Monday, March 29, 2010

ടിനി ടോമിന്‍റെ ഇംഗ്ലീഷ്

പണ്ട് എംജീ ശ്രീകുമാരന്‍ ഓഡിയന്‍ എന്നു പറഞ്ഞെന്നു പറഞ്ഞ് എന്തു ബഹളമായിരുന്നു. പിന്നീടാണ് അച്ചുതാനന്ദന്‍ ഡല്‍ഹിയിലോ മറ്റോ പോയി ഹിന്ദിക്കാരുടെ വാ പൊളിയുന്ന ഇംഗ്ലീഷു കാച്ചിയത്. അതും പഴങ്കഥയായപ്പോള്‍ നമ്മുടെ സ്വന്തം ടീച്ചര്‍ (എന്‍റെ ട്യൂഷന്‍ ടീച്ചറല്ല) ഇടിവെട്ട് ഇംഗ്ലീഷു പറഞ്ഞതായി വാര്‍ത്തവന്നതുകണ്ട് നമ്മള്‍ ആനന്ദനടനമാടി.

വലിയവര് പറയുമ്പോഴാണല്ലോ ബ്ലോഗില്‍ വാര്‍ത്ത വരുന്നത്.

എന്നാല്‍ ഈ ബ്ലോഗിന് വലിപ്പച്ചെറുപ്പമില്ല. അതിപ്രശസ്തര്‍ മുതല്‍ ടിനി ടോം വരെയുള്ളവരെ ഈ ബ്ലോഗ് ഒരുപോലെ കണക്കാക്കും.

ഏഷ്യാനെറ്റിലെ ഒരു പരിപാടിയില്ലേ? ജഗദീഷും സുരാജ് വെഞ്ഞാറമൂടനും ടിനി ടോമനും ജഡ്ജുകളായി വരുന്ന തമാശപ്പരിപാടി?

അതില്‍ ഒരു ട്രൂപ്പിന്‍റെ പ്രകടനം കഴിഞ്ഞ്, അടുത്തതവണ തെറ്റുകള്‍ തിരുത്തി മെച്ചപ്പെടുത്തണമെന്ന് ടിനി ടോം പകുതി ഇംഗ്ലീഷില്‍ അറിയിക്കുകയാണ്:

“ഇന്നത്തെ performance അത്രയ്ക്ക് perfection ആയില്ല. Rehersal-ന്‍റെ കുറവ് കാണാനുണ്ടായിരുന്നു. Next time ഈ issues maintain ചെയ്യാന്‍ try ചെയ്യണം. Thank you!”

അതെ, ടിനി ടോം. അടുത്ത തവണയും ഇംഗ്ലീഷിന്‍റെ ഈ പ്രശ്നങ്ങള്‍ maintain ചെയ്യാന്‍ ശ്രമിക്കണേ!

12 comments:

അപ്പൂട്ടൻ said...

Actually, നമ്മൾ മല്ലൂസ്‌ ഇങ്ങിനെ conversation-ന്റെ ഇടയിൽ English mix ചെയ്യുന്നത്‌ horrible ആണ്‌, you know, അൺസഹിക്കബിൾ ആണ്‌. അത്‌ avoid ചെയ്യാൻ try ചെയ്യണം.
What you say?

Typist | എഴുത്തുകാരി said...

ഞാനും കേട്ടു അതു്. ഭംഗിയായിട്ടു മലയാളത്തില്‍ പറഞ്ഞാല്‍ പോരായിരുന്നോ?

ശ്രീ said...

അതെങ്ങനാ? ജഗദീഷും ആ പെങ്കൊച്ചും ഇടയ്ക്കിടെ ഇംഗ്ലീഷില്‍ വച്ചലക്കുന്നതിനാല്‍ ടിനി ടോമിനും സുരാജിനും പിടിച്ചു നില്‍ക്കണ്ടേ?

കൂതറHashimܓ said...

