പണ്ടൊരിക്കല്‍ 50% സെയില്‍ എന്നു കണ്ട് ആര്‍മ്മാദിച്ച് കടയില്‍ കയറി വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ വാങ്ങി തിരിച്ചു കാറിലെത്തിയ പോലായല്ലോ ഈ ബ്ലോഗിന്‍റെ കാര്യവും...
അന്നു പയ്യന്‍സ് കൂടെയുള്ള കാര്യം മറന്നു പോയി. അതുപോലെ ഈ ബ്ലോഗ് ഇടയ്ക്കിടെ വെള്ളം നനയ്ക്കണമെന്ന കാര്യവും മറന്നു പോയി. സോറി, ഇനി ആവര്‍ത്തിക്കില്ല.
Showing posts with label ബ്ലോഗ്. Show all posts

Sunday, February 7, 2010
Tuesday, January 12, 2010
കെടക്കട്ടെ, നമ്മുടെ വകയും
وهذه عملية شديدة blog المفيدة. ويمكنك تحويل محتويات blog بدفع هذه الرسوم كل مادة اﻷتاوات الصغيرة. وشكرا لكم.ഇവന് എന്തു പറ്റിയെന്നായിരിക്കും നിങ്ങള്‍ അതിശയിക്കുന്നത്. This is a very useful blog. You may translate the contents of this blog by paying a small royalty. Thank you. എന്ന വാചകങ്ങള്‍ ലോകത്തിലെ പലഭാഷകളില്‍ തര്‍ജ്ജമ ചെയ്തതാണ് മുകളില്‍. മലയാളത്തില്‍ അഗ്രിഗേറ്ററുകള്‍ ഉള്ളതുപോലെ ഈ ഭാഷകളിലും ബ്ലോഗ് അഗ്രിഗേറ്ററുകളുണ്ടെങ്കില്‍ അവ ഈ പോസ്റ്റ് കാണിക്കും. അപ്പോള്‍ ആ ഭാഷയിലെ പണക്കാരായ ആള്‍ക്കാര്‍ എന്‍റെ ലേഖനങ്ങള്‍ ലോയല്‍റ്റി ഫീ തന്ന് അവരുടെ ഭാഷയിലേയ്ക്ക് അവയെ തര്‍ജ്ജമചെയ്ത് ആ ഭാഷകളെ സമ്പുഷ്ടമാക്കും. ലോകത്തെ ഉദ്ധരിക്കാന്‍ കിട്ടുന്ന ചാന്‍സ് ഞാനായിട്ട് കളയുന്നതെന്തിന്?
这是一个很有用的博客。你通过每文章支付一笔小皇室费用可能翻译这个博客的目录。谢谢。
Dies ist ein sehr nützliches Blog. Sie dürfen den Inhalt dieses Blogs durch Bezahlen einer kleinen Königtumsgebühr pro Artikel übersetzen. Vielen Dank.
Questo è un blog molto utile. Lei potrebbe tradurre il contenuto di questo blog pagando un piccolo onorario di diritto per l'articolo. Ringraziarla.
これは非常に有用なウェブログです。 あなたは1つの記事〔条項〕につき1つのわずかな特許権使用料料金を支払うことによってこのウェブログの内容を翻訳してもよいです。 ありがとう。
Это - очень полезный blog. Вы можете перевести содержание этого blog, платя маленькую плату лицензионного платежа в статью. Спасибо.
Esto es un blog muy útil. Usted puede traducir el contenido de este blog pagando un pequeño honorario de la realeza por artículo. Gracias.
นี่เป็นบล็อกมีประโยชน์มาก. คุณอาจจะแปลเนื้อหาของบล็อกนี้โดยการจ่ายค่า ภาค หลวงขนาดเล็กมีค่าธรรมเนียมต่อข้อนี้ ขอบคุณคุณ.
Bu son derece yararlı blog. Size çevirsin içeriği bu blog ödeyerek küçük bir telif ücreti maddesi. Teşekkür ederim.
(തര്‍ജ്ജമകള്‍ ചെയ്തുതന്നത് freetranslation.com. അതാണ് ഇതിലെ ഐറണിയും!)
Monday, January 11, 2010
ഉണ്ണികളേ ഒരു കഥ പറയാം
സൈബര്‍ ജാലകത്തില്‍ നിന്നാണ് എന്നെപ്പോലെ മറ്റു മൂന്ന് ഉണ്ണിമാര്‍ ഈ ലോകത്തിലുള്ള കാര്യം ഞാന്‍ അറിയുന്നത്. നന്ദി, സൈബര്‍ വിന്‍ഡോ.
ഇങ്ങനെ മൂന്ന് ഉണ്ണികളുണ്ടെങ്കിലും ഞാനാണ് അസ്സല്‍ ഉണ്ണി. നല്ല പത്തരമാറ്റ്. മറ്റെല്ലാം വെറും മാറ്റുപണ്ടങ്ങള്‍. വായനക്കാര്‍ സൂക്ഷിക്കുമല്ലോ.
രണ്ടാമന്‍ വിടര്‍ന്ന, കൌതുകമുള്ള കൊച്ചു കണ്ണുകളുള്ള 50 വയസ്സുള്ള വെറുമൊരു കൊച്ചുമോന്‍. ഈ ചെറുപ്രായത്തില്‍ തന്നെ കക്ഷിയ്ക്ക് രണ്ട് ബ്ലോഗുകളുണ്ട്: ഒന്നും രണ്ടും.
മൂന്നാമനാണെങ്കിലോ, ഭയങ്കര ഗ്ലാമറസാണ്. എന്നെപ്പോലെതന്നെ ഒരു സദാചാര വിരുദ്ധന്‍.
വായനക്കാരുടെ എണ്ണത്തിലോ പോസ്റ്റുകളുടെ സ്റ്റാന്‍ഡേഡിലോ ഈ രണ്ട് ഉണ്ണികളും എന്‍റെ ഏഴയലത്തുവരില്ലെങ്കിലും വായനക്കാര്‍ ശ്രദ്ധിക്കണം. നിങ്ങളെ പറ്റിക്കാന്‍ എളുപ്പമാണെന്ന് അവര്‍ക്ക് രണ്ടുപേര്‍ക്കും അറിയാമെന്ന് തോന്നുന്നു.

