Showing posts with label സോഫ്റ്റ്‍വെയര്‍. Show all posts
Showing posts with label സോഫ്റ്റ്‍വെയര്‍. Show all posts

Friday, February 22, 2013

സമ്മതിക്കുകേല - 2

Then I am quitting the job. സമ്മതിക്കുകേല എന്നു വീണ്ടും പറഞ്ഞാല്‍ മതിയല്ലോ.

Thursday, January 31, 2013

ആറെവിടെ മക്കളേ!

അട്ടയ്ക്കു കണ്ണും കുതിരയ്ക്കും കൊമ്പും മൈക്രോസോഫ്റ്റ് ഓഫീസിന് R-ല്‍ തുടങ്ങുന്ന ഒരു പ്രോഡക്റ്റും കൊടുക്കില്ല ദൈവം. കൊടുത്താല്‍!


R നിങ്ങള്‍ക്കായി അവതരിപ്പിച്ചത്: റിയല്‍ പ്ലയര്‍!

Tuesday, January 29, 2013

ടാര്‍ഗറ്റ് ഷോപ്പിംഗ്

ഭാര്യ ടാര്‍ഗറ്റില്‍ ഷോപ്പിംഗിനു പോയി. ഫോണ്‍ വിളിച്ചിട്ടു കിട്ടിയില്ല. അവളു തിരിച്ചു വിളിച്ചപ്പോള്‍ ഞാന്‍ ഫോണെടുത്തില്ല. അതാണ്!


ഇങ്ങനെയൊക്കെ മെസ്സേജ് ബോക്സ് ഡിസൈന്‍ ചെയ്യുന്നവരെ തെരച്ചിവാലുകൊണ്ട് ചന്തികീറുന്നതുവരെ തല്ലണം.

Tuesday, October 26, 2010

ദൈവത്തിന്‍ സ്നേഹം

എന്തതിശയമേ ദൈവത്തിന്‍ സ്നേഹം, എത്ര മനോഹരമേ!



ഇതും കൂടി വായിക്കാന്‍ മറക്കരുത്, കേട്ടോ.

Thursday, December 10, 2009

ചോദിക്കാനും പറയാനും

ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല എന്നു കരുതി എന്തുമാകാമെന്ന് കരുതരുത്.

If you have something that you don't want anyone to know, maybe you shouldn't be doing it in the first place. If you really need that kind of privacy, the reality is that search engines -- including Google -- do retain this information for some time and it's important, for example, that we are all subject in the United States to the Patriot Act and it is possible that all that information could be made available to the authorities.
ഇപ്പറഞ്ഞത് കിം ജോങ്ങ് ഇല്‍ അല്ല. പിന്നെയാരാ?

മറ്റാരുമല്ല. പടിഞ്ഞാറിന്‍റെ സ്വേശ്ചാധിപതി എറിക് ഷ്മിത്ത് തന്നെ. കേട്ടാസ്വദിച്ചാലും.

മോസിലയുടെ കമ്മ്യൂണിറ്റി ഡെവലപ്പ്മന്‍റ് ഡയറക്ടര്‍ ആണെങ്കിലും തലയ്ക്കകത്ത് ആളുതാമസമുള്ള ആസാ ഡൊറ്റ്സ്‍ലര്‍ ഗൂഗിളിനെ വിടാന്‍ ഫയര്‍ഫോക്സ് അണികളെ ആഹ്വാനം ചെയ്തു കഴിഞ്ഞു.

ആസാ തുടരുന്നു:

Microsoft has as many or more online properties and web apps as Google. Microsoft has an intentional policy of not connecting those to your search data while Google has a policy of building up the richest possible profile of you by combining what they know from all of those accounts and services and storing that very personal and very identifiable information for a very long time. I was sort of OK with that policy because I thought Google cared deeply about protecting my privacy. Now that I see what their CEO really thinks of my privacy, that policy is no longer acceptable to me.
ഇനി തീരുമാനം നിങ്ങളുടെ കയ്യിലാണ്.

Saturday, September 26, 2009

ഓ, പിന്നേ - 3

അമ്പട കള്ളാ, നീ വീണ്ടും വന്നോ! ദേ കണ്ടേ:



ഞാന്‍ ഇജക്ട് ചെയ്ത് വീട്ടില്‍ വന്ന് കഞ്ഞികുടിച്ച്...

