പല കാരണങ്ങള്‍ കൊണ്ടാണല്ലോ പലരും ഒരു വെബ് സൈറ്റ് തുടങ്ങുന്നത്. വീരാപദാനങ്ങള്‍ വാഴ്ത്തിപ്പാടാന്, പരിതാപാവസ്ഥ അന്യരെക്കാട്ടാന്, കുറുക്കുവഴിയില്‍ പണമുണ്ടാക്കാന്‍, ദൈവസ്നേഹം പകര്‍ന്നുകൊടുക്കാന്‍, ലൌകികസുഖത്തിന്റെ സുന്ദരാവസ്ഥ വിവരിക്കാന്‍, പുത്രകളത്രാദികളുടെ ചെയ്തികള്‍ ബന്ധുമിത്രാദികളെ അറിയിക്കാന്‍, വിങ്ങിപ്പൊട്ടുന്ന മനസ്സിനല്പമാശ്വാസമേകാന്...
എന്നാല്‍ ഇന്നലെ കണ്ണില്‍ പെട്ട ഈ സൈറ്റ് വളരെ വ്യത്യസ്തമായിരുന്നു. അഞ്ചുകുരങ്ങന്മാരുടെ കഥ പറയാനൊരു വെബ് സൈറ്റ്. അവബോധം ചുരുങ്ങിയ വാക്കുകളില്‍. അതും ചെലവില്ലാതെ! Inside the box-ല്‍ ചിന്തിച്ചു ശീലമുള്ള corporate/establishment അടിമകളേ, നിങ്ങള്‍ ചെയ്യുന്നതെന്താണെന്ന് നിങ്ങള്‍ അറിയുന്നില്ല എന്ന് ഇതിലും നന്നായി എങ്ങനെ വിളിച്ചു പറയും?
Subscribe to:
Post Comments (Atom)
1 comment:
അഞ്ചു കുരങ്ങന്മാരുടെ കഥ രസമായി.
എനിക്കറിയാവുന്ന മറ്റൊരു കഥയുണ്ട്.
ഒരു വീട്ടിൽ ഒരു പൂച്ചയുണ്ടായിരുന്നു. വാവുബലിക്ക് അവലും മലരും ശർക്കരയും അടയുമൊക്കെ വെയ്ക്കില്ലേ അന്ന് ആ വീട്ടിലെ ഗൃഹനാഥൻ അതിനു മുന്നേയായി പൂച്ചയെ പിടിച്ചു കെട്ടിയിടും. പൂച്ച ജനലിലൂടെയോ മറ്റോ കടന്ന് അതൊക്കെ തിന്നാതിരിക്കാൻ. അങ്ങനെ ഈ പതിവ് തുടർന്നു വന്നു. ഗൃഹനാഥൻ മരിച്ചു പൂച്ചയും ചത്തുപോയി. ഗൃഹനാഥന്റെ സ്ഥാനത്ത് അയാളുടെ മകൻ വന്നു. പിന്നെ വന്ന വാവിന്റെ അന്നൊക്കെ പൂച്ച വീട്ടിലില്ലാതിരുന്നിട്ട് അടുത്ത വീട്ടിൽ നിന്നും പൂച്ചയെ സംഘടിപ്പിച്ചു കൊണ്ടുവന്ന് കെട്ടിയിട്ടായിരുന്നു അയാൾ ബലി വെച്ചു കൊണ്ടിരുന്നത്.
ഇങ്ങനെയാണ് നമ്മുടെ പല ആചാരങ്ങളും എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നതിന്റെ മൂലകാരണമന്വേഷിക്കാതെ മറ്റുള്ളവരെ ചുമ്മാ അനുകരിക്കും.
Post a Comment