കൈപ്പള്ളി സാര്‍ നടത്തുന്ന ഇതാരുടെ ഉത്തരം ഗോമ്പറ്റീഷനില്‍ ഇതുവരെ പങ്കെടുക്കാന്‍ പറ്റിയില്ല. (പുസ്തകപ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.) പലരുടേയും ഉത്തരങ്ങള്‍ അറുബോറ്. തന്‍റെ ഉത്തരം മറ്റുള്ളവരുടേതിനേക്കാള്‍ കേമവും രസകരവും ഹാസ്യാത്മകവുമാക്കാനുള്ള വെമ്പലില്‍ സ്വത്വം ഇല്ലാതാക്കിയിരിക്കുന്നു.
അല്പമെങ്കിലും ഒറിജിനാലിറ്റി കാട്ടിയവരിലൊരാളാണ് ബെര്‍ളി തോമസ്. ഇതാ ഒരു ക്ലാസിക് ഉദാഹരണം:
ചോദ്യം: ആരുടേ ബ്ലോഗുകള്‍ വേണമെങ്കിലും താങ്കള്‍ക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാല്‍ ആദ്യം താങ്കള്‍ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക.
ഉത്തരം: googleblog.blogspot.com, buzz.blogger.com, www.bloggerblog.com, gmailblog.blogspot.com. നാലെണ്ണം മതി. ഇതുകൊണ്ട് തന്നെ അവന്‍മാര്‍ തകര്‍ന്നു പോകും.
തമാശയാണെങ്കിലും ഇതില്‍ കാര്യമുണ്ട്!
(ബെര്‍ളിയുടെ ഉത്തരങ്ങള്‍ വായിച്ചു നോക്കൂ.)
Subscribe to:
Post Comments (Atom)
5 comments:
ഒപ്പ്.... :)
അതില്‍ വരാഞ്ഞ അരവിന്ദിന്റെ ഉത്തരം ആയിരുന്നു ഏറ്റവും കെങ്കേമം :)
shedaaa..googlne paranjappo athu nalla utharam alle..ahaaa.. :)
അരവിന്ദിന്റെ ഉത്തരം കണ്ടു. കൊള്ളാം.
കോറോത്ത്: അത് ആക്കി ഗൂഗിളിനെ പറഞ്ഞതായിരുന്നോ? അത്രയ്ക്കങ്ങോട്ട് ശ്രദ്ധിച്ചില്ല. :)
അരവിന്ദനും കിടു ... !
Signed.
Post a Comment