Wednesday, October 29, 2008

ബൂലോഗ സാഹിത്യം

വിശാലമനസ്കന്‍റേയും കുറുമാന്‍റേയും ഇപ്പോള്‍ സിമിയുടേയും പുസ്തകപ്രകാശനങ്ങള്‍ക്കു ശേഷം ലോകം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്ന ചോദ്യമിതാണ്: ബൂലോഗത്തു നിന്നും ഒരു സാഹിത്യകാരനുണ്ടാവുമോ?

പിന്നില്ലാതേ?

ഇന്‍ഫിനിറ്റ് മങ്കി തിയറം പറയുന്നത്,

A monkey hitting keys at random on a typewriter keyboard for an infinite amount of time will almost surely type a given text, such as the complete works of William Shakespeare.
കാര്യം മനസ്സിലാക്കണമെന്നുള്ളവര്‍ വിക്കിപ്പീഡിയയിലെ ഡയറക്ട് പ്രൂഫ് എന്ന ഭാഗം വായിച്ചു നോക്കൂ.

അക്കണക്കിനു നോക്കിയാല്‍, മലയാളത്തില്‍ സ്വാഭാവികമായി എഴുത്തുകാരന്മാരാവാന്‍ സാദ്ധ്യതയില്ലാത്തവരെല്ലാം ബ്ലോഗു ചെയ്തു തുടങ്ങുന്ന സമയത്ത്, അതിലൊരാള്‍ സാഹിത്യകാരനാവാന്‍ സാദ്ധ്യതയുണ്ട്.

സിമി വിഷമിക്കരുത്. മുകളില്‍ പറഞ്ഞ മൂന്നു പേരില്‍ കേമന്‍ നിങ്ങളാണ്.

20 comments:

Anil cheleri kumaran said...

എനിക്കങ്ങട്ട് പിടി കിട്ടിയില്ല..

ഉണ്ണി said...

ബേസിക്കലി, കുമാരാ, ബൂലോഗത്തില്‍ നിന്നും ഒരു സാഹിത്യകാരന്‍ ഉണ്ടായിവരാനുള്ള സാദ്ധ്യത തുച്ഛമാണെന്നര്‍ത്ഥം.

സന്തോഷ്‌ കോറോത്ത് said...

:):)

Anonymous said...

പ്രിന്റ് മീഡിയയോട് കലിപ്പൊക്കെ കാണിക്കുമെങ്കിലും ഈ 'സാഹിത്യസാഹസക്കാരുടെ' അന്തിമലക്ഷ്യം അതുതന്നെയാണ്.

Rejeesh Sanathanan said...

:)സന്തോഷമായി

Sanal Kumar Sasidharan said...

സംഗതി ശരിയാ..
ഇവനും പുത്തോമെറക്കിയാ..ഹ്...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അളിയോ...

ഉണ്ണി said...

സനാതനന്‍ പറഞ്ഞ “ഇവന്‍“ ആരെന്ന് പിടികിട്ടിയില്ല.

പ്രിയേ, വിളി ബോധിച്ചു. നമ്മുടെ നാട്ടില്‍ പെണ്ണുങ്ങള്‍ അളിയോ എന്നു വിളിച്ചു കേട്ടിട്ടില്ല. അതിനാലാവണം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിളിച്ചാ എന്ന്തേലും പ്രശ്നം ഉണ്ടോ? അങ്ങനെ വിളിക്കുന്നോര്‍ ഇഷ്ടം പോലുണ്ട് :)

ഉണ്ണി said...

എന്തു പ്രശ്നം? ചുമ്മാ വിളിക്കെന്നേ. ആണുങ്ങള്‍ക്ക് ഭാര്യേടെ സഹോദരനാ അളിയന്‍. പെണ്ണുങ്ങക്കോ? ഭര്‍ത്താവിന്‍റെ സഹോദരനാണോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അല്ല, കൂടുംബക്കാരല്ലാത്തവര്രെയൊക്കെ കേറ്രി വിളിക്കാറുണ്ട്. ഇതുവരെ പ്രതിസ്ഷേധിച്ചിട്ട്റ്റില്ലേന്നു മാത്രമല്ല ഇതുപോലെ ബോധിക്കേം ചെയ്തു

Sherlock said...

