പതിവിനു വിപരീതമായി ബ്ലാക്ക് ഫ്രൈഡേ വെളുപ്പാന്‍കാലം മൂടിപ്പുതച്ചുറങ്ങി. സെയില്‍ എന്ന പേരില്‍ തണുത്തുവിറച്ച് ബെസ്റ്റ്ബൈയുടേയും കോംപ്-യുയെസ്സേയുടേയും മുമ്പില്‍ ക്യാമ്പടിക്കേണ്ടി വന്നില്ല. ഫ്രീ-ആഫ്റ്റര്‍-റിബേറ്റ് ഐറ്റങ്ങളുടെ ലിസ്റ്റ് കണ്ട് കാര്‍ക്കിച്ചുതുപ്പിയായിരുന്നു സ്ഥലം ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് സ്ക്വാഡ് ഉറങ്ങാന്‍ തീരുമാനമായത്.
ഇതാ എന്‍റെ വക കോണ്‍സ്പിരസി തിയറി: ഈ കമ്പനികളൊന്നും ബ്ലാക്ക് ഫ്രൈഡേയ്ക്ക് നല്ല നാല് സെയിലൊപ്പിച്ച് രക്ഷപ്പെടണമെന്നുള്ളവരല്ല. നേരേ മറിച്ച്, സെയില്‍ മോശമാണെന്ന് കാണിച്ചാല്‍ ചിലപ്പോള്‍ ഗവണ്മെന്‍റ് കൊടുക്കുന്ന ബെയിലൌട്ട് കാശിന്‍റെ ഒരു ഭാഗം വാങ്ങാമല്ലോ. ബ്ലാക്ക് ഫ്രൈഡേ ഡോര്‍ബസ്റ്റര്‍, ത്ഫൂ!
Sunday, November 30, 2008
Friday, November 28, 2008
ടേണ്‍ ഇന്‍ഡിക്കേറ്റര്‍
പേരറിയാത്ത (വൃത്തികെട്ട) വാഹനമോടിപ്പുകാരന്,
വണ്ടിയുടെ ടേണ്‍ ഇന്‍ഡിക്കേറ്റര്‍ തന്‍റെ മനസ്സമാധനത്തിനോ മാനസ്സികോല്ലാസത്തിനോ പ്രവര്‍ത്തിപ്പിക്കുന്ന സാധനമല്ല. ആ പേരില്‍ത്തന്നെ അതിന്‍റെ പ്രവര്‍ത്തനോദ്ദേശ്യവും വിശദമാക്കുന്നുണ്ട്: ഇന്‍ഡിക്കേറ്റര്‍ എന്നു പറഞ്ഞാല്‍ ഇന്‍ഡിക്കേറ്റു ചെയ്യാന്‍ ഉപയോഗിക്കുന്ന സാധനം എന്നര്‍ത്ഥം. സ്വയം ഇന്‍ഡിക്കേറ്റു ചെയ്യാനല്ല, സ്വന്തം വാഹനത്തില്‍ കൂടെ യാത്ര ചെയ്യുന്നവരെ ഇന്‍ഡിക്കേറ്റു ചെയ്യാനുമല്ല. മറിച്ച്, മറ്റുവാഹനങ്ങള്‍ ഓടിക്കുന്നവരെ ഇന്‍ഡിക്കേറ്റു ചെയ്യാനാണ് ‘കെടുകയും ഓഫാവുകയും’ ചെയ്യുന്ന ആ സാധനം ഉപയോഗിക്കേണ്ടുന്നത്. മനസ്സിലായോ?
ഇന്‍ഡിക്കേറ്റര്‍ ഇടതു വലതും പിടിപ്പിച്ചിരിക്കുന്നത് അത്രയും നേരം നേരേ മുമ്പോട്ട് പൊയ്ക്കോണ്ടിരുന്ന വണ്ടി അധികം താമസിയാതെ ഗതിമാറി ഇടത്തോട്ടോ വലത്തോട്ടോ മാറും എന്ന് എന്നെപ്പോലെയുള്ള മറ്റു ഡ്രൈവര്‍മാരെ അറിയിക്കാനാണ്. അതായത്, തന്‍റെ വണ്ടിയുടെ ഇടതോ വലതോ പിറകിലോ പോകുന്നവര്‍ക്ക് തന്‍റെ അടുത്ത നീക്കത്തിനു തയ്യാറായിരിക്കാന്‍.
