഇത് ഉണ്ടായിട്ടും പഞ്ഞം പോലെ.

Monday, February 23, 2009

റസൂലിന്‍റെ ഓങ്കാരം

റസൂല്‍ പൂക്കുറ്റിയ്ക്ക് ഓസ്കര്‍ കിട്ടിവഴിയ്ക്ക് നമുക്കും കിട്ടി ചോദ്യാവലി. ഞാന്‍ വിചാരിച്ചിരുന്നത് നമ്മുടെ നാട്ടുമ്പുറത്തെ പെണ്ണുങ്ങള്‍ക്കു മാത്രമേ കിന്നാരം ചോദിപ്പിന്‍റെ അസുഖമുള്ളൂവെന്നാണ്. അല്ല കേട്ടോ. സായിപ്പിന് സംശയങ്ങളുടെ കൂമ്പാരമാണ്.

“I heard Pookutty saying Om. Is he a Hindi?”

സായിപ്പ് ഹിന്ദുവിനെ ഹിന്ദിയാക്കുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നാറുണ്ട് അത് മനഃപൂര്‍വ്വമാണെന്ന്. Cultural sensitivity-യുടെ കാര്യത്തില്‍ ഇത്രേം ശ്രദ്ധിക്കുന്ന കൂട്ടര്‍ക്ക് അതും കൂടി ഓര്‍മ്മിച്ചു വച്ചാലെന്താ? ഞാന്‍ പറഞ്ഞു:

“Sometimes he is a Hindi. But most of the times he is a Malayalam. I am almost certain that he was a Tamil when he was talking with Rah...man.”

ഒന്ന് ആലോചിച്ചിട്ട് സായിപ്പ് പെട്ടെന്ന് തിരുത്തി: “I meant to ask if he was a Hindu.”

ഞാന്‍: “I see. Can you say the word ‘Indian’?”

സായിപ്പ്: “Indian.”

ഞാന്‍: “You just said Indian. Are you an Indian?”

എല്ലാം, റസൂലേ നിന്‍ കനിവാലേ!

Sunday, February 22, 2009

2008-ന്‍റെ പോക്ക്

ക്ടാവിന്‍റെ ചോദ്യം: അമ്മാ 2008 പോയാ?

അമ്മ: പോയല്ലോ. ഇപ്പം 2009 വന്നു.

ക്ടാവ്: 2008 എവ്ടെയാ പോയേ?

അമ്മ: അതിപ്പം... 2008 എന്ന വര്‍ഷം കഴിഞ്ഞു പോയി പുതിയ വര്‍ഷം വന്നു.

ക്ടാവ്: 2008 എവ്ടെയാ പോയേ?

അമ്മ: 2008 എങ്ങും പോയതല്ല. ആ വര്‍ഷം കഴിഞ്ഞു.

ക്ടാവ്: 2008 എങ്ങും പോവാതെ 2009 എന്തിനാ വന്നേ?

(പതിനഞ്ചു മിനുട്ടിനു ശേഷം)

ക്ടാവ്: 2008 എവ്ടെയാ പോയേ?

Friday, February 20, 2009

മാനേജര്‍

ഞാനും മാനേജറുമായുള്ള സംഭാഷണം:

 1. മാനേജര്‍: Hi Unni, can you please come here for a moment?

 2. ഞാന്‍: Sure, I will be right there.

 3. മാനേജര്‍: Did you get a chance to look at the VOTC feedback?

 4. ഞാന്‍: Well, it is very much in line with what we thought it would be.

 5. മാനേജര്‍: I wonder what happens when we allow our final marketing mix to take off.

 6. ഞാന്‍: We plan it to be viral.

 7. മാനേജര്‍: That's a good point. Thanks a lot.

 8. ഞാന്‍: You are welcome.
ഈ സംഭാഷണത്തിന്‍റെ പദാനുപദ പരിഭാഷ:
 1. മാനേജര്‍: Hey come here right now. I just got a new weapon to use against you.

 2. ഞാന്‍: What do you want now? Won't you leave me alone?

 3. മാനേജര്‍: Moron, it is time to listen to what customers are saying.

 4. ഞാന്‍: What is new? They always disliked us because the product sucks.

 5. മാനേജര്‍: If you are dreaming of spending more money on this, I am not going to let that happen.

 6. ഞാന്‍: We haven't budgeted it anyway, you fool.

 7. മാനേജര്‍: Shit, I forgot that. You score again. Good that my manager isn't listening.

 8. ഞാന്‍: I know you are useless. Stop treating me like I am the dumber of the two.
പരസ്പരം മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്നതു തന്നെ ഒരു ഭാഗ്യമല്ലേ?

Wednesday, February 18, 2009

ആടും പട്ടിയും ആടിനെ പട്ടിയാക്കലും

ഒരു ഇന്ത്യക്കാരന്‍ പയ്യന്‍ പട്ടിയെ കല്യാണം കഴിച്ചു എന്ന് MSNBC-യില്‍ വാര്‍ത്ത വന്നു എന്നു പറഞ്ഞ് കൂടെ ജോലി ചെയ്യുന്ന സായിപ്പന്മാര്‍ എന്‍റെ തലയില്‍ക്കയറി നിരങ്ങി.

ഞാനാരാ മോന്‍?

നിങ്ങള്‍ ഇത്രയും ഇടുങ്ങിയ മനസ്സുള്ളവരായിപ്പോയല്ലോ എന്നു പറഞ്ഞ് ഒരു ആക്രമണമല്ലായിരുന്നോ? (ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന് പണ്ട് കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞിട്ടുള്ളത് അറിയില്ലേ?) ഇന്ത്യയില്‍ ഒരു പയ്യന്‍ പട്ടിയെ കല്യാണം കഴിച്ചതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു? തായ്‍ലാന്‍റിലൊരുവന്‍ പാമ്പിനെക്കെട്ടിയതും സുഡാനിലെ വീരന്‍ ആടിനെ വീട്ടുകാരിയാക്കിയതും ഇസ്രായേലി വിരുതന്‍ കഴുതയെ കാമിച്ചതും ആരേയും കിട്ടാതായപ്പോള്‍ ചൈനക്കാരന്‍ സ്വയം വിവാഹം കഴിച്ചതും അറിഞ്ഞിരുന്നില്ലേ സുഹൃത്തുക്കളേ എന്നു ചോദിച്ചിട്ട് മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ ഇരുന്നു.

ചോദ്യശരങ്ങളുടെ ഷോക്ക് മാറിയപ്പോള്‍ ഒരാള്‍ പ്രതിവചിച്ചു: “Now that you have so many options, just do not eat your wife!”

ഇന്ന് ഇന്ത്യക്കാരനായിരിക്കാന്‍ പറ്റിയ ദിവസമല്ല.

Friday, February 13, 2009

ആരെങ്കിലും പറയോ!

കരിക്കിന്‍ വെള്ളം എന്നൊക്കെപ്പറയും പോലെ പശുവിന്‍ വെള്ളം (ഗൌ ജല്‍) ആണല്ലോ ഇന്നത്തെ ചിന്താവിഷയം. ഇതിലെന്താ ഇത്ര പുതുമ എന്നു കരുതി “ഗോമൂത്രത്തില്‍ ചാലിച്ച്” എന്ന് ഒന്നു സെര്‍ച്ച് ചെയ്തു. ഉത്തരങ്ങള്‍ കണ്ട് ആനന്ദതന്തുലനായി.(കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സെര്‍ച്ച് ചെയ്താല്‍ ഉത്തരം കിട്ടണമെങ്കില്‍ ഗൂഗിള്‍ വേണം.)

രവിവര്‍മ്മ വരച്ച സരസ്വതീദേവിയെ മനസ്സില്‍ ധ്യാനിച്ച് ആദ്യ ലിങ്കില്‍ ക്ലിക്കി.മലയാളം റിസോഴ്സ് സെന്‍റര്‍ പോലും! സുശ്രുതസംഹിത വായിക്കണമെങ്കില്‍ വിന്‍ഡോസ് 95 വേണമെന്നു പറയാത്തതു ഭാഗ്യം. ആരെങ്കിലും ഈ മനുഷ്യമ്മാരോടു പറയോ ഈ സാധനമൊക്കെ ഒന്നു യൂണിക്കോഡിലാക്കാന്‍.

