എന്തൊക്കെ ഒരുക്കങ്ങളായിരുന്നു! ചോറുണ്ടാക്കാന്‍ നേരമുണ്ടാവില്ല എന്നു കരുതി പീസ്സ വരുത്തി. പൂത്തുപോയ കാപ്പിപ്പൊടിയ്ക്കു പകരം നല്ല കൊളമ്പിയന്‍ കാപ്പിതന്നെ വാങ്ങി. ഒബാമയെ ജയിപ്പിക്കാന്‍ അഞ്ചു മണിവരെ ഇരിക്കേണ്ടി വരുമെന്നു കരുതിയവര്‍ ഞെട്ടി.
വടക്കേ തീരത്ത് മണി എട്ടടിച്ചു. പോളിംഗ് ബൂത്തുകളില്‍ അവസാനത്തെയാള്‍ വോട്ടു ചെയ്തു കഴിഞ്ഞിരുന്നില്ല. ABC-യും NBC-യും ചേര്‍ന്നങ്ങ് ആഘോഷിക്കുകയല്ലാരുന്നോ? സത്യത്തില്‍ മക്കെയിന്‍ ജയിക്കണമെന്നാണ് ഞാന്‍ ആദ്യം ആഗ്രഹിച്ചിരുന്നത്. പിന്നെയല്ലേ മൂപ്പിലാന്‍ പോയി സേറാ പാലിനെ കൂട്ടുപിടിച്ച് ഉള്ള ക്രെഡിബിലിറ്റി കൂടി കളഞ്ഞത്. അപ്പോള്‍ ഞാന്‍ കൂറുമാറി ഒബാമ കക്ഷിയായി. എന്നാലും ഇത്രേം എളുപ്പമായ ഒരു വിജയം... ഇത് ഇന്ത്യാ-പാകിസ്ഥാന്‍ കളി കാണാന്‍ ലീവെടുത്തിരുന്ന ദിവസം പാകിസ്ഥാന്‍ 25 റണ്ണിന് ഓളൌട്ടായി ഇന്ത്യ രണ്ടോവറില്‍ കളി ജയിച്ചപോലെയായിപ്പോയി.
നെറ്റ്‍വര്‍ക്കുക്കളുടെ കാര്യമാണ് കഷ്ടം. ഇലക്ഷന്‍ കവറേജിനു വേണ്ടി എന്തൊക്കെ ഗ്രാഫിക്സും ഗിമ്മിക്കും ഒരുക്കിയതായിരുന്നു. എല്ലാം രണ്ടു മണിക്കൂര്‍ കൊണ്ട് അവസാനിച്ചില്ലേ? ഇത് കുറേക്കൂടി നീണ്ടു പോയിരുന്നെങ്കില്‍ പരസ്യം കാണിച്ച് കുറേ കാശ് തിരിച്ചു പിടിക്കാമായിരുന്നു. അതും നടന്നില്ല.
ഒബാമയുടെ വിജയപ്രസംഗത്തിനു ഗുമ്മില്ലായിരുന്നു. മക്കെയിന്‍റെ തോല്‍വിസമ്മത പ്രസംഗം ഒരു ക്ലാസ് ആക്ട് ആയിരുന്നു എന്നു പറയാതെ വയ്യ. ഇനി പറഞ്ഞിട്ടെന്തു കാര്യം?
Wednesday, November 5, 2008
Subscribe to:
Post Comments (Atom)
2 comments:
ആക്ചുവലി ഇന്നലെയാണ് പിന്നേയും മെക്കയിൻ മെക്കയിൻ ആയതെന്നു തോന്നി.
അപ്പറഞ്ഞതില്‍ കാര്യമുണ്ട്.
ഇഞ്ചിപ്പെണ്ണ് ചില്ലുകള്‍ക്കു പകരം ചതുരക്കട്ട ഉപയോഗിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
Post a Comment