പോസ്റ്റിലെ വിഷയം കമന്റുകളിലൂടെ എങ്ങിനെ വ്യതിചലിക്കാം?.. :)

simy nazareth said...

:)))

അനോണിമസ്: പ്രിന്റ് മീഡിയയോട് കലിപ്പല്ല. രണ്ട് കഥകള്‍ അയച്ചുകൊടുത്തിട്ടുണ്ട് (പൂതന, ആണെഴുത്ത്), അവരു രണ്ടും പ്രസിദ്ധീകരിച്ചില്ല. എന്നാലും ഇനിയും അയച്ചുകൊടുക്കണം എന്ന് ആഗ്രഹമുണ്ട്. അന്തിമലക്ഷ്യം അതാണ് എന്നു സമ്മതിക്കുന്നില്ല (ബുക്കര്‍ / നോബല്‍ സമ്മാനം / ഞാനപീഠം / മരണം / ...)

ഉണ്ണി: സത്യം പറഞ്ഞാല്‍ പണ്ടുമുതലേ പ്രിന്റ് മീഡിയയില്‍ അയയ്ക്കാന്‍ പേടിയായിരുന്നു. 2004-ല്‍ ആണ് ചിലന്തി എന്ന കഥ എഴുതിയത്. അപ്പോള്‍ കൃഷ്ണന്‍ നായര്‍ “ഇതുവായിച്ച് ശര്‍ദ്ദിക്കാന്‍ വന്നു” എന്നു പറയുമോ എന്നായിരുന്നു പേടി - അയച്ചു കൊടുത്തില്ല, പിഡീഫ് ആക്കി വെച്ചിരുന്നു.

ബ്ലോഗ് ആവുമ്പൊ എന്തു ചവറും എഴുതാം. കഥ എഴുതി അര മണിക്കൂറിനകം പോസ്റ്റാം, കമന്റുകള്‍ വായിച്ച് ഈഗോ ബൂസ്റ്റ് ചെയ്യാം..

പുസ്തകം ഇറക്കിയതുകൊണ്ട് ആരും സാഹിത്യകാരന്‍ ആവുന്നില്ല. ഏറ്റവും നല്ല വഴി ആനുകാലികങ്ങളില്‍ അയച്ചുകൊടുക്കുന്നതു തന്നെ എന്നു തോന്നുന്നു.

ബ്ലോഗ് ഉള്ളതുകൊണ്ടാണ് ഇത്രയും എഴുതിയത്. ഇനി കടലുപോലെ വായിക്കണം, ഒരുപാട് കഷ്ടപ്പെട്ട് എഴുതണം, സമയമെടുത്ത് എഴുതണം എന്നെല്ലാം ആഗ്രഹമുണ്ട്. ആര്‍ക്കറിയാം, ഒരുനാള്‍ ഞാനും :-)

Inji Pennu said...

ഇനി കടലുപോലെ വായിക്കണം, ഒരുപാട് കഷ്ടപ്പെട്ട് എഴുതണം, സമയമെടുത്ത് എഴുതണം എന്നെല്ലാം ആഗ്രഹമുണ്ട്. ആര്‍ക്കറിയാം, ഒരുനാള്‍ ഞാനും :-)

--
ഹഹ സിമിയേ, പ്രസാധകരു കേക്കണ്ട ഇത്. ഇനിയാണിതൊക്കെ ചെയ്യാൻ പോണത് എന്ന് :)

ഉണ്ണി said...

സിമി, ഇതുവഴി വന്നതില്‍ സന്തോഷം. ഒരു കാര്യത്തില്‍ വിയോജിപ്പുണ്ട്:


"പുസ്തകം ഇറക്കിയതുകൊണ്ട് ആരും സാഹിത്യകാരന്‍ ആവുന്നില്ല. ഏറ്റവും നല്ല വഴി ആനുകാലികങ്ങളില്‍ അയച്ചുകൊടുക്കുന്നതു തന്നെ എന്നു തോന്നുന്നു."


ഏറ്റവും നല്ല വഴി നല്ല സാഹിത്യം എഴുതുകയാണ്. :)

Visala Manaskan said...

