Friday, March 13, 2009

സം‌വൃതയ്ക്കൊരു കത്ത്

(സാധാരണഗതിയില്‍ ഗ-യില്‍ തുടങ്ങുന്നവയോടൊക്കെ എനിക്ക് അലര്‍ജിയാണ്. ഗോസിപ്പ് ഒരു ഉദാഹരണം. മറ്റൊരെണ്ണം കൂടി പറയേണ്ടല്ലോ. എന്നാലും ഈ വാര്‍ത്ത കേട്ടപ്പോള്‍ അലര്‍ജി തല്കാലം മാറ്റി വയ്ക്കാതിരിക്കാന്‍ തോന്നുന്നില്ല.)

വാര്‍ത്ത പറയുന്നു:
“ഇന്ന് രാവിലെ ഗോസിപ്പ് ഉണ്ടാക്കാന്‍ വിഷയമൊന്നുമില്ല. എന്നാല്‍ ഒരു വിഷയം ഉണ്ടാക്കിക്കളയാം. നായകന്‍ പതിവു പോലെ പൃഥ്വിരാജ് തന്നെ. അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് ഇതുവരെ കഥകള്‍ പരക്കാത്ത നായികയെ കണ്ടെത്തണം. എങ്കില്‍ സംവൃത സുനില്‍ ഇരിക്കട്ടെ” - ഈ രീതിയില്‍ ആരെങ്കിലും പടച്ചുണ്ടാക്കിയ കഥയാണോ എന്നത് വ്യക്തമല്ല. പക്ഷേ, പൃഥ്വിയും സംവൃതയും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ ഇന്‍റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയും പരക്കുന്നു.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്: മുകളില്‍ പറഞ്ഞ വാര്‍ത്ത ശരിയാണെങ്കില്‍ മാത്രമേ ഈ കത്ത് സം‍വൃതാ സുനിലിന് കൈമാറാവൂ. ഇല്ലെങ്കില്‍ ഇത് ഡെഡ് ലെറ്റര്‍ ഓഫീസിലേയ്ക്ക് വിട്ടേക്കണേ. വിലപിടിപ്പുള്ള പല വസ്തുക്കളും അവിടെ എത്തിച്ചേരുമെന്ന് കേട്ടിട്ടുണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞ് ആര്‍ക്കെങ്കിലും ലേലം ചെയ്ത് എടുക്കണമെന്നു തോന്നിയാല്‍ അതിന് തരമാവണമല്ലോ.

ഇനി കത്തിലേയ്ക്ക്:

ജനലക്ഷങ്ങളുടെ പ്രിയങ്കരിയായ സം‍വൃതാ സുനിലിന്,

പൃഥ്വിരാജുമായി പ്രണയത്തിലാണെന്ന വാര്‍ത്ത കേട്ടു. അഭിനന്ദനങ്ങള്‍.

പ്രേമത്തിനു കണ്ണില്ല എന്നു പറയുന്നത് എത്ര ശരി! പ്രേമിച്ചു നടക്കുന്നതൊക്കെ കൊള്ളാം, കെട്ടിക്കഴിഞ്ഞാല്‍ അമ്മായിയമ്മയായി അഭിനയിക്കുന്നത് ആരായിരിക്കുമെന്ന് വല്ല ഊഹവുമുണ്ടോ? ഇത് ജീവിതമാണു പെണ്ണേ, അഭിനയമല്ല. പേടി തോന്നിത്തുടങ്ങിയിട്ടെങ്കില്‍ അത് തോന്നാന്‍ പറ്റിയ സമയമാണിത്. അതല്ല, സോപ്പിട്ടൊക്കെ നിന്നോളാമെന്നാണെങ്കില്‍, നീയായി, നിന്‍റെ പാടായി.

