Tuesday, November 18, 2008

ബീഫ് ഉലത്തിയതും HDMI കണക്ഷനും

അത്താഴത്തിന് കൂട്ടുകാരന്‍റെ കുടുംബം ഉണ്ടായിരുന്നു.

ബീഫ് ഉലത്തിയത് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കൂട്ടുകാരന്‍റെ ഭാര്യയുടെ ചോദ്യം (എന്‍റെ ഭാര്യയോട്): “എടിയേ, ബീഫ് ഉലത്തിയത് ഉണ്ടാക്കണത് എങ്ങനേടീ?”

സ്വന്തം ഭാര്യയുടെ ചെലവില്‍ ജോക്കടിക്കാന്‍ കിട്ടിയ അവസരമൊന്നും കളയുന്നവനല്ല കൂട്ടുകാരന്‍. ഞാന്‍ കാതു കൂര്‍പ്പിച്ചു. അതാ വരുന്നു അദ്ദേഹത്തിന്‍റെ തമാശ: “ഇനി ഈ റെസിപ്പി കിട്ടീട്ട് എന്തോ ചെയ്യാനാ? നീ ഒന്നും ഉലത്തുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ ഹ ഹ ഹ!” (ചിരി സ്വയം).

അളമുട്ടിയാല്‍ നീര്‍ക്കോലിയും കടിക്കും എന്നു പറഞ്ഞത് എത്ര ശരി! വിചാരിച്ചിരിക്കാതെ കൂട്ടുകാരന്‍റെ ഭാര്യ മറുപടി പറഞ്ഞു: “നിങ്ങള് ഡീവീഡീം കമ്പ്യൂട്ടറും വീസീയാറും കേബിള്‍ ബോക്സും എങ്ങനെയാണ് റ്റീവീല് കണക്റ്റു ചെയ്തിരിക്കണതെന്ന് കൂട്ടുകാരോടൊക്കെ വീണ്ടും വീണ്ടും ചോദിക്കാറില്ലേ? അത് കേട്ടിട്ട് വീട്ടില്‍ വന്ന് നമ്മുടെ കണക്ഷന്‍ മാറ്റിക്കുത്താറില്ലല്ലോ. ഈ ചോദിക്കുന്നത് വീട്ടില്‍ച്ചെന്ന് അതുപോലെ ചെയ്യാനല്ല, ഒരു ക്യൂരിയോസിറ്റിയ്ക്കാണെന്ന് മനസ്സിലായില്ലേ?”

10 comments:

smitha adharsh said...

അത് കലക്കി..കിടു..

Anonymous said...

ples visit our www.dalithar.blogspot.com

സന്തോഷ്‌ കോറോത്ത് said...

ha ha ha...spaaari :)

Rejeesh Sanathanan said...

:)))))))

ബിനോയ്//HariNav said...

പരാക്രമം ഭാര്യയോടല്ല വേണ്ടൂ... :-)

Anil cheleri kumaran said...

good posts..

Unknown said...

ഇങ്ങനെയുള്ള അവസരങ്ങളിൽ ഭാര്യന്മാർക്കിട്ട് പാര പണിയുക

Jayasree Lakshmy Kumar said...

വല്ല കാര്യോണ്ടായോ വടി കൊടുത്ത് അടി വാങ്ങാൻ

ഉണ്ണി said...

സത്യം, ലക്ഷ്മി! അല്ലാ, ഇത് എന്‍റെ കൂട്ടുകാരന് പറ്റിയതാ, എനിക്കല്ല... (അങ്ങനെയല്ലേ ഞാന്‍ എഴുതിയത്? അയ്യോ കള്ളി വെളീച്ചത്തായോ?)

:)

ആഷ | Asha said...

ഹഹ
കള്ളി കമന്റിലൂടെ വെളിച്ചത്തായി.