Wednesday, February 11, 2009

ഭാര്യയ്ക്ക് PMS, എനിക്ക് AMS

അമ്മായിയമ്മയ്ക്കു പ്രസവവേദന മരുമോള്‍ക്ക് വീണവായന എന്ന സ്റ്റൈലില്‍, പെമ്പ്രന്നോത്തിക്ക് PMS വരുമ്പോള്‍ പ്രാസമൊപ്പിച്ചു പറയാന്‍ പറ്റിയ ഒരു അസുഖം തേടി നടക്കുകയായിരുന്നു ഞാന്‍. അന്വേഷിച്ചു; കണ്ടെത്തി: AMS (Acute Mountain Sickness).

പേരില്‍ മാത്രമല്ല രോഗലക്ഷണങ്ങളിലും AMS-ഉം PMS-ഉം തമ്മില്‍ നല്ല സാമ്യമുണ്ട്. തലവേദനയും മൂഡുമാറ്റവും മറ്റുള്ളോരെ ഇരുത്തിപ്പൊറുപ്പിക്കാതിരിക്കലും പെണ്ണുങ്ങള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലെന്ന് അവളും അറിയട്ടെ. വിക്കിപ്പീഡിയയില്‍ AMS-നെപ്പറ്റിപ്പറയുന്ന ഈ വാക്കുകള്‍ PMS-നും നന്നായി ചേരും:
The cause of AMS is still not understood.
(ഡിസ്കവറി ചാനല്‍ കാണുന്നതു കൊണ്ട് ഇങ്ങനെ ഒരു പ്രയോജനമെങ്കിലും ഉണ്ടായി. ഇതൊക്കെ വായിച്ച് വിനയയും കൂട്ടരും കൂടി എന്നെ സ്റ്റേഷനില്‍ കേറ്റി കൂമ്പിടിച്ചു വാട്ടരുത്. ഇടി കാരണം AMS മാറി NMS ആയിപ്പോയാല്‍ HMS-ല്‍ പോലും ചികിത്സയില്ലെന്നാണ് കേട്ടിരിക്കുന്നത്.)

Tuesday, February 10, 2009

വലുത് മനോഹരം

ചെറുത് എന്നും മനോഹരം എന്ന് കുവൈറ്റിലെ ടി. കെ. ജി. സാര്‍ പറഞ്ഞത് ഓര്‍മ്മയില്ലേ? അതു ഷൂമാക്കര്‍ കോപ്പിയടിച്ചതെങ്കിലും ഓര്‍ക്കുന്നില്ല എന്നു പറയരുത്.

ഞാനും പണ്ടൊക്കെ ആ വിശ്വാസിയായിരുന്നു. ഇന്‍റര്‍നെറ്റിന്‍റേയും പരസ്യകോലാഹങ്ങളുടേയും വരവോടുകൂടി നമുക്ക് ചെറുത് എന്നും മനോഹരം എന്ന മന്ത്രം പോയിട്ട് ഒരു മന്ത്രവും രഹസ്യമായി വയ്ക്കാന്‍ കഴിയുന്നില്ല. ഇന്നത്തെക്കാലത്ത് ചെറുത് വലുതാക്കാനും വലുത് ചെറുതാക്കാനും അത്ര പാടൊന്നുമില്ല.

വലുത്, ചെറുത് എന്നൊക്കെപ്പറയുന്നത് ആപേക്ഷികമാണെങ്കിലും പൊതുവേ ആളുകള്‍ക്ക് വലുതിനോടുള്ള ഭ്രമം തീരാനിടയില്ലാത്തതിനാല്‍ നിങ്ങളുടെ സഹായത്തിനായി ഇതാ ഈ അടുത്തെയിടെ കണ്ടെത്തിയ ഒരു സൈറ്റ് അവതരിപ്പിക്കുന്നു.
http://thelongestlistofthelongeststuffatthelongestdomainnameatlonglast.com

The longest list of the longest stuff at the longest domain name at longlast.com പോലും!
ഈ ലിസ്റ്റില്‍ മലയാളികള്‍ക്ക് പലതും contribute ചെയ്യാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. അതിന്‍റെ ആദ്യപടിയായി ഇതിലും വലിയൊരു ഡൊമൈന്‍ പേര് രജിസ്റ്റര്‍ ചെയ്താട്ടെ; കാണട്ടെ മലയാളികളുടെ മിടുക്ക്!

Monday, February 9, 2009

മൂത്രമൊഴുപ്പിക്കാന്‍ കൈക്കൂലി

ഉച്ചയൂണിനിടയില്‍ കൂടെ ജോലിചെയ്യുന്ന സായിപ്പിന് ഒരു സംശയം: “നമ്മള്‍ കടയിലും മറ്റും പോകുമ്പോള്‍ കാണുന്ന ഓട്ടോമാറ്റിക് ടോയ്‍ലറ്റ് ഫ്ലഷര്‍ ഇല്ലേ? അത് വീട്ടില്‍ വാങ്ങി വയ്ക്കുന്നത് ഉപകാരപ്പെടുമോ?”

“ഇത്രയും മടി പാടില്ല,” ഞാന്‍ പറഞ്ഞു. “കടയിലും മറ്റും പോകുമ്പോള്‍ സുരക്ഷയെക്കരുതി ഫ്ലഷ് ചെയ്യുന്ന സാധനത്തില്‍ പിടിക്കാതിരിക്കുന്നത് മനസ്സിലാക്കാം. സ്വന്തം വീട്ടിലും ഫ്ലഷ് ചെയ്യാന്‍ വയ്യേ?”

“അതല്ല. എന്‍റെ അഞ്ചുവയസ്സുകാരന്‍ മൂത്രമൊഴിച്ചിട്ട് ഫ്ലഷ് ചെയ്യുന്നില്ല. അവനോട് പറഞ്ഞു മടുത്തു. അതിനാല്‍ ഇങ്ങനെയൊരു മാര്‍ഗ്ഗത്തെപ്പറ്റി ആലോചിച്ചതാണ്. മൂത്തവനായ ആറുവയസ്സുകാരന് ഫ്ലഷ് ചെയ്യാന്‍ മടിയില്ല താനും.”

“ആഹാ!” കൂടയിരുന്ന മറ്റൊരു സായ്പ് ബുദ്ധിയോതുകയാണ്: “രണ്ടു മക്കള്‍ക്കുമായി ഒരു കുടുക്ക വാങ്ങുക. ദിവസം ഒരു ഡോളര്‍ വച്ച് അതില്‍ ഇടണം. മാസാന്ത്യത്തില്‍ കുടുക്ക തുറന്ന് പപ്പാതി വീതം രണ്ടു മക്കള്‍ക്കുമായി അവരവര്‍ക്കിഷ്ടമുള്ളതു വാങ്ങാന്‍ കൊടുക്കണം. മൂത്രമൊഴിച്ചിട്ട് ഫ്ലഷു ചെയ്യുന്ന ദിവസങ്ങളില്‍ മാത്രമേ ഡോളര്‍ കുടുക്കയില്‍ നിക്ഷേപിക്കാവൂ. എന്നെങ്കിലും ഒരു ദിവസം ഫ്ലഷ് ചെയ്തിട്ടില്ലെങ്കില്‍ ആ മാസം അന്നുവരെ കുടുക്കയിലുള്ളതു മുഴുവന്‍ തിരിച്ചെടുക്കുക. ആദ്യ ഒന്നു രണ്ടു മാസം വളരെക്കുറച്ചു പണമേ കൊടുക്കേണ്ടി വരികയുള്ളൂ. അതു കഴിയുമ്പോള്‍ മൂത്തവന്‍റെ peer-pressure കാരണം രണ്ടാമനും ഫ്ലഷ് ചെയ്യാന്‍ നിര്‍ബന്ധിതനാവും. രണ്ടുപേരും ഇതു ശീലിച്ചു കഴിഞ്ഞാല്‍ പ്രോത്സാഹന സമ്മാനത്തിന്‍റെ രീതി മാറ്റാവുന്നതേയുള്ളൂ.”

