Wednesday, November 25, 2009

വിന്‍ഡോ ഫോഗ്

ഒന്നര മൈല്‍ അകലെയുള്ള ഗ്രോസറി ഷോപ്പില്‍ പോകാനും വണ്ടിയില്‍ കയറിയിരുന്നു നാവിഗേഷന്‍ ഓണ്‍ ചെയ്ത് ഷോ-ഓഫ് നടത്തുന്ന സുഹൃത്തിനോട് ഞാന്‍ ചോദിച്ചു:

“പുതിയ MDX എങ്ങനെയുണ്ട്?”

“അടിപൊളിയല്ലേ! ഇദ് നോക്ക്, മഴ പെയ്താല്‍ വൈപ്പര്‍ തനിയേ വരും. മഴ പോയാല്‍ ഓഫാവും. കുന്നു കയറുമ്പോള്‍ ഹെഡ്‍ലൈറ്റ് കുറച്ച് മുകളിലേയ്ക്ക് ചരിഞ്ഞ് കൂടുതല്‍ വിസിബിലിറ്റി ഉണ്ടാവും. പാസഞ്ചര്‍ സൈഡിലെ സീറ്റ് ഹീറ്റര്‍ ഓണാണെങ്കില്‍ പോലും ആളുണ്ടെങ്കിലേ സീറ്റ് ചൂടാവൂ. പിന്നിലെ രണ്ടുവരി സീറ്റും മടക്കിയിടാം. കോസ്റ്റ്കോയിലും ഹോം ഡിപ്പോയിലും പോകുമ്പോള്‍ എന്തു സൌകര്യമാണെന്നോ. ബ്ലൂടൂത്ത് തനിയേ ആക്ടിവേറ്റ് ആയി ഹാന്‍ഡ്സ് ഫ്രീ ഫോണ്‍ റെഡി. ആറു സീഡീ ചെയ്ഞ്ചര്‍, ആകെമൊത്തം ഒമ്പത് സ്പീക്കേഴ്സ്... ഇതിനകത്ത് “പെരിയാറേ...” വച്ചു പാടിച്ചാല്‍ പെരിയാറ്റില്‍ പോയപോലെ തോന്നും...”

“ആറ്റില്‍ പോകുന്നത് അത്ര നല്ലകാര്യമാണോ? ആശാന്‍ പോയത് അറിയില്ലേ?” ഞാന്‍ ഇടയ്ക്കു കയറി പറഞ്ഞു.

“യേത് ആശാന്‍?”

“ഓ, ഒന്നുമില്ല. ഇതെല്ലാം സൂപ്പര്‍. നിനക്ക് ഈ വണ്ടിയില്‍ വല്ല പ്രശ്നവും തോന്നിയിട്ടുണ്ടോ? എന്തെങ്കിലും ഇം‍പ്രൂവ്മെന്‍റ്സ്?”

“അങ്ങനെയൊന്നുമില്ല... പിന്നെ മഴപെയ്യുമ്പോള്‍ വിന്‍ഡോ ആകെ മൂടി കെട്ടും. ഒന്നും കാണാന്‍ പറ്റില്ല. ഭയങ്കര ഫോഗ് പോലെ. ഇത്രേമൊക്കെ കാശു വങ്ങുന്ന സ്ഥിതിയ്ക്ക് ഇവന്മാര്‍ക്ക് അതു കൂടി സോള്‍വ് ചെയ്യാമായിരുന്നു. വിന്‍ഡോ ഗ്ലാസ് ഹീറ്ററോ മറ്റോ വച്ചിട്ട്.”