തന്‍റെ പിറകേ മൂന്നര മൈല്‍ ഓടിച്ച എനിക്ക് തന്നോട് മൂന്നു കാര്യങ്ങള്‍ പറയാനുണ്ട്:
ഒന്നാമത്, എക്സിറ്റ് 27 ആകുന്നതിന് ഒന്നര മൈല്‍ മുമ്പ് താന്‍ കഴുത്തു വളച്ച് പിന്നിലും വലതു വശത്തും വണ്ടികള്‍ ഒന്നും ഇല്ല എന്ന് ഉറപ്പാക്കുന്നതു കണ്ടു. അതു കഴിഞ്ഞ് വലത് ഇന്‍ഡിക്കേറ്റര്‍ ഇടുന്നതും ശ്രദ്ധിച്ചു. ഇന്‍ഡിക്കേറ്റര്‍ ഇടുന്നതിനു മുമ്പ് പുറം തിരിഞ്ഞു നോക്കി ഇങ്ങനെ കഴുത്ത് ഉളുക്കിക്കളയണ്ട. ആരുമില്ലാത്തപ്പോള്‍ ഇടാനുള്ളതല്ല ഇന്‍ഡിക്കേറ്റര്‍. വലതു ലെയിനിലേയ്ക്കു മാറണമെങ്കില്‍ വലതു ഇന്‍ഡിക്കേറ്റര്‍ ഇടൂ. അതു കഴിഞ്ഞ് ആളുകള്‍ സ്ഥലം തരുമ്പോള്‍ അങ്ങോട്ടു മാറൂ. എപ്പടി?
പിന്നെ, എക്സിറ്റ് 27 എടുത്തിട്ട് റാംപില്‍ ഇടതു വശത്തേയ്ക്കു മാത്രം തിരിയാനുള്ള ടേണ്‍ ലെയിനിലേയ്ക്കു കേറുമ്പോള്‍ ഇന്‍ഡിക്കേറ്ററിടണം. അപ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ ആ ലെയിനില്‍ കയറി ഇടതേയ്ക്കുള്ള റെഡ് ലൈറ്റില്‍ ചെന്ന് നിന്നിട്ട് ഇടത് ഇന്‍ഡിക്കേറ്റര്‍ ഇട്ടത് ആരെക്കാണിക്കാനാണ്?
അങ്ങനെ താന്‍ 35 മൈലില്‍ പോകവേ, പെട്ടെന്ന് ഇന്‍ഡിക്കേറ്ററിടാതെ വലതു വശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍ കയറിയില്ലേ? ഞാന്‍ തന്‍റെ വണ്ടിയുടെ പിന്നില്‍ ഇടിക്കാതെ രക്ഷപ്പെട്ടത് മുജ്ജന്മ സുകൃതം കൊണ്ടാണ്. താന്‍ (പെട്ടെന്ന്) സ്പീഡ് കുറച്ച് വലതേയ്ക്കു കയറുമെന്ന് മുന്‍കൂട്ടിക്കാണാന്‍ എന്‍റെ കയ്യില്‍ കവടി നിരത്താനുള്ള കോപ്പുകള്‍ ഇല്ലെന്ന് ഇംഗ്ലീഷിലോ മലയാളത്തിലോ അല്ലാതെ ഭാഷാതീതമായി പറയാനാണ് ഒരു ഹോങ്കിന്‍റെ പിന്നാലെ ഞാന്‍ എന്‍റെ വലതുകയ്യുടെ മദ്ധ്യവിരല്‍ തന്നെ കാണിച്ചത്. ഫീലായിട്ടില്ലല്ലോ, അല്ലേ?
