ഇപ്പോള്‍ അമേരിക്കാവിലല്ലാത്തവര് ഈ പോസ്റ്റ് വായിച്ച് മനസ്സിലാക്കാന്‍ വേണ്ടി അമേരിക്കാവില് വന്ന് കോസ്റ്റ്കോ എന്ന ഹോള്‍സെയൈല്‍ കടയില്‍ അംഗത്വമെടുത്ത്, കോസ്റ്റ്കോ അമേരിക്കന്‍ എക്സ്പ്രസ് ട്രൂ ഏണിംഗ്സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടുക.
അമേരിക്കാവില് വന്ന് കോസ്റ്റ്കോ എന്ന ഹോള്‍സെയൈല്‍ കടയില്‍ അംഗത്വമെടുത്ത് കോസ്റ്റ്കോ അമേരിക്കന്‍ എക്സ്പ്രസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍ തുടര്‍ന്നു വായിക്കുക.
എന്തൊക്കെയാണോ വാങ്ങിയത് എന്നതനിസരിച്ച് നന്ദിസൂചകമായി ആണ്ടിലൊരിക്കല്‍ കോസ്റ്റ്കോ ഒരു റിബേറ്റ് ചെക്ക് അയച്ചുതരും. കാര്‍ഡ് കൊണ്ട് ഇന്ധനം നിറച്ചാല്‍ 3%, ആഹരിച്ചാലോ സഞ്ചരിച്ചാലോ 2%, മറ്റെന്തു കുത്സിതപ്രവൃത്തികള്ക്കും 1% എന്ന രീതിയിലാണ് നന്ദിപ്രകടനത്തിന്റെ ആക്കവും ആഗമനവും.
ഈ പ്രകടനത്തില്‍ ഒരു ക്യാച്ച് ഉണ്ട്. (പന്തു പിടി അല്ല, ദാ ഇവിടെ ആദ്യത്തെ 32 എണ്ണം കഴിഞ്ഞു വരുന്ന noun സെക്ഷനില്‍ ഏഴാമത്തവനെ നോക്കുക.) കിട്ടുന്ന കാശ് കോസ്റ്റ്കോയില്ത്തന്നെ ചെലവഴിക്കണം. അതായത്, വര്‍ഷം 1000 ഡോളര്‍ കോസ്റ്റ്കോയില് കൊണ്ടുക്കളഞ്ഞാല്ക്കിട്ടുന്ന നക്കാപ്പിച്ചയായ 20 ഡോളര്‍ വീണ്ടും അവന്മാര്ക്കു തന്നെ കൊണ്ടുക്കൊടുത്തോളണം.
“ഉണ്ണിയെ... ഊ...” എന്നീ അക്ഷരങ്ങള്‍ ആ ക്രമത്തില്‍ വരുന്ന ഒരു ചൊല്ലില്ലേ? അതു തന്നെ: “ഉണ്ണിയെക്കണ്ടാലറിയില്ലേ ഊരിലെ പഞ്ഞം” എന്നത്. ആ ചൊല്ലിന് ഇവിടെ വലിയ പ്രസക്തിയില്ല. എന്നാലും അതുപോലൊരു ചൊല്ലു ചൊല്ലാന്‍ തോന്നുന്നത് കോസ്റ്റ്കോയുടെ ഈ ചെക്കു കാണുമ്പോഴാണ്. (അപ്പോള്‍ മാത്രമല്ല, എന്നാലും അത് ഒരു സന്ദര്‍ഭമാണ്.)
ചൊല്ലിക്കൊണ്ടിരുന്നാല്‍ പോരല്ലോ. അതിനാല്‍ ഇത്തവണ കിട്ടിയ 60 ഡോളറിന്റെ റിബേറ്റ് ചെക്കുമായി ഞാന്‍ കോസ്റ്റ്കോയില് ചെന്നു. 63 ഡോളര്‍ വിലയുള്ള ഒരു അഡ്രസ് പ്ലാക്ക് വാങ്ങി. അടുത്ത വണ്ടി കേറി വീടു പറ്റി.
