Wednesday, November 19, 2008

ഹോം‍ലി ഗേള്‍

ആപ്പീസിലെ വാട്ടര്‍ കൂളര്‍ ടോക്കിനിടയില്‍ (തണുത്ത വെള്ളമോ കാപ്പിയോ കുടിക്കാന്‍ ഒത്തുകൂടുമ്പോള്‍ നടത്തുന്ന ഗോസിപ്പു വര്‍ത്തമാനമാണ് വാട്ടര്‍ കൂളര്‍ ടോക്ക്) കൂടെ ജോലി ചെയ്യുന്ന സായിപ്പ് ചോദിച്ചു:

“വുഡ് യൂ ഹാവ് മാരീഡ് എ ഹോം‍ലി ഗേള്‍?”

കല്യാണം കഴിച്ച് കൊച്ചും കുട്ടിയുമായി കഴിയുന്ന എന്നോട് ഈ മഹാപരാധിയ്ക്ക് എന്താണിത്ര വിരോധം എന്ന് മനസ്സിലോര്‍ത്തു കൊണ്ട് തന്നെ ഞാന്‍ മറു ചോദ്യമെറിഞ്ഞു: “വൈ?”

“എ ഫ്രണ്ട് ഒഫ് മൈന്‍, ഹീ ഈസ് ആന്‍ ഇന്‍ഡ്യന്‍, ഈസ് ഗെറ്റിംഗ് മാരീഡ്. ആന്‍ഡ് ഹീ ഓള്‍വേയ്സ് വാന്‍റഡ് എ ഹോം‍ലി ഗേള്‍... ഐ വണ്ടര്‍ വൈ!”

ഒന്നും മനസ്സിലായില്ല. ഹോം‍ലി ഗേളിന് എന്താ ഒരു കുഴപ്പം? എന്നാലും ഇപ്പോഴത്തെ എക്കണോമിക് സിറ്റുവേഷനില്‍ സായിപ്പിന്‍റെ ജോക്ക് മനസ്സിലായില്ല എന്നു പറയാന്‍ മനസ്സുവന്നില്ല. ഞാന്‍ പറഞ്ഞു: “നൌ, ദാറ്റ്സ് ഫണ്ണി!”

പിന്നെ ഒരു ഓട്ടമല്ലായിരുന്നോ? നേരേ ചെന്ന് എന്‍‍കാര്‍ട്ട തുറന്നു. Homely എന്നതിന്‍റെ അര്‍ത്ഥം നോക്കി:

home·ly [ hṓmlee ] (comparative home·li·er, superlative home·li·est)

adjective

Definition:

1. not good-looking: plain or less than pleasing in appearance
- a homely face
എനിക്ക് തൃപ്തിയായി. നിങ്ങള്‍ക്കോ? പോരെങ്കില്‍ ഈ ചിത്രം കൂടി കാണൂ:



ഇന്‍ഡ്യന്‍ ഇംഗ്ലീഷ് ജയിക്കട്ടെ!

16 comments:

പാമരന്‍ said...

now, thats funny!

സന്തോഷ്‌ കോറോത്ത് said...

njanum oru homely gal ne nokki natakkkuvaarunnu !! ini vendaaa :)
[randu perum homely ayaal mosham alle :)]

സുല്‍ |Sul said...

ഇതു ഹോം‌ലി ഫുഡ് പോലെയാ. ഡെക്കറേഷന്‍ കുറവായിരിക്കും. ഗുണം കൂടുതലും. (അപ്പോ ഇന്ത്യന്‍ ഇംഗ്ലീഷിനെന്താ കുഴപ്പം :))

-സുല്‍

smitha adharsh said...

അര്‍ത്ഥങ്ങള്‍ പോണ പോക്കേ..

Inji Pennu said...

പണ്ടിങ്ങനെ ഞാൻ ഒരു മദാമ്മയോട് പറഞ്ഞിട്ടുണ്ട്.. :) അവരു സുഹൃത്തായോണ്ട് രക്ഷപ്പെട്ടു ഞാൻ അർത്ഥം പഠിക്കേം ചെയ്തു :)

Haree said...

ഹ ഹ ഹ... :-D
അപ്പോ ശരിക്കും, നമ്മള്‍ ‘ഹോംലി’ എന്നുദ്ദേശിക്കുന്ന അര്‍ത്ഥം കിട്ടുവാന്‍, ഇംഗ്ലീഷില്‍ എന്താണു പറയേണ്ടത്?
--

സന്തോഷ്‌ കോറോത്ത് said...

From Encarta : Homely - other defenitions

2. cozy: simple, comfortable, and unpretentious


3. unpretentious in manner: having a simple, unpretentious, and warm-hearted manner

appo inganeyum meaning ille ?

ഉണ്ണി said...

കോറോത്തേ, നമ്മള്‍ നമുക്കു വേണ്ടുന്ന രീതിയില്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നതിനെയല്ലേ ബ്ലോഗെഴുത്ത് എന്നു പറയുന്നത്? :)

സന്തോഷ്‌ കോറോത്ത് said...

:):).. അത് പോയിന്‍റ് ;)

Siju | സിജു said...

അപ്പോ ആരോടെങ്കിലും പോയി യു ആര്‍ ഹോം‌ലി എന്നു പറഞ്ഞാ അടി കിട്ടാന്‍ സാധ്യതയുണ്ടല്ലേ..

Unknown said...

കൊള്ളാം മാഷെ നന്നായിരിക്കുന്നു

Jayasree Lakshmy Kumar said...

പറഞ്ഞു തന്നതു നന്നായി. മലയാളികുട്ടികളൊക്കെ വളരേ ഹോമ്‌ലി ആണെന്ന് ഇനി ഞാനാരോടും ഗമ പറയില്ല

d said...

ഇത് കണ്ടത് നന്നായി. അര്‍ത്ഥം ഇപ്പൊഴെങ്കിലും പിടികിട്ടിയല്ലോ :)

പ്രിയ said...

:) proper or suited to the home or to ordinary domestic life; plain; unpretentious
http://dictionary.reference.com/browse/homely

കണ്ഫ്യൂഷന് ആക്കുന്നോ? ഇനിയിപ്പോ മീനിംഗ് കൂടെ ചേര്ത്തു വാക്ക് പറയണം ല്ലേ?

Anonymous said...

അയ്യോ, ഇങ്ങിനെ ഒരു അര്ത്ഥം ഉണ്ടായിരുന്നൊ?

ആഷ | Asha said...

ഓഹോ അങ്ങനെ ഹോം‌ലീടെ അർത്ഥം പഠിച്ചു.

ഞാനിതിനിടയ്ക്ക് ഹോം‌ലി റൈസും കറിയും കഴിച്ചിട്ടു വന്നു.