Sunday, August 24, 2008

പച്ചയും ഓറഞ്ചും

വാല്‍മീകിയുടെ വീണ്ടും ഒരു ട്രാഫിക് ലൈറ്റ് എന്ന പോസ്റ്റിനു ‘പച്ച കത്തുമ്പോള്‍ മാത്രം കടന്നാല്‍ പോരെ ചേട്ടോ’ എന്ന പ്രതികരണം കണ്ടു.

ഐ. റ്റി. രംഗത്തു വന്നപ്പോള്‍ കമ്പനിക്കാര്‍ ഇവനു പണി അറിയാമോ എന്നു പരിശോധിക്കാന്‍ തന്ന ആദ്യത്തെ അസ്സൈന്മെന്‍റ് ട്രാഫിക് ലൈറ്റ് സിമുലേഷന്‍ ആയിരുന്നു. ഇതിനാണോ ഇത്ര പാട് എന്ന മട്ടില്‍ ഒരെണ്ണം അങ്ങോട്ട് ഉണ്ടാക്കിയിട്ടുകൊടുത്തു. അപ്പോഴാണ് ബോസിന്‍റെ ചോദ്യങ്ങള്‍:

  1. ട്രാഫിക് ലൈറ്റുകള്‍ വണ്ടികളേക്കാള്‍ സൂക്ഷിച്ചുപയോഗിക്കുന്നവരാണ് കാല്‍ നടക്കാര്‍. അഞ്ചു സെക്കന്‍റു കൊണ്ടു റോഡു ക്രോസു ചെയ്യുന്ന എത്ര അമ്മുമ്മമാരുണ്ട്?

  2. ട്രാഫിക് മുക്കുകള്‍ എല്ലാം നാലും കൂടിയ മൂലയാനെന്ന് കുഞ്ഞിനോട് ആരാ പറഞ്ഞേ? മൂന്നു വഴികള്‍/അഞ്ചു വഴികള്‍ എന്നിവ വന്നു ചേരുന്ന ജംഗ്ഷന്‍ പരിഗണിച്ചിട്ടില്ലല്ലോ?

  3. വടക്കു നിന്നു വന്ന് ട്രാഫിക് ലൈറ്റില്‍ നില്‍ക്കുന്ന വണ്ടി തെക്കോട്ടു മാത്രമേ പോകാവൂ എന്ന് എന്തിനാണിത്ര നിര്‍ബന്ധം?

  4. വടക്കു നിന്നു പടിഞ്ഞാറോട്ടു പോകുന്നവനെ എന്തിനാണ് പച്ച ആവുന്നതു വരെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്?

  5. ഓറഞ്ചു ലൈറ്റു കത്തുമ്പോള്‍ നോ വാക്കിംഗ് സിഗ്നല്‍ മിന്നിത്തുടങ്ങിയാല്‍ വഴിയാത്രക്കാരന് മുന്നറിയിപ്പാവും. എന്താണത് ശ്രദ്ധിക്കാത്തത്?
  6. തെക്കു-വടക്കു റോഡിനു പച്ചയായിരിക്കുമ്പോള്‍ കിഴക്കു-പടിഞ്ഞാറു റോഡില്‍ വാക്കിംഗ് സിഗ്നല്‍ വരാതിരിക്കാന്‍ എന്തു മുന്‍‍കരുതല്‍ എടുത്തിട്ടുണ്ട്?

  7. എല്ലാ ക്രോസ് റോഡുകള്‍ക്കും തുല്യമായ സമയം പച്ചയ്ക്കു കൊടുക്കുന്ന ലോജിക് എന്താണ്? തെക്കു-വടക്കു റോഡ് ഹൈവേയും കിഴക്കു-പടിഞ്ഞാറു റോഡ് ചെറിയ കൈവഴിയുമാണെങ്കില്‍ തെക്കു-വടക്കു റോഡിനു രണ്ടു മിനുട്ട് പച്ച കൊടുക്കുമ്പോള്‍ കിഴക്കു-പടിഞ്ഞാറു റോഡിനു 20 സെക്കന്‍റ് പച്ച കൊടുത്താല്‍ പോരേ?