ബാക്കിയെല്ലാം ഞാന്‍ നേരത്തേ ഇവിടേയും ഇവിടേയും പറഞ്ഞതു തന്നെ.

ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. ഇതുണ്ടാക്കിയ മൈക്രോസോഫ്റ്റുകാരന് വിവരം വച്ചു വരുന്നു.

ആദ്യ ശ്രമത്തില്‍ “unknown error” ആയിരുന്നു. ആ ഒറ്റക്കാരണം കൊണ്ട് അവന്‍ കുറേ തെറിവിളി കേട്ടുകാണണം.

അടുത്ത പാച്ച് ഇറക്കിയപ്പോഴാവണം, “unknown error”-നെ “cannot be stopped because a program is still accessing it” എന്നു കള്ളം പറഞ്ഞത്. അങ്ങനെ ഒരു program access ചെയ്യുന്നുണ്ടാരുന്നേല്‍ ധൈര്യമായിട്ട് ആ program-ന്‍റെ പേരു പറയണമായിരുന്നു. മരക്കഴുത.

ഇപ്പോഴിതാ, നമ്മളെ പഠിപ്പിക്കുന്നത് നിര്‍ത്തിയിട്ട്, “എന്താ പറ്റിയതെന്ന് എനിക്കറിയാമ്മേലേ” എന്ന ലൈനായി. എന്നാല്‍ പിന്നെ ഇതങ്ങു നേരത്തേ പറയാന്‍ വയ്യായിരുന്നോ?

എവിടെയെങ്കിലും വച്ച് ഇനിയും കാണാം, കേട്ടോ. കാണണം.

Tuesday, June 2, 2009

ഗുണം പിടിക്കാതെ പോട്ടെ

ഇന്‍റര്‍നെറ്റിന്‍റെ അന്ത്യമെത്തും വരെ ലിങ്കുകളില്‍ ക്ലിക്കിക്കൊണ്ടിരുന്ന സായാഹ്നങ്ങളിലൊന്നിലാണ് രൂപകല്പനയുടെ ഈ ഉദാത്ത മാതൃക കണ്ണില്‍ പെടുന്നത്.



കുറേ നേരമായിട്ടും ഇങ്ങനെ പ്രോഗ്രസ് കാണിക്കുന്നതല്ലാതെ പ്രോഗ്രസൊന്നുമില്ലല്ലോ എന്ന് വ്യഥപ്പെട്ട് പേജിലേയ്ക്ക് വീണ്ടും നോക്കി.



യൂസറിന് ഫ്രണ്ട്‍ലിയും ഇന്‍റ്യൂറ്റീവുമായ ഈയൊരു എറര്‍ മെസ്സേജ് ഡിസൈന്‍ ചെയ്ത വ്യക്തിയെ കണ്ടു കിട്ടിയിരുന്നെങ്കില്‍ ഒരു സാഷ്ടാംഗ പ്രണാമം ഫ്രീയായിട്ട് കൊടുക്കാമായിരുന്നു. എന്‍റെ സമയം കളഞ്ഞ തെണ്ടീ, നീ ഗുണം പിടിക്കില്ലെടാ!

Thursday, May 28, 2009

സമ്മതിക്കുകേല



എന്നാപ്പിന്നെ അധികം ഡയലോഗടിയ്ക്കാതെ അതങ്ങ് പൂര്‍ത്തിയാക്കിക്കൂടായോ? ഹല്ല, പിന്നെ.

Wednesday, April 29, 2009

എന്‍റെ കുഴപ്പം?

ചില നേരത്തെ കാര്യങ്ങളാലോചിച്ചാല്‍ അറിയാതെ ചോദിച്ചു പോകും: എല്ലാവര്‍ക്കും വട്ടായോ അതോ എനിക്കു മാത്രമേ കുഴപ്പമുള്ളോ എന്ന്. തെരഞ്ഞെടുപ്പുകാലത്തെ ബ്ലോഗു പോസ്റ്റുകള്‍ കണ്ട് ഇങ്ങനെ തലയില്‍ കയ്യും വച്ചിരിന്നിട്ടുണ്ട്.