ഞാന്‍ ലൈസന്‍സ് പ്ലേറ്റ് നമ്പര്‍ കുറിച്ചു വച്ചിട്ടുണ്ട്. അപ്പോള്‍ ഇനി എപ്പോഴെങ്കിലും കാണാം.
അത്ര വലിയ സ്നേഹത്തോടെയൊന്നുമല്ലാതെ,
(ഒപ്പ്)
ഞാന്‍.

Sunday, November 23, 2008
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞര്‍
ഒന്ന്
കൂട്ടുകാരന്‍റെ മകനും (മൂത്തവന്‍) എന്‍റെ മകനും (ഇളയവന്‍) തമ്മില്‍ ഒരേ അടി. മൂത്തവന്‍ ഇളയവനിട്ട് ചെറുതായിട്ടൊന്നു കൊടുത്തു. അതുകണ്ട് മൂത്തവന്‍റെ അമ്മ ഓടിച്ചന്ന് തന്‍റെ മകനോട്: “എടാ, നീയെന്തിനാടാ ആ കൊച്ചിനെയിട്ട് തല്ലുന്നത്?”
മൂത്തവന്‍: “അമ്മേ this is my toy, he wants it now.”
മൂത്തവന്‍റെ അമ്മ: “എടാ അവനോ നീയോ മൂത്തത്? നീ അത് അവന് കൊട്. അവന്‍ കളിച്ചിട്ട് തിരിച്ചു തരും.”
മൂത്തവന്‍: “It is not my fault that I was born first.”
രണ്ട്
35 മൈല്‍ സ്പീഡുള്ള വൈന്‍ഡിംഗ് റോഡിലൂടെ 50-ല്‍ വിട്ടുവരികയായിരുന്നു. മാമ്പഴം എന്ന കവിതയാണ് കാറ് പാടിക്കൊണ്ടിരിക്കുന്നത്. പിറകിലെ കാര്‍ സീറ്റില്‍ നിന്നും മകന്‍റെ സംശയം:
“അച്ഛാ, സ്പീഡി പോവ്വാണോ?”
മകന്‍റെ പതിവില്ലാത്ത ചോദ്യം കേട്ട് ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ചോദിച്ചു: “മോന് സ്പീഡില്‍ പോണതാണോ പതുക്കെ പോണതാണോ ഇഷ്ടം?”
മകന്‍: “സ്പീഡി പോണം.”
മകനെ മാതൃകാപൌരനായി വളര്‍ത്താനുള്ള ഈയവസരം അമ്മ വിടുമോ? അമ്മ ഇടയ്ക്കു കയറി പറഞ്ഞു: “മോനേ, സ്പീഡില്‍ പോയാല്‍ ബൂബു ആവൂല്ലേ?”
മകന്‍: “ബ്ലഡ് വര്വോ?”
ചോദ്യം കഴിഞ്ഞതും, “വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍” എന്ന വരി എത്തി. എന്‍റെ കാല്‍ അറിയാതെ ബ്രേക്കിലമര്‍ന്നു.

Wednesday, November 19, 2008
ഹോംലി ഗേള്‍
ആപ്പീസിലെ വാട്ടര്‍ കൂളര്‍ ടോക്കിനിടയില്‍ (തണുത്ത വെള്ളമോ കാപ്പിയോ കുടിക്കാന്‍ ഒത്തുകൂടുമ്പോള്‍ നടത്തുന്ന ഗോസിപ്പു വര്‍ത്തമാനമാണ് വാട്ടര്‍ കൂളര്‍ ടോക്ക്) കൂടെ ജോലി ചെയ്യുന്ന സായിപ്പ് ചോദിച്ചു:
“വുഡ് യൂ ഹാവ് മാരീഡ് എ ഹോംലി ഗേള്‍?”
കല്യാണം കഴിച്ച് കൊച്ചും കുട്ടിയുമായി കഴിയുന്ന എന്നോട് ഈ മഹാപരാധിയ്ക്ക് എന്താണിത്ര വിരോധം എന്ന് മനസ്സിലോര്‍ത്തു കൊണ്ട് തന്നെ ഞാന്‍ മറു ചോദ്യമെറിഞ്ഞു: “വൈ?”