  8. റോഡു ക്രോസു ചെയ്യാന്‍ വാഹനങ്ങള്‍ ഉണ്ടോ എന്നറിഞ്ഞിട്ടാണോ താരതമ്യേന അപ്രധാന റോഡുകള്‍ക്ക് പച്ച കൊടുക്കുന്നത്? (മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ കിഴക്കു-പടിഞ്ഞാറു റോഡ് അപ്രധാന റോഡ് ആണെന്നു അനുമാനിക്കാം.)

  9. ഓറഞ്ചു സിഗ്നലിന്‍റെ നീളം റോഡിലെ വാഹനങ്ങളുടെ ശരാശരി വേഗതയുമായി ബന്ധപ്പെടുത്തിയിട്ടുണ്ടോ?
ചോദ്യശരങ്ങള്‍ കേട്ട് തലപെരുത്തു. (ചോദ്യങ്ങള്‍ ഇനിയുമുണ്ടായിരുന്നു. ഇത്രയേ ഓര്‍ക്കുന്നുള്ളൂ.) വളരെ ട്രിവ്യല്‍ എന്നു തോന്നിയ ട്രാഫിക് ലൈറ്റ് പരിപാടി പോലും ഇത്ര പ്രയാസമാണോ എന്നാലോചിച്ച് ആദ്യമായി കെല്‍ട്രോണ്‍ എഞ്ചിനീയര്‍മാര്‍ക്ക് നന്ദി പറഞ്ഞു.

7 comments:

ഉണ്ണി said...

Hello Mr. Keralainside, please do not spam this blog.

Are you blind? Can't you see me categorize my post properly?

ശ്രീ said...

ശരിയാ... എന്തൊക്കെ ചിന്തിയ്ക്കണം...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:കമന്റിന്റെ മോളിലും പോസ്റ്റോ... അതു ചുമ്മാ കളിയായി ചോദിച്ചതാ മാഷേ. :)

മാഷു പറഞ്ഞതു ശരിയാ ഒത്തിരി കാര്യങ്ങള്‍ നോക്കാനുണ്ട് ഈ കൊച്ച് പ്രോഗ്രാം (എന്ന് പുറമേ തോന്നുന്ന)ചെയ്യുമ്പോഴും.

ഓടോ: കേരള്‍സ് പറഞ്ഞത് അവരുടെ സൈറ്റില്‍ പോയി താങ്കളുടെ പോസ്റ്റ് അവരു ലിസ്റ്റ് ചെയ്തിരിക്കുന്ന വല്ല ജനറല്‍ കാറ്റഗറീന്നും തരം തിരിച്ചിടാനാവും.. ആ കമന്റു ചുമ്മാ ഡിലീറ്റിയേക്കു മാഷേ.. എന്തിനാ മറുപടിപറയണേ...:)

ഉണ്ണി said...

ചാത്തന്‍ പറഞ്ഞത് ശരിയാ. ആള്‍ക്കാരാരും കമന്‍റാതെ സ്പാമന്മാര്‍ നിരങ്ങുന്നതു കണ്ടപ്പോഴുള്ള ദേഷ്യത്തിനു പറഞ്ഞു പോയതാ... വായിയ്ക്കാനെത്തിയതിനു നന്ദി ചാത്തന്‍.

Anonymous said...

..my name is Ajith...sorry i dont have a blog now... i will come with my blog soon...

ur post was really interesting...

i am a new face in this field.. i started reading blogs only for the last one-two weeks... so one doubt.. what is spam?i have heard that there are splogs(spam blogs) .. what are they?

ഉണ്ണി said...

അജിത്തേ, സ്പാം എന്നാല്‍ abuse of electronic messaging systems to indiscriminately send unsolicited bulk messages. പിടി കിട്ടിയോ? ഇല്ലെങ്കില്‍ വിക്കിപ്പീഡിയയോ മറ്റോ വായിച്ചു നോക്കൂ..

ആഷ | Asha said...

ചോദ്യങ്ങൾ ഒക്കെ വായിച്ചു എന്റെയും തല പെരുത്തു. ഇങ്ങനെയൊക്കെ ഉണ്ടോ കാര്യങ്ങൾ ഇതിനുള്ളിൽ. ആർക്കറിയാമായിരുന്നു!