ആദ്യം വിരട്ടുകയും പിന്നെ ചൂരലിന് രണ്ടു കൊടുക്കുകയും ചെയ്യാന്‍ സ്വാതന്ത്ര്യമില്ലാതിരുന്നാല്‍ മര്യാദയ്ക്ക് മൂത്രമൊഴുപ്പിക്കാനും കൈക്കൂലി കൊടുക്കേണ്ടി വരുമല്ലോന്നായി എന്‍റെ ചിന്ത.

Wednesday, February 4, 2009

എമണ്ടന്‍ ഐഡിയകള്‍

വെറുതേ ഇരിക്കാതെ ഇതു വായിക്കൂ:

ലേഖനത്തില്‍ നിന്നും:
I think google has no big ideas. this morning they announced a to-do-list. FGS. [For God Sake] Remember the Milk MUCH better.
ദാ മറ്റൊരു മുത്ത്:
With the exception of the very exceptional Gmail, Google is rather below par when it comes to consumer web applications.
വായിച്ചു വളരണം എന്നല്ലേ? അപ്പോള്‍ ജോസഫ് ആന്‍റണിയുടെ ഗൂഗിള്‍ ജപമാലയോടൊപ്പം ഇതുപോലുള്ളതും വായിച്ചാലേ വളരൂ.

Tuesday, February 3, 2009

ജാത്യാലുള്ളത്

സാന്താ സിംഗ്-ബാന്താ സിംഗ് സിക്കു ജോക്കുകള്‍ ഞാന്‍ നന്നായി ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോളൊന്നും സിക്കുകാരെല്ലാം പൊട്ടന്മാരാണെന്നു വിചാരിച്ചിട്ടേയില്ല. (എന്തിന്, പത്മശ്രീ കിട്ടിയവരില്‍ പോലും മലയാളികളേക്കാള്‍ മുന്നില്‍ സിക്കുകാരാണല്ലോ.)

കഴിഞ്ഞ ദിവസം കൂടെ ജോലി ചെയ്യുന്ന സിംഗന്‍ എന്നോടു ചോദിച്ചു: “What do you think about taking extended warranty for my new laptop?”

അമേരിക്കയിലെ അമിത പണിക്കൂലി കാരണം, മിക്കവരും വിലകൂടിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സാധാരണയായി നിര്‍മ്മാതാക്കള്‍ നല്‍കുന്ന ഒരു വര്‍ഷം വാറണ്ടിയ്ക്കു പുറമേ വിലയുടെ 10 മുതല്‍ 20 ശതമാനം അധികം കൊടുത്ത് രണ്ടോ മൂന്നോ വര്‍ഷത്തേയ്ക്കു കൂടി എക്സ്റ്റന്‍ഡഡ് വാറണ്ടി എന്നറിയപ്പെടുന്ന അധിക വാറണ്ടി എടുക്കാറുണ്ട്.

ഞാന്‍ സാധാരണ ഒരു സംഗതിയ്ക്കും എക്സ്റ്റന്‍ഡഡ് വാറണ്ടി എടുക്കാറില്ല. അതു കൊണ്ട് സിംഗനോടു പറഞ്ഞു: “I don't usually take extended warranty. Taking extended warranty for all your purchases will be equivalent to taking extended warranty for none. The repair cost of one item will almost be equal to the cost of extended warranty for all items. I am banking on the belief that only one of my items will go wrong in any normal five year period.”

എന്‍റെ തിയറി സിംഗനു പിടിച്ചു. സിംഗന്‍ പറഞ്ഞു: “That's true. Moreover, the extended warranty did not help me last time when my laptop got damaged. They did not honor the extended warranty.”

അപ്പോള്‍ എനിക്ക് കൂടുതലറിയാന്‍ ഉത്സാഹമായി. ഞാന്‍ ആരാഞ്ഞു: “What happened?”

“They told me that the warranty does not apply if I drop the laptop and damage it!“

“That makes sense. They can't possibly give you a new laptop every time you have run-in with your boss and decide to drop your laptop.”

“No, I did not drop the laptop!”

ഞാന്‍ വീണ്ടും കണ്‍ഫ്യൂഷനിലായി: “Then? If you did not damage the laptop by dropping it, they should honor the warranty.”

“I did not drop the laptop. The laptop fell down accidentally from my hand!”

Friday, January 30, 2009

പല്ലു ഡോക്ടര്‍

ഞാന്‍ പല്ലു ഡോക്ടറെ മാറ്റി.

മറ്റൊന്നും കൊണ്ടല്ല. ഡോക്ടര്‍ അതിസമര്‍ത്ഥനും സ്നേഹശീലനും സഹാനുഭൂതിയുള്ളവനും നിപുണനും പ്രഗത്ഭനും കേമനുമാണെങ്കിലും ഈയിടെ ഒരബദ്ധം കാണിച്ചു. സഹായിയായി നിന്ന അമ്പതുകാരി മദാമ്മയെ മാറ്റി സുന്ദരിയായ സോണിയയെ സഹായിയാക്കി.

മുന്‍‍വരിപ്പല്ലുകള്‍ മാത്രം കാട്ടി നടത്തുന്ന എന്‍റെ കോളിനോസ് പുഞ്ചിരി വശ്യമാണെങ്കിലും കടവായിലെ ചാണകക്കുഴി സുന്ദരിക്കുമുമ്പില്‍ തുറന്നുവയ്ക്കാന്‍ എനിക്കു വയ്യ. ഞാന്‍ പല്ലു ഡോക്ടറെ മാറ്റി.

Thursday, January 29, 2009

കാര്‍ മെയിന്‍റനന്‍സ്

(ഫയങ്കരന്‍ സീരീസിലെ രണ്ടാമത്തെ ഐറ്റം.)

മെയിന്‍റനന്‍സ് അഡ്വൈസര്‍: “OK, that sound coming out of the vent is caused by a defective pollen filter. We probably have to replace it.”

ഞാന്‍: “Explain that to me.”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “When the blah blah is blah blah, blah blah gets into blah blah causing blah blah to act as if blah blah. The fan then does blah blah making it work harder. If we don't change the pollen filter, then blah blah is going to blah blah making it costly to fix later.”

ഞാന്‍: “Ah, I see! How much does that cost me?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “Oh, that’s gonna be... (pause) hmm... $75.”

ഞാന്‍: “With labor and tax?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “Yes, with labor and tax.”

ഞാന്‍: “Let’s do that. I am sick and tired of that whistling noise.”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “You, know, I recommend you doing a more thorough intermediate service instead of the regular service at this time.”

ഞാന്‍: “Why is that, Andy?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “You know, the mileage is alright; but the age of the vehicle is bothering me. Besides, at this mileage a complete replace of the differential fluid is necessary. That’s only performed with the intermediate service, not with the regular service.”

ഞാന്‍: “Do you have a service manual handy?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “I may have one here somewhere, but you should keep your service manuals in your car just in case you want to look up something.”

ഞാന്‍: “I have my service manual in my car. This is for you to reference yourself. The manual will tell you that at this mileage a complete replace of the differential fluid is NOT necessary.”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “Err...”

ഞാന്‍: “You are welcome!”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “I am sorry, I didn’t mean to...”

ഞാന്‍: “Oh, by the way, when you replace the pollen filter, save the old one for me, will ya?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “What, you suddenly don’t trust us anymore?”

ഞാന്‍: “No, Andy! I trust you. I just want to avoid your hazardous waste disposal fee. That’s all.”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “I don’t think we are...”

ഞാന്‍: “Thank you. I will see you in couple of hours!”

Wednesday, January 28, 2009

എനിക്കും വേണം പത്മശ്രീ

ഹര്‍ഭജന്‍ സിംഗിന് പത്മശ്രീ പോലും.

