Tuesday, October 21, 2008

കാട്ടാളന്‍റെ റൊമാന്‍സ്

ഒരു പണിയുമില്ലാത്തോണ്ട് ഇടയ്ക്കിടയ്ക്കിരുന്ന് എന്‍‍കാര്‍ട്ട വായിക്കുമെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ. അറിവു വര്‍ദ്ധിപ്പിക്കുന്ന തീവ്രയത്നപരിപാടിയുടെ ഭാഗമായി ചിലപ്പോള്‍ വിക്കിപ്പീഡിയയും വായനയുണ്ട്.

അങ്ങനെയാണ് കാട്ടാളഭാഷയെപ്പറ്റി വായിക്കാമെന്നു വിചാരിച്ചത്. അല്പം ഭയത്തോടെ കാട്ടാളഭാഷയുടെ വിക്കി തുറന്നപ്പോള്‍ കണ്ടതോ കണ്ണും മനസ്സും കുളുര്‍ക്കുന്ന ഈ വാചകങ്ങള്‍:

Catalan pronounced /ˈkætəˌlæn/ (català IPA: [kətəˈla] or [kataˈla]) is a Romance language.*
വെറുതേ തെറ്റിദ്ധരിച്ചല്ലോ, കാട്ടാളാ...

* ചുവപ്പു കളര്‍ എന്‍റെ വക.

6 comments:

സന്തോഷ്‌ കോറോത്ത് said...

:) :)

കിഷോർ‍:Kishor said...

English is a Germanic language.
Malayalam is a Dravidian language.


കാട്ടാളന്റെ റോമാന്‍സ് കണ്ട് പേടിക്കേണ്ട!

ഉണ്ണി said...

ഒരു തമാശ പറഞ്ഞുനോക്കിയതാണ് കിഷോറേ. ശരിയായില്ല, അല്ലേ?

Jayasree Lakshmy Kumar said...

ശ്ശൊ! ഞാനും വെറുതെ തെറ്റിദ്ധരിച്ചു. അരുതേ കാട്ടാളാ എന്നു ഇനി ഞാൻ പറയില്ല. മറിച്ച് ആയിക്കോളൂ കാട്ടാളാ എന്നാക്കി

ഈ വേട്ടാളനുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടോ

[ഞാനും തമാശ പറഞ്ഞു നോക്കിയതാണ് കെട്ടൊ. ഈ ഇൻഫൊർമേഷനു നന്ദി]

ആഷ | Asha said...

ഓഹോ ഇങ്ങനെയും ഭാഷയുണ്ടാരുന്നോ?
കാട്ടാളഭാഷ ഇത്രയും റൊമാന്റിക്കായിരുന്നോ?

അറിഞ്ഞില്ല്യാ...നോം..അറിഞ്ഞില്ല്യാ...

ഒരു കാര്യം അറിഞ്ഞു. താങ്കൾ എൻ‌കാർട്ടയും വിക്കിയും വായിക്കുന്നതിനും ബ്ലോഗ് ചെയ്യുന്നതിനും മാസശമ്പളം വാങ്ങണയാളാണെന്ന് നോം അറിഞ്ഞിരിക്കണൂ.

ആഷ | Asha said...

താങ്കളുടെ ഓഫീസിൽ വേക്കൻസി വല്ലതും ഉണ്ടേൽ ഒന്നറിയിക്കണേ. എനിക്കപേക്ഷിക്കാനാണ്.
ബ്ലോഗ് സ്വന്തമായുണ്ട്. എൻ‌കാർട്ടയും വിക്കിയും ഓഫീസ് സമയത്ത് വായിച്ചോളാം.

ബ്ലോഗർ അപ്പുവിന്റെ ഓഫീസിലേക്ക് ഞാൻ ഓൾ‌റെഡി അപേക്ഷ അയച്ചിട്ടുണ്ട്. അവിടെയും ചുമ്മാ ബ്ലോഗിംഗ്, ഈറ്റിംഗ്, ചാറ്റിംഗ്, സ്ലീപ്പിംഗ്,മെയിലിംഗ് എന്നിവയ്ക്ക് ശമ്പളം കിട്ടുന്നാ അപ്പുവിൽ നിന്നറിഞ്ഞത്.