:)

പ്രിയ ഉണ്ണി,

വെള്ളെഴുത്തും രാമ്മോഹനും ദേവനും വിഷ്ണുമാഷും തുടങ്ങി ചിന്തകളും ആശയങ്ങളും അതിഗംഭീരമായി എഴുതി ഫലിപ്പിക്കാന്‍ കഴിവുള്ള എഴുത്തുകാരുള്ള ഈ ബൂലോഗത്ത് മരുന്നിന് പോലും ഒരു സാഹിത്യകാരനില്ല എന്ന ഉണ്ണിയുടെ അഭിപ്രായം ശ്രദ്ധിച്ച് ഞാനൊരു സംശയം ചോദിച്ചോട്ടേ?

എന്താണ് നല്ല സാഹിത്യം?

ചോദ്യം നെഗറ്റീവ് അര്‍ത്ഥത്തിലെടുക്കരുത് ട്ടാ. പ്ലീസ്!

ഉണ്ണി said...

വിശാലമനസ്കന്‍,

വന്നതിനുള്ള നന്ദി ആദ്യം തന്നെ പറയുന്നു. വിശാലമനസ്കന്‍റെ എഴുത്തുകള്‍ ഞാന്‍ എന്നും ആസ്വദിച്ചിട്ടേയുള്ളൂ.

ചോദ്യം ഒട്ടും നെഗറ്റീവ് ആയി എടുക്കുന്നില്ല. നിങ്ങള്‍ പറഞ്ഞ ലിസ്റ്റിലെ മിക്കവാറും എല്ലാരും തന്നെ ചിന്തകളും ആശയങ്ങളും ഗംഭീരമായി (‘അതി’ എന്നത് മനഃപൂര്‍വ്വം ഒഴിവാക്കിയതാണ്) എഴുതിപ്പിടിപ്പിക്കാന്‍ കഴിവുള്ളവര്‍ തന്നെ.

അവര്‍ പരക്കെ വായിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സാഹിത്യകാരന്മാരാവുമോ എന്ന് കണ്ടറിയണം.

എന്താണു നല്ല സാഹിത്യം എന്നു പറഞ്ഞു തരാന്‍ അറിയില്ല. ചിലതു വായിക്കുമ്പോള്‍ നല്ലതെന്ന് തോന്നും. എന്നെ സംബന്ധിച്ച് അതാണ് നല്ല സാഹിത്യം.

പിന്നെ ബൂലോഗ എഴുത്തിലൂടെ പുസ്തകമിറക്കിയവരുടെ ഒരു ലിസ്റ്റുമാത്രമേ ഞാന്‍ നോക്കിയുള്ളൂ. ഈ ബ്ലോഗിന്‍റെ തലക്കെട്ടു പറയുന്നതുപോലെ അധികമാലോചിച്ച്, പഠനം നടത്തി എഴുതുന്ന ആധികാര ലേഖനങ്ങളൊന്നുമല്ല ഈ ബ്ലോഗില്‍. എന്നുകരുതി ആള്‍ക്കാരെ തെറിവിളിക്കലുമല്ല ഉദ്ദേശ്യം. നിങ്ങളൊക്കെ വായിച്ച് മറുപടി എഴുതുന്നതു തന്നെ വലിയകാര്യമാണെന്ന് ഞാന്‍ കരുതുന്നു.

ഒരു തമാശ കൂടി: കുറുമാന്‍ വന്ന് രണ്ട് തെറി പറയുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല.

തമാശയാണു കേട്ടോ. :)

un said...

അപ്പോ ഈ ബ്ലോഗെന്നു പറയുന്നത് സാഹിത്യത്തിനുമാത്രമുള്ളതാണല്ലേ?

Anonymous said...

ബ്ലോഗെന്നാല്‍ സാഹിത്യമാണെന്നും ഇനി സാഹിത്യമെന്നാല്‍ കഥയും കവിതയും എഴുത്താണെന്നും തെറ്റിദ്ധരിച്ച ചിലരാണ് ഇവിടെ ലാന്‍ഡ് ചെയ്യുന്ന സകലരെയ്യുംകൊണ്ട് ‘കദ’കളും ‘ഗവിത’കളും എഴുതിക്കുന്നത്.

പുസ്തകം പബ്ലിഷ് ചെയ്യുക എന്നത് നല്ല സാഹിത്യത്തിന്റെ മാനദണ്ഡമാവുന്നത് അടുത്ത തമാശ.

ബഷീർ said...

:)