അതുപോലെയാണ് ചില സൈറ്റുകളുടെ കാര്യം. വെപ്രാളപ്പെട്ട് ചെന്ന് നോക്കുമ്പോഴായിരിക്കും സൈറ്റ് ഡൌണ്‍. മെയില്‍ നോക്കാന്‍ ചെല്ലുമ്പോള്‍ ഹോട്ട്മെയില്‍.കോം ഡൌണ്‍. നാട്ടിലേയ്ക്ക് പണമയയ്ക്കാന്‍ നോക്കുമ്പോള്‍ SBI-യുടെ സൈറ്റ് ഡൌണ്‍. നാട്ടില്‍ നിന്നും വന്ന സുഹൃത്ത് ലാന്‍ഡ് ചെയ്തോ എന്നു നോക്കുമ്പോള്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ സൈറ്റ് ഡൌണ്‍. എന്നാല്‍ പിന്നെ ബ്ലോഗാം എന്നു വച്ചാലോ ബ്ലോഗര്‍ ഡൌണ്‍.

ഇനി എല്ലാറ്റിനും ശാന്തി. http://downforeveryoneorjustme.com/ നോക്കിയാല്‍ മതിയല്ലോ!

Monday, April 13, 2009

സോഫ്റ്റ്‍വെയര്‍ പാരകള്‍

ക്സോബ്നിയെപ്പറ്റി മുമ്പ് കേട്ടിട്ടുണ്ടെങ്കിലും പരീക്ഷിച്ചു നോക്കിയത് കഴിഞ്ഞ ദിവസമാണ്. ഓഫീസിനും പ്രസിനും അവധിയായതിനാല്‍, അല്ല, ഓഫീസില്‍ തിരക്കായതിനാല്‍ വീട്ടില്‍ വച്ചാണ് സാഹസം തുടങ്ങിയത്.

ക്സോബ്നിക്കാരന്‍ ഇന്‍സ്റ്റലേഷന്‍ ഒക്കെക്കഴിഞ്ഞ് എന്‍റെ മെയിലുകള്‍ അനലൈസ് ചെയ്യാന്‍ തുടങ്ങി. മീന്‍ മുറിക്കുന്നിടത്തിരിക്കുന്ന പൂച്ച നോക്കുംപോലെ ടീവി കാണുന്നതിനോടൊപ്പം ഭാര്യ എന്‍റെ ഈമെയിലില്‍ നിന്നും വല്ലതും വീണു കിട്ടുമോ എന്ന് ഇടയ്ക്കിടെ നോക്കുന്നുണ്ട്.

അപ്പോഴാണ് ഇടിത്തീ പോലെ ഒരു അനാലിസിസ് റിസല്‍ട്ട് ക്സോബ്നി എന്‍റെ (നമ്മുടെ) മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞത്.



ഗുണപാഠം: Inbox തിരിച്ചു വായിച്ചാല്‍ Xobni എന്നാവും. ഇന്‍സ്റ്റാള്‍ ചെയ്താല്‍ ജീവിതം തലതിരിഞ്ഞു പോകും എന്നതിന്‍റെ ഹിന്‍റായിരുന്നു അതെന്നു മനസ്സിലാക്കാന്‍ വൈകിപ്പോയി, സുഹൃത്തേ, വൈകിപ്പോയി!

Wednesday, April 8, 2009

ഹോട്ട്മെയില്‍

ഇന്നു രാവിലെ ഹോട്ട്മെയിലുകാരുടെ ഒരു സന്ദേശം:



ഇതിനെന്താ കുഴപ്പമെന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
  1. I still feel that Windows 98 was not an Operating System. It was crap.
  2. I still feel that cell phones are unnecessary and annoying.
  3. I still don't give a damn about that s****y movie Titanic.
Thank you Hotmail for making me feel like a stupid, old idiot.

Monday, April 6, 2009

പല്ലു മുളയ്ക്കാത്ത പയ്യന്‍സ്

ഏറ്റവും കൂടുതല്‍ കാലം ബീറ്റ-യില്‍ കഴിഞ്ഞ സോഫ്റ്റ്‍വെയര്‍ എന്ന പദവി നേടിയെടുത്ത ജീ-മെയിലിന് അഭിനന്ദനങ്ങള്‍.

