Wednesday, March 31, 2010

ബാങ്ക് ലെറ്റര്‍

ഞാന്‍: എന്‍റെ കാര്‍ ലോണിന്‍റെ കാര്യമെന്തായി?

ബാങ്ക്: നിങ്ങള്‍ ലോണ്‍ തേടി നാടു നീളെ തെണ്ടുകയാണല്ലോ. മറ്റേ കമ്പനിയുടെ ലോണില്‍ താല്പര്യമില്ലെന്നു കാണിക്കാന്‍ please send me a letter of non-pursuation.

ഞാന്‍: How do I write that letter? വല്ല സാമ്പിള്‍ ലെറ്ററും തരാമോ?

ബാങ്ക്: You don't know how to write a letter of non-pursuation?

ഞാന്‍: I think I know. You load up the project in Visual Studio, put a break point and hit F5, and then take a print out, fax it to you, right?

ബാങ്ക്: Hmm... there is an easier way. Let me send you a template. Fill it up, sign and fax it back to me.

ഞാന്‍: Oh, that'll be awesome!

Monday, March 29, 2010

ടിനി ടോമിന്‍റെ ഇംഗ്ലീഷ്

പണ്ട് എംജീ ശ്രീകുമാരന്‍ ഓഡിയന്‍ എന്നു പറഞ്ഞെന്നു പറഞ്ഞ് എന്തു ബഹളമായിരുന്നു. പിന്നീടാണ് അച്ചുതാനന്ദന്‍ ഡല്‍ഹിയിലോ മറ്റോ പോയി ഹിന്ദിക്കാരുടെ വാ പൊളിയുന്ന ഇംഗ്ലീഷു കാച്ചിയത്. അതും പഴങ്കഥയായപ്പോള്‍ നമ്മുടെ സ്വന്തം ടീച്ചര്‍ (എന്‍റെ ട്യൂഷന്‍ ടീച്ചറല്ല) ഇടിവെട്ട് ഇംഗ്ലീഷു പറഞ്ഞതായി വാര്‍ത്തവന്നതുകണ്ട് നമ്മള്‍ ആനന്ദനടനമാടി.

വലിയവര് പറയുമ്പോഴാണല്ലോ ബ്ലോഗില്‍ വാര്‍ത്ത വരുന്നത്.

എന്നാല്‍ ഈ ബ്ലോഗിന് വലിപ്പച്ചെറുപ്പമില്ല. അതിപ്രശസ്തര്‍ മുതല്‍ ടിനി ടോം വരെയുള്ളവരെ ഈ ബ്ലോഗ് ഒരുപോലെ കണക്കാക്കും.

ഏഷ്യാനെറ്റിലെ ഒരു പരിപാടിയില്ലേ? ജഗദീഷും സുരാജ് വെഞ്ഞാറമൂടനും ടിനി ടോമനും ജഡ്ജുകളായി വരുന്ന തമാശപ്പരിപാടി?

അതില്‍ ഒരു ട്രൂപ്പിന്‍റെ പ്രകടനം കഴിഞ്ഞ്, അടുത്തതവണ തെറ്റുകള്‍ തിരുത്തി മെച്ചപ്പെടുത്തണമെന്ന് ടിനി ടോം പകുതി ഇംഗ്ലീഷില്‍ അറിയിക്കുകയാണ്:

“ഇന്നത്തെ performance അത്രയ്ക്ക് perfection ആയില്ല. Rehersal-ന്‍റെ കുറവ് കാണാനുണ്ടായിരുന്നു. Next time ഈ issues maintain ചെയ്യാന്‍ try ചെയ്യണം. Thank you!”

അതെ, ടിനി ടോം. അടുത്ത തവണയും ഇംഗ്ലീഷിന്‍റെ ഈ പ്രശ്നങ്ങള്‍ maintain ചെയ്യാന്‍ ശ്രമിക്കണേ!

Sunday, March 28, 2010

റൈറ്റ് ട്രാക്ക്

പയ്യന്‍സ് വളരുന്തോറും അവന്‍റെ പല ചെയ്തികളും കണ്ടിട്ട് എനിക്കങ്ങോട്ട് പിടിക്കുന്നില്ല. അഞ്ചു വയസ്സാവുന്നേയുള്ളെങ്കിലും “നെനക്ക് എവിടുന്നു കിട്ടിയെടേ ഈ കോഞ്ഞാട്ട സ്വാഭവം” എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കേണ്ട ഗതികേട്.

അതിനിടിയ്ക്കാണ് ഈ സംഭാഷണം കേള്‍ക്കുന്നത്:

അമ്മ: “അമ്മ ഡ്രസ് മാറ്റാന്‍ പോണ്, നീയും വാ, നിന്‍റെ ഉടുപ്പ് മാറ്റിത്തരാം.”

(രണ്ടും പേരും ബെഡ് റൂമിലേയ്ക്ക്)

പയ്യന്‍സ്: “അമ്മാ, അമ്മയുടെ ബായ്ക്ക് നല്ല നൈസ് ഷേപ്പ് ആണല്ലോ!”

ഹൊ! സമാധാനം. പയ്യന്‍സ് റൈറ്റ് ട്രാക്കില്‍ തന്നെ.

Friday, March 5, 2010

സ്വാമിയുടെ എക്കണോമിക്സ്

മാലോകര്‍ക്കിഷ്ടമില്ലാത്തവിധം സ്വാമിയുടെ വാദ്യോപകരണം ഉപയോഗിച്ചു എന്ന വാര്‍ത്ത പരന്നയുടന്‍ വിഭൂതിയ്ക്കും കര്‍പ്പൂരത്തിനും സ്വാമിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാവര ജംഗമ വസ്തുക്കള്‍ക്കും വിലകുറഞ്ഞതായി വാര്‍ത്ത.

എന്നാപ്പിന്നെന്താ സീബ്രാ അണ്ടര്‍വെയറിന് വിലകുറയാത്തതെന്നേ എനിക്കറിയേണ്ടൂ. എന്നിട്ടു വേണം രണ്ടെണ്ണം വാങ്ങി നാലാള് കാണ്‍കെ ഇട്ടോണ്ടു നടക്കാന്‍.

സ്വാമി തിന്ന ഐസ് ക്രീമിനും സ്വാമി കണ്ട ടെലിവിഷനും വിലകുറഞ്ഞാല്‍ ഭാരതത്തിലെ ലോവര്‍ മിഡില്‍ ക്ലാസും രക്ഷപ്പെടും.

സ്വാമീ, കാപ്പാത്തുങ്കോ!