Sunday, December 20, 2009
ഒരേ ആള്‍ക്കാര്‍
ബ്ലോഗര്‍മാരായ മൊത്തം ചില്ലറ അരവിന്ദും പ്രസിദ്ധനായ ഒരു അനോണി ബ്ലോഗറും ഒരേ ആള്‍ക്കാരാണെന്നതിന് ഉണ്ണിയുടെ കൈവശം വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ക്രിസ്തുമസ് ദിവസം, പതിവുപോലെ ലോക്കല്‍ സമയം രാത്രി 10 മണിക്ക് തെളിവ് പരസ്യമാക്കുന്നതാണ്.
ഇതിന്‍റെ പേരില്‍ അടിയും വഴക്കും ഉണ്ടാക്കാതെ എല്ലാവരും ശാന്തിയോടും സഹവര്‍ത്തിത്വത്തോടും സമാധാനപരമായി പെരുമാറണമെന്ന് അപേക്ഷിക്കുന്നു.
നന്ദി, നമസ്കാരം.
(അപ്ഡേറ്റ് 1 ഡിസംബര്‍ 20, 11 PM: ഇത് വെറും ചീപ്പ് തമാശമാത്രമായിരുന്നു. മാന്യമായി ജീവിക്കുന്ന അരവിന്ദിനെപ്പറ്റി എനിക്ക് ഒന്നും വെളിപ്പെടുത്താനില്ല. എവിടെയോ കേട്ട ജോക്ക് പ്രയോഗിക്കാന്‍ അരവിന്ദിനെ ഉപയോഗിച്ചതില്‍ ക്ഷമ ചോദിക്കുന്നു.)
(അപ്ഡേറ്റ് 2 ഡിസംബര്‍ 21, 1:20 PM: ഇത്രയുമായ സ്ഥിതിയ്ക്ക് പറയാന്‍ വന്ന ജോക്കും കൂടി പറയാം.
മൊത്തം ചില്ലറ അരവിന്ദും അനോണി ആന്‍റണിയും ഒരാളാണ്. ഇവര്‍ രണ്ടു പേരും കൂടി ഇരിക്കുന്ന ഫോട്ടോ എത്ര ശ്രമിച്ചിട്ടും എനിക്ക് കിട്ടിയിട്ടില്ല. അങ്ങനെ ഒരു ഫോട്ടോ ഭൂലോകത്തില്ലാത്തതിന്‍റെ ഒരേ ഒരു കാരണം അവര്‍ രണ്ടും ഒരേ ആള്‍ക്കാര്‍ ആയതുകൊണ്ടു മാത്രമാണ് എന്നത് വ്യക്തമല്ലേ. അല്ലേ? അല്ലേ? ഇനി ഇതിലും വലിയ തെളിവു വേണോ?)

Friday, December 11, 2009
വീണ്ടും അരിശം
എന്‍റെ അരിശം എന്ന ചെറുകഥയെ ആസ്പദമാക്കി ഷെയ്ന്‍ എന്ന ഇന്ദ്രജിത്ത് അഥവാ ഷെയ്നും ഇന്ദ്രജിത്തും കൂടി അരിശം എന്നൊരു കവിതയെഴുതി അതാണ് ഭൂലോക കവിത എന്നു പറഞ്ഞു നടക്കുന്നുണ്ട്. ഇഷ്ടന്മാര്‍ എന്‍റെ ചെറുകഥ അല്പം വളച്ചൊടിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി രണ്ടിന്‍റേയും പ്രമേയം ഒന്നുതന്നെ: നഷ്ടപ്രണയം.
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് എനിക്ക് ക്രെഡിറ്റു തന്നില്ലേലും എന്‍റെ ബ്ലോഗിലേയ്ക്കൊരു ലിങ്കു കൊടുക്കാമായിരുന്നു. (ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അനുവാദം കൂടാതെയോ അനുവാദത്തോടെയോ അടിച്ചുമാറ്റരുത് എന്നൊക്കെ ഒരു ഭംഗിക്കു വേണ്ടി എഴുതി വച്ചേക്കുവല്യോ!)
ഈ കൊലച്ചതി കണ്ട് എനിക്ക് വീണ്ടും അരിശം വരുന്നുണ്ട്.

Friday, October 16, 2009
ഒഴുക്കിനെതിരേ
(പൊടിപിടിച്ചു കിടക്കുന്ന നല്ല ബ്ലോഗുകള്‍ക്ക് അല്പം ട്രാഫിക് പ്രദാനം ചെയ്യാന്‍ വേണ്ടി തുടങ്ങുന്ന പൊടിയടിപ്പ് സീരീസിലെ ആദ്യ പോസ്റ്റ്.)
പ്രായോഗികകാര്യത്തില്‍ ഞാനും ശ്രീവല്ലഭനും രണ്ടുതട്ടിലാണെങ്കിലും (ഞാന്‍ ഒഴുക്കിനൊപ്പം, അങ്ങേര് ഒഴുക്കിനെതിരേ) ശ്രീവല്ലഭന്‍റെ ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍ കണ്ണു തുറന്നുപിടിച്ച് നടന്ന ഒരാളുടേതാണെന്ന് വ്യക്തം. “നൂറു ശതമാനം സാക്ഷരത പുഴുങ്ങി തിന്നാനെ കൊള്ളൂ” എന്ന നിരീക്ഷണത്തിലൂടെ സാക്ഷരത കൂടുമ്പോള്‍ ഭാര്യ അന്യപുരുഷന് കാശുകൊടുക്കുന്നതില്‍ തെറ്റില്ല എന്ന നിരീക്ഷണമൊഴിച്ച് വല്ലഭന്‍ പറഞ്ഞ ബാക്കിയെല്ലാ കാര്യങ്ങളോടും എനിക്ക് യോജിപ്പ്.
വായനക്കാരേ, ഞാനും ശ്രീവല്ലഭനും തമ്മിലുള്ള ഭിന്നത മറന്ന് നിങ്ങള്‍ ശ്രീവല്ലഭന്‍റെ ബ്ലോഗ് സന്ദര്‍ശിക്കണം. ഇനിയും തുടര്‍ന്ന് നിരീക്ഷണങ്ങള്‍ എഴുതാന്‍ നിങ്ങളുടെ സന്ദര്‍ശനം അങ്ങേര്‍ക്ക് പ്രചോദനമാവണം. ആകെമൊത്തം മുപ്പതു പോസ്റ്റേ ഇതുവരെ ഇട്ടിട്ടുള്ളെങ്കിലും ശ്രീവല്ലഭനും എന്നെപ്പോലെ നൂറിലധികം പോസ്റ്റുകള്‍ എഴുതുന്ന നല്ലൊരു എഴുത്തുകാരനാവില്ല എന്ന് ആരു കണ്ടു!
പോകൂ, ഇവിടെ നില്‍ക്കാതെ അവിടേയ്ക്കു പോകൂ!

