ദേ, ഇങ്ങോട്ട് ഓടി വന്ന് നോക്കിക്കേ, ഹൌസ് ബോട്ടിലെ ബ്ലോഗ് ക്യാമ്പ് ദേ ടീവീല് കാണിക്കുന്നു എന്ന് ഭാര്യ വിളിച്ചു പറഞ്ഞു. ഞാന്‍ ഓടിയില്ല. കൂട്ടുത്തരവാദിത്തമില്ലാത്ത ജോലികള്‍ ചെയ്യുന്നവര്‍ അനാവശ്യമായി സംഘടിക്കുന്നതിനോട് എനിക്കു യോജിപ്പില്ല എന്ന് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ. ബ്ലോഗിംഗ് എന്നത് പുറമേ നിന്നുള്ള ബലം കൊണ്ട് ഒരാളില്‍ ജനിപ്പിക്കേണ്ട വികാരമല്ല.
കൊതുകടി കൊള്ളുന്നവന് കൊതുകിനെ അടിച്ചു കൊല്ലാന്‍ നോക്കുമ്പോലെയുള്ള സ്വാഭാവിക പ്രതികരണമാവണം ബ്ലോഗിംഗ്. കൊച്ചിയില്‍ കൊതുകിനെ അടിക്കുന്നവരെല്ലാം കൂടി ഹൌസ് ബോട്ടില്‍ സംഘടിച്ചു എന്ന വാര്‍ത്ത വന്നാല്‍ ഏതെങ്കിലുമൊരാള്‍ക്ക് കൊതികിനോടുള്ള അല്ലെങ്കില്‍ കൊതുകുകടിയോടുള്ള സ്വാഭാവിക പ്രതികരണത്തില്‍ മാറ്റമുണ്ടാവുമോ? ഉണ്ടാവുമെങ്കില്‍ നന്ന്.
നിങ്ങളെ വിളിച്ചില്ല അല്യോ? അതിന്റെ കെറുവാണോ? ഭാര്യയുടെ ഫോളോ അപ്പ് ചോദ്യം.
അല്ലേയല്ല. ഒഴുക്കിനൊപ്പമാണ് എന്റെ നീന്തലെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ ഒഴുക്കിനെതിരെയാണ്. എന്നാലും ഈ മാന്യ ദേഹവും ഞാനും രണ്ടാള്ക്കാരാണെന്ന് ഇതിനാല്‍ പറഞ്ഞുകൊള്ളുന്നു.
Subscribe to:
Post Comments (Atom)
1 comment:
ബ്ലോഗിലൂടെ പരിചയമുള്ളവരെ എന്നെങ്കിലും നേരിൽ കാണാൻ ഇഷ്ടമാണ്.
Post a Comment