പിറ്റേ ദിവസം പ്ലാക്ക് പൊതിഞ്ഞു തിരികെ കൊണ്ടു പോയി. തിരിച്ചുകൊടുത്തപ്പോള്‍ കോസ്റ്റ്കോക്കാരിയുടെ ചോദ്യം: പണം പച്ചനോട്ടായി വേണോ അതോ ക്രെഡിറ്റ്കാര്ഡിലേയ്ക്ക് തിരിച്ചിടണോ എന്ന്. കോസ്റ്റ്കോ മാത്രമേ ഈ അവസരം വച്ചു നീട്ടുന്നതു കണ്ടിട്ടുള്ളൂ. ആലോചിക്കാതെ പറഞ്ഞു, നോട്ടു മതിയെന്ന്. അത് ക്രെഡിറ്റുകാര്ഡുകാരന് അറിയില്ല, അതിനാല്‍ ഈ 63 ഡോളറിന്റെ 1% അവന് cashback ആയി തരും. റിബേറ്റ് ചെക്ക് cash ആക്കി, അതിന്റെ 1% കൂടുതല്‍ ചേര്‍ത്ത് ഞാന്‍ വീടുപൂകി. ഞാന്‍ ആരാ മോന്?
Subscribe to:
Post Comments (Atom)
26 comments:
അ..ടാ ടാ...ഫയങ്കരാ...
63 സെന്റ് കൂടുതല്‍ കിട്ടി. രണ്ട് അധികട്രിപ്പിന്റെ ബസ്സ് കാശ് ആരാ കൊടുത്തേ?
:-)
തൊമ്മച്ചാ അത് കറക്ട്. വണ്ടിക്കൂലി ആയി എങ്കിലും ഒള്ള കാശ് വീണ്ടും കോസ്റ്റ്കോയ്ക്ക് കൊടുക്കാതെ ഉപയോഗിക്കാന്‍ പറ്റിയല്ലോ.
!!!!!!!!!!!
Feekaram !!!!
Eeeee vaka udaips nte okke oru training eduthu tharaaamo ;)
അതുപോട്ടെ. അവസാന ചോദ്യത്തിന്റെ ഉത്തരം പറഞ്ഞില്ലല്ലോ. ആരാ മോന് ?
കോറോത്തേ, ബ്ലോഗുപോരാഞ്ഞ് ഇനി വേറേ ട്രെയിനിംഗും വേണോ?
ഗുപ്ത് ഗുപ്ത്, ഞാനാ “പുന്നാരമോനേ, പൂമോനേ” എന്ന പാട്ടിലെ രണ്ടാമതു പറയുന്ന മോന്.
കൂടുതലായിവന്ന മൂന്നുഡോളറിന്റെ ഒരു ശതമാനം മാത്രമല്ലേ രണ്ടാമതു കാഷ്ബാക്ക് വന്നുള്ളൂ? അതോ എന്റെ കണക്കുതെറ്റിയതോ?
തിരിച്ച് നോട്ടായി വാങ്ങിയാല്‍ 63 ഡോളര്‍ അമെക്സ് വഴി ചെലവിട്ടു എന്നാണ് അമെക്സ് വിചാരിക്കുക (തിരിച്ച് കാശ് കൊടുത്ത വിവരം അമെക്സിന് അറിയില്ല.) അപ്പോള്‍ 63 cashback കിട്ടും. ഇനി ഈ പണം മറ്റൊരിടത്ത് ചെലവാക്കാനുദ്ദേശമുള്ളപ്പോള്, 63 കാശായി ബാങ്കിലിട്ടിട്ട്, വീണ്ടും അമെക്സ് ഉപയോഗിക്കുക. അപ്പോള്‍ ഒരു 63-ന്റെ കൂടി cashback കിട്ടും (എന്നു മാത്രമല്ല, റിബേറ്റ് ചെക്ക് കോസ്റ്റ്കോയില് തന്നെ ഉപയോഗിച്ചുകൊള്ളണം എന്ന തൊല്ല ഒഴിയുകയും ചെയ്യും.)
ഇത്രയും വിശദീകരിക്കണമായിരുന്നെങ്കില് കോറോത്ത് പറഞ്ഞതു പോലെ ഈ ക്ലാസെല്ലാം DVD ആയി വിറ്റാല്‍ മതിയായിരുന്നു.
