Sunday, September 7, 2008

ഗൂഗിള്‍ ക്രോം

ക്രോം ഡൌണ്‍ലോഡു ചെയ്തു. ഐയീയും ഫയര്‍ഫോക്സും ഉപയോഗിച്ചു ശീലമുള്ള ഞാന്‍ അനോണിമസ് ബ്രൌസിംഗിന് ക്രോമിലേയ്ക്കു മാറിയാലോ എന്നാലോചിച്ചു ക്രോമിന്‍റെ പ്രോക്സി സെറ്റിംഗ്സില്‍ ക്ലിക്കി. അതാ ക്രോം ഐയീയുടെ പ്രോക്സി സെറ്റിംഗ്സ് re-use ചെയ്യുന്നു. Simplicity-യ്ക്കു വേണ്ടിയാണത്രേ. ആയിക്കോട്ടേ.

ക്രോം ഫാസ്റ്റ് ആണ്. സംശയമില്ല. കോമിക് ബുക്കുവഴി പരസ്യപ്പെടുത്തിയ ക്രോമിനെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം? രജിസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു കോമിക് കാര്‍ട്ടൂണ്‍ കടമെടുക്കട്ടെ!



ഒന്നു കൂടി കൃത്യമായി പറഞ്ഞാല്‍ ഗൂഗിള്‍ ക്രോമില്‍ innovative ആയി ഒന്നുമില്ല. കൊട്ടിഘോഷിക്കുന്ന പുതിയ മാജിക് ഫീച്ചറുകളെല്ലാം ഫയര്‍ഫോക്സില്‍ നിന്നോ ഐയീയില്‍ നിന്നോ iBrowse-ല്‍ നിന്നോ കടമെടുത്തതാണ്. പിന്നെ, കോഡ്‍ബേസ് സഫാരിയുടേയും (വെബ് കിറ്റ്). അതും കൂടി ആലോചിക്കുമ്പോഴാണ് മുകളിലെ കാര്‍ട്ടൂണ്‍ കുറിക്കുകൊള്ളുന്നതാവുന്നത്.

ഈ ലിസ്റ്റ് ഓര്‍ക്കുന്നുണ്ടോ? ചെക്കൌട്ട്, നോള്‍, ലൈവ്‍ലി? ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം!

ഒരു തമാശ കൂടി: ഞാന്‍ ഐയീ ഉപയോഗിച്ചാണ് ക്രോം ഡൌണ്‍ലോഡ് ചെയ്തത്. അതു കഴിഞ്ഞ് ക്രോം ഉപയോഗിച്ച് google.com-ല്‍ പോയപ്പോള്‍ അതാ അവിടെ

New! Download Chrome (BETA) - the new browser from Google

എന്നൊരു ലിങ്ക്. ഐയീ ഉപയോഗിച്ച് വീണ്ടും google.com-ല്‍ പോയല്‍ ഈ ലിങ്ക് കാണുകയുമില്ല. ക്രോം ഉപയോഗിക്കുന്നവനെ വീണ്ടും ഡൌണ്‍ലോഡു ചെയ്യാന്‍ നിര്‍ബന്ധിക്കണോ?

(കാര്‍ട്ടൂണിന്‍റെ ഉറവിടം)

1 comment:

Unknown said...

ഗൂഗിള്‍ ക്രോമില്‍ നിരവധി പൊടിക്കൈകള്‍ ഉണ്ട്. അവയെ ഇവിടെ കാണാം