മൂന്നു കൊല്ലം മുമ്പ് ഈ ചോദ്യത്തിന് നമുക്ക് ഉത്തരമുണ്ടായിരുന്നു.

രണ്ടു കൊല്ലം മുമ്പ് റബേക്ക ചോദിച്ചു: ഭൂമിയില്‍ സത്യത്തിനെത്ര വയസ്സായി? എന്നെയൊന്നു നോക്കണേ എന്‍റെ റബേക്കേ!

ഒരു കൊല്ലം മുമ്പ് എറിക്ക് ചോദിച്ചു: ഇനിയുമെത്ര കാതം, ഇനിയുമെത്ര കാലം?

അടുത്ത കൊല്ലം ഇതേ ദിവസം ഇതേ സമയം ഇതേ ചോദ്യം വീണ്ടും ചോദിക്കാം. ഗുഡ് ബൈ!

Wednesday, April 1, 2009

ജെറ്റ് എഞ്ചിന് തകരാറ്

രണ്ട് നാല് ദിവസമായി ‘ഫയങ്കര’ ജോലി. ഒന്നിനും സമയമില്ല. എന്നാപ്പിന്നെ ഈ-മൊഴിയില്‍ പോയി നോക്കാം എന്നു വച്ചാല്‍ അതിനും രക്ഷയില്ല.



മൈക്രോസോഫ്റ്റ് ജെറ്റ് എഞ്ചിനും കൂടി ഉണ്ടാക്കിത്തുടങ്ങിയാല്‍ പിന്നെ നാട്ടില്‍ പോകാന്‍ കപ്പലു തന്നെ ശരണം!

Thursday, March 12, 2009

എഞ്ചിനീയറിംഗ് മാര്‍വല്‍

ലോകം മുഴുവന്‍ പറന്നു നടന്ന് മനുഷ്യ നിര്‍മ്മിത മഹാത്ഭുതങ്ങള്‍ കണ്ട് സായൂജ്യമടയാന്‍ സാഹചര്യമില്ലാത്ത നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്കായി ഇതാ ഏതോ ഒരു മഹാനുഭാവലു നയനാനന്ദകരമായ ഈ കാഴ്ച സമ്മാനിക്കുന്നു.



ഏതു സ്വര്‍ഗരാജ്യത്തിലാണ് തന്‍റെ ഉത്ഭവമെന്നോ എന്താണ് തന്‍റെ നിലനില്പിന്‍റെ ആധാരമെന്നോ എന്തൊക്കെയാണ് താന്‍ ലോകത്തോട് വിളിച്ചുപറയുന്നതെന്നോ ലവലേശം ഗൌനിക്കാതെ അനന്തവിഹായസ്സിലേയ്ക്ക് തലയുയര്‍ത്തിനില്‍ക്കുന്ന ഈ ധിക്കാരിയെ ആരാണാദരിച്ചുപോകാത്തത്?

ഈ രാഗോദാത്തയെ സൃഷ്ടിച്ച ഹൃദയവിശാലയതുടെ പര്യായമായ അജ്ഞാതാ (അജ്ഞാതേ), അങ്ങേയ്ക്ക് ഒരായിരം നന്ദി.

(ഈ മനോഹരിയെ കണ്ടുമുട്ടിയത് ഇവിടെയാണ്.)

Tuesday, March 10, 2009

പോസ്റ്റെറസ്

ഗൂഗിളിനെ ചീത്ത വിളിക്കാനല്ലാതെ ആരെയെങ്കിലും നല്ലതു പറയാന്‍ ഉണ്ണിയ്ക്കറിയാമോ എന്നു ചോദിച്ച് കഴിഞ്ഞ ദിവസം എനിക്കൊരു ഫോണ്‍ വിളി. ബ്ലോഗു വായിക്കുന്നവരില്‍ എന്‍റെ ഫോണ്‍ നമ്പര്‍ അറിയാവുന്ന ഒരാളേയുള്ളൂ. അയാളുടെ ജോലിദാതാവിനെ ഞാന്‍ ചീത്ത വിളിച്ചിട്ടില്ലെങ്കിലും നല്ലതു പറഞ്ഞിട്ടില്ല.