Sorry, I am just curious :) Maybe I did not make myself clear last time. When you bought the plaque, you paid $60 with the rebate check + $3 on the card. Amex then gives you $0.03 (1% of the $3 spent on the card) as cashback, right? Not 1% of $63, I guess. Or, are you saying that the cashback is calculated first (on $63), and then amount of the rebate check is deducted from the total? In that case, I surrender :)
മലയാളികള്‍ ഇത്രയും ലാന്‍ഡ് ചെയ്തിട്ടുള്ള വിവരം അമെക്സും കോസ്റ്റ്കോയും കാര്യമായി എടുത്തിട്ടില്ല എന്നുപറയൂ :)
ഇവിടെ ഒരുമണിക്കൂര്‍ ബസ് റ്റിക്കറ്റിനു ഒരു യൂറോ വില. അത് ഓരോ തവണയും ബസില്‍ മാര്‍ക്ക് ചെയ്ത് ഉപയോഗിക്കണം. കയറിയസമയം ഡേറ്റ് എന്നിവ ഒരുതരം നീലമഷിയില്‍ ഒരു ചെറിയ സ്ട്രിപ്പില്‍ സ്റ്റാമ്പ് ചെയ്യുന്ന രീതിയായിരുന്നു ആദ്യം. ആ ഏറിയായില്‍ ഉപയോഗിക്കാവുന്ന ഒരുതരം മെഴുക് കൃത്യമായി കണ്ടെത്തിയ മലയാളിയെ എനിക്കറിയാം. ഓരോ ദിവസത്തെയും യാത്രകഴിയുമ്പോള്‍ റ്റിക്കറ്റ് ചുരണ്ടി വൃത്തിയാക്കുക; അടുത്തദിവസത്തേക്കുള്ള കോട്ടിംഗ് വൃത്തിയായി ചെയ്തുവയ്ക്കുക ..എപ്പടി ?
സംഗതി മനസ്സിലാക്കിയിട്ടോ എന്തോ ഇപ്പോള്‍ ഒന്നുകില്‍ ഫുള്‍ ഇന്സേര്ഷനോ പഞ്ചിംഗോ നിര്‍ബന്ധമാക്കിയതുവഴി നുമ്മട പാര്‍ട്ടീടെ മെഴുകിനെ നിര്‍വീര്യമാക്കിയിട്ടുണ്ട് കമ്പനി :)
ഗുപ്താ, ദയവായി ആ മഹാനുഭാവുലുവിന് എന്റെയൊരു പ്രണാമം അറിയിച്ചേക്കൂ. എന്തരോ ബുദ്ധി!
Sorry, I stand corrected.
The original arguments are still valid, that:
1. You can use the $60 somewhere else, and
2. If you deposit the money in the back and put the second purchase on the card, you will get cashback at least once.
This is what happens when you try to blog while playing Bullshit Bingo.
കോസ്റ്റ്കോക്കാര് എന്നെപ്പറ്റിച്ചെന്നുകരുതി ഞാന്‍ കുറച്ചുനേരം വിഷമിച്ചു. ഇപ്പോഴാ ഒരു സമാധാനമായത് :-)
സേബു..
(ഇതുകൂടി ചേര്‍ത്തില്ലെങ്കില്‍ എനിക്ക് മനഃസാക്ഷിക്കുത്തുണ്ടാകും. കാരണം കഥാനായകന് ഒരു പാവമാണ്.)
സംഗതി അതിബുദ്ധിയാണെങ്കിലും അതിജീവനത്തിനുള്ള ഇത്തരം അഭ്യാസങ്ങള്‍ക്ക് പിന്നില്‍ ആത്മാര്‍ത്ഥതയുള്ള പല കാരണങ്ങളുമുണ്ടാവും. കഥ തമാശയായി പറഞ്ഞെങ്കിലും വിദേശമലയാളികള്‍ -പ്രത്യേകിച്ച് വര്‍ക്കിംഗ് ക്ലാസ്- അഭിമുഖീകരിക്കുന്ന അബ്സേഡിറ്റീസില് ഒന്നാണ് ബസ്റ്റിക്കറ്റിന് ഒരു യൂറോ കോഫിക്ക് ഒരു യൂറോ മുതലായ കണക്കുകള്‍. ഇവിടുത്തെ ജീവിത സൌകര്യങ്ങളുടെയും സുരക്ഷിതത്വങ്ങളുടെയും മുന്നില്‍ ഒരുപക്ഷേ ന്യായികരിക്കാവുന്ന ഒരു വിലനിര്ണയമാവാം അത്. പക്ഷെ ഒരു സാധാരണ ഇമിഗ്രന്റിന്റെ പ്രയോരിറ്റികളില്‍ ഇതൊക്കെ ദുര്ചിലവായി തോന്നും. വിശദീകരിക്കാന്‍ പ്രയാസമാണ്. രൂപയുമായുള്ള താരതമ്യമല്ല. കാപ്പിക്കോ പത്തുമിനിറ്റ് മാത്രം നീളുന്ന ബസ സവാരിക്കോ മുടക്കുന്ന ഒരു യൂറോ തന്നെ ചിലവാക്കിയാല്‍ താമസസ്ഥലത്ത് അയാള്‍ക്ക് ഒരുനേരത്തെ ആഹാരം തയ്യാറാക്കാനായേക്കും. (അരി കറിക്കുള്ള വക എന്നിവ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുവാങ്ങിയാല്‍) ചില സാഹചാര്യങ്ങളും കണക്കുകളും സാധാരണ മര്യാദകള്‍ക്ക് വഴങ്ങുന്നതല്ല.