“എ ഫ്രണ്ട് ഒഫ് മൈന്‍, ഹീ ഈസ് ആന്‍ ഇന്‍ഡ്യന്‍, ഈസ് ഗെറ്റിംഗ് മാരീഡ്. ആന്‍ഡ് ഹീ ഓള്‍വേയ്സ് വാന്‍റഡ് എ ഹോംലി ഗേള്‍... ഐ വണ്ടര്‍ വൈ!”
ഒന്നും മനസ്സിലായില്ല. ഹോംലി ഗേളിന് എന്താ ഒരു കുഴപ്പം? എന്നാലും ഇപ്പോഴത്തെ എക്കണോമിക് സിറ്റുവേഷനില്‍ സായിപ്പിന്‍റെ ജോക്ക് മനസ്സിലായില്ല എന്നു പറയാന്‍ മനസ്സുവന്നില്ല. ഞാന്‍ പറഞ്ഞു: “നൌ, ദാറ്റ്സ് ഫണ്ണി!”
പിന്നെ ഒരു ഓട്ടമല്ലായിരുന്നോ? നേരേ ചെന്ന് എന്‍കാര്‍ട്ട തുറന്നു. Homely എന്നതിന്‍റെ അര്‍ത്ഥം നോക്കി:
ഇന്‍ഡ്യന്‍ ഇംഗ്ലീഷ് ജയിക്കട്ടെ!

home·ly [ hṓmlee ] (comparative home·li·er, superlative home·li·est)എനിക്ക് തൃപ്തിയായി. നിങ്ങള്‍ക്കോ? പോരെങ്കില്‍ ഈ ചിത്രം കൂടി കാണൂ:
adjective
Definition:
1. not good-looking: plain or less than pleasing in appearance
- a homely face
ഇന്‍ഡ്യന്‍ ഇംഗ്ലീഷ് ജയിക്കട്ടെ!
Tuesday, November 18, 2008
ബീഫ് ഉലത്തിയതും HDMI കണക്ഷനും
അത്താഴത്തിന് കൂട്ടുകാരന്‍റെ കുടുംബം ഉണ്ടായിരുന്നു.
ബീഫ് ഉലത്തിയത് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കൂട്ടുകാരന്‍റെ ഭാര്യയുടെ ചോദ്യം (എന്‍റെ ഭാര്യയോട്): “എടിയേ, ബീഫ് ഉലത്തിയത് ഉണ്ടാക്കണത് എങ്ങനേടീ?”
സ്വന്തം ഭാര്യയുടെ ചെലവില്‍ ജോക്കടിക്കാന്‍ കിട്ടിയ അവസരമൊന്നും കളയുന്നവനല്ല കൂട്ടുകാരന്‍. ഞാന്‍ കാതു കൂര്‍പ്പിച്ചു. അതാ വരുന്നു അദ്ദേഹത്തിന്‍റെ തമാശ: “ഇനി ഈ റെസിപ്പി കിട്ടീട്ട് എന്തോ ചെയ്യാനാ? നീ ഒന്നും ഉലത്തുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ ഹ ഹ ഹ!” (ചിരി സ്വയം).
അളമുട്ടിയാല്‍ നീര്‍ക്കോലിയും കടിക്കും എന്നു പറഞ്ഞത് എത്ര ശരി! വിചാരിച്ചിരിക്കാതെ കൂട്ടുകാരന്‍റെ ഭാര്യ മറുപടി പറഞ്ഞു: “നിങ്ങള് ഡീവീഡീം കമ്പ്യൂട്ടറും വീസീയാറും കേബിള്‍ ബോക്സും എങ്ങനെയാണ് റ്റീവീല് കണക്റ്റു ചെയ്തിരിക്കണതെന്ന് കൂട്ടുകാരോടൊക്കെ വീണ്ടും വീണ്ടും ചോദിക്കാറില്ലേ? അത് കേട്ടിട്ട് വീട്ടില്‍ വന്ന് നമ്മുടെ കണക്ഷന്‍ മാറ്റിക്കുത്താറില്ലല്ലോ. ഈ ചോദിക്കുന്നത് വീട്ടില്‍ച്ചെന്ന് അതുപോലെ ചെയ്യാനല്ല, ഒരു ക്യൂരിയോസിറ്റിയ്ക്കാണെന്ന് മനസ്സിലായില്ലേ?”

