Thursday, August 28, 2008

ഇനി മക്കെയിനെ പ്രസിഡന്‍റാക്കാം

നാട്ടില്‍ നിന്നും കപ്പലു കയറി അമേരിക്കയിലെത്തുന്ന സകല കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് മൂരാച്ചികളും ഈ നാട്ടിലെത്തിയാല്‍ പിന്നെ പുരോഗതിയുടേയും ലിബറല്‍ ചിന്താഗതിയുടേയും പ്രതീകമായ ഡെമോക്രാറ്റുകളായിത്തീരും. റിപ്പബ്ലിക്കന്‍സ് എന്ന് കേള്‍ക്കണതേ അവര്‍ക്ക് അരിശമാവും. ഒരുപക്ഷേ നാട്ടില്‍ മുതലാളിമാരായി നടന്ന് ഇവിടെ വന്ന് തൊഴിലാളികളായപ്പോള്‍ വീക്ഷണ‘കോണ്‍’ തെറ്റിയതാവാം.

കൊച്ചുതൊമ്മനും കൊച്ചമ്മയും കൂടി ഹിലാരിയെ മാറ്റി ഒബാമയെ സ്ഥാനാര്‍ത്ഥിയാക്കി നമ്മുടെ ശക്തി തെളിയിച്ചില്ലേ? ഇനി എല്ലാരും കൂടി ഒന്ന് ആഞ്ഞു പിടിച്ചേ, നമുക്ക് മക്കെയിനെ പ്രസിഡന്‍റാക്കാമോന്ന് നോക്കാമല്ലോ. ഒന്നുമില്ലെങ്കിലും റിപ്പബ്ലിക്കന്‍സ് ഭരണത്തില്‍ വരുന്നതാണ് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് നല്ലതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?

3 comments:

ഉണ്ണി said...

“ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു” എന്നത് പ്രസന്‍റ് കണ്ടിന്യുവസ് ആണ്. ലിസ്റ്റു ചെയ്തു തീരുമ്പോള്‍ അറിയിച്ചാല്‍ ഉപകാരമായിരുന്നു.

യാരിദ്‌|~|Yarid said...

മുഴുവൻ പോസ്റ്റുമിരുന്ന് വായിക്കുന്നു, താഴെ നിന്നും മുകളിലോട്ട്. തൊട്ടൂ മുകളിലെ കമന്റ് കണ്ടപ്പോൾ ചിരിക്കാതിരിക്കാൻ തോന്നിയില്ല. ലിസ്റ്റ് ചെയ്തു കഴിയുമ്പോ അവരറിയിക്കും..:))))

ആഷ | Asha said...

ഈ പോസ്റ്റ് എനിക്ക് താല്പര്യമുള്ള വിഷയമല്ല. പക്ഷേ അതിനു താഴെയുള്ള കമന്റിനു താങ്കൾ കൊടുത്ത മറുപടി എന്നെ ചിരിപ്പിച്ചു.