“ഞാന്‍ ആള്‍ക്കാരെപ്പറ്റി നല്ലതു പറയാറുണ്ടല്ലോ. ഉദാഹരണത്തിന്, കാവ്യാമാധവനെപ്പറ്റിയും റിമി ടോമിയെപ്പറ്റിയും എഴുതുയതു വായിച്ചില്ലേ?” ഞാന്‍ ചോദിച്ചു.

“റിമിയേയും കാവ്യയേയും വിട്. അടുത്ത കാലത്തു കണ്ട വേറേ നല്ല എന്തെങ്കിലും?”

“പോസ്റ്റെറസ്!”

“എന്തോന്ന്?”

പോസ്റ്റെറസ് എന്ന ബ്ലോഗ് സൈറ്റ്. ഫോട്ടോയും പാട്ടുകളും മറ്റും ബ്ലോഗുന്നവര്‍ക്ക് അത്യുത്തമം. ഈമെയിലില്‍ നിന്നും നേരിട്ടു ബ്ലോഗുന്ന ആന്‍റണി സാറിന് പറ്റിയത് ഇതിലും നല്ലതൊന്നു കണ്ടിട്ടില്ല. പാട്ടിന്‍റേയോ ഫോട്ടോയുടേയോ ലിങ്കയച്ചാല്‍ പോസ്റ്ററസ് അത് എംബഡ് ആക്കി കാണിക്കും. ഡോക്യുമെന്‍റുകളും അങ്ങനെ തന്നെ. ഫേസ്ബുക്ക് മുതല്‍ റ്റ്വിറ്റര്‍ മുതല്‍ പല സൈറ്റിലേയ്ക്കും ഒരുമിച്ച് പോസ്റ്റു ചെയ്യാം. സൈനപ്പില്‍ താല്പര്യമില്ലെങ്കില്‍ സൈനപ്പില്ലാതെ ബ്ലോഗാം!”

“നീ ജോലി മാറിയോടേ?” കൂട്ടുകാരന് ആകാംക്ഷ.

“ഇല്ല. എന്നാലും ഞാന്‍ കൂടുതല്‍ പറയുന്നില്ല. നീയൊന്നു കൈ വച്ച് നോക്ക്.”

പ്രമുഖരും അല്ലാത്തവരുമായ വായനക്കാര്‍ക്കും കൈവച്ചു നോക്കാം (എന്നെയല്ല, പോസ്റ്റെറസിനെ).

Monday, March 9, 2009

ഡേ ലൈറ്റ് സേവിംഗ്

ഇന്നലെ രാത്രി അമേരിക്കയില്‍ മിക്കയിടത്തും സമയം മാറിയല്ലോ. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടു പോലും പലര്‍ക്കും പലപ്പോഴും ഡേ ലൈറ്റ് സേവിംഗ് എന്തിനാണെന്നറിയില്ല. എന്നെപ്പോലെ എല്ലാര്‍ക്കും വിക്കിപ്പീഡിയ വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ക്ഷമാശീലം ഉണ്ടാവണമെന്നില്ല. അങ്ങനെയുള്ളവര്‍ക്ക് ഇതാ ഒരു പുതിയ പഠന സഹായി.

പ്ലീസ്, ഇനിയും എന്നോട് ചോദിക്കരുത്, പകരം ആ മേഘങ്ങളിലൊക്കെ ഒന്നു ഞെക്കി നോക്കണേ.

(സ്പൈസി നോഡ്സ് എന്ന സാങ്കേതികവിദ്യ കൂടി ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തട്ടെ.)

Friday, February 20, 2009

മാനേജര്‍

ഞാനും മാനേജറുമായുള്ള സംഭാഷണം:

  1. മാനേജര്‍: Hi Unni, can you please come here for a moment?

  2. ഞാന്‍: Sure, I will be right there.

  3. മാനേജര്‍: Did you get a chance to look at the VOTC feedback?

  4. ഞാന്‍: Well, it is very much in line with what we thought it would be.

  5. മാനേജര്‍: I wonder what happens when we allow our final marketing mix to take off.

  6. ഞാന്‍: We plan it to be viral.

  7. മാനേജര്‍: That's a good point. Thanks a lot.

  8. ഞാന്‍: You are welcome.
ഈ സംഭാഷണത്തിന്‍റെ പദാനുപദ പരിഭാഷ:
  1. മാനേജര്‍: Hey come here right now. I just got a new weapon to use against you.