Wednesday, November 12, 2008
യൂ റ്റ്യൂബ്, ബ്രൂട്ടസ്?
ഡാലസ് മാവറിക്സിന്‍റെ ഉടമസ്ഥന്‍ മാര്‍ക് ക്യൂബനെ എനിക്കിഷ്ടമാണ്. പറയാനുള്ളത് തുറന്നു പറയും അതുകൊണ്ടു തന്നെ. Hulu is kicking Youtube’s Ass എന്ന ബ്ലോഗ് പോസ്റ്റു വായിക്കുകയായിരുന്നു ഞാന്‍:
നീത്സന്‍ ഓണ്‍ലൈനിന്‍റെ കണക്കു പ്രകാരം, 2008 സെപ്റ്റംബറില്‍ യൂറ്റ്യൂബ് സന്ദര്‍ശിച്ചവര്‍ 82 മില്യന്‍. അവര്‍ മൊത്തം 5.3 ബില്യന്‍ വീഡിയോകള്‍ കണ്ടു. 2008-ലെ യൂറ്റ്യൂബിന്‍റെ റെവന്യൂ പ്രൊജക്ഷന്‍ 250 മില്യന്‍ ഡോളര്‍.
വരവ് നോക്കുമ്പോള്‍, $250M/82M = $3 (ഒരു വര്‍ഷത്തില്‍ ഓരോ യുണീക്ക് സന്ദര്‍ശകനും).
മറ്റൊരു വിധത്തില്‍ നോക്കിയാല്‍, വരവ് = $250M in 2008/63.6B in 2008 = 0.0039 cents ഓരോ വീഡിയോ കാണലിനും.
ചുരുക്കത്തില്‍, യൂറ്റ്യൂബ് ഒരു വീഡിയോ കാണിക്കുമ്പോള്‍ ഗൂഗിളിനു കിട്ടുന്ന കാശ് = 0.18 പൈസ. (അതെ, തെറ്റിയിട്ടില്ല, പൈസ തന്നെ.)
വീണ്ടും ചുരുക്കിയാല്‍, 1 പൈസ ഗൂഗിളിനു കിട്ടാന്‍ 5.6 വീഡിയോകള്‍ സ്ട്രീം ചെയ്യണം. ഒരു ഡോളര്‍ കിട്ടാന്‍ 26,000-ഓളം വീഡിയോകള്‍ കാണിക്കണം.
ഒരു വീഡിയോ സ്റ്റോര്‍ ചെയ്തു വയ്ക്കാനും അത് സ്ട്രീം ചെയ്യാനുമുള്ള കാശ് കണക്കാക്കുമ്പോഴറിയാം ഒരു വീഡിയോ കാണിക്കാന്‍ യൂറ്റ്യൂബിനുള്ള നഷ്ടം എത്രയാണെന്ന്... (യൂറ്റ്യൂബിന്‍റെ വരവ് 125 മില്യനില്‍ കൂടില്ല എന്ന് പറയുന്ന അസൂയാലുക്കളാണധികവും. അങ്ങനെ നോക്കുമ്പോള്‍ നഷ്ടം ഇപ്പറഞ്ഞതിന്‍റെ ഇരട്ടി എന്നു കരുതുക.)
യൂറ്റ്യൂബിനെ മുക്കുന്നതില്‍ അക്കരക്കാഴ്ചകള്‍ക്കും പങ്കുണ്ടെന്ന് സാരം!
It is coming up on 2 years post my declaration that only a moron would buy Youtube and that Google was crazy for actually going through with it.നമുക്ക് ചെറിയൊരു കണക്ക് പരിശോധിക്കാം:
In that period of time, while Youtube traffic has skyrocketed, they have been steadfast in their admission that they haven’t