ഒരുകാര്യം നേരത്തേ പറയാന്‍ വിട്ടു. ഗുപ്തന് തമാശയായി പറഞ്ഞല്ലോ “മലയാളികള്‍ ഇത്രയും ലാന്‍ഡ് ചെയ്തിട്ടുള്ള വിവരം അമെക്സും കോസ്റ്റ്കോയും കാര്യമായി എടുത്തിട്ടില്ല എന്നുപറയൂ” എന്ന്.
ഇത്തരം ചെയ്തികള്‍ മലയാളിയുടേയോ, ഇന്ത്യക്കാരന്റേയോ, ഇമിഗ്രന്റ് പോപ്പുലേഷന്റേയോ മാത്രം വികൃതികളല്ല. ഇക്കാര്യത്തില്‍ എന്റെ ബോസ് ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന വെള്ളക്കാരന് തന്നെയാണ്. മുന്‍വിധികള്‍ മാറ്റിയാല്‍, മുന്നില്‍ സ്പീഡ് ലിമിറ്റില്‍ താഴെപോകുന്ന കൊറോള ഓടിക്കുന്നത് ബ്ലഡി ഇന്‍ഡ്യന്‍ ആണെന്ന് തോന്നില്ല.
ഓടോ:-
ഇവിടെ ഒരു വൺ ടൈം ബസ് ടിക്കറ്റിനു ഇപ്പോൾ രണ്ട് ഡോളർ കൊടുക്കണം... രൂപയിലാക്കിയാൽ നാലു നേരം ഊണ് കഴിക്കാൻ ഉള്ള കാശ്... ആദ്യകാലത്തൊക്കെ ഭയങ്കര കുത്തലായിരിന്നു. ഇപ്പോ കൺവേർട് ചെയ്ത് ചിന്തിക്കാറില്ല :(
എന്റെ പാര്‍ട്ട് റ്റൈം ജോലി ഇമിഗ്രന്റ്സിന്റെ ഇടയില്‍ തന്നെയാണ് മാഷേ. അമേരിക്കന്‍ ഇമിഗ്രന്റ്റ്സിന്റെ കാര്യം കൃത്യമായി പറയാനറിയില്ല പക്ഷെ ചില്ലിപൈസയെങ്കിലും എങ്ങനെ മിച്ചം പിടിക്കാം എന്ന ഗവേഷണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളി ആണെന്ന് തോന്നിയിട്ടുണ്ട്. അതിന് ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ ആത്മാര്‍ത്ഥമായ പല കാരണങ്ങളും ഉണ്ടാകും. അഫ്രിക്കയില്‍ നിന്നും ഈസ്റ്റ് യൂറോപ്പില്‍ നിന്നും വന്ന പല ഇമിഗ്രന്ട് ഗ്രൂപ്പുകളുമായി അടുത്തുപരിചയമുണ്ടെനിക്ക്. അവരുടെ പരിഗണന കൂടുതല്‍ എങ്ങനെ വാങ്ങിയെടുക്കാം (കുറച്ച് എങ്ങനെ ചെലവാക്കാമെന്നല്ല) എന്നുള്ളതാണെന്നും തോന്നിയിട്ടുണ്ട്. അല്ലാതെ സായിപ്പിനെകണ്ടിട്ട് കവാത്ത് മറന്നതല്ല; ബ്ലഡിമല്ലൂസിനോട് സ്നേഹമേയുള്ളൂ.
ഗുപ്തര് തെറ്റിദ്ധരിച്ചില്ല എന്നതില്‍ സന്തോഷം.