Monday, October 12, 2009
ഉണ്ണീടെ ബ്ലോഗ്
സര്‍ച്ച് എന്നു പറഞ്ഞാല്‍ ഗൂഗിളാണെന്നാണല്ലോ വയ്പ്പ്.
search എന്ന വാക്ക് ഗൂഗിളില്‍ തെരഞ്ഞു നോക്കൂ. ഗൂഗിള്‍ അഞ്ചാം സ്ഥാനത്തു മാത്രം. 60-ഓ 70-ഓ ശതമാനം ആള്‍ക്കാര്‍ ഉപയോഗിക്കുന്നു എന്നു പറയുന്ന സര്‍ച്ച് എഞ്ചിന്‍ തന്‍റെ മുന്തിയതരം പേജ്റാങ്ക് അല്‍ഗോരിതം ഉപയോഗിച്ചു പരീക്ഷിച്ചും നിരീക്ഷിച്ചും നോക്കി സ്വയം വിലയിരുത്തിയപ്പോള്‍ അഞ്ചാം സ്ഥാനത്തായിപ്പോയി. എന്നാല്‍ സാമാന്യം തരക്കേടില്ലാതെ ഉത്തരങ്ങള്‍ തരുന്ന യാഹുവിനെ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ അല്‍ഗോരിതം അനുവദിക്കുന്നുമില്ല.
എന്താ കാരണമെന്നറിയേണ്ടേ? അല്‍ഗോരിതംപ്രകാരം വരുന്ന റിസല്‍ട്ടുകളെ ഗൂഗിള്‍ ഒരു കാരണവശാലും മാറ്റി മറിക്കില്ല പോലും. ഞാന്‍ വിശ്വസിച്ചു. അതൊകൊണ്ടാണല്ലോ ഒരാളും വായിക്കാത്ത ഉണ്ണീടെ ബ്ലോഗ് പേജ്റാങ്ക് പ്രകാരം ഒന്നാമതെത്തുന്നത്.

Tuesday, March 24, 2009
ഉത്തരം ഓഫ് ദ മന്ത്
കൈപ്പള്ളി സാര്‍ നടത്തുന്ന ഇതാരുടെ ഉത്തരം ഗോമ്പറ്റീഷനില്‍ ഇതുവരെ പങ്കെടുക്കാന്‍ പറ്റിയില്ല. (പുസ്തകപ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.) പലരുടേയും ഉത്തരങ്ങള്‍ അറുബോറ്. തന്‍റെ ഉത്തരം മറ്റുള്ളവരുടേതിനേക്കാള്‍ കേമവും രസകരവും ഹാസ്യാത്മകവുമാക്കാനുള്ള വെമ്പലില്‍ സ്വത്വം ഇല്ലാതാക്കിയിരിക്കുന്നു.
അല്പമെങ്കിലും ഒറിജിനാലിറ്റി കാട്ടിയവരിലൊരാളാണ് ബെര്‍ളി തോമസ്. ഇതാ ഒരു ക്ലാസിക് ഉദാഹരണം:
ചോദ്യം: ആരുടേ ബ്ലോഗുകള്‍ വേണമെങ്കിലും താങ്കള്‍ക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാല്‍ ആദ്യം താങ്കള്‍ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക.
ഉത്തരം: googleblog.blogspot.com, buzz.blogger.com, www.bloggerblog.com, gmailblog.blogspot.com. നാലെണ്ണം മതി. ഇതുകൊണ്ട് തന്നെ അവന്‍മാര്‍ തകര്‍ന്നു പോകും.
തമാശയാണെങ്കിലും ഇതില്‍ കാര്യമുണ്ട്!
(ബെര്‍ളിയുടെ ഉത്തരങ്ങള്‍ വായിച്ചു നോക്കൂ.)

Wednesday, March 18, 2009
വല്ലാത്ത പ്രയോഗങ്ങള്‍
വെള്ളെഴുത്തിന്‍റെ കര്‍മ്മണിപ്രയോഗത്തിനിട്ട് ഉമേഷ് സാര്‍ കര്‍ത്തരി പ്രയോഗം നടത്തിയത് കണ്ടല്ലോ. എനിക്ക് പറയാനുള്ളത് ഞാന്‍ പറയുന്നതിനു മുമ്പ് ഈ കാര്‍ട്ടൂണിസ്റ്റ് പറഞ്ഞു കഴിഞ്ഞു:

എന്നാല്‍ പിന്നെ ഇങ്ങനെ മറുപടി ആയാലോ?

എന്നാല്‍ പിന്നെ ഇങ്ങനെ മറുപടി ആയാലോ?

