Sunday, November 8, 2009

ഉണ്ണി (1972- )

1972-ല്‍ തെക്കന്‍ കേരളത്തില്‍ ജനിച്ചു. പട്ടണത്തിലെ പ്രമുഖ കോളേജില്‍ നിന്നും ഇംഗ്ലീഷ് കിട്ടാത്തതിനെത്തുടര്‍ന്ന് വീണ്ടും എഴുതിയെടുത്തു. പഠനമദ്ധ്യേ മദ്ധ്യതിരുവിതാങ്കൂറിലേയ്ക്ക് ഒളിച്ചോടി. ഇറാക്ക്-കുവൈറ്റ് യുദ്ധകാലത്ത് എസ്. എഫ്. ഐ-യില്‍ ചേര്‍ന്ന് സദ്ദാമിനെതിരേ ഒളിവില്‍ പോരാടി. 1986-ല്‍ പിസിസി എന്ന സാംസ്കാരിക സംഘം സ്ഥാപിച്ചു. തുടര്‍ന്ന് കവിത, നാടകം, രാസക്രീഡ എന്നിവയില്‍ പ്രാവീണ്യം നേടി. 17 കവിതകള്‍, 2 നാടകം, ഒരു ഭാര്യ എന്നിവ സ്വന്തമായുണ്ട്. കേന്ദ്ര ഗവണ്മന്‍റിന്‍റെ സോങ് ആന്‍ഡ് ഡ്രാമ അവാര്‍ഡ്, നാഷണല്‍ അവാര്‍ഡ് ഫോര്‍ ദേശീയോദ്ഗ്രഥനം, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ കിട്ടാനിരിക്കുന്നു. ഇതെഴുതുന്ന സമയം വരെ അന്തരിച്ചിട്ടില്ല.

(ഉടനേ പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തിന്‍റെ ആദ്യപേജ്)

3 comments:

സന്തോഷ്‌ കോറോത്ത് said...

"ഇറാക്ക്-കുവൈറ്റ് യുദ്ധകാലത്ത് എസ്. എഫ്. ഐ-യില്‍ ചേര്‍ന്ന് സദ്ദാമിനെതിരേ ഒളിവില്‍ പോരാടി."

ahaaaa...ningalaanalle aa olipporaaali !!! :)

Kavitha,naatakam,raasakreeda...enikku vayya :) !!!!

സന്തോഷ്‌ കോറോത്ത് said...

appozhe...pusthakam irangiyaaa orennam freeyayittu njan ippozhe book cheythu :)

ഗുപ്തന്‍ said...

ഇത്രെയൊക്കെ ഒണ്ടായിട്ടെന്താ? പേരു ഉണ്ണീന്നായിപ്പോയില്ലേ ?