Friday, January 16, 2009

താനേ വളരുന്ന വിസ്മയം

കഴിഞ്ഞ ദിവസം കേട്ട ‘കണി കാണും താരം നിന്‍റെ കണ്ണില്‍ ദീപമായി സഖീ’ എന്നു തുടങ്ങുന്ന സിനിമാ പാട്ടിലെ രണ്ടു വരികള്‍ ഇതാ. ഈ യുഗ്മ ഗാനം ഏതു സിനിമയിലേതാണെന്ന് അറിയില്ല. പെണ്ണു പാടുന്ന വരികളാണ്:

തനിച്ചെന്‍റെ മാറില്‍ തളിര്‍ക്കുന്നു കാലം
നീയതിന്‍ പ്രേമമാം തേനരുവീ...


‘ഭാഗവതം’ വായിച്ചെഴുന്നേറ്റ അച്ഛനോട് രാസക്രീഡയുടെ അര്‍ത്ഥം ചോദിച്ചു. അന്ന് ആറാം ക്ലാസില്‍ പഠിക്കുകയാണ്. ഉത്തരം എന്തോ പറഞ്ഞു തന്നു. എന്തായിരുന്നുവെന്ന് ഓര്‍മ്മയില്ല.

ഈ പാട്ടു കേട്ട് അര്‍ത്ഥം ചോദിക്കാന്‍ എനിക്കൊരു ആറാം ക്ലാസുകാരന്‍ ഇല്ലാത്തതു മഹാഭാഗ്യം. ഉണ്ടായിരുന്നെങ്കില്‍ ആദ്യവരി വ്യാഖ്യാനിച്ച് എന്‍റെ അടപ്പൂരിയേനെ. ഇതാ ഒരു ശ്രമം:

തനിച്ച് - ആരുടേയും സഹായമില്ലാതെ
എന്‍റെ മാറില്‍ - നായികയുടെ മാറില്‍
തളിര്‍ക്കുന്നു - എന്തൊക്കെയോ വളരുന്നു
കാലം - ദിവസവും വളരുന്നുണ്ട്. അതിനാല്‍ ഉത്തരവാദി കാലം തന്നെ.

ചില പഴയ മലയാളം പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എത്ര ഭംഗിയായി ദ്വയാര്‍ത്ഥം പ്രയോഗിച്ചിരിക്കുന്നു എന്നു ഞാന്‍ ആലോചിച്ചു പോകാറുണ്ട്. എവിടുന്നോ നേദിച്ചുകൊണ്ടുവന്ന ഇളനീര്‍ക്കുടം ഉടയ്ക്കുന്നതാണോ ഒരു പ്രകോപനവുമില്ലാതെ കാണെക്കാണെ മാറ് വളരുന്നതാണോ ഉദാത്ത സാഹിത്യം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഗാനാസ്വാദകന്‍.

3 comments:

Babu Kalyanam said...

ഹ ഹ, ഈ കമന്റ് കൂടി നോക്കൂ.

പകല്‍കിനാവന്‍ | daYdreaMer said...

തനിച്ച് - ആരുടേയും സഹായമില്ലാതെ
എന്‍റെ മാറില്‍ - നായികയുടെ മാറില്‍
തളിര്‍ക്കുന്നു - എന്തൊക്കെയോ വളരുന്നു
കാലം - ദിവസവും വളരുന്നുണ്ട്. അതിനാല്‍ ഉത്തരവാദി കാലം തന്നെ.

തളിര്ത്തില്ലെങ്കില്‍ എന്ന് വിചാരിക്കുക...! അതെനെക്കാള്‍ നല്ലതല്ലേ തളിര്ക്കുന്ന്തു...
പോസിറ്റീവായി ചിന്തിക്കൂ... :D

Calvin H said...

"ഒരു നിമിഷം തരൂ നിന്നിലലിയാന്‍ ...."
ഈ അലിയല്‍ ഐസ് അലിയും പോലെ വല്ലതുമാണോ എന്ന് ചോദിച്ച മഹാനെ ഓര്‍ത്തു പോയി :)

രാവണപ്രഭുവിലെ പാട്ടില്‍ ഒരു വരി...

"മാറിലെ താമരമൊട്ടില്‍ മുഖച്ചാര്‍ത്തു ചാര്‍ത്തെടീ"
എനിക്കിതിന്റെ അര്‍ത്ഥം അറിഞ്ഞൂടായേ...... :P

ചീത്തവിളി കേള്‍ക്കാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് ഒരു കൊരട്ടി കിടക്കട്ടേ
qw_er_ty

ഇത്തിരി ഓഫ് ആണെങ്കിലും ഇതും കൂടെ ഒന്നു നോക്ക്ക്കൂ