Monday, March 2, 2009
തിരിച്ചറിയല്‍ പരേഡ്
മയൂര എന്ന ബ്ലോഗറുടെ പുസ്തകങ്ങള്‍ കണ്ട് എന്‍റേതാണെന്ന് ധരിച്ച് ബഹുമാന്യനായ ദേവന്‍ സാര്‍ പറഞ്ഞ വാക്കുകളാണ് താഴെക്കൊടുക്കുന്നത്:

എങ്ങനെയുണ്ട്?
ഈ ബുക്കിട്ട അണ്ണന്‍ സോഫ്റ്റ്വെയര് എഞ്ചിനീയറാണ്. മാനോജുമെന്റ് പണിയുണ്ട്. സ്വന്തമായി ഒരു കട തല്ലിക്കൂട്ടാന്‍ ആഗ്രഹമുണ്ട് അല്ലെങ്കില്‍ ഇപ്പോ തന്നെയുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ കയ് വയ്ക്കുന്നുണ്ട്. കയ്യിലെ കാശ് ഡിറൈവേറ്റീവ് മാര്‍ക്കറ്റില്‍ പൊടിക്കാറുണ്ട്.എന്‍റേതാവുമെന്ന് ദേവന്‍ സാര്‍ ഊഹിച്ച പുസ്തകങ്ങള്‍ എന്‍റേതല്ലെന്നതു പോട്ടെ (ആ കാണിച്ചിരിക്കുന്നതിലുള്ള മൂന്നേ മൂന്ന് പുസ്തകമേ എന്‍റെ കയ്യിലുള്ളൂ), സാറിന് എന്നെപ്പറ്റിയുള്ള സകല ധാരണകളും തെറ്റാണല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു തേങ്ങല്‍. പൂര്‍ണ്ണമായും ഭാഗികമായും തെറ്റിയവ അക്കമിട്ട് നിരത്തുന്നു.
ജുംബാ, സ്മാളടി ദൈവം , ചിത്രാ ബാനര്‍ജീ.. ഭാര്യയും വായനക്കാരിയാണ്. അമര്‍ചിത്രകഥ (തന്നേ?) കുട്ടിയും വായനക്കാരന്‍/രി ആണ്.
നാട്ടില്‍ നിന്നൂ പോന്നപ്പോ നളിനി (ജമീലയല്ല, കുമാരനാശാന്റെ) വിവേകാനന്ദന്‍, ആനന്ദ് തുടങ്ങി അഞ്ചാറുപേര്‍ കൂടെപ്പോന്നു.
തെറിത്തമാശകള്‍ നല്ല ഇഷ്ടമാണ് (സീതിഹാജിക്കഥകള്‍ ബുക്ക് ആക്കിയാല്‍ ഈ അണ്ണന്‍ പ്രീപ്പബ്ലിക്കേഷന്‍ സൌജന്യത്തിനു ഡ്രാഫ്റ്റയച്ചു തരും). പിന്നെയാ ഗീത. പ്രോഫറ്റ് പറഞ്ഞ കാര്യം ഓര്‍ത്ത് അതിനെ ഇഗ്നോര്‍ ചെയ്തു.
- അണ്ണന്‍ സോഫ്റ്റ്വെയര് എഞ്ചിനീയറാണ്: (ആയിരുന്നെങ്കില്‍ എന്തായിരുന്നു?)
- മാനോജുമെന്‍റ് പണിയുണ്ട്: (ഇല്ല)
- സ്വന്തമായി ഒരു കട തല്ലിക്കൂട്ടാന്‍ ആഗ്രഹമുണ്ട് അല്ലെങ്കില്‍ ഇപ്പോ തന്നെയുണ്ട്: (രണ്ടും ഇല്ല)
- സ്റ്റോക്ക് മാര്‍ക്കറ്റില്‍ കയ് വയ്ക്കുന്നുണ്ട്: (പടം നോക്കുക)
- കയ്യിലെ കാശ് ഡിറൈവേറ്റീവ് മാര്‍ക്കറ്റില്‍ പൊടിക്കാറുണ്ട്: (ഇല്ല)
- ഭാര്യയും വായനക്കാരിയാണ്: (അല്ല. അതുകൊണ്ടല്ലേ ഈ ബ്ലോഗ് ഇപ്പോഴും ഇങ്ങനെ നിലനില്‍കുന്നത്)
- കുട്ടിയും വായനക്കാരന്‍/രി ആണ്: (ആണ്, ആണ്, വായനയുടെ ഗുണം ഇവിടെക്കാണാം.)
- നാട്ടില്‍ നിന്നൂ പോന്നപ്പോ അഞ്ചാറുപേര്‍ കൂടെപ്പോന്നു: (ചിലര്‍ കൂടെപ്പോരാതിരുന്നില്ല)
- തെറിത്തമാശകള്‍ നല്ല ഇഷ്ടമാണ്: (ആര്‍ക്കാ സാര്‍ അവ ഇഷ്ടമല്ലാത്തത്?)

