Wednesday, March 4, 2009

പേരിലെന്തിരിക്കുന്നു!

പതിവിനു വിപരീതമായി ലിവിംഗ് റൂമില്‍ നിന്നും രാവിലെ CNN-ന്‍റെ ഒച്ച കേട്ടപ്പോഴേ കരുതിയതാണ് ഇന്നത്തെ ദിവസം ശരിയാവില്ലെന്ന്.

“ഇതു കേട്ടോ, ബ്രിട്ടീഷ് പ്രധാനമന്ത്രി...”

എനിക്ക് വേവലാതിയായി. നല്ലോരു പയ്യനായിരുന്നല്ലോ, ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെന്തു പറ്റി എന്ന സ്റ്റൈലില്‍ ഞാന്‍ വീട്ടുകാരിയെ നോക്കി.

“ഗോള്‍ഡന്‍ ബ്രൌണ്‍, സ്വര്‍ണ്ണ തവിട്ടന്‍ പോലും! ഇയാളുടെ അമ്മ ഉള്ളി വയറ്റി ഗോള്‍ഡന്‍ ബ്രൌണ്‍ ആയപ്പോഴായിരിക്കും ഇയാള്‍ക്ക് പേരിട്ടത്!” പ്രിയതമ തകര്‍ക്കുകയാണ്.

“First of all, ആ മനുഷ്യന്‍റെ പേര് ഗോര്‍ഡന്‍ ബ്രൌണ്‍ എന്നാണ്, ഗോര്‍ഡന്‍, ഗോള്‍ഡനല്ല.”

“ഓഹോ!”

“Second of all, കൂടെ ജോലി ചെയ്യുന്ന സായിപ്പ് നിന്‍റെ പേരിന്‍റെ അര്‍ത്ഥം ചോദിച്ചപ്പോള്‍ ‘beautiful’ എന്നു ഞാന്‍ പറഞ്ഞത് ‘point’ എന്ന് പറഞ്ഞാല്‍ ഇവള്‍ക്ക് പേരിട്ടതാരെടേ എന്ന് സായിപ്പ് ചോദിക്കും എന്നുള്ളതു കൊണ്ടാണ്. അതുകൊണ്ട് പേര് translate ചെയ്യുന്നത് വിട്ടിട്ട് എനിക്ക് വല്ല കണ്ടിയപ്പവും ഉണ്ടാക്കിവയ്ക്ക്.”

7 comments:

Sethunath UN said...

ഉണ്ണീ :-)
പുട്ടിന് ചില‌യിടങ്ങ‌ളില്‍ പിട്ട് എന്നും പറയാറീല്ലേ. ഇനിയിപ്പോ അത് Shit ല്‍ നിന്നും ഉണ്ടാ‌യതാണെന്ന് പറയുമോ ആവോ KEN?
പാവം സവ‌ര്‍ണ്ണ‌ര്‍! കണ്ടിയപ്പം പഴ‌വും പപ്പട‌വും കൂട്ടിയും അല്ലേല്‍ കടല‌ക്കറി കൂട്ടിയും തിന്നാനുള്ള ഭാഗ്യം അവ‌ര്‍ക്ക് ഇല്ലാതായിപ്പോയല്ലോ!

Unknown said...

കൊള്ളാല്ലോ ഉണ്ണീ

കെ said...

അതുശരി, പുട്ടിന് കണ്ടിയപ്പം (കണ്ട്യപ്പം) എന്നൊരു പേരുണ്ടായിരുന്നുവെന്ന് കെഇഎന്‍ ഗവേഷിച്ച് കണ്ടുപിടിച്ചതാണെന്നാണോ പാവം നിഷ്കളങ്കന്‍ ധരിച്ചു വെച്ചിരിക്കുന്നത്.

അല്ലാട്ടോ...പി ഭാസ്കരനുണ്ണി എന്നൊരു സവര്‍ണന്റെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്നൊരു പുസ്തകമുണ്ട്. പേജ് 44 അങ്ങ്ട് മറിക്ക്യാ.. ഓരോ ജാതിക്കും ഓരോ പലഹാരം എന്ന തലക്കെട്ടിനു കീഴെയങ്ങട് നോക്വാ.. ദേണ്ടെ എഴുതി വെച്ചേക്കുണൂ, മൊശകോടന്‍............

"വര്‍ണവിവേചനം പലഹാരങ്ങളുടെ വിഷയത്തിലുമുണ്ട്. ഓരോ ജാതിക്കും മതത്തിനും അവരവരുടേതായ പ്രത്യേകം പലഹാരങ്ങളാണ്, ഓരോന്നും അവരവരുടേതായ പാചക നിര്‍മ്മാണ വൈഭവത്തില്‍ രൂപപ്പെടുത്തിയതാണെങ്കിലും അതില്‍ ചിലത് അന്യോന്യം ഉണ്ടാക്കി ഭക്ഷിക്കുന്നതില്‍ പോരായ്മ കണ്ടു. ഉദാഹരണം പുട്ട് എന്ന പലഹാരം തന്നെ. അതു പൂര്‍ണമായും ഈഴവന്റെ വകയാണോ, അതോ ഇവിടെ വന്ന മുസ്ലിമിന്റെയോ പോര്‍ട്ടുഗീസുകാരുടെയോ സംഭാവനയാണോ എന്ന് നിശ്ചയമില്ല. എന്തായാലും ഉണ്ടയും പുട്ടുമൊക്കെ ഈഴവന്റെ വകയെന്നാണ് വെപ്പ്. ഈ ഈഴവപ്പുട്ടിന് നമ്പൂതിരി കൊടുത്ത പേര്, അവര്‍ക്ക് എന്തുമാത്രം "അസ്കിത" ആ പദാര്‍ത്ഥത്തിനോടുണ്ടെന്നുളളതിന് തെളിവാണ്. എന്താണെന്നോ പുട്ടിന് അവര്‍ കൊടുത്ത പേര്..- കണ്ട്യപ്പം അല്ലെങ്കില്‍ കുമ്പം തൂറി!"

പഴയ ചരിത്രമൊക്കെ ചികഞ്ഞെടുക്കണ ആ കേഈഎന്നെ പിടിച്ച് തിരിച്ചങ്ങ്ട് നിര്‍ത്ത് വള്ളിച്ചൂരലിന് പെടയ്ക്കല്ലേ വേണ്ടേന്നൊരു സംശേം...

Suraj said...

ഹിസ്റ്ററി ഈസ് എ ബിച്ച് ...അല്ലേ മാരീചരേ ? ;)

Mr. X said...

:-)
nice..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സെക്കന്റ് ഓഫ് ഓള്‍ നന്നായി.

പുട്ട് ആര്‍ടെയായാലും അതൊരു പ്രശ്നമേ അല്ല :)

ശ്രീ said...

ഹ ഹ. അതു കലക്കി മാഷേ