  2. ഞാന്‍: What do you want now? Won't you leave me alone?

  3. മാനേജര്‍: Moron, it is time to listen to what customers are saying.

  4. ഞാന്‍: What is new? They always disliked us because the product sucks.

  5. മാനേജര്‍: If you are dreaming of spending more money on this, I am not going to let that happen.

  6. ഞാന്‍: We haven't budgeted it anyway, you fool.

  7. മാനേജര്‍: Shit, I forgot that. You score again. Good that my manager isn't listening.

  8. ഞാന്‍: I know you are useless. Stop treating me like I am the dumber of the two.
പരസ്പരം മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്നതു തന്നെ ഒരു ഭാഗ്യമല്ലേ?

Sunday, January 25, 2009

ഡിപ്രഷന്‍ സര്‍വൈവല്‍

സത്യത്തില്‍, ഭയപ്പെടുത്തുന്ന നമ്പരുകള്‍ക്കിടയില്‍ സ്വയം ജീവിക്കേണ്ടി വന്നപ്പോഴാണ് ആ അനുഭവം ബാക്കിയാക്കുന്ന ആഘാതത്തിന്‍റെ ആഴമറിയുന്നത്.

പ്രതീക്ഷിച്ചതു പോലെ, വഴിയാധാരമാക്കിയവന്‍ അവന്‍റെ പുതുക്കിയ ജാതകം അയച്ചുതന്നു. അതു കണ്ടപ്പോഴാണ് ജോലിയില്‍ നിന്നു പറഞ്ഞുവിടപ്പെടുന്നവര്‍ എന്തൊക്കെ ചെയ്യണം എന്നു ലിസ്റ്റു ചെയ്യുന്ന വല്ല റിസോഴ്സും ഉണ്ടോ എന്നു അന്വേഷിച്ചിറങ്ങിയത്. അന്വേഷണം അവസാനിച്ചത് ഇവിടെ:
Depression 2.0 Survival Guide [...] provides hard-hitting, up-to-date, practical strategies, analysis, and tips to help high tech professionals to survive and beat Depression 2.0. It’s published monthly. To subscribe to the Depression 2.0 Survival Guide and receive daily post update, please go to www.GeekMBA360.com to subscribe.

ജോലി നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനാവട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഇപ്പോള്‍.

Friday, January 23, 2009

ഭയപ്പെടുത്തുന്ന നമ്പരുകള്‍

500, 1100, 1300, 1900, 2400, 2950, 4000, 5000, 5000, ...

ഈ നമ്പരുകള്‍ കണ്ടിട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ? ഈ സീരീസിലെ അടുത്ത നമ്പര്‍ കണ്ടു പിടിക്കാനുള്ള പസിലല്ല.

ഇതാ, ഇപ്പൊഴോ?

Oracle cuts 500 North American jobs | AMD cutting 1100 jobs - and salaries | 1300 Sun employees receive layoff notices | Dell to cut 1900 jobs in Ireland | EMC to lay off 2400 | Seagate slashes salaries, lays off 2950 | Motorola to cut 4000 more jobs as cellphone sales collapse by half | Microsoft slashing up to 5000 jobs | Ericsson to cut 5000 jobs as profit falls...

നേരത്തേ പറഞ്ഞതില്‍ നിന്നും വിപരീതമായി കഴിഞ്ഞയാഴ്ച സംഭവബഹുലമായിരുന്നു. തിങ്കള്‍ മുതല്‍ കൂടെയുള്ളവര്‍ വാട്ടര്‍ കൂളര്‍ ടോക്ക് തുടങ്ങിയിരുന്നു. വ്യാഴാഴ്ച രാവിലെ ഡയറക്ടര്‍ വിളിപ്പിച്ചു. “എവിടെയെങ്കിലും വച്ചു കാണാം!” എന്നു പറയാനാവുമെന്നു കരുതി എന്തു വന്നാലും ഇമോഷന്‍സ് പുറത്തുകാണിക്കരുത് എന്ന് ദൃഢനിശ്ചയം ചെയ്ത് കാണാന്‍ ചെന്നു. എന്‍റെ കീഴില്‍ ജോലി ചെയ്യുന്ന അഞ്ചു പേരില്‍ ആരെയെങ്കിലും അടുത്ത ദിവസം ഫയറു ചെയ്യാന്‍ തയ്യാറാണോ എന്നാണ് മൂപ്പര്‍ക്ക് അറിയേണ്ടത്.