എങ്ങനെയുണ്ട്?
Saturday, January 10, 2009
ബുക്ക് റിപ്പബ്ലിക്ക്
ബുക്ക് റിപ്പബ്ലിക്കിന് ആശംസകള്‍!
പൊതുവേ ബ്ലോഗ് കൂട്ടായ്മകളോട് എനിക്ക് താല്പര്യമില്ല. നൂറുപേര്‍ എഴുതിവിട്ട കാര്യം വീണ്ടു എഴുതുന്നതില്‍ താല്പര്യവുമില്ല. അപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്തിനാ ബുക്ക് റിപ്പബ്ലിക്കിനെപ്പറ്റി ഇങ്ങനെ ഒരു പോസ്റ്റെന്ന്. കാരണമുണ്ടെന്നേ!
മമ്മൂട്ടി ബ്ലോഗറായതില്‍ ആമോദവും ആവേശവും ആനന്ദവും ആരാധനയും ആകാംക്ഷയും ആഘോഷവും ആദരവും ആന്ദോളനവും ആയാസവും ആകുലതയും ആക്ഷേപവും ആശങ്കയും ആശ്ചര്യവും ആഘാതവും ആഹ്ലാദവും മറ്റും മറ്റും പ്രകടിപ്പിച്ച് പ്രശസ്തരായവരും അല്ലാത്തവരുമായ ബ്ലോഗര്‍മാര്‍ രംഗത്തു വന്നിരുന്നല്ലോ. (കൈപ്പള്ളി പിണങ്ങരുത്; ഞാന്‍ തമാശ പറഞ്ഞതല്ലേ?)
എന്തുകൊണ്ട് ഞാന്‍ അതേപ്പറ്റി ഒരു പോസ്റ്റിട്ടില്ല?
കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്. പണ്ടേ എനിക്ക് മമ്മൂട്ടിയെ മോഹന്‍ലാലിനോളം പഥ്യമല്ല. കാവ്യയും മമ്മൂട്ടിയും എന്ന പോസ്റ്റ് വായിച്ചവര്‍ക്ക് അത് ചിലപ്പോള്‍ മനസ്സിലായിക്കാണില്ല. എന്നാല്‍ പ്രധാന കാരണം അതല്ല.
എനിക്ക് തരി പ്രയോജനമില്ല. അതു തന്നെ പ്രധാനകാരണം.
മമ്മൂട്ടി ബ്ലോഗിയാലെന്ത്, ഇല്ലെങ്കിലെന്ത്? മമ്മൂട്ടിയുടെ എക്കണോമിക് അവലോകനം വായിച്ചു പ്രബുദ്ധനാവാന്‍ മാത്രം എനിക്ക് തലക്കിറുക്കൊന്നുമില്ല. മമ്മൂട്ടി വോട്ടു ചെയ്യാന്‍ പറഞ്ഞില്ലെങ്കിലും ഞാന്‍ വോട്ടു ചെയ്യും. മറ്റുള്ളവരെക്കൊണ്ട് വോട്ട് ചെയ്യിക്കുകയും ചെയ്യും. ഇതൊക്കെ മമ്മൂട്ടി പറഞ്ഞിട്ടുവേണോ പഠിക്കാന്‍?
ഇപ്പോള്‍ പിടികിട്ടിയില്ലേ ഗുട്ടന്‍സ്? ഈ ബ്ലോഗിന്‍റെ വലതുഭാഗത്തു കാണുന്ന അറിയിപ്പ് നിങ്ങള്‍ കണ്ടുകാണും. ഇക്കാര്യം ബുക്ക് റിപ്പബ്ലിക്കുകാരെ കാണുകയാണെങ്കില്‍ പറഞ്ഞേക്കണേ.
(എത്രയാ ചാര്‍ജ്ജെന്നു വച്ചാല്‍ നമുക്ക് ശരിയാക്കാമെന്നേ. റെയിന്‍ബോയ്ക്ക് ചീത്തപ്പേരായിപ്പോയി. അതുകൊണ്ടാ ഈ പൊല്ലാപ്പ്. സഹകരിക്കണേ!)

Friday, December 26, 2008
തെറ്റിദ്ധാരണ
മലയാളി യുവത്വം മദ്യത്തിനടിമയാവുന്നു എന്ന വാര്‍ത്ത ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഉയര്‍ന്നുവരാറുണ്ട്. കൈരളി ചാനല്‍ പടച്ചുവിട്ട അത്തരമൊരു ന്യൂസ് വെള്ളം തൊടാതെ വിഴുങ്ങിയതായിരുന്നു (no pun intended), എന്‍റെ കഴിഞ്ഞ പോസ്റ്റിന്‍റെ അടിസ്ഥാനം.
എന്നാല്‍ മലയാളം പത്രങ്ങളില്‍ ജോലിചെയ്യുന്ന സ്വന്തം ലേഖകരേക്കാള്‍, എഴുതിവിടുന്ന ഐറ്റങ്ങള്‍ക്ക് സോളിഡ് പ്രൂഫ് വേണമെന്ന് എനിക്ക് നിര്‍ബന്ധമുള്ളതിനാല്‍ ഇന്നത്തെ സാധാരണ മലയാളി യുവാവ് അഭിരമിക്കുന്ന, ബൂലോഗം എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന, മലയാളം ബ്ലോഗുകളില്‍ മദ്യത്തിന്‍റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് പരിശോധിക്കാമെന്നു വച്ചു.
നമ്മുടെ പരീക്ഷണങ്ങള്‍ ആധികാരികമാവണമല്ലോ. അതിനാല്‍ ഇപ്പോള്‍ നിലവിലുള്ള ഏറ്റവും ആധികാരികമായ സൂത്രം തന്നെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്: Google blog search.
മദ്യവും അതുമായി ബന്ധപ്പെട്ട മറ്റു പദങ്ങളും കൂടി വെറും 3548 തവണ മാത്രമാണ് മലയാളം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. (മദ്യം - 1564, കള്ള് - 1222, ചാരായം - 248, റം - 172, വിസ്കി - 158, വോഡ്ക - 96, ബ്രാണ്ടി/ബ്രാന്‍ഡി - 94.) എന്നാല്‍ മലയാളിയുടെ ഇഷ്ടപാനീയങ്ങളായ പാലും തേനും മാത്രം 3687 (പാല്‍ - 2506, തേന്‍ - 1181) തവണ ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ട് വിലയേറിയ 139 വോട്ടുകള്‍ക്ക് വിജയം നേടിയിരിക്കുകയാണ്.
ഇതില്‍ നിന്നും എന്തു മനസ്സിലാക്കാം? മലയാളി യുവത്വം എന്തിനെങ്കിലും അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാലിനും തേനിനും മാത്രമാണ്. യുവാക്കളല്ല, മലയാളി വൃദ്ധന്മാരാവണം ഉള്ള മദ്യം മുഴുവന്‍ കുടിച്ചുവറ്റിക്കുന്നത്. യുവാക്കളെ കുടിയന്മാരാക്കി ചിത്രീകരിച്ച ശേഷം നല്ലപിള്ള ചമഞ്ഞ് നടക്കുകയാണ് നാട്ടിലെ മൂപ്പിലാന്മാര്‍. ആ വേല മനസ്സിലിരിക്കട്ടെ. ബ്ലോഗര്‍മാരുടെ അടുത്താണ് കളി!
കൈരളി റ്റീവിയെ വിശ്വസിക്കരുതെന്ന് പ്രമുഖ ബ്ലോഗര്‍ പരാജിതന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കാര്യമായെടുത്തില്ല. പരാജിതനല്ലേ, വിജയനല്ലല്ലോ അങ്ങനെ പറഞ്ഞത് എന്നായിരുന്നു എന്‍റെ ധാരണ. പലപ്പോഴും നമ്മള്‍ ‘കാര്യ’മായെടുക്കാത്തവരാണ് നമ്മെ ഏറെ സഹായിക്കുന്നത് എന്ന് പണ്ടാരോ പറഞ്ഞത് എത്ര ശരിയാണ്. എന്‍റെ തെറ്റിദ്ധാരണകള്‍ മാറ്റിയ പരാജിതനും ഗൂഗിളിനും നന്ദി!

