Monday, October 12, 2009

ഉണ്ണീടെ ബ്ലോഗ്

സര്‍ച്ച് എന്നു പറഞ്ഞാല്‍ ഗൂഗിളാണെന്നാണല്ലോ വയ്പ്പ്.

search എന്ന വാക്ക് ഗൂഗിളില്‍ തെരഞ്ഞു നോക്കൂ. ഗൂഗിള്‍ അഞ്ചാം സ്ഥാനത്തു മാത്രം. 60-ഓ 70-ഓ ശതമാനം ആള്‍ക്കാര്‍ ഉപയോഗിക്കുന്നു എന്നു പറയുന്ന സര്‍ച്ച് എഞ്ചിന്‍ തന്‍റെ മുന്തിയതരം പേജ്റാങ്ക് അല്‍ഗോരിതം ഉപയോഗിച്ചു പരീക്ഷിച്ചും നിരീക്ഷിച്ചും നോക്കി സ്വയം വിലയിരുത്തിയപ്പോള്‍ അഞ്ചാം സ്ഥാനത്തായിപ്പോയി. എന്നാല്‍ സാമാന്യം തരക്കേടില്ലാതെ ഉത്തരങ്ങള്‍ തരുന്ന യാഹുവിനെ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ അല്‍ഗോരിതം അനുവദിക്കുന്നുമില്ല.

എന്താ കാരണമെന്നറിയേണ്ടേ? അല്‍ഗോരിതംപ്രകാരം വരുന്ന റിസല്‍ട്ടുകളെ ഗൂഗിള്‍ ഒരു കാരണവശാലും മാറ്റി മറിക്കില്ല പോലും. ഞാന്‍ വിശ്വസിച്ചു. അതൊകൊണ്ടാണല്ലോ ഒരാളും വായിക്കാത്ത ഉണ്ണീടെ ബ്ലോഗ് പേജ്റാങ്ക് പ്രകാരം ഒന്നാമതെത്തുന്നത്.

4 comments:

Siju | സിജു said...

ഇപ്പൊ നോക്കിയപ്പോള്‍ യാഹുവിനും മുകളില്‍ ഗൂഗിള്‍ മൂന്നാം സ്ഥാനത്താണല്ലോ..
ഉണ്ണിയുടെ ബ്ലോഗ് കണ്ട് ഗൂഗില്‍ എന്തെങ്കിലും അട്ടിമറി നടത്തിയോ..

തറവാടി said...

ഉള്ള സ്വത്ത് മുയുമന്‍ ഗൂഗിളിന് എയ്തിക്കൊടുത്താണ് ഉണ്ണീടെ ബ്ലോഗ് ആദ്യം വരുത്തിയത് ;)

അയല്‍ക്കാരന്‍ said...

ഞാന്‍ search engine എന്നെഴുതി സെര്‍ച്ച് ചെയ്തു. ഗൂഗിളമ്മൂമ്മ ഒന്നാം പേജിലേ ഇല്ല....രണ്ടാം പേജിലുമില്ല...

കല്യാണിക്കുട്ടി said...

:-)