Wednesday, January 14, 2009

തനിരൂപം

സാമ്പത്തിക മാന്ദ്യം കാരണം രാവിലെ ന്യൂസ് വായിക്കാനേ തോന്നുന്നില്ല എന്ന് മുമ്പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ.

Commentator's Curse എന്നു പറഞ്ഞതു പോലെ, അതാ, വായിച്ചു ചിന്തിക്കാന്‍ പറ്റിയ മറ്റൊരു മാന്ദ്യം ന്യൂസ്:

Google cuts temporary workers but murky on details

എന്താ ഇത്ര ചിന്തിക്കാനെന്നല്ലേ? ഇതു വായിച്ചോ?
The filing to the Securities and Exchange Commission was submitted on Dec. 15, but it was made on paper, leaving it unavailable through the various Web services that track reports to the agency.
നമ്മള്‍ എല്ലാവരും നമ്മുടെ എല്ലാ വിവരവും ഗൂഗിളിന് കൊടുക്കണമെന്നാണ് ഗൂഗിള്‍‍ പ്രതീക്ഷിക്കുന്നത്. എന്നാലല്ലേ നമ്മുടെ ഗുഹ്യരോഗത്തിന്‍റെ ട്രെന്‍റ് ഗൂഗിളിന് ഗ്രാഫാക്കാനൊക്കൂ. (ഫ്ലൂ ഗുഹ്യരോഹമല്ലെന്ന് എനിക്കറിയാം; അടുത്ത ട്രെന്‍റ് ഗുഹ്യരോഗത്തിന്‍റേതാണെന്ന് സൂചിപ്പിച്ചെന്നേയുള്ളൂ.) എന്നാല്‍, സ്വന്തം കാര്യം വരുമ്പോള്‍ വിവരം ആരും എളുപ്പം അറിയരുതെന്ന് ഗൂഗിളിന് നിര്‍ബന്ധമുണ്ട്. അമ്മച്ചീ, നമിച്ചു!

4 comments:

Anonymous said...

കാരണവര്‍ക്ക് മാത്രമല്ല അമ്മച്ചിക്കും.......

(അനോണി അനോണി. പേരു രഹസ്യം രഹസ്യം)

Calvin H said...

പാലം കടന്നപ്പോള്‍ വീണ്ടൂം....
സത്യത്തില്‍ ഗൂഗ്ഗിളില്‍ നിന്നും റെസ്യൂം റിജക്റ്റ് ചെയ്തൊ? :)

ഉണ്ണി said...

ശ്രീഹരി, സത്യമായിട്ടും അവര്‍ ഒരിക്കല്‍ വേണ്ടന്ന് പറഞ്ഞതാണ് (ഒന്നരക്കൊല്ലമായി). ഒന്നുകൂടെ ട്രൈ ചെയ്യാന്‍ പരിചയക്കാര്‍ ആരെങ്കിലുമുണ്ടോ?

Anonymous said...

എന്തൊരു ടൈമിംഗ്. http://www.alleyinsider.com/2009/1/google-announces-layoffs-goog.