ക്രിക്കറ്റ് കമന്ററിയുടെ വസന്തകാലത്ത്, റേഡിയോയിലൂടെ ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമാറി കമന്ററി കേട്ടാസ്വദിച്ചിരുന്ന കാലത്തിന്റെ സന്തതിയാണു ഞാന്‍. പിന്നീടു വന്ന റ്റെലിവിഷന് കമന്ററിക്കാര്‍ ചുണ്ടു ചുമപ്പിച്ച സുന്ദരികളുടെ പിറകേ പോയി കാര്യമായി ‘കമന്റടി’ നടത്തിയപ്പോഴും എന്റെ ക്ഷമ പാടേ നശിച്ചിരുന്നില്ല.
എന്നാല്‍, ആയ കാലത്തു കഞ്ചാവടിച്ചു നടന്ന ലക്ഷ്മണ് ശിവരാമകൃഷ്ണന്റെ തമാശകള്‍ എന്നെ ദേഷ്യം പിടിപ്പിക്കുന്നു. ചാനലുകാര് പറഞ്ഞു പഠിപ്പിച്ചതെന്നു തോന്നുന്ന ഏതാനും വാക്കുകള്‍ തത്ത പറയുമ്പോലെ തിരിച്ചു പറയുമ്പോള്‍ എനിക്കയാളോട് നീരസമാണ്. 16 റ്റെസ്റ്റു കളിച്ചിട്ട് ഒരു സെഞ്ച്വറി പോലും നേടാത്ത (93 ആയിരുന്നു ഉയര്‍ന്ന സ്കോര്‍) അരുണ്‍ലാല്‍, സചിനും ദ്രാവിഡും ലക്ഷ്മണും മെന്‍ഡിസിനെ കളിക്കേണ്ടതെങ്ങനെയാണ് എന്നു വിശദീകരിക്കുമ്പോഴും തികട്ടി വരുന്ന വികാരത്തിനു മാറ്റമില്ല. “They should use their feet" എന്നൊക്കെ തട്ടിവിടുമ്പോള്‍ ഇദ്ദേഹത്തിന് ഉളുപ്പില്ലേ എന്ന് എനിക്കു മാത്രമേ തോന്നാറുള്ളോ?
Thursday, August 21, 2008
Subscribe to:
Post Comments (Atom)
2 comments:
പോസ്റ്റില്‍ വലീയ കാര്യമൊന്നുമില്ല, ഉണ്ണീ,
ഇന്നുവരെ ബാറ്റും ബോളും കൈകൊണ്ടു തൊട്ടിട്ടില്ലാത്ത പരമ്പരാഗത കമന്ററിക്കാരെക്കാളും നല്ലത് പഴയ കളിക്കാര്‍ തന്നെ.
പിന്നെ, വലീയ റെക്കോഡുകള്‍ ഇല്ലാത്തതുകൊണ്ട് ഒരാള്‍ക്ക് നല്ല കളി അനലിസ്റ്റ് ആയിക്കൂടെന്നില്ല.
എന്തിന്? ഇന്നു ലോകത്തെ മുന്‍നിര കോച്ചുകളെതന്നെ നോക്കൂ.
ആദ്യ കമന്റടിക്കു നന്ദി. പഴയ കളിക്കാരായ ശാസ്ത്രിയുടേയും ബിഷപ്പിന്റേയും കമന്റടി എനിക്കും ഇഷ്ടം തന്നെ. എന്തിനു പറയുന്നു സിദ്ദു പോലും മെച്ചമായിരുന്നു.
റെക്കോഡുകള്‍ ഇല്ലാതെ ഒരാള്‍ക്ക് നല്ല കളി അനലിസ്റ്റാവാമെന്നതിനും തര്‍ക്കമില്ല. സ്വയം ഓടാത്തെ നമ്പ്യാര്‍ ഉഷയെ ഓടിച്ചില്ലേ?
അതുകൊണ്ടാണ് കാടടച്ചു വെടിവയ്ക്കാതെ രണ്ടു മഹാന്മാരുടെ പേരു മാത്രം പറഞ്ഞത്.
ജീവിയുടെ അഭിപ്രായം മാനിക്കുന്നു.
Post a Comment