എന്നാല്‍ പിന്നെ എനിക്കും താ സാറേ, ഒന്ന്. എനിക്കെന്താ ഒരു കുറവ്? ആകെക്കൂടി ഒരു കുറവായിക്കാണുന്നത്, ആറേഴുമാസമായി ബ്ലോഗെഴുതിത്തുടങ്ങിയിട്ടും ഇതുവരേയും ആരുടേയും മാതാവിനു വിളിച്ചിട്ടില്ല എന്നതാണ്. അതൊരു കുറവായി കാണല്ലേ, പ്ലീസ്!

വിക്കി പറയുന്നത് 2009 വരെ 2113 പത്മശ്രീ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ്. 2014 തവണ ഇന്ത്യാക്കാര്‍ക്കും ബാക്കി വിദേശീയര്‍ക്കും. പത്മശ്രീ ഏറ്റവും കൂടുതല്‍ കൊടുത്തിട്ടുള്ളത് കലാവിഭാഗത്തിനാണ്: 471 തവണ. ഞാന്‍ ഈ കാണിച്ചു കൂട്ടുന്നത് കല എന്ന കൂട്ടത്തില്‍ കൂട്ടില്ലെങ്കില്‍ വേണ്ട. നമുക്ക് അടുത്ത വിഭാഗം നോക്കാം. ഏറ്റവും കൂടുതല്‍ പത്മശ്രീ ലഭിച്ചിരിക്കുന്ന വിഭാഗങ്ങളില്‍ രണ്ടാമത് നില്‍ക്കുന്നത് സാഹിത്യവും വിദ്യാഭ്യാസവും (Literature & Education) ആണ്: 393 തവണ. ഈ ബ്ലോഗ് സാഹിത്യമായോ വിദ്യാഭ്യാസമായോ കൂട്ടിയാല്‍ എന്‍റെ കാര്യം ശരിയായി. എങ്ങനെ പോയാലും ഏഴാം സ്ഥാനത്തുള്ള സ്പോര്‍ട്സിനേക്കാള്‍ മുന്നില്‍ തന്നെ. അതു കൊണ്ടു തന്നെ ഹര്‍ഭജനു മുമ്പേ പത്മശ്രീ കിട്ടുക എന്നത് ഒരു അതിമോഹമായി കണക്കാക്കാന്‍ പറ്റില്ല എന്നു തീര്‍ച്ചയല്ലേ?പക്ഷേ, എന്നെ വെട്ടിച്ച് ഹര്‍ഭജന്‍ ഈ നേട്ടം കൈവരിച്ചതിന്‍റെ കാരണം എന്താവാം?

സംഗതി വളരെ ലളിതം: സംസ്ഥാന പരിഗണന വച്ചു നോക്കിയാല്‍, പഞ്ചാബികള്‍ കേരളീയരേക്കാള്‍ മുന്നിലാണ്. 68 കേരളീയര്‍ക്കു പത്മശ്രീ ലഭിച്ചപ്പോള്‍ പഞ്ചാബികള്‍ 72 പേര്‍ പത്മശ്രീക്കാരായി. 385 ദില്ലിവാലക്കാരേയും 344 മഹാരാഷ്ട്രക്കാരേയും 179 തമിഴ്നാട്ടുകാരേയും വച്ചു നോക്കിയാല്‍ എട്ടാമതും ഒമ്പതാമതുമാണ് പഞ്ചാബിന്‍റേയും കേരളത്തിന്‍റേയും സ്ഥാനം. ഈ മാനദണ്ഡം വച്ച് ഹര്‍ഭജന്‍ സിംഗിന്‍റെ വിജയം, പക്ഷേ, വളരെ നേരിയതാണെന്നു തോന്നുന്നുണ്ടോ? എന്നാല്‍, നമുക്ക് ഒരു അളവുകോല്‍ കൂടി നോക്കാം.

ആകെ മൊത്തം 157 സിംഗുകള്‍ക്ക് പത്മശ്രീ കിട്ടിയപ്പോള്‍ നായരും പിള്ളയും മേനോനും കുറുപ്പും കൂടി സമ്പാദിച്ചതെത്രയാണെന്നോ? വെറും 37. കേരളീയര്‍ക്കെല്ലാം കൂടി അറുപത്തെട്ടേ കിട്ടിയിട്ടുള്ളൂ; പിന്നെയാണ്!

ജനിച്ചു പോയ സംസ്ഥാനവും ജാതിയും കാരണം ഞാന്‍ പിന്നേയും തഴയപ്പെട്ടു. സാരമില്ല, അടുത്ത തവണ നോക്കാം.

Tuesday, January 27, 2009

അക്ഷന്തവ്യം

കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ട് ആരെങ്കിലും സ്വന്തം മക‍ന് ചാള്‍സ് ശോഭരാജ് എന്നു പേരിടുമോ?

ആറ്റുനോറ്റൊരു സിനിമ പിടിച്ചാല്‍ അതിനാരെങ്കിലും മായാബസാര്‍ എന്നോ പരുന്ത് എന്നോ രൌദ്രം എന്നോ വീണ്ടും പേരു നല്‍കുമോ?

കാറുകള്‍ക്ക് പേരിടുമ്പോഴും ചില സാമാന്യബുദ്ധിയൊക്കെ നാം നിര്‍മ്മാതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. നിര്‍മ്മാതാക്കള്‍ റ്റാറ്റ ആവുമ്പോള്‍ പ്രത്യേകിച്ചും. ഇന്നത്തെക്കാലത്ത് ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്നതിന്‍റെ തെളിവല്ലേ അവര്‍ തങ്ങളുടെ കാറിന് വിസ്റ്റ എന്ന് പേരിട്ടിരിക്കുന്നത്?

ഒരു പക്ഷേ അവരാരും ആദ്യം പുറത്തിറങ്ങിയ വിസ്റ്റയുടെ പൈറേറ്റഡ് കോപ്പി പോലും ഉപയോഗിച്ചിട്ടുണ്ടാവില്ല. ഈ പ്രാവശ്യം ക്ഷമിച്ചിരിക്കുന്നു. ഇനി ആവര്‍ത്തിക്കരുത്.

Sunday, January 25, 2009

ഡിപ്രഷന്‍ സര്‍വൈവല്‍

സത്യത്തില്‍, ഭയപ്പെടുത്തുന്ന നമ്പരുകള്‍ക്കിടയില്‍ സ്വയം ജീവിക്കേണ്ടി വന്നപ്പോഴാണ് ആ അനുഭവം ബാക്കിയാക്കുന്ന ആഘാതത്തിന്‍റെ ആഴമറിയുന്നത്.

പ്രതീക്ഷിച്ചതു പോലെ, വഴിയാധാരമാക്കിയവന്‍ അവന്‍റെ പുതുക്കിയ ജാതകം അയച്ചുതന്നു. അതു കണ്ടപ്പോഴാണ് ജോലിയില്‍ നിന്നു പറഞ്ഞുവിടപ്പെടുന്നവര്‍ എന്തൊക്കെ ചെയ്യണം എന്നു ലിസ്റ്റു ചെയ്യുന്ന വല്ല റിസോഴ്സും ഉണ്ടോ എന്നു അന്വേഷിച്ചിറങ്ങിയത്. അന്വേഷണം അവസാനിച്ചത് ഇവിടെ:
Depression 2.0 Survival Guide [...] provides hard-hitting, up-to-date, practical strategies, analysis, and tips to help high tech professionals to survive and beat Depression 2.0. It’s published monthly. To subscribe to the Depression 2.0 Survival Guide and receive daily post update, please go to www.GeekMBA360.com to subscribe.

ജോലി നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനാവട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഇപ്പോള്‍.

Friday, January 23, 2009

ഭയപ്പെടുത്തുന്ന നമ്പരുകള്‍

500, 1100, 1300, 1900, 2400, 2950, 4000, 5000, 5000, ...

ഈ നമ്പരുകള്‍ കണ്ടിട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ? ഈ സീരീസിലെ അടുത്ത നമ്പര്‍ കണ്ടു പിടിക്കാനുള്ള പസിലല്ല.

ഇതാ, ഇപ്പൊഴോ?