കാനഡയിലെ കോസ്റ്റ്കോക്കാരു പണി പഠിച്ചുപോയി :(
ക്രെഡിറ്റില്‍ വാങ്ങിയാ കാര്‍ഡില്‍ ക്രെദിറ്റ് ചെയ്യത്തേ ഒള്ളൂ. കാശു തരില്ല!
we have more chingis here :)
ഡിവിഡി എറക്കുമ്പം പറയണം...:)
തക്കം കിട്ടിയാല്‍ ബസ്സില്‍ പൈസ കൊടുക്കാതിരിക്കുക; മാക്സിമം discount വാങ്ങുക; ടിപ്പ് കൊടുക്കുന്നതില്‍ ലുബ്ധിക്കുക എന്നതൊക്കെ പൊതുവേ ഇന്ത്യാക്കാരുടെ ഒരു ഹോബിയാണെന്ന് തോന്നുന്നു. കൈയില്‍ ധാരാളം കാശുള്ളവരും അതൊക്കെ ചെയ്യുന്നത് കണ്ടിട്ടുന്റ്റ്.
കോസ്റ്റ്ക്കൊയിലെ ഒരു പോപ്പുലര്‍ ദേശി ലാഭിക്കല്‍ രണ്ട്ട് ആണുങ്ങള് spouces ആയി മെംബെര്‍ഷിപ് എടുക്കലാണ് (വര്‍ഷത്തില്‍ 20 ഡോളര്‍ ലാഭം) . സാന്‍ ഫ്രാന്സിസ്കോക്ക് അടുത്ത് ആയതുകൊണ്റ്റ് അതാരും ചോദ്യം ചെയ്യില്ലെന്ന് തോന്നുന്നു :-)
മുകളിലത്തെ കമന്റ് എന്റെ സ്വന്തം
“തക്കം കിട്ടിയാല്‍ ബസ്സില്‍ പൈസ കൊടുക്കാതിരിക്കുക; മാക്സിമം discount വാങ്ങുക; ടിപ്പ് കൊടുക്കുന്നതില്‍ ലുബ്ധിക്കുക”, എന്നിട്ട് അതൊക്കെ ബ്ലോഗു പോസ്റ്റായി എഴുതുക എന്നു കൂടി പറയാമായിരുന്നില്ലേ തോമ്മാ.
എന്നെയങ്ങ് കൊല്ല്!
ഇല്ല മാഷേ നമ്മുടെ പൊതുഹോബികളെക്കുറിച്ച് പറഞെന്നെയുള്ള്ഉ. :-)
ഹഹഹ.. ഇതിപ്പം പറഞ്ഞുപറഞ്ഞ് ഈ പോസ്റ്റിട്ടതുതന്നെ പാരയാവുമല്ലേ ?? :)) അനുഭവീര്.
തൃപ്തിയില്ലാത്ത ഉല്പന്നം തിരികെനല്ക്കാന് യു എസ് മാളുകളില്‍ ഉള്ള സൌകര്യം എങ്ങനെ ഉപയോഗിക്കണം എന്ന് ഒരു യു എസ് മലയാളി പഠിപ്പിച്ചു തന്നിട്ടുണ്ട്; ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍.
ഉദാഹരണത്തിന് ഷൂ. നമുക്ക്ജീവിക്കാന് സാധാരണ വിലകുറഞ്ഞ ചപ്പടാച്ചി ഷൂ ഒക്കെ മതി. പക്ഷെ ഒരു വന്പന് പാര്‍ട്ടിയില്‍ പങ്കെടുക്കണം എന്നു വിചാരിക്കൂ-- ഒരു ദിവസത്തേക്ക് ഷൂ കാഷ്ബാക്ക് വ്യവസ്ഥയില്‍ കിട്ടൂല്ലേ? എന്തിനു പേടിക്കണം? എന്ന ലൈന്‍. ;)
ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കാവുന്ന ഒരു വാര്‍ത്ത: ലോകം മുഴുവന്‍ retail crime and loss നെ കുറിച്ചു നടത്തിയ പഠനത്തില്‍ 3.4% റിടെയ് ല്‍ ഷ്രിങ്കേജ് (ഷോപ്ലിഫ്റ്റിംഗും ഉപജീവനക്കാരുടെ തട്ടിപ്പും വഴിയുള്ള ഉല്പന്ന നഷ്ടം) രേഘപ്പെടുത്തി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി എന്ന് ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയില്‍ ഉണ്ട്.
അപ്പോള്‍ വിദേശ ഇന്ത്യക്കാരന് മാത്രമല്ല; സ്വദേശത്തും കണക്കാ എന്ന് പറയേണ്ടിവരുമോ ?
Post a Comment