അമ്പതിനായിരം ഡോളര്‍ കൊടുത്ത് MDX വാങ്ങിക്കൂട്ടാം. വൈപ്പര്‍ സ്പീഡു മുതല്‍ സീറ്റു ഹീറ്ററിന്‍റെ വരെ അപദാനങ്ങള്‍ പാടാം. എന്നാലും മഴയത്ത് AC ഇട്ടാല്‍ ഫോഗ് ഉണ്ടാവില്ല എന്നറിയണമെങ്കില്‍ സെക്കന്‍ഡ്-ഹാന്‍ഡ് കൊറോള ഓടിക്കുന്ന തെണ്ടിയുടെ സഹായം വേണം. ഹാ, കാശുണ്ടായിരുന്നെങ്കില്‍ ഒരു MDX വാങ്ങി AC ഇട്ട് നടക്കാമായിരുന്നു.

(ഇതാണോ വലിയ കണ്ടുപിടുത്തം എന്നു ചോദിക്കുന്നവര്‍ക്ക്: ഇക്കഴിഞ്ഞ ദിവസം വിന്‍ഡോ ഫോഗ് തുടച്ചുതുടച്ച് ഒരുത്തന്‍ എന്‍റെ വണ്ടിയില്‍ വന്നിടിക്കാന്‍ തുടങ്ങിയതിന്‍റെ ഞെട്ടല്‍ മാറി വരുന്നതേയുള്ളൂ.)

5 comments:

പാമരന്‍ said...

എന്നാലും മഴയത്ത് AC ഇട്ടാല്‍ ഫോഗ് ഉണ്ടാവില്ല എന്നറിയണമെങ്കില്‍ സെക്കന്‍ഡ്-ഹാന്‍ഡ് കൊറോള ഓടിക്കുന്ന തെണ്ടിയുടെ സഹായം വേണം. :) :)

തണുക്കത്തില്ലേ ആശാനേ? ഒടുക്കത്തെ കാശും കൊടുത്ത്‌ വണ്ടി വാങ്ങീട്ട്‌ തണുത്തു വിറച്ചിരിക്കണമെന്നോ?

ഹോട്ട്‌ എയര്‍ ഗ്ലാസ്സിലേയ്ക്കു അടിച്ചാല്‍ പോരെ? ഇതിലെ സംഗതി പിടി കിട്ടിയില്ല. എംഡീഎക്സില്‍ ഹോട്‌ എയര്‍ റ്റു വിന്‍ഡ്‌ഷീല്‍ഡ്‌ ഓപ്ഷന്‍ ഇല്ലെന്നോ?

പാമരന്‍ said...

trck

ഉണ്ണി said...

AC തണുക്കാന്‍ മാത്രമുള്ളതല്ലല്ലോ പാമരാ. എയര്‍ കണ്ടീഷന്‍ ചെയ്യാനുള്ളതല്ലേ? ഹോട്ട് എയര്‍ വിന്‍ഡ് ഷീല്‍ഡിലടിക്കാം, ബാക്കി വിന്‍ഡോകളിലോ?

പാമരന്‍ said...

ഏസി + ഹോട്ട്‌ എയര്‍ ഉപയോഗിക്കാനോ? അതുകൊണ്ടു ഡീഫോഗ്‌ ആകുമെന്നാണോ?

ഹോട്ട്‌ എയര്‍ റ്റു വിന്‍ഡ്‌ ഷീല്‍ഡ്‌ ആക്കിയാല്‍ ഡ്രൈവറുടേയും പാസ്സഞ്ചര്‍ സൈഡിലേയും വിന്‍ഡോകളിലേയ്ക്കും രണ്ടു വെന്റുകള്‍ ഓണാവും. പിറകിലെ വിന്‍ഡോവിലേയ്ക്കു ഡീഫോഗ്ഗറും ഉണ്ടല്ലോ.

ഉണ്ണി said...

AC 69-ലോ 70-ലോ ഇടൂ. മറ്റൊന്നും വേണ്ടി വരില്ല. കാറിനകത്ത് അധികം ചൂടും വരില്ല, ഉദ്ദിഷ്ട കാര്യം സാധിക്കുകയും ചെയ്യും.