Wednesday, December 24, 2008
രുകാവട്ടിനു ഖേദം
ക്രിസ്മസ് പ്രമാണിച്ച് മദ്യത്തിന് ക്ഷാമമുള്ളതിനാല്‍ ഓഫീസിലും വീട്ടിലും കള്ളുകുടി നിറുത്തിവച്ചിരിക്കുകയാണ്. അതുമൂലം സര്‍ഗ്ഗസൃഷ്ടിയ്ക്ക് തടസ്സം നേരിട്ടതില്‍ ഖേദമുണ്ട്. കേരളത്തിലെ ഇന്നത്തെ വിദ്യാര്‍ത്ഥികളെപ്പോലെ, വല്ലതും നാലക്ഷരം എഴുതണമെങ്കില്‍ അല്പസ്വല്പം അകത്തു ചെന്നേ പറ്റൂ എന്ന ഗതിയായിരിക്കുന്നു. വായനക്കാര്‍ ക്ഷമിക്കുക, സഹകരിക്കുക. സംഗതികള്‍ പൂര്‍വ്വസ്ഥിതിയിലായാലുടന്‍ എഴുത്ത് പുനരാരംഭിക്കുന്നതാണ്.
എല്ലാവര്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ്/നവവത്സരാശംസകള്‍!

Wednesday, October 29, 2008
ബൂലോഗ സാഹിത്യം
വിശാലമനസ്കന്‍റേയും കുറുമാന്‍റേയും ഇപ്പോള്‍ സിമിയുടേയും പുസ്തകപ്രകാശനങ്ങള്‍ക്കു ശേഷം ലോകം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്ന ചോദ്യമിതാണ്: ബൂലോഗത്തു നിന്നും ഒരു സാഹിത്യകാരനുണ്ടാവുമോ?
പിന്നില്ലാതേ?
ഇന്‍ഫിനിറ്റ് മങ്കി തിയറം പറയുന്നത്,
അക്കണക്കിനു നോക്കിയാല്‍, മലയാളത്തില്‍ സ്വാഭാവികമായി എഴുത്തുകാരന്മാരാവാന്‍ സാദ്ധ്യതയില്ലാത്തവരെല്ലാം ബ്ലോഗു ചെയ്തു തുടങ്ങുന്ന സമയത്ത്, അതിലൊരാള്‍ സാഹിത്യകാരനാവാന്‍ സാദ്ധ്യതയുണ്ട്.
സിമി വിഷമിക്കരുത്. മുകളില്‍ പറഞ്ഞ മൂന്നു പേരില്‍ കേമന്‍ നിങ്ങളാണ്.
പിന്നില്ലാതേ?
ഇന്‍ഫിനിറ്റ് മങ്കി തിയറം പറയുന്നത്,
A monkey hitting keys at random on a typewriter keyboard for an infinite amount of time will almost surely type a given text, such as the complete works of William Shakespeare.കാര്യം മനസ്സിലാക്കണമെന്നുള്ളവര്‍ വിക്കിപ്പീഡിയയിലെ ഡയറക്ട് പ്രൂഫ് എന്ന ഭാഗം വായിച്ചു നോക്കൂ.
അക്കണക്കിനു നോക്കിയാല്‍, മലയാളത്തില്‍ സ്വാഭാവികമായി എഴുത്തുകാരന്മാരാവാന്‍ സാദ്ധ്യതയില്ലാത്തവരെല്ലാം ബ്ലോഗു ചെയ്തു തുടങ്ങുന്ന സമയത്ത്, അതിലൊരാള്‍ സാഹിത്യകാരനാവാന്‍ സാദ്ധ്യതയുണ്ട്.
സിമി വിഷമിക്കരുത്. മുകളില്‍ പറഞ്ഞ മൂന്നു പേരില്‍ കേമന്‍ നിങ്ങളാണ്.
Monday, August 18, 2008
ഓടി വരണേ, ബ്ലോഗ് ക്യാമ്പ്!
ദേ, ഇങ്ങോട്ട് ഓടി വന്ന് നോക്കിക്കേ, ഹൌസ് ബോട്ടിലെ ബ്ലോഗ് ക്യാമ്പ് ദേ ടീവീല് കാണിക്കുന്നു എന്ന് ഭാര്യ വിളിച്ചു പറഞ്ഞു. ഞാന്‍ ഓടിയില്ല. കൂട്ടുത്തരവാദിത്തമില്ലാത്ത ജോലികള്‍ ചെയ്യുന്നവര്‍ അനാവശ്യമായി സംഘടിക്കുന്നതിനോട് എനിക്കു യോജിപ്പില്ല എന്ന് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ. ബ്ലോഗിംഗ് എന്നത് പുറമേ നിന്നുള്ള ബലം കൊണ്ട് ഒരാളില്‍ ജനിപ്പിക്കേണ്ട വികാരമല്ല.
കൊതുകടി കൊള്ളുന്നവന്‍ കൊതുകിനെ അടിച്ചു കൊല്ലാന്‍ നോക്കുമ്പോലെയുള്ള സ്വാഭാവിക പ്രതികരണമാവണം ബ്ലോഗിംഗ്. കൊച്ചിയില്‍ കൊതുകിനെ അടിക്കുന്നവരെല്ലാം കൂടി ഹൌസ് ബോട്ടില്‍ സംഘടിച്ചു എന്ന വാര്‍ത്ത വന്നാല്‍ ഏതെങ്കിലുമൊരാള്‍ക്ക് കൊതികിനോടുള്ള അല്ലെങ്കില്‍ കൊതുകുകടിയോടുള്ള സ്വാഭാവിക പ്രതികരണത്തില്‍ മാറ്റമുണ്ടാവുമോ? ഉണ്ടാവുമെങ്കില്‍ നന്ന്.
നിങ്ങളെ വിളിച്ചില്ല അല്യോ? അതിന്‍റെ കെറുവാണോ? ഭാര്യയുടെ ഫോളോ അപ്പ് ചോദ്യം.
അല്ലേയല്ല. ഒഴുക്കിനൊപ്പമാണ് എന്‍റെ നീന്തലെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ ഒഴുക്കിനെതിരെയാണ്. എന്നാലും ഈ മാന്യ ദേഹവും ഞാനും രണ്ടാള്‍ക്കാരാണെന്ന് ഇതിനാല്‍ പറഞ്ഞുകൊള്ളുന്നു.