ഒരു പ്രധാനകാര്യം കൂടി പറയാനാണ് ഈ കത്ത്. പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന മലയാളസിനിമയെ രക്ഷിക്കാന്‍ ഇങ്ങനെയൊരു നീക്കം നന്നായി. സിനിമ രക്ഷപ്പെടാന്‍ തന്നാലായതു ചെയ്യുമല്ലോ അല്ലേ? കല്യാണത്തിനു ശേഷം സിനിമയില്‍ അഭിനയിക്കില്ല എന്ന തീരുമാനം ഇപ്പോള്‍ തന്നെ എടുക്കണം. ഒരു കാരണവശാലും ആ തീരുമാനത്തില്‍ നിന്നും മാറുകയുമരുത്. ഞങ്ങളെപ്പോലെ ഇപ്പോഴും പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് അതൊരാശ്വാസമായിരിക്കും.

പ്രവചനാതീതമായ ഭാവി നല്ലതായിരിക്കാന്‍ ആശംസകള്‍. (സാധാരണക്കാര്‍ മാത്രമല്ല, സിനിമാതാരങ്ങളും ‘അനുഭവിക്കുന്നത്’ കാണാന്‍ ഒരു രസം!)

എന്ന്,
ഞാന്‍

8 comments:

വിന്‍സ് said...

വായില്‍ ഒരു നൂറ്റമ്പതു പല്ലോണ്ട്. ഇവളേ പോലുള്ളവരൊക്കെ എന്തൊക്കെ ആര്‍ക്കൊക്കെ കൊടുത്തിട്ടാ സിനിമയിലും സീരിയലിലും അഭിനയിക്കാന്‍ അവസരം ഒപ്പിക്കുക എന്നതു എത്ര ആലോചിച്ചാലും മനസ്സിലാകില്ല. അഭിനയം ആണേല്‍ അഭിനയിച്ചഭിനയിച്ചു കാണുന്നവനെ തട്ടും.

പാമരന്‍ said...

വിന്‍സേ മാണ്ട മാണ്ടാ.. സംവൃതാ സുനിലിനെപ്പറ്റി ഇനി ഒരക്ഷരം പറഞ്ഞാല്‍ ഞാന്‍ അഹിംസാ സമരം എടുക്കുവേ..

സന്തോഷ്‌ കോറോത്ത് said...

njaanum kootunnu ahimsa samarathinu :)..samvrutha nalla natiyalle!!

ആർപീയാർ | RPR said...

വിൻസേ......
നിഷ്കളങ്കയായ ഒരു അഭിനേത്രിയെ ഇങ്ങനെ താറടിക്കാമോ?? ഞാനൊന്നും പറഞ്ഞിട്ടുമില്ലാ.. കേട്ടിട്ടുമില്ലാ...

Siju | സിജു said...

കൈപ്പള്ളി സാര്‍ ലൈബ്രറിയുടെ പരിപാടി നിര്‍ത്തി. മുന്നറിയിപ്പ് മാറ്റാറായില്ലേ..

സം‌വൃത പോയതുകൊണ്ട് മലയാളം സിനിമ നന്നാകാന്‍ പോകുന്നില്ല. അതു കൊണ്ട് പോകണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല.. അതു കൊണ്ടാ.. അല്ലാതെ വേറൊന്നും കൊണ്ടല്ല..

Sethunath UN said...

:-) ഉണ്ണീ
ഉവ്വ മല്ലി‌ക ച്ചേച്ചി ആരാ മോ‌ള്‍? സ‌ംവൃതാ സുനിലേ....!
പിന്നെ അഭിന‌യം. അതു പൂര്‍ണ്ണിമാ ഇ‌ന്ദ്രജിത്ത് തക‌ര്‍ത്തഭിയിച്ചോണ്ടിരിക്കുവല്ലേ. ചുമ്മാ കോപ്പിയടിക്കണം. അത്ര തന്നെ.

Inji Pennu said...

കല്യാണം കഴിഞ്ഞാ വൃത്തിരാജും അഭിനയം നിര്‍ത്തിയാ ഈ പറയുന്നതിനു ഒരു കാര്യമുണ്ട്.

ഉണ്ണി said...

‘വൃത്തിരാജിന്‍റെ’ അഫിനയത്തിന് എന്നാ കൊഴപ്പം? സം‌വൃതേട പല്ല് കണ്ടേച്ചാലും മതി.