പയ്യന്‍സ് വളരുന്തോറും അവന്‍റെ പല ചെയ്തികളും കണ്ടിട്ട് എനിക്കങ്ങോട്ട് പിടിക്കുന്നില്ല. അഞ്ചു വയസ്സാവുന്നേയുള്ളെങ്കിലും “നെനക്ക് എവിടുന്നു കിട്ടിയെടേ ഈ കോഞ്ഞാട്ട സ്വാഭവം” എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കേണ്ട ഗതികേട്.
അതിനിടിയ്ക്കാണ് ഈ സംഭാഷണം കേള്‍ക്കുന്നത്:
അമ്മ: “അമ്മ ഡ്രസ് മാറ്റാന്‍ പോണ്, നീയും വാ, നിന്‍റെ ഉടുപ്പ് മാറ്റിത്തരാം.”
(രണ്ടും പേരും ബെഡ് റൂമിലേയ്ക്ക്)
പയ്യന്‍സ്: “അമ്മാ, അമ്മയുടെ ബായ്ക്ക് നല്ല നൈസ് ഷേപ്പ് ആണല്ലോ!”
ഹൊ! സമാധാനം. പയ്യന്‍സ് റൈറ്റ് ട്രാക്കില്‍ തന്നെ.
Subscribe to:
Post Comments (Atom)
1 comment:
ഉണ്ണിയുടെ അല്ലെ ഉണ്ണി!
Post a Comment