മുമ്പ് കൈരളി ടിവി യിലെ അശ്വമേധം പരിപാടിക്കിടയില്‍ ജി എസ് പ്രദീപിനോട് വിധികര്‍ത്താക്കളുടെ അഭ്യര്‍ത്തന “കൊസ്റ്റ്യന്‍സ് ചോദിക്കുമ്പോ മാക്സിമം മലയാളം യൂസ് ചെയ്താല്‍ പാര്‍ട്ടിസിപേറ്റിന് അതു കൂടുതല്‍ ഈസി ആകും
ജി എസ് പ്രദീപിന്റെ മറുപടി “മാക്സിമം മലയാളം യൂസ് ചെയ്യാന്‍ പറ്റില്ലാ.... പരമാവധി മലയാളം ഉപയോഗിക്കാന്‍ ശ്രമിക്കാം

ഇതു കേട്ട ഉടനെ കൊടുത്തു ഞാന്‍ ജി എസ് പ്രദീപിന് ഒരു പറചുമ്പനം (ഫ്ലയ്യിങ് കിസ്സ്).. :)

കൂതറHashimܓ said...

മുമ്പ് കൈരളി ടിവി യിലെ അശ്വമേധം പരിപാടിക്കിടയില്‍ ജി എസ് പ്രദീപിനോട് വിധികര്‍ത്താക്കളുടെ അഭ്യര്‍ത്തന “കൊസ്റ്റ്യന്‍സ് ചോദിക്കുമ്പോ മാക്സിമം മലയാളം യൂസ് ചെയ്താല്‍ പാര്‍ട്ടിസിപേറ്റിന് അതു കൂടുതല്‍ ഈസി ആകും
ജി എസ് പ്രദീപിന്റെ മറുപടി “മാക്സിമം മലയാളം യൂസ് ചെയ്യാന്‍ പറ്റില്ലാ.... പരമാവധി മലയാളം ഉപയോഗിക്കാന്‍ ശ്രമിക്കാം

ഇതു കേട്ട ഉടനെ കൊടുത്തു ഞാന്‍ ജി എസ് പ്രദീപിന് ഒരു പറചുമ്പനം (ഫ്ലയ്യിങ് കിസ്സ്).. :)

വിജിത... said...

:)

ഏകതാര said...

ശ്ശെ ,അത് ഞാന്‍ കോമഡി യ്ക്ക് വേണ്ടി പറഞ്ഞതല്ലേ............
-ടിനി ടോം.

ഉണ്ണി said...

മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തുന്നതിലല്ല; പൊട്ടത്തെറ്റ് വിളിച്ചു പറയുന്നതിനോടാണ് എന്‍റെ എതിര്‍പ്പെന്ന് സവിനയം ഞാന്‍ അറിയിച്ചുകൊള്ളുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മലയാളത്തില്‍ സംസാരിക്കുന്നത് അഭിമാനക്ഷതമെന്ന് കരുതുന്ന ഒരു ജനത വസിക്കുന്ന നാട്ടില്‍ ഇതും ഇതിനപ്പുറവും കേള്‍ക്കാനിരിക്കുന്നു...

ഈ വിരുതന്മാരാണു മറ്റൊരു സംഗീത റിയാലിറ്റി ഷോയില്‍ അക്ഷര സ്ഫുടത ഇല്ലെന്ന് വിലപിക്കുന്നതും !

mukthaRionism said...

വിടു മാഷേ..
അവരും
ജീവിച്ചു പൊയ്ക്കോട്ടെ..
ങ്ങളിങ്ങനെ സെന്റി ആയാലോ..

ജിപ്പൂസ് said...

ഇതിങ്ങനെ വിടാനൊന്നും പറ്റില്ല.കൊറേ ആയി സഹിക്കുന്ന് ഈ 'കൊരച്ച് കൊരച്ച് മലിയാലംസ്'.ഇവന്മാരെയൊക്കെ ബ്ലോഗിലെങ്കിലും ഇട്ടല്ലക്കിന്‍റെ ഉണ്ണീ...ആശംസകള്‍

Wash'Allan JK | വഷളന്‍ ജേക്കെ said...

ഇതൊന്നു കേട്ടുനോക്കൂ