ഹ്യൂമന്‍ റൊസോഴ്സസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അഡ്വൈസ് പ്രകാരം ഫയറിംഗ് നടക്കില്ല. ആറുമാസമെങ്കിലും ഫയറിംഗിനായി തയ്യാറെടുക്കണം. പെര്‍ഫോമന്‍സ് മോശമെന്നു പറഞ്ഞിരിക്കണം. ഇം‍പ്രൂവു ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരിക്കണം. ഇം‍പ്രൂവ് ചെയ്യുന്നില്ല എന്ന് ഒന്നുരണ്ടു വട്ടമെങ്കിലും പറഞ്ഞിരിക്കണം. “നീയാളു കേമനാണല്ലോ” എന്ന് ഒരിക്കല്‍ പോലും പറഞ്ഞിരിക്കരുത്... ഞാനല്ലേ മോന്‍? എന്‍റെ ടീമില്‍ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. (ഇതൊക്കെ എന്‍റെ കമ്പനിയിലെ നിയമങ്ങളാണ്; പേരില്‍ മൂന്നക്ഷരം മാത്രമായതിന്‍റെ ഊറ്റമാവാം.)

അടുത്ത ഓപ്ഷന്‍ ലേ ഓഫ് ആണ്. അതിന് ലേ ഓഫ് പായ്ക്കേജ് കൊടുക്കണം. ഉള്ളതില്‍ മോശക്കാരനെ കണ്ടു പിടിച്ചു. നാലുമാസത്തെ ശമ്പളം കൊടുത്തിട്ട് പുറത്തേയ്ക്കുള്ള വഴി കാണിച്ചു കൊടുത്തു. (ഇവിടെ ഇമോഷന്‍സ് കാണിക്കരുതെന്ന് ഹ്യൂമന്‍ റൊസോഴ്സസിന്‍റെ കര്‍ശന ഉത്തരവുണ്ടായിരുന്നു.) കക്ഷിക്കു നല്ലതു വരട്ടെ എന്ന് ആശംസിച്ചു. എന്നെങ്കിലും ആളെയെടുക്കുന്നുണ്ടെങ്കില്‍ ആദ്യം അറിയിക്കാമെന്ന് ഉറപ്പുകൊടുത്തു.

ഒരു തമാശ കേട്ടിട്ടുണ്ട്. ഒരാള്‍ പെരുമഴയത്ത് കുടയില്ലാതെ ഓടുകയാണ്. മറ്റൊരാള്‍ക്ക് സഹാനുഭൂതി തോന്നി കുടയില്‍ കയറ്റി.

“ഇത്രയും മഴക്കാറുണ്ടായിട്ടും ഒരു കുട കരുതാത്തതെന്ത്?”
“മഴ പെയ്യുമെന്ന് കരുതിയില്ല. I didn't see it coming!”
“അതു ശരി. അപ്പോള്‍ രാവിലെ മുതല്‍ മാറാതെ നില്‍ക്കുന്ന മഴക്കാറൊന്നും കാണുന്നുണ്ടായിരുന്നില്ലേ?”
“ഇല്ല. ഞാന്‍ മുഴുവന്‍ സമയവും ഓഫീസിനകത്തായിരുന്നു!”
“എന്താണ് ജോലി? പെരുവെള്ളം പെരുവുവോളം ജോലിയ്ക്കിരുത്തിയ മുതലാളിയാര്?”
“ഇവിടുത്തെ റ്റീവി സ്റ്റേഷനിലെ കാലാവസ്ഥാപ്രവാചകനാണു ഞാന്‍!”

എന്തു പ്രവചനം നടത്തിയാലും ജോലി പോകാത്ത രണ്ടു കൂട്ടരാണല്ലോ കാലാവസ്ഥാപ്രവാചകരും ധനതത്വശാസ്ത്രഞ്ജന്മാരും. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും.

ജോലിയുള്ളവര്‍ക്ക് അതു നഷ്ടപ്പെടാതിരിക്കട്ടെ.