ഓഫീസിലെ മറ്റൊരു മലയാളി പയ്യന്‍സിന്‍റെ കൂടി കല്യാണ നിശ്ചയം കഴിഞ്ഞു. അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനിടെ കല്യാണം കഴിഞ്ഞ് അഞ്ചാറു കൊല്ലമായ എന്നോട് അവന്‍ നാണമില്ലാതെ ചോദിച്ചു:
“ഉണ്ണിയേട്ടാ, എന്തെങ്കിലും ഉപദേശം?”
“മകനേ,” ഞാന്‍ താടിതടവിക്കൊണ്ട്, തൊട്ടപ്പുറത്തിരിക്കുന്ന മേഴ്സി കേള്‍ക്കാതെ പതുക്കെപ്പറഞ്ഞു: “രണ്ടു മൂന്നു കാര്യം ശ്രദ്ധിച്ചാല്‍ മതി.”
ഒന്ന്, നീ പാചകം ചെയ്യുന്നത് നിര്‍ത്തുക. നിന്‍റെ സാമ്പാറിനും ബീഫ് ഫ്രൈയ്ക്കും അപാരരുചിയായതു കൊണ്ടു പറയുകയാണ്, കെട്ടിക്കഴിഞ്ഞ് ജീവിതകാലം മുഴുവന്‍ സാമ്പാറും ബീഫ് ഫ്രൈയും സ്വയം ഉണ്ടാക്കി ജീവിക്കാന്‍ താല്പര്യമില്ല എങ്കില്‍ ഇന്നു നിര്‍ത്തിയേക്കണം. ഒരു പാചക്കാരനാണെന്ന വാക്ക് മിണ്ടിപ്പോവരുത്. പട്ടിണി കിടന്നാലും ചമ്മന്തി പോലും ഉണ്ടാക്കിയേക്കരുത്.
രണ്ട്, കല്യാണത്തിന് ഇനി നാലു മാസം സമയമുണ്ടല്ലോ. ദിവസം പറ്റുമെങ്കില്‍ 12-14 മണിക്കൂര്‍ ഫോണ്‍ വിളിക്കുക. നിര്‍ത്താതെ സംസാരിക്കുക. ജീവിതകാലം ഇനി ഇതുപോലെ സംസാരിക്കാന്‍ അവസരമുണ്ടായെന്നു വരില്ല. ഈ നാലുമാസം കഴിഞ്ഞാല്‍ നിന്‍റെ സംസാരം അവളു വകവയ്ക്കുകയുമില്ല. എന്നു വച്ച്, അനാവശ്യമായ ഒരു വെളിപ്പെടുത്തലും നടത്തുകയുമരുത്. തുറന്നു പറച്ചിലൊക്കെ എഴുപതു വയസ്സു കഴിഞ്ഞിട്ട് ചെയ്യാവുന്നതേയുള്ളൂ.
മൂന്ന്, ഇക്കാര്യം കല്യാണം കഴിഞ്ഞിട്ടുള്ളതാണ്, സെക്സിന് അധികം ഫ്രീക്വന്‍സിയും വൈവിധ്യവും പാടില്ല. തുടക്കം മുതലുള്ള ആവേശം രണ്ടുകൊല്ലം കഴിഞ്ഞാല്‍ പാലിക്കാന്‍ കഴിയില്ല. അവളോടുള്ള താല്പര്യക്കുറവാണെന്ന് വ്യഖ്യാനിക്കപ്പെടാതിരിക്കാന്‍ ഈ മിതത്വം നല്ലതാണ്.
അഞ്ചാറു മാസം കഴിഞ്ഞ്, പുതുമോടിയൊക്കെ മാറിയിട്ട് വന്നാല്‍ ബാക്കി കൂടി പറഞ്ഞുതരാം. ഗുഡ്‍ലക്ക്.
Wednesday, October 14, 2009
Subscribe to:
Post Comments (Atom)
13 comments:
100% കറക്ട്!
thank you!
Oru 4 months mumbe ee post ittirunnuvenkil....!!! ;)..hmm..oru 4 months mumbe ennodu chodichillaa ennallee..poya budhi aana pidichal varumo !!!
:-)
വെര്‍തെ ഒരോന്ന് പറയ്‌ണ്. കല്യാണം ഒരു ഉഗ്രന്‍ സംഭവമാണ്. ഹായ് ഹായ്.. എന്തു രസം!
(എന്തിനാ ഉണ്യേട്ടാ, നമ്മളു മാത്രം അനുഭവിച്ചാ മതിയോ? എല്ലാരേം നമുക്ക് പറ്റിക്കണ്ടേ? ഏ?)
ഹഹഹ... കലക്കി മറിച്ചു.. സൂപ്പര്‍.
കോറോത്ത് ആരേയും അറിയിക്കാതെ പണിപറ്റിച്ചല്ലോ. ഏതായാലും ഇനി പുതു മോടി കഴിഞ്ഞു വാ.
ഹെന്‍റെ കുമാരാ... നീ എന്നെ കൊണ്ടേ പോകൂ അല്ലേ? കഴിഞ്ഞ പോസ്റ്റില്‍ വന്ന് “കൊള്ളാം” എന്നു പറഞ്ഞു. ദാ ഈ പോസ്റ്റില്‍ അത് “കലക്കി മറിച്ചു.. സൂപ്പര്‍” ആയി. അടുത്ത പോസ്റ്റില്‍ ഇത് എന്താവും ദൈവമേ!
ഉമേഷ് ചേട്ടന്‍, കാല്‍വില്‍, ബാബു കല്യാണരാമന്‍, എന്‍റെ സ്വന്തം അനിയന്‍ കുട്ടി എന്നിവര്‍ക്ക് കൃതജ്ഞതൈ!
ബാക്കി ഉപദേശം കൂടെ പോരട്ടെ....പ്ലീസ് ന്നെ :)
കണ്ണനുണ്ണീ അമൈതി അമൈതി. തരുണീമണികളും ഈ ബ്ലോഗ് വായിക്കുന്നുണ്ടാവുമെന്നത് മറക്കരുത്. ബാക്കി ടിപ്സ് നമ്മൾക്ക് മെയിലിൽ അയച്ച് തരാൻ പറയുന്നതല്ലേ നല്ലത്? ;)
ഹാ ഹാ. ഇവിടെ എന്താ ബാച്ചികള്‍ ബഹളമുണ്ടാക്കുന്നത് :-)
:)
ആഹാ ...
കൊള്ളാം മാഷേ.... :)
ഹ ഹ ഹഹ, കലക്കി ..
:)
Post a Comment