Friday, October 16, 2009

ഒഴുക്കിനെതിരേ

(പൊടിപിടിച്ചു കിടക്കുന്ന നല്ല ബ്ലോഗുകള്‍ക്ക് അല്പം ട്രാഫിക് പ്രദാനം ചെയ്യാന്‍ വേണ്ടി തുടങ്ങുന്ന പൊടിയടിപ്പ് സീരീസിലെ ആദ്യ പോസ്റ്റ്.)

പ്രായോഗികകാര്യത്തില്‍ ഞാനും ശ്രീവല്ലഭനും രണ്ടുതട്ടിലാണെങ്കിലും (ഞാന്‍ ഒഴുക്കിനൊപ്പം, അങ്ങേര് ഒഴുക്കിനെതിരേ) ശ്രീവല്ലഭന്‍റെ ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍ കണ്ണു തുറന്നുപിടിച്ച് നടന്ന ഒരാളുടേതാണെന്ന് വ്യക്തം. “നൂറു ശതമാനം സാക്ഷരത പുഴുങ്ങി തിന്നാനെ കൊള്ളൂ” എന്ന നിരീക്ഷണത്തിലൂടെ സാക്ഷരത കൂടുമ്പോള്‍ ഭാര്യ അന്യപുരുഷന് കാശുകൊടുക്കുന്നതില്‍ തെറ്റില്ല എന്ന നിരീക്ഷണമൊഴിച്ച് വല്ലഭന്‍ പറഞ്ഞ ബാക്കിയെല്ലാ കാര്യങ്ങളോടും എനിക്ക് യോജിപ്പ്.

വായനക്കാരേ, ഞാനും ശ്രീവല്ലഭനും തമ്മിലുള്ള ഭിന്നത മറന്ന് നിങ്ങള്‍ ശ്രീവല്ലഭന്‍റെ ബ്ലോഗ് സന്ദര്‍ശിക്കണം. ഇനിയും തുടര്‍ന്ന് നിരീക്ഷണങ്ങള്‍ എഴുതാന്‍ നിങ്ങളുടെ സന്ദര്‍ശനം അങ്ങേര്‍ക്ക് പ്രചോദനമാവണം. ആകെമൊത്തം മുപ്പതു പോസ്റ്റേ ഇതുവരെ ഇട്ടിട്ടുള്ളെങ്കിലും ശ്രീവല്ലഭനും എന്നെപ്പോലെ നൂറിലധികം പോസ്റ്റുകള്‍ എഴുതുന്ന നല്ലൊരു എഴുത്തുകാരനാവില്ല എന്ന് ആരു കണ്ടു!

പോകൂ, ഇവിടെ നില്‍ക്കാതെ അവിടേയ്ക്കു പോകൂ!

2 comments:

സന്തോഷ്‌ കോറോത്ത് said...

"ശ്രീവല്ലഭനും എന്നെപ്പോലെ നൂറിലധികം പോസ്റ്റുകള്‍ എഴുതുന്ന നല്ലൊരു എഴുത്തുകാരനാവില്ല എന്ന് ആരു കണ്ടു!"

Addaaaanu :)

ശ്രീവല്ലഭന്‍. said...

മിടുക്കാ... നന്ദീണ്ടേ :-)

ഈയിടെ ഒന്നും നോക്കാറില്ല. വെറുതെ നോക്കിയപ്പോള്‍ കണ്ടതാ....