Oracle cuts 500 North American jobs | AMD cutting 1100 jobs - and salaries | 1300 Sun employees receive layoff notices | Dell to cut 1900 jobs in Ireland | EMC to lay off 2400 | Seagate slashes salaries, lays off 2950 | Motorola to cut 4000 more jobs as cellphone sales collapse by half | Microsoft slashing up to 5000 jobs | Ericsson to cut 5000 jobs as profit falls...

നേരത്തേ പറഞ്ഞതില്‍ നിന്നും വിപരീതമായി കഴിഞ്ഞയാഴ്ച സംഭവബഹുലമായിരുന്നു. തിങ്കള്‍ മുതല്‍ കൂടെയുള്ളവര്‍ വാട്ടര്‍ കൂളര്‍ ടോക്ക് തുടങ്ങിയിരുന്നു. വ്യാഴാഴ്ച രാവിലെ ഡയറക്ടര്‍ വിളിപ്പിച്ചു. “എവിടെയെങ്കിലും വച്ചു കാണാം!” എന്നു പറയാനാവുമെന്നു കരുതി എന്തു വന്നാലും ഇമോഷന്‍സ് പുറത്തുകാണിക്കരുത് എന്ന് ദൃഢനിശ്ചയം ചെയ്ത് കാണാന്‍ ചെന്നു. എന്‍റെ കീഴില്‍ ജോലി ചെയ്യുന്ന അഞ്ചു പേരില്‍ ആരെയെങ്കിലും അടുത്ത ദിവസം ഫയറു ചെയ്യാന്‍ തയ്യാറാണോ എന്നാണ് മൂപ്പര്‍ക്ക് അറിയേണ്ടത്.

ഹ്യൂമന്‍ റൊസോഴ്സസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അഡ്വൈസ് പ്രകാരം ഫയറിംഗ് നടക്കില്ല. ആറുമാസമെങ്കിലും ഫയറിംഗിനായി തയ്യാറെടുക്കണം. പെര്‍ഫോമന്‍സ് മോശമെന്നു പറഞ്ഞിരിക്കണം. ഇം‍പ്രൂവു ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരിക്കണം. ഇം‍പ്രൂവ് ചെയ്യുന്നില്ല എന്ന് ഒന്നുരണ്ടു വട്ടമെങ്കിലും പറഞ്ഞിരിക്കണം. “നീയാളു കേമനാണല്ലോ” എന്ന് ഒരിക്കല്‍ പോലും പറഞ്ഞിരിക്കരുത്... ഞാനല്ലേ മോന്‍? എന്‍റെ ടീമില്‍ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. (ഇതൊക്കെ എന്‍റെ കമ്പനിയിലെ നിയമങ്ങളാണ്; പേരില്‍ മൂന്നക്ഷരം മാത്രമായതിന്‍റെ ഊറ്റമാവാം.)

അടുത്ത ഓപ്ഷന്‍ ലേ ഓഫ് ആണ്. അതിന് ലേ ഓഫ് പായ്ക്കേജ് കൊടുക്കണം. ഉള്ളതില്‍ മോശക്കാരനെ കണ്ടു പിടിച്ചു. നാലുമാസത്തെ ശമ്പളം കൊടുത്തിട്ട് പുറത്തേയ്ക്കുള്ള വഴി കാണിച്ചു കൊടുത്തു. (ഇവിടെ ഇമോഷന്‍സ് കാണിക്കരുതെന്ന് ഹ്യൂമന്‍ റൊസോഴ്സസിന്‍റെ കര്‍ശന ഉത്തരവുണ്ടായിരുന്നു.) കക്ഷിക്കു നല്ലതു വരട്ടെ എന്ന് ആശംസിച്ചു. എന്നെങ്കിലും ആളെയെടുക്കുന്നുണ്ടെങ്കില്‍ ആദ്യം അറിയിക്കാമെന്ന് ഉറപ്പുകൊടുത്തു.

ഒരു തമാശ കേട്ടിട്ടുണ്ട്. ഒരാള്‍ പെരുമഴയത്ത് കുടയില്ലാതെ ഓടുകയാണ്. മറ്റൊരാള്‍ക്ക് സഹാനുഭൂതി തോന്നി കുടയില്‍ കയറ്റി.

“ഇത്രയും മഴക്കാറുണ്ടായിട്ടും ഒരു കുട കരുതാത്തതെന്ത്?”
“മഴ പെയ്യുമെന്ന് കരുതിയില്ല. I didn't see it coming!”
“അതു ശരി. അപ്പോള്‍ രാവിലെ മുതല്‍ മാറാതെ നില്‍ക്കുന്ന മഴക്കാറൊന്നും കാണുന്നുണ്ടായിരുന്നില്ലേ?”
“ഇല്ല. ഞാന്‍ മുഴുവന്‍ സമയവും ഓഫീസിനകത്തായിരുന്നു!”
“എന്താണ് ജോലി? പെരുവെള്ളം പെരുവുവോളം ജോലിയ്ക്കിരുത്തിയ മുതലാളിയാര്?”
“ഇവിടുത്തെ റ്റീവി സ്റ്റേഷനിലെ കാലാവസ്ഥാപ്രവാചകനാണു ഞാന്‍!”

എന്തു പ്രവചനം നടത്തിയാലും ജോലി പോകാത്ത രണ്ടു കൂട്ടരാണല്ലോ കാലാവസ്ഥാപ്രവാചകരും ധനതത്വശാസ്ത്രഞ്ജന്മാരും. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും.

ജോലിയുള്ളവര്‍ക്ക് അതു നഷ്ടപ്പെടാതിരിക്കട്ടെ.

Friday, January 16, 2009

താനേ വളരുന്ന വിസ്മയം

കഴിഞ്ഞ ദിവസം കേട്ട ‘കണി കാണും താരം നിന്‍റെ കണ്ണില്‍ ദീപമായി സഖീ’ എന്നു തുടങ്ങുന്ന സിനിമാ പാട്ടിലെ രണ്ടു വരികള്‍ ഇതാ. ഈ യുഗ്മ ഗാനം ഏതു സിനിമയിലേതാണെന്ന് അറിയില്ല. പെണ്ണു പാടുന്ന വരികളാണ്:

തനിച്ചെന്‍റെ മാറില്‍ തളിര്‍ക്കുന്നു കാലം
നീയതിന്‍ പ്രേമമാം തേനരുവീ...


‘ഭാഗവതം’ വായിച്ചെഴുന്നേറ്റ അച്ഛനോട് രാസക്രീഡയുടെ അര്‍ത്ഥം ചോദിച്ചു. അന്ന് ആറാം ക്ലാസില്‍ പഠിക്കുകയാണ്. ഉത്തരം എന്തോ പറഞ്ഞു തന്നു. എന്തായിരുന്നുവെന്ന് ഓര്‍മ്മയില്ല.

ഈ പാട്ടു കേട്ട് അര്‍ത്ഥം ചോദിക്കാന്‍ എനിക്കൊരു ആറാം ക്ലാസുകാരന്‍ ഇല്ലാത്തതു മഹാഭാഗ്യം. ഉണ്ടായിരുന്നെങ്കില്‍ ആദ്യവരി വ്യാഖ്യാനിച്ച് എന്‍റെ അടപ്പൂരിയേനെ. ഇതാ ഒരു ശ്രമം:

തനിച്ച് - ആരുടേയും സഹായമില്ലാതെ
എന്‍റെ മാറില്‍ - നായികയുടെ മാറില്‍
തളിര്‍ക്കുന്നു - എന്തൊക്കെയോ വളരുന്നു
കാലം - ദിവസവും വളരുന്നുണ്ട്. അതിനാല്‍ ഉത്തരവാദി കാലം തന്നെ.

ചില പഴയ മലയാളം പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എത്ര ഭംഗിയായി ദ്വയാര്‍ത്ഥം പ്രയോഗിച്ചിരിക്കുന്നു എന്നു ഞാന്‍ ആലോചിച്ചു പോകാറുണ്ട്. എവിടുന്നോ നേദിച്ചുകൊണ്ടുവന്ന ഇളനീര്‍ക്കുടം ഉടയ്ക്കുന്നതാണോ ഒരു പ്രകോപനവുമില്ലാതെ കാണെക്കാണെ മാറ് വളരുന്നതാണോ ഉദാത്ത സാഹിത്യം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഗാനാസ്വാദകന്‍.

