അനന്തമായ താരതമ്യസാദ്ധ്യതകളുള്ള രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇത്രയും താരതമ്യ പഠനങ്ങള്‍ നടന്ന എക്കണോമികള്‍ ഉണ്ടാവാന്‍ സാദ്ധ്യതയില്ല. ഏതു വര്‍ഷത്തിലാണ് ഇന്ത്യയോ ചൈനയോ അമേരിക്കയേയും മറ്റു വികസിത എക്കണോമികളേയും പിന്തള്ളുന്നത് എന്ന ചോദ്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകണ്ടവരുടെ മനസ്സിലേയ്ക്ക് ഈ താരതമ്യപഠനം ഓടിയെത്തിയിട്ടുണ്ടാവില്ല. അതുകഴിഞ്ഞ് ഒളിമ്പിക്സില്‍ ചൈനയുടെ ജൈത്രയാത്ര കാണുന്നവരിലും ഇന്ത്യ താരതമ്യമര്‍ഹിക്കുന്ന ഒരു രാജ്യമായി ഉയര്‍ന്നുവന്നിരിക്കാനിടയില്ല. അഭിനവിന്റെ നേട്ടത്തെ ഒട്ടും താഴ്ത്തിക്കെട്ടാതെ പറയട്ടെ, ഈ ഉത്സവാഘോഷങ്ങള്‍ കാണുമ്പോള്‍ നമ്മുടെ പ്രതീക്ഷകള്‍ എന്തുമാത്രം താഴെയാണെന്ന് ലജ്ജയോടുകൂടി ഓര്‍ത്തുപോകുന്നു.
അത്ലറ്റിക്സിലും ഫുട്ബോളിലും കേരളത്തിനുണ്ടായിരുന്ന മുന്‍തൂക്കം ഇന്ന് നഷ്ടപ്പെടുന്നതിന് ഒരു പരിധി വരെ ക്രിക്കറ്റ് കാരണമാവുന്നുണ്ട്. ഇന്ത്യയിലെ എത്ര ഗ്രാന്‍ഡ് മാസ്റ്റര്‍മാരെ നിങ്ങള്‍ക്കറിയാം?
ഇന്ത്യ സാമ്പത്തികമായി ഉയരുന്നതോടെ, ക്രിക്കറ്റിലേയ്ക്കൊഴുകുന്ന പണത്തിന്റെ ആയിരത്തിലൊരംശം മറ്റു കേളീരംഗത്തേയ്ക്കുമൊഴുകുമെന്ന് പ്രതീക്ഷിക്കാനാണെനിക്കിഷ്ടം.
Tuesday, August 12, 2008
Subscribe to:
Post Comments (Atom)
1 comment:
ഒളിമ്പിക്സിനു മുന്നേ തന്നെ (സഞ്ചാരം കണ്ടിട്ടാണോ ട്രാവൽ&ലിവിംഗ് കണ്ടിട്ടാണോന്ന് വ്യക്തമായി ഓർമ്മയില്ല) ചൈന കാണാൻ പോവണമെന്ന് വല്ലാത്ത ആഗ്രഹം.
ഹാ.. കേരളം തന്നെ മുഴുവൻ കണ്ടു തീർന്നിട്ടില്ല പിന്നല്ലേ ചൈന. എന്നെങ്കിലും നടക്കുവാരിക്കും.
Post a Comment