Thursday, August 7, 2008
ഓള്‍ കേരള ഓട്ടം അക്കാഡമി
ബ്ലോഗിംഗും എക്സര്‍സൈസും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ആരോഗ്യകരമായ കാരണത്താലാവുമല്ലോ പലരും എക്സര്‍സൈസ് ചെയ്യാന്‍ തുടങ്ങുന്നത്. ഏറ്റവും വിശാലമായ അര്‍ത്ഥത്തില്‍ എക്സര്‍സൈസ് ശരീരാരോഗ്യത്തിനുതകുന്നതുപോലെ ബ്ലോഗിംഗ് മനസ്സിന്‍റെ ആരോഗ്യത്തിനു സഹായിക്കുന്നു.
എക്സര്‍സൈസ് ചെയ്യുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കുറച്ചുകാലം നിരീക്ഷിച്ച ശേഷം പലരും സ്വമേധയാ എക്സര്‍സൈസ് ചെയ്യണമെന്ന് തീരുമാനിക്കുന്നു. വായനക്കാരായി തുടങ്ങി ബ്ലോഗിംഗിലെത്തുന്നവരുടേയും ഗതി ഇതു തന്നെ. ഇങ്ങനെയുള്ളവര്‍, പലപ്പോഴും ഇത് തനിക്കു പറ്റിയ കളമല്ല എന്ന തിരിച്ചറിവില്‍ തുടങ്ങിയേടത്തുവച്ചു തന്നെ അവസാനിപ്പിച്ചു പോകുന്ന കാഴ്ചയും കാണാനാവും.
മറ്റു ചിലര്‍ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ ഡോക്ടറുടേയോ നിര്‍ബന്ധത്തിനു വഴങ്ങി എക്സര്‍സൈസ് ചെയ്യുന്നു. ബ്ലോഗു ചെയ്തില്ലെങ്കില്‍ മനസ്സില്‍ കുമിഞ്ഞുകൂടുമായിരുന്ന ‘കൊഴുപ്പിന്’ ബ്ലോഗിംഗിലൂടെ ഒരു ബഹിര്‍ഗമനം സാദ്ധ്യമാക്കുക വഴി ആദ്യം പറഞ്ഞ മാനസ്സികാരോഗ്യം നേടിയെടുക്കാനുള്ള ശ്രമം. ഇവിടെ കൊഴുപ്പ് എന്നത്, തെറ്റായ അര്‍ത്ഥത്തിലല്ല ഉദ്ദേശിച്ചിരിക്കുന്നത്. രക്തധമനികളില്‍ അട്ടിയിട്ടിരിക്കുന്ന കൊഴുപ്പ് ശരീരത്തിനു ദോഷം ചെയ്യുന്നതുപോലെ അടക്കിപ്പിടിച്ചുവച്ചിരിക്കുന്ന വികാരവിചാരങ്ങള്‍ മനസ്സിനെ ദോഷകരമായി ബാധിക്കും.
ചിലരാവട്ടെ, ഒരു അംഗീകൃത പരിശീലകന്‍റെ സഹായത്താല്‍ എക്സര്‍സൈസ് എങ്ങനെ ചെയ്യണം എന്ന് പൂര്‍ണ്ണമായി മനസ്സിലാക്കി, അതിന്‍റെ ‘സാദ്ധ്യതകള്‍’ ഉള്‍ക്കൊണ്ടുകൊണ്ട് എക്സര്‍സൈസ് ആരംഭിക്കുകയും തുടരുകയും ചെയ്യുന്നു. മറ്റു ചിലരോ, അമ്പതു പുഷപ്പ്, ഗ്രൌണ്ടിനു ചുറ്റും പത്തു തവണ ഓട്ടം, ഇരുപത് സിറ്റപ്പ് എന്നിങ്ങനെ എല്ലാ മേഖലകളിലും യാതൊരു അടുക്കും ചിട്ടയുമില്ലാതെ എക്സര്‍സൈസ് നടത്തുന്നു. രണ്ടിനും ഗുണമുണ്ട്. ഇന്ന രീതിയിലേ ഇതൊക്കെ ആകാവൂ എന്ന് എല്ലാവരേയും നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമില്ല. അടുക്കും ചിട്ടയുമില്ലാത്തനെന്ന് വിശേഷിപ്പിക്കപ്പെട്ട എക്സര്‍സൈസ് കാരണം സ്വന്തമായും നാട്ടുകാര്‍ക്കും ദോഷമൊന്നും സംഭവിക്കാത്തിടത്തോളം കാലം ആരേയും നിയമത്തിന്‍റെ ചട്ടക്കൂട്ടിലേയ്ക്കു കൊണ്ടു വരേണ്ട ആവശ്യമില്ല. ബ്ലോഗിംഗിനും ഇതെല്ലാം ഇതുപോലെ തന്നെ ബാധകം!
എക്സര്‍സൈസ് ചെയ്യുന്നവര്‍ സംഘടിക്കുന്നു എന്നുവയ്ക്കുക. എന്തൊക്കെയാവും ആ സംഘടനയുടെ ലക്ഷ്യം? കൂടുതല്‍ പേരെ എക്സര്‍സൈസ് ചെയ്യിപ്പിക്കുക എന്നത് ഒരു ലക്ഷ്യമാവാം. പക്ഷേ, എക്സര്‍സൈസിന്‍റെ നല്ലവശങ്ങള്‍ക്ക് പരമാവധി പ്രചാരണം നല്‍കുക എന്നതില്‍ കവിഞ്ഞ്, ഒരാള്‍ എക്സര്‍സൈസ് ആരംഭിക്കണമെങ്കില്‍, അയാളെപ്പറ്റിയുള്ള ചില അനുമാനങ്ങള്‍ ശരിയായിരിക്കണം.