Wednesday, January 14, 2009

തനിരൂപം

സാമ്പത്തിക മാന്ദ്യം കാരണം രാവിലെ ന്യൂസ് വായിക്കാനേ തോന്നുന്നില്ല എന്ന് മുമ്പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ.

Commentator's Curse എന്നു പറഞ്ഞതു പോലെ, അതാ, വായിച്ചു ചിന്തിക്കാന്‍ പറ്റിയ മറ്റൊരു മാന്ദ്യം ന്യൂസ്:

Google cuts temporary workers but murky on details

എന്താ ഇത്ര ചിന്തിക്കാനെന്നല്ലേ? ഇതു വായിച്ചോ?
The filing to the Securities and Exchange Commission was submitted on Dec. 15, but it was made on paper, leaving it unavailable through the various Web services that track reports to the agency.
നമ്മള്‍ എല്ലാവരും നമ്മുടെ എല്ലാ വിവരവും ഗൂഗിളിന് കൊടുക്കണമെന്നാണ് ഗൂഗിള്‍‍ പ്രതീക്ഷിക്കുന്നത്. എന്നാലല്ലേ നമ്മുടെ ഗുഹ്യരോഗത്തിന്‍റെ ട്രെന്‍റ് ഗൂഗിളിന് ഗ്രാഫാക്കാനൊക്കൂ. (ഫ്ലൂ ഗുഹ്യരോഹമല്ലെന്ന് എനിക്കറിയാം; അടുത്ത ട്രെന്‍റ് ഗുഹ്യരോഗത്തിന്‍റേതാണെന്ന് സൂചിപ്പിച്ചെന്നേയുള്ളൂ.) എന്നാല്‍, സ്വന്തം കാര്യം വരുമ്പോള്‍ വിവരം ആരും എളുപ്പം അറിയരുതെന്ന് ഗൂഗിളിന് നിര്‍ബന്ധമുണ്ട്. അമ്മച്ചീ, നമിച്ചു!

Monday, January 12, 2009

ബ്രേക്ക് പാഡ്

ഇന്ന് ഭൂമിമലയാളത്തില്‍ ഏറ്റവും വിലക്കുറവ് എന്തിനാണെന്നറിയാമോ? മറ്റൊന്നിനുമല്ല; ബ്രേക്ക് പാഡിനു തന്നെ.

കഴിഞ്ഞ ദിവസം കണ്ട സിനിമയില്‍ മെര്‍ക് ഇ-ക്ലാസ് സെഡാനും മറ്റു വില കൂടിയ വണ്ടികളെല്ലാം ഓടി വന്ന് ചീറിപ്പാഞ്ഞ് നില്‍ക്കുന്നു. എന്നിട്ട് ആ ധൃതി വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോഴോ, ഇറങ്ങി അടുത്ത പ്രവൃത്തി തുടരുമ്പോഴോ ഇല്ല. ഉദാഹരണത്തിന്, പാഞ്ഞുവന്ന് ബ്രേക്കുരച്ച് ശബ്ദം കേള്‍പ്പിച്ച് നിര്‍ത്തിയ ബെന്‍സില്‍ നിന്നിറങ്ങി വരുന്നത് എഴുപതിനടുത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മധുവും കവിയൂര്‍ പൊന്നമ്മയും. ഇങ്ങനെ ചവിട്ടി നിറുത്തിയാല്‍ ബ്രേക്ക് പാഡ് അടിച്ചു പോകില്ലേ? പണമുള്ളവന് എന്ത് അഹങ്കാരവും ആവാമല്ലോ, അതുകൊണ്ടാവും. പ്രായം ചെന്നവര്‍ സഞ്ചരിക്കുമ്പോഴെങ്കിലും ഇത്തരം ഹീനത ഒഴിവാക്കിക്കൂടേ? അവര്‍ മുന്നോട്ടു തെറിച്ച് വണ്ടിയുടെ മുന്‍ വശത്തെ ചില്ലു തകര്‍ത്ത് വണ്ടിക്കുമുന്നില്‍ത്തന്നെ വീണ് കയ്യും കാലുമൊടിഞ്ഞ് ജീവച്ഛവം പോലെയാവുന്നതു കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നു കരുതാന്‍ വയ്യ. മധുവും കവിയൂര്‍ പൊന്നമ്മയുമായതിനാല്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നു സമാധാനിക്കാം. എന്നാലും സീനിയര്‍ സിറ്റിസന്‍ ആള്‍ക്കാരോട് എന്തിനീ ക്രൂരത?

ഇനി ബ്രേക്ക് പാഡിന്‍റെ കാര്യത്തിലേയ്ക്കു വരാം. സാധാരണ ഗതിയില്‍ തന്നെ നാലുകൊല്ലം കൂടുമ്പോള്‍ ബ്രേക്ക് പാഡുകള്‍ മാറണം. മലയാള സിനിമക്കാര്‍ സിനിമയില്‍ ഓടിക്കുന്നതു പോലെ വണ്ടിയോടിച്ചാല്‍ വര്‍ഷം തോറും മാറിയാലേ പറ്റൂ. ഈ വണ്ടികളുടെ ബ്രേക്ക് പാഡുകള്‍ മാറുന്നതിന്‍റെ ചെലവ് ഏകദേശം അഞ്ഞൂറു ഡോളറോ അതിനു മുകളിലോ ആണ്. OEM-ന്‍റെ കയ്യില്‍ നിന്നല്ലാതെ വാങ്ങിയാല്‍ പോലും ഇരുനൂറ് ഡോളറെങ്കിലുമാവും. കള്ളനെ പിടിക്കാനോടുന്ന പോലീസ് ജീപ്പോ എമര്‍ജന്‍സിയിലേയ്ക്കു പോകുന്ന കാറോ ഇങ്ങനെ ഓടി വന്ന് ബ്രേക്ക് പിടിച്ച് ബ്രേക്ക് പാഡ് നശിപ്പിക്കുന്നത് മനസ്സിലാക്കാം. കാല്‍നടക്കാരനെ ഇടിയ്ക്കാതിരിക്കാന്‍ ചവിട്ടി നിറുത്തുന്നതും പിടികിട്ടും. വൃദ്ധസദനത്തിലെ അന്തേവാസികളെ വഹിക്കുന്ന വാഹനങ്ങളും ധൃതിവച്ച് ഓടണോ? ഓടുന്നതു പോട്ടെ, ധൃതിവച്ചു നിറുത്തണോ?

സിനിമാക്കാര്‍ കാണിക്കുന്നതെല്ലാം അനുകരിക്കാന്‍ വെമ്പി നില്‍ക്കുന്ന ജനത്തിനെ, തീര്‍ത്തും അനാവശ്യമായി, എന്തിനാണാവോ ഇത്തരം ദുര്‍വ്യയത്തിനു പ്രോത്സാഹിപ്പിക്കുന്നത്? സിനിമയില്‍ ജീപ്പും കാറും സാധാരണ പോലെ ബ്രേക്കിടുന്ന നല്ല നാളേയ്ക്കു വേണ്ടി നമുക്ക് കൂട്ടായി പ്രാര്‍ത്ഥിക്കാം.

Saturday, January 10, 2009

ബുക്ക് റിപ്പബ്ലിക്ക്

ബുക്ക് റിപ്പബ്ലിക്കിന് ആശംസകള്‍!

പൊതുവേ ബ്ലോഗ് കൂട്ടായ്മകളോട് എനിക്ക് താല്പര്യമില്ല. നൂറുപേര്‍ എഴുതിവിട്ട കാര്യം വീണ്ടു എഴുതുന്നതില്‍ താല്പര്യവുമില്ല. അപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്തിനാ ബുക്ക് റിപ്പബ്ലിക്കിനെപ്പറ്റി ഇങ്ങനെ ഒരു പോസ്റ്റെന്ന്. കാരണമുണ്ടെന്നേ!

