Friday, January 23, 2009

ഭയപ്പെടുത്തുന്ന നമ്പരുകള്‍

500, 1100, 1300, 1900, 2400, 2950, 4000, 5000, 5000, ...

ഈ നമ്പരുകള്‍ കണ്ടിട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ? ഈ സീരീസിലെ അടുത്ത നമ്പര്‍ കണ്ടു പിടിക്കാനുള്ള പസിലല്ല.

ഇതാ, ഇപ്പൊഴോ?

Oracle cuts 500 North American jobs | AMD cutting 1100 jobs - and salaries | 1300 Sun employees receive layoff notices | Dell to cut 1900 jobs in Ireland | EMC to lay off 2400 | Seagate slashes salaries, lays off 2950 | Motorola to cut 4000 more jobs as cellphone sales collapse by half | Microsoft slashing up to 5000 jobs | Ericsson to cut 5000 jobs as profit falls...

നേരത്തേ പറഞ്ഞതില്‍ നിന്നും വിപരീതമായി കഴിഞ്ഞയാഴ്ച സംഭവബഹുലമായിരുന്നു. തിങ്കള്‍ മുതല്‍ കൂടെയുള്ളവര്‍ വാട്ടര്‍ കൂളര്‍ ടോക്ക് തുടങ്ങിയിരുന്നു. വ്യാഴാഴ്ച രാവിലെ ഡയറക്ടര്‍ വിളിപ്പിച്ചു. “എവിടെയെങ്കിലും വച്ചു കാണാം!” എന്നു പറയാനാവുമെന്നു കരുതി എന്തു വന്നാലും ഇമോഷന്‍സ് പുറത്തുകാണിക്കരുത് എന്ന് ദൃഢനിശ്ചയം ചെയ്ത് കാണാന്‍ ചെന്നു. എന്‍റെ കീഴില്‍ ജോലി ചെയ്യുന്ന അഞ്ചു പേരില്‍ ആരെയെങ്കിലും അടുത്ത ദിവസം ഫയറു ചെയ്യാന്‍ തയ്യാറാണോ എന്നാണ് മൂപ്പര്‍ക്ക് അറിയേണ്ടത്.

ഹ്യൂമന്‍ റൊസോഴ്സസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അഡ്വൈസ് പ്രകാരം ഫയറിംഗ് നടക്കില്ല. ആറുമാസമെങ്കിലും ഫയറിംഗിനായി തയ്യാറെടുക്കണം. പെര്‍ഫോമന്‍സ് മോശമെന്നു പറഞ്ഞിരിക്കണം. ഇം‍പ്രൂവു ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരിക്കണം. ഇം‍പ്രൂവ് ചെയ്യുന്നില്ല എന്ന് ഒന്നുരണ്ടു വട്ടമെങ്കിലും പറഞ്ഞിരിക്കണം. “നീയാളു കേമനാണല്ലോ” എന്ന് ഒരിക്കല്‍ പോലും പറഞ്ഞിരിക്കരുത്... ഞാനല്ലേ മോന്‍? എന്‍റെ ടീമില്‍ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. (ഇതൊക്കെ എന്‍റെ കമ്പനിയിലെ നിയമങ്ങളാണ്; പേരില്‍ മൂന്നക്ഷരം മാത്രമായതിന്‍റെ ഊറ്റമാവാം.)

അടുത്ത ഓപ്ഷന്‍ ലേ ഓഫ് ആണ്. അതിന് ലേ ഓഫ് പായ്ക്കേജ് കൊടുക്കണം. ഉള്ളതില്‍ മോശക്കാരനെ കണ്ടു പിടിച്ചു. നാലുമാസത്തെ ശമ്പളം കൊടുത്തിട്ട് പുറത്തേയ്ക്കുള്ള വഴി കാണിച്ചു കൊടുത്തു. (ഇവിടെ ഇമോഷന്‍സ് കാണിക്കരുതെന്ന് ഹ്യൂമന്‍ റൊസോഴ്സസിന്‍റെ കര്‍ശന ഉത്തരവുണ്ടായിരുന്നു.) കക്ഷിക്കു നല്ലതു വരട്ടെ എന്ന് ആശംസിച്ചു. എന്നെങ്കിലും ആളെയെടുക്കുന്നുണ്ടെങ്കില്‍ ആദ്യം അറിയിക്കാമെന്ന് ഉറപ്പുകൊടുത്തു.

ഒരു തമാശ കേട്ടിട്ടുണ്ട്. ഒരാള്‍ പെരുമഴയത്ത് കുടയില്ലാതെ ഓടുകയാണ്. മറ്റൊരാള്‍ക്ക് സഹാനുഭൂതി തോന്നി കുടയില്‍ കയറ്റി.

“ഇത്രയും മഴക്കാറുണ്ടായിട്ടും ഒരു കുട കരുതാത്തതെന്ത്?”
“മഴ പെയ്യുമെന്ന് കരുതിയില്ല. I didn't see it coming!”
“അതു ശരി. അപ്പോള്‍ രാവിലെ മുതല്‍ മാറാതെ നില്‍ക്കുന്ന മഴക്കാറൊന്നും കാണുന്നുണ്ടായിരുന്നില്ലേ?”
“ഇല്ല. ഞാന്‍ മുഴുവന്‍ സമയവും ഓഫീസിനകത്തായിരുന്നു!”
“എന്താണ് ജോലി? പെരുവെള്ളം പെരുവുവോളം ജോലിയ്ക്കിരുത്തിയ മുതലാളിയാര്?”
“ഇവിടുത്തെ റ്റീവി സ്റ്റേഷനിലെ കാലാവസ്ഥാപ്രവാചകനാണു ഞാന്‍!”

എന്തു പ്രവചനം നടത്തിയാലും ജോലി പോകാത്ത രണ്ടു കൂട്ടരാണല്ലോ കാലാവസ്ഥാപ്രവാചകരും ധനതത്വശാസ്ത്രഞ്ജന്മാരും. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും.

ജോലിയുള്ളവര്‍ക്ക് അതു നഷ്ടപ്പെടാതിരിക്കട്ടെ.

5 comments:

...പകല്‍കിനാവന്‍...daYdreamEr... said...

ആദ്യം ഞാന്‍ കരുതി.. മറ്റേ കൈരളി ടി വി യില്‍ നറുക്കെടുക്കുന്ന ആസ്സാം ബംബര് ‍ആണെന്ന്....

ജോലിയുള്ളവര്‍ക്ക് അതു നഷ്ടപ്പെടാതിരിക്കട്ടെ.!!

sreeNu Guy said...

ജോലിയുള്ളവര്‍ക്ക് അതു നഷ്ടപ്പെടാതിരിക്കട്ടെ.

Inji Pennu said...

എനിക്കറിയാവുന്ന ഒരിടത്ത് ലേയ് ഓഫിനു ഒരു മാനേജരെ തന്നെ വെച്ചു, എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും ഇങ്ങിനെ കണ്ട് പിടിച്ച് ലേയ്ഓഫ് ചെയ്യാന്‍ അദ്ദേഹത്തെ ഏല്പിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ അങ്ങ് ലേഓഫ് ചെയ്തു. ചിരിക്കണോ കരയണോ എന്നറിഞ്ഞൂടാത്ത ഒരു തമാശ ആയിരുന്നു അത്.

ശ്രീക്കുട്ടന്‍ | Sreekuttan said...

നമ്പറുകള്‍ ശരിക്കും പേടിപ്പിച്ചു..

പാമരന്‍ said...

ജോലിയുള്ളവര്‍ക്ക് അതു നഷ്ടപ്പെടാതിരിക്കട്ടെ.!