Friday, October 29, 2010

വിച്ച് റിപ്പോര്‍ട്ട്?

മാനേജര്‍: ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ, ബ്ലാ.
(pause)
മാനേജര്‍: ഡസ് ദാറ്റ് മേക്ക് സെന്‍സ്?

ഞാന്‍: ഒഫ് കോഴ്സ്!

മാനേജര്‍: എന്നാല്‍ പിന്നെ നാളെത്തന്നെ ആ റിപ്പോര്‍ട്ട് താരാമല്ലോ, അല്ലേ?

ഞാന്‍: ങേ? വിച്ച് റിപ്പോര്‍ട്ട്?

Wednesday, October 27, 2010

അച്ചരസ്പുടത

ഒക്ടോബര്‍ 26 രാത്രി 8 മണിയ്ക്ക് ദുബായിലെ 96.7 ഹിറ്റ് എഫ്. എമില്‍ വാര്‍ത്ത വായിച്ച സുഹൃത്തിന്,

അക്ഷരസ്ഫുടത ദൈവാനുഗ്രഹമുണ്ടെങ്കില്‍ മാത്രം ആര്‍ജ്ജിക്കാന്‍ പറ്റുന്ന അപൂര്‍വ്വമായ സിദ്ധിയാണ്. താങ്കള്‍ ചെറുപ്പമാണല്ലോ. ഇന്നുമുതലെങ്കിലും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. ചിലപ്പോള്‍ ലോകൈകനാഥന്‍ കനിഞ്ഞെന്നു വരും. അങ്ങനെ സംഭവിച്ചാല്‍, ഒരു ദിവസമെങ്കില്‍ ഒരു ദിവസം തെറ്റില്ലാതെ മലയാളം പറഞ്ഞു എന്ന ചാരിതാര്‍ത്ഥ്യവുമായി താങ്കള്ക്ക് മരിക്കാം.

ഒരു ഗുണമുള്ളത്, താങ്കളുടെ വാര്‍ത്തവായനയ്ക്ക് പിന്നാലേ വയറിളക്കം വായില്‍ക്കൂടിയുമാവാമെന്നു തെളിയിക്കും വിധം മലയാള സിനിമാഗാനങ്ങള്‍ അവതരിപ്പിക്കുന്ന ആ പെണ്‍കൊച്ചിന്‍റെ പരിപാടിയുള്ളതു കൊണ്ട് താങ്കളുടെ റേറ്റിംഗ് താഴെപ്പോവില്ലെന്നതാണ്.

ആശംസകളോടെ നിറുത്തുന്നു.

Tuesday, October 26, 2010

ദൈവത്തിന്‍ സ്നേഹം

എന്തതിശയമേ ദൈവത്തിന്‍ സ്നേഹം, എത്ര മനോഹരമേ!



ഇതും കൂടി വായിക്കാന്‍ മറക്കരുത്, കേട്ടോ.

Saturday, October 23, 2010

സോള്‍ഡ് ഔട്ട്

കുറഞ്ഞ ചിലവില്‍ അല്പം ഫോര്‍പ്ലേയും സെക്സുമാവാമെന്നു വച്ചാല്‍ പണ്ടാരം സോള്‍ഡ് ഔട്ട്!



എന്നാല്‍ പിന്നെ പോയി വാഴവയ്ക്കാം.