മമ്മൂട്ടി ബ്ലോഗറായതില്‍ ആമോദവും ആവേശവും ആനന്ദവും ആരാധനയും ആകാംക്ഷയും ആഘോഷവും ആദരവും ആന്ദോളനവും ആയാസവും ആകുലതയും ആക്ഷേപവും ആശങ്കയും ആശ്ചര്യവും ആഘാതവും ആഹ്ലാദവും മറ്റും മറ്റും പ്രകടിപ്പിച്ച് പ്രശസ്തരായവരും അല്ലാത്തവരുമായ ബ്ലോഗര്‍മാര്‍ രംഗത്തു വന്നിരുന്നല്ലോ. (കൈപ്പള്ളി പിണങ്ങരുത്; ഞാന്‍ തമാശ പറഞ്ഞതല്ലേ?)

എന്തുകൊണ്ട് ഞാന്‍ അതേപ്പറ്റി ഒരു പോസ്റ്റിട്ടില്ല?

കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്. പണ്ടേ എനിക്ക് മമ്മൂട്ടിയെ മോഹന്‍‍ലാലിനോളം പഥ്യമല്ല. കാവ്യയും മമ്മൂട്ടിയും എന്ന പോസ്റ്റ് വായിച്ചവര്‍ക്ക് അത് ചിലപ്പോള്‍ മനസ്സിലായിക്കാണില്ല. എന്നാല്‍ പ്രധാന കാരണം അതല്ല.

എനിക്ക് തരി പ്രയോജനമില്ല. അതു തന്നെ പ്രധാനകാരണം.

മമ്മൂട്ടി ബ്ലോഗിയാലെന്ത്, ഇല്ലെങ്കിലെന്ത്? മമ്മൂട്ടിയുടെ എക്കണോമിക് അവലോകനം വായിച്ചു പ്രബുദ്ധനാവാന്‍ മാത്രം എനിക്ക് തലക്കിറുക്കൊന്നുമില്ല. മമ്മൂട്ടി വോട്ടു ചെയ്യാന്‍ പറഞ്ഞില്ലെങ്കിലും ഞാന്‍ വോട്ടു ചെയ്യും. മറ്റുള്ളവരെക്കൊണ്ട് വോട്ട് ചെയ്യിക്കുകയും ചെയ്യും. ഇതൊക്കെ മമ്മൂട്ടി പറഞ്ഞിട്ടുവേണോ പഠിക്കാന്‍?

ഇപ്പോള്‍ പിടികിട്ടിയില്ലേ ഗുട്ടന്‍സ്? ഈ ബ്ലോഗിന്‍റെ വലതുഭാഗത്തു കാണുന്ന അറിയിപ്പ് നിങ്ങള്‍ കണ്ടുകാണും. ഇക്കാര്യം ബുക്ക് റിപ്പബ്ലിക്കുകാരെ കാണുകയാണെങ്കില്‍ പറഞ്ഞേക്കണേ.

(എത്രയാ ചാര്‍ജ്ജെന്നു വച്ചാല്‍ നമുക്ക് ശരിയാക്കാമെന്നേ. റെയിന്‍‍ബോയ്ക്ക് ചീത്തപ്പേരായിപ്പോയി. അതുകൊണ്ടാ ഈ പൊല്ലാപ്പ്. സഹകരിക്കണേ!)

Friday, January 9, 2009

ബെയിലൌട്ട്

സാമ്പത്തിക മാന്ദ്യം കാരണം രാവിലെ ന്യൂസ് വായിക്കാനേ തോന്നുന്നില്ല. വാര്‍ത്ത വായിച്ചാലല്ലേ നിരാശയുള്ളൂ. നാം കേള്‍ക്കാത്ത വാര്‍ത്ത വാര്‍ത്തയല്ലല്ലോ.

അപ്പോഴതാ, സ്നേഹമഴപോലെ ഒരു വാര്‍ത്ത വായുവിലൂടെ ഒഴുകി വരുന്നു:
In an announcement that launched a thousand unprintable puns, adult-entertainment moguls Larry Flynt and Joe Francis said Wednesday that they are asking Washington for a $5 billion federal bailout, claiming that the porn business is suffering from the soft economy.

Hustler's Larry Flynt and "Girls Gone Wild's" Joe Francis say it's the adult entertainment industry's turn for a bailout. The Congress must "rejuvenate the sexual appetite of America," they claimed.
എക്കണോമിക്ക് ഇത് ‘ഹാര്‍ഡ് ടൈംസ്’ ആണല്ലോ. ‘ചിന്നിച്ചിതറി’പ്പോവുന്നതിനു തൊട്ടുമുമ്പ് (അവസാന നിമിഷം) ‘ബെയിലൌട്ട്’ നടത്തുന്നത് ചിലപ്പോഴെങ്കിലും നല്ലതാണ്. ഇതാ, അതിന്‍റെ ഉത്തമോദാഹരണം.

ടാക്സ് കൊടുക്കുന്നവന്‍റെ പണം ഇങ്ങനെയുള്ള നല്ലകാര്യങ്ങള്‍ക്ക് ചെലവഴിക്കുന്നതിന് രണ്ടാമതാലോചിക്കേണ്ടുന്ന കാര്യമെന്ത്?

Monday, January 5, 2009

മനതാരില്‍ നീയാണ്, സുന്ദരീ!

വര്‍ഷാന്ത്യത്തില്‍ ക്ടാവിന്‍റെ തമാശകളിലൊന്ന് പബ്ലിക്കാക്കിയിരുന്നല്ലോ. അധികമായാല്‍ അമൃതും വിഷം എന്നറിയാമെങ്കിലും ഇതാ ഫ്രെഷായിട്ട് ഒരെണ്ണം കൂടി.

ക്രിസ്മസ് കഴിഞ്ഞ് 75% വിലക്കുറച്ച് ക്രിസ്മസ് ഡെക്കറേഷനുകള്‍ വില്‍ക്കുന്ന കടകളില്‍ കയറിയിറങ്ങവേ* ഹോം ഡിപ്പോയിലുമെത്തി. ക്ടാവിന് വായിക്കാനറിയില്ലാത്തതിനാല്‍ ശ്രീമതി ഇപ്പോള്‍ കൊണ്ടു പിടിച്ച പഠിപ്പീരാണ്. ഹോം ഡിപ്പോ കണ്ടയുടനേ ചോദ്യം:

“മോനൂ, red കളറില്‍ big അക്ഷരത്തില്‍ എഴുതിയിരിക്കുന്നതെന്തെന്ന് വായിക്കുമോ?”
“That's not red color, അമ്മാ!”
“എന്തെങ്കിലും കളറാകട്ടെ, നീ വായിക്ക്.”

കുഞ്ഞാട് ഉത്സാഹഭരിതനായി: “H-O-M-E D-E-P-O-T”

“അങ്ങനെ spell ചെയ്താല്‍ എങ്ങനെ read ചെയ്യും?”
“ഹേമ ദീപക്!”
“ങേ?” ഞെട്ടിയത് ഞാനും ശ്രീമതിയും ഒരുമിച്ച്!

ക്ടാവിന്‍റെ പ്രീ-സ്കൂള്‍ ക്ലാസില്‍ ഈയിടെ ചേര്‍ന്ന കൊച്ചു സുന്ദരിയാണ് ഹേമ ദീപക് എന്ന് പ്രത്യേകം പറയേണ്ടല്ലോ.

* ക്രിസ്മസ് കഴിഞ്ഞിട്ട് എന്തിനാണ് ക്രിസ്മസ് ഡെക്കറേഷന്‍ വാങ്ങുന്നത് എന്നു ചോദിക്കുന്നവര്‍ക്ക്: ഇത് അവസാനത്തെ ക്രിസ്മസ് ഒന്നുമല്ല. അമേരിക്കയില്‍ 2010 വരേയും ലോകം മുഴുവന്‍ 2012 വരേയും ക്രിസ്മസ് ഉണ്ടാവും എന്ന കാര്യം മറക്കരുത്.

