പണ്ടൊരിക്കല്‍ ഇക്കാര്യം എഴുതാനിരുന്നതാണ്. എഴുതി വന്നപ്പോള്‍ മൂത്രമൊഴിപ്പിക്കാന്‍ കൈക്കൂലി എന്ന പോസ്റ്റായിപ്പോയി. എന്നാല്‍ പിന്നെ അന്നു പറയാന്‍ വന്നത് ഇന്ന് പറയാം.
കടയില്‍ കയറിപ്പോയാല്‍ ക്ടാവിന് അപ്പിയിടണം. അപ്പിയില്ലെങ്കില്‍ നല്ല നാലു മുക്കുമുക്കി അപ്പി വരുത്തും. ഓട്ടോമാറ്റിക് ഫ്ലഷ് ഉള്ള കടകളില്‍ പോയാല്‍ പണിയാണ്. ഒന്നുകില്‍ സെന്‍സറിന്‍റെ മുന്നില്‍ കയ്യും കാലും കാട്ടി നിലവിലുള്ള അമേധ്യത്തെ അകറ്റണം. ഇനി വൃത്തിയുള്ള ഒരെണ്ണം കണ്ടു കിട്ടിയാല്‍ ക്ടാവിന്‍റെ അഭ്യാസം കഴിഞ്ഞ് കയ്യും കാലും കാട്ടല്‍ നടത്തണം. ചിലപ്പോള്‍ ഗതികെട്ട് ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്. (ഇതു തന്നെയാവണം നമുക്ക് മുമ്പ് ഉപയോഗിച്ചവനും ചെയ്തിട്ടുണ്ടാവുക.)
ലോംഗ് ഡ്രൈവുകള്‍ പോവുമ്പോഴുള്ള പ്രശ്നവും ഇതു തന്നെ. കടകളിലാണെങ്കില്‍ ദിവസവും ആരെങ്കിലും കക്കൂസ് കഴുകുമെന്നു വയ്ക്കാം. ഹൈവേകളുടെ സമീപമുള്ള റെസ്റ്റ് ഏരിയകളിലെ കക്കൂസുകളില്‍ ഓട്ടോമാറ്റിക് ഫ്ലഷ് ഉണ്ടായിരുന്നതു കാരണം എത്ര തവണയാണെന്നോ ഞാന്‍ ഭക്ഷണരഹിതനായി യാത്രചെയ്തിട്ടുള്ളത്!
അമേരിക്കയിലെ റെസ്റ്റ് ഏരിയാ കക്കൂസുകളില്‍ ഓട്ടോമാറ്റിക് ഫ്ലഷ് പരിപാടി അവസാനിപ്പികണമെന്നു പറഞ്ഞ് ഒരു പെറ്റീഷന്‍ കൊടുക്കാന്‍ പോവുകയാണ്. എത്രപേരുണ്ടാവും ഇതിലൊപ്പിടാന്‍?
(ഈ പോസ്റ്റിലും തൃശൂര്‍ കമ്പയിലര്‍ ഉപയോഗിക്കരുതെന്ന് അപേക്ഷിക്കുന്നു.)
Subscribe to:
Post Comments (Atom)
4 comments:
ആട്ടോ ഫ്ളഷുള്ളേടത്ത് ഒരു ചെറിയ കറുത്ത പുഷ് ബട്ടനും കാണും.. കണ്ണിപ്പെടാത്തത്ര ചെറുത്.. ഞെക്കുമ്പം പേപ്പറു കൂട്ടി പിടിച്ചില്ലേല്‍ ചൊറി പിടിക്കുമെന്നു മാത്രം :)
കക്കൂസിന് ഹാഫ് ഡോറു വയ്ക്കുന്നതിനും ഇന്‍ഡിവിജ്വല്‍ എക്സ്‌ഹോസ്റ്റില്ലാത്തതിനും എതിരെ ഒരു ഭീമഹര്‍ജി കൊടുക്കാന്‍ കൂടുന്നോ?
അപ്പൊ അമേരിക്കയിലും പബ്ലിക്ക് ടോയിലറ്റില്‍ പോകുമ്പോള്‍ സര്‍പ്രൈസ് പ്രതീക്ഷിക്കാമല്ലേ..
ആ ആട്ടൊഫ്ലെഷ് പൊസ്റ്റ് കണ്ടപ്പൊ ഇത് കൊള്ളാലോന്ന് ആലോചിച്ചതാ. ഇങനെം പ്രശ്നോണ്ടലേല്‍ അതാത്യം ഒരു സ്റ്റാറ്റ്യൂട്ടറി വാര്‍ണിംഗ് ആയി കൊടുക്കാരുന്നുട്ടൊ. :)
(ആട്ടൊസിസ്റ്റം ഉള്ള ടോയ്ലറ്റ് ഫ്ലെഷ് കണ്ടിട്ടില്ല, വാഷ്ബെസിന്‍ റ്റാപ് കണ്ടിട്ടുണ്ട്)
ആ പെറ്റീഷനില്‍ ഒപ്പിടാന്‍ ഞാന്‍ ഇല്ല. ആദ്യം ഇവിടെ ( :) )അതൊന്ന് കാണട്ടെ.
നമുക്കു ഭയാനകവും, ബീഭത്സവുമായ (ആക്‌ച്വലി, ശൃംഗാരമൊഴിച്ച് ബാക്കി എട്ടും വിവിധ പെര്‍സെപ്‌ക്റ്റീവുകളില്‍ നിന്നു കാണാമെന്നുതോന്നുന്നു :)) അപ്പിയിടീല്‍ കര്‍മ്മം മറുനാട്ടുകാര്‍ക്കു ഒരു കോട്ടുവാ വിടല്‍ പോലെ വിരസത തള്ളിനീക്കാനുള്ള ഒരുപായം മാത്രമാണെന്നു തോന്നുന്നു. ഹാഫ്-ഡോറിന്റെ മനശ്ശാസ്ത്രം അതാവാം :)
[പണ്ടെവിടെയോ വായിച്ച (പഞ്ചതന്ത്രം?) കഥയില്‍ "മഹാരാജാവിതാ, വെളിക്കിറങ്ങാന്‍ പോകുമ്പോഴും അപ്പം തിന്നുന്നു" എന്നു പറഞ്ഞ കൊട്ടാരം പരിചാരകനെ ഈയിടെ വീണ്ടും ഓര്‍മ്മവന്നു - തൊട്ടടുത്ത യൂറിനല്‍ സ്റ്റാളില്‍ വലതുകയ്യിലിരിക്കുന്ന ഹാംബര്‍ഗ്ഗര്‍ ഇടയ്ക്കിടെ കടിച്ചുകൊണ്ട് കാര്യനിര്‍വ്വഹണം നടത്തുന്ന സഹപ്രവര്‍ത്തകനെ കണ്ടപ്പോള്‍.]
Post a Comment