ഒന്നാമത്, അയാള്‍ക്ക് എക്സര്‍സൈസിന്‍റെ ആവശ്യമുണ്ട് എന്ന അനുമാനം ശരിയാണോ എന്നു പരിശോധിക്കാം: പകലന്തിയോളം നല്ല അദ്ധ്വാനമാവശ്യമുള്ള പണിയെടുക്കുന്നവന്‍, അതുകഴിഞ്ഞ് ഒരു മണിക്കൂര്‍ എക്സര്‍സൈസ് എന്ന ആശയത്തോട് പ്രതിപത്തി ഉള്ളവനാവണമെന്നില്ല. എന്നു മാത്രമല്ല, അയാള്‍ക്ക് അതിന്‍റെ ആവശ്യവുമില്ല.
രണ്ടാമത്, അയാള്‍ക്ക് എക്സര്‍സൈസ് ചെയ്യാന്‍ താല്പര്യമുണ്ട്: ആവശ്യവും താല്പര്യവും രണ്ടാണല്ലോ. രക്തധമനികളില്‍ അട്ടിയിട്ടിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാന്‍ എക്സര്‍സൈസ് ചെയ്യുന്നതിനേക്കാള്‍ ഗുളിക കഴിക്കുന്നതിനാണ് ഒരുവനു താല്പര്യമെങ്കില്‍ അയാളെ വെറുതേ വിടേണ്ടതാണ്.
മൂന്നാമത്, അയാള്‍ക്ക് എക്സര്‍സൈസ് ചെയ്യാനുള്ള സാഹചര്യമുണ്ട്: ആവശ്യവും താല്പര്യവും ഉണ്ടായാലും സാഹചര്യമില്ലെങ്കില്‍ പിന്നെന്തു ചെയ്യും? ഒരു പക്ഷേ അയാള്‍ക്ക് എക്സര്‍സൈസ് ഉപകരണങ്ങള്‍ ഉണ്ടാവില്ല. നാടുനീളേ ഓടിക്കൂടേ എന്നാണെങ്കില്‍ അതിനു സാങ്കേതിക തടസ്സവുമുണ്ടെന്നു വയ്ക്കുക.
നാലാമത്, അയാളുടെ എക്സര്‍സൈസ് ചെയ്യുന്നതു കൊണ്ട് സമൂഹത്തിനു ഗുണമുണ്ട്: വ്യക്തികള്‍ ആരോഗ്യവാന്മാരായിരിക്കേണ്ടത് ഓരോ സമൂഹത്തിന്‍റേയും ആവശ്യമാണ്. അതിനാല്‍ പലപ്പോഴും വ്യക്തിയുടെ ആരോഗ്യത്തില്‍ സമൂഹത്തിന് സ്വാര്‍ത്ഥതാല്പര്യമുണ്ട്. രക്തധമനികളില്‍ കൊഴുപ്പ് അട്ടിയിട്ടിരിക്കുന്ന ഒരു തൊണ്ണൂറു വയസ്സുകാരന് എക്സര്‍സൈസിന്‍റെ ആവശ്യമുണ്ട്, അയാള്‍ക്ക് എക്സര്‍സൈസ് ചെയ്യാന്‍ താല്പര്യവും സാഹചര്യവുമുണ്ട്. എന്നാലും അയാളെ ഉന്തിത്തള്ളി എക്സര്‍സൈസ് ചെയ്യിപ്പിക്കുന്നതിലര്‍ത്ഥമില്ല. ഇപ്പോള്‍ അധികം പരസഹായമില്ലാതെ ജീവിക്കുന്ന അയാള്‍ എക്സര്‍സൈസ് ചെയ്യുന്നവേളയില്‍ ഉരുണ്ടുപിടഞ്ഞുവീണ് സമൂഹത്തിന് ബാദ്ധ്യതയാവേണ്ട കാര്യമില്ലല്ലോ.
ഈ ഓരോ കാര്യവും ബ്ലോഗിംഗിനും ബാധകമാണെന്നത് സംശയരഹിതമാണ്.
ഇനി മറ്റൊരു വശം നോക്കാം.
ഒറ്റയ്ക്കു നിന്നാല്‍ ലഭിക്കാനിടയില്ലാത്ത അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിക്കേണ്ടതുണ്ട്. എക്സര്‍സൈസ് ചെയ്യുന്നതില്‍ നിന്നു വിലക്കുകയോ, എക്സര്‍സൈസ് ചെയ്യാനുള്ള ഉപകരണങ്ങള്‍ക്ക് ക്രമാതീതമായി വില/വാടക വര്‍ദ്ധിപ്പിക്കുകയോ ചെയ്താല്‍ സംഘടനാപരമായി അവയെ നേരിടുന്നതില്‍ അര്‍ത്ഥമുണ്ട്. അവകാശങ്ങള്‍ നേടിയെടുക്കാനും ഇപ്പോള്‍ ലഭ്യമായ സൌകര്യങ്ങള്‍ നിലനിറുത്താനും സംഘടിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഓള്‍ കേരള ഓട്ടം അക്കാഡമി അല്ലെങ്കില്‍ ഓള്‍ കേരള നടത്ത അക്കാഡമി എന്നൊക്കെപ്പറഞ്ഞ് സംഘടനയുണ്ടാക്കുന്നതിന് കാര്യകാരണസഹിതമുള്ള ഒരു വാദവും നിലവിലുള്ളതായി അറിയില്ല.

Subscribe to:
Posts (Atom)