Saturday, January 3, 2009

പത്രം വായിക്കുന്ന കാക്കാത്തിമാര്‍

അമ്മേ,

സുഖമാണെന്ന് വിശ്വസിക്കുന്നു. അമേരിക്കയില്‍ എന്തൊക്കെയോ തകര്‍ന്നുവീണെന്നും അത് വീണ്ടും കെട്ടിപ്പൊക്കുന്നതു വരെ മകന് ജോലിസംബന്ധിയായ മാനസികവിഷമം വരുമെന്നും ചിലപ്പോള്‍ വീട്ടിലിരുന്ന് ജോലിചെയ്യേണ്ടി വരുമെന്നും ഒരു കാക്കാത്തി അമ്മയുടെ കൈ നോക്കിപ്പറഞ്ഞതായി സൂചിപ്പിച്ചല്ലോ. ഇവിടെ അത്രയ്ക്ക് പ്രശ്നമൊന്നുമില്ല.

അമ്മയുടെ സോഡിയാക് സൈന്‍ Gemini ആണല്ലോ. (അറിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ മനസ്സിലാക്കുക.) ജെമിനി ഒരു പോസിറ്റീവ് സൈന്‍ ആണ്. പോസിറ്റീവ് സൈനുള്ളവരുടെ ഒരു വീക്ക്നെസ് എന്താണെന്നു വച്ചാല്‍ അവര്‍ക്ക് ഈ കാക്കാത്തിമാരിലും മറ്റുമുള്ള വിശ്വാസം വളരെക്കൂടുതലാണ് എന്നതത്രേ. കാക്കാത്തി മുറ്റത്തുവന്ന് “അമ്മാ...” എന്നു വിളിക്കുമ്പോഴേയ്ക്കും ഒരു പുല്‍‍പായുമായി മുറ്റത്തിറങ്ങി “നീ പറയടീ!” എന്നു ധൃതി പിടിക്കുന്നത് ഈ രോഗത്തിന്‍റെ ലക്ഷണമാണ്.

അതുമല്ല, കാക്കാത്തിമാരെല്ലാം തന്നെ flattery effect-ന്‍റെ പ്രവര്‍ത്തനം കാരണം കഞ്ഞികുടിമുട്ടാതെ ജീവിക്കുന്നവരാണ്. കൈനോട്ടക്കാരും കാക്കാത്തിമാരും വന്നിട്ട്, “അമ്മേ, അമ്മയെപ്പോലൊരമ്മയെ കാണാന്‍ കിട്ടില്ലെന്നും, അമ്മ കനിവിന്‍റേയും ഔദാര്യതയുടേയും കേദാരമാണെന്നും ദീനാനുകമ്പയും ആശ്രിതവാത്സല്യവും അമ്മയെക്കഴിഞ്ഞിട്ടേ ഈ ഭൂമിമലയാളത്തില്‍ മറ്റാര്‍ക്കെങ്കിലുമുള്ളുവെന്നും അമ്മ ഭാഗ്യവതിയും സുകൃതം ചെയ്തവളുമാണെന്നും നാത്തൂന്മാരോടും മരുമക്കളോടും ഇത്രയും സ്നേഹസമ്പന്നയായി പെരുമാറുന്ന മറ്റൊരു സ്ത്രീയെ കണ്ടുകിട്ടാന്‍ പ്രയാസമാണെന്നും” മറ്റും പറയുമ്പോള്‍ അമ്മയുടെ മുഖത്തുവിടരുന്ന നാണവും ആഹ്ലാദവും സംതൃപ്തിയും അഭിമാനവും തെല്ലൊരഹങ്കാരവുമില്ലേ? അതൊക്കെ flattery effect ഏശി എന്നതിന്‍റെ തെളിവാണ്.

ചുരുക്കിപ്പറഞ്ഞാല്‍, ഫ്ലാറ്ററി ഇഫക്ടും പോസിറ്റീവ് സൈനും ഒത്തു വന്നതു കൊണ്ടാണ് ആ കാക്കാത്തി പറഞ്ഞതെല്ലാം വിശ്വസനീയമാണെന്ന് അമ്മയ്ക്ക് തോന്നുന്നത്. അല്ലാതെ ഈ പറയുന്ന തരത്തിലുള്ള മാനസികവിഷമമൊന്നും ഇവിടെയില്ല. സ്റ്റോക്ക് മാര്‍ക്കറ്റ് എന്നു പറയുന്നത് കെട്ടിടമൊന്നുമല്ലെന്നും അത് കെട്ടിപ്പൊക്കുന്നതു വരെ ജോലി ചെയ്യാന്‍ ഇടമില്ലെന്ന് കരുതേണ്ടെന്നും അടുത്ത തവണ വരുമ്പോള്‍ ആ കാക്കാത്തിയോട് പറഞ്ഞേക്കണം.

മറ്റു വിശേഷമായിട്ടൊന്നുമില്ല. അവളും അവനും സുഖമായിരിക്കുന്നു.

എന്ന് സ്വന്തം,
ഞാന്‍.

Thursday, January 1, 2009

പഴകിയ മുന്നറിയിപ്പുകള്‍ (2009)

(2008-ലെ മുന്നറിയിപ്പുകളുടെ വിജയത്തെത്തുടര്‍ന്ന് ഈ പരിപാടി തുടരനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.)

കേരളത്തിലെ രാഷ്ട്രീയവിലയിരുത്തല്‍
‘ബുജി’യല്ലാത്തതു കൊണ്ട് എന്നെക്കണ്ടാല്‍ വലതുപക്ഷമാണെന്നു തോന്നുമോ?

തരൂര്‍ സാറിനെ തോല്പിക്കാന്‍ ഒരു ബ്ലോഗ് കഠിനശ്രമം നടത്തിക്കൊണ്ടിരുന്നപ്പോള്‍
ഹോളി എന്ന പേരില്‍ ഒരു സെക്രട്ടറി ഉണ്ടായിരുന്നെങ്കില്‍... തിരുവനന്തപുരത്ത് ഇലക്ഷന് നില്‍ക്കാമായിരുന്നു.

കൈപ്പള്ളി സാര്‍ എന്‍റെ എഴുത്തിനെ സ്വാധീനിക്കാന്‍ ശ്രമിച്ചപ്പോള്‍
“ചെല്ല ബ്ലോഗ് നന്നാവുന്നുണ്ടു്. കുറച്ചുകൂടി സമയമെടുത്ത് ദൃതി കൂട്ടാതെ നല്ല വിഷയങ്ങള്‍ തിരഞ്ഞെടുത്തു് എഴുതണം”

-ഒഴുക്കിനൊപ്പത്തെപ്പറ്റി ഒരു പ്രമുഖ ബ്ലോഗര്‍

(ഒഴുക്കിനൊപ്പത്തെപ്പറ്റിയുള്ള നിങ്ങളുടെ പ്രതികരണവും ഇവിടെ പ്രസിദ്ധീകണ യോഗ്യമാണോ എന്നു പരിശോധിക്കാന്‍ ഉണ്ണിയുമായി ഈമെയിലില്‍ ബന്ധപ്പെടുക.)

കൈപ്പള്ളി സാറിന്‍റെ പുസ്തക പ്രദര്‍ശനം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍:
ഇന്ന് ദുര്‍ഗ്ഗാഷ്ടമി. കൈപ്പള്ളി സാര്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ ഇന്നാണ് എന്‍റെ പുസ്തകങ്ങളുടെ പടം വന്നത്. എന്നു കരുതി ഞാന്‍ നിങ്ങള്‍ വിചാരിക്കുന്ന ആളല്ല.

പഴയ എഴുത്തുകാര്‍ ഉണ്ണിയെ ശല്യം ചെയ്തു തുടങ്ങിയപ്പോള്‍:
ഈ ബ്ലോഗ് വായിക്കുന്ന പ്രമുഖരില്‍ കൈപ്പള്ളി സാര്‍, കോറോത്ത്, അനോണി ആന്‍റണി, പാമരന്‍, സിബു സാര്‍, പ്രിയ, ആഷ എന്നിവര്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ക്കും ഇവരെപ്പോലെ പ്രമുഖരിലൊരാളാവണ്ടേ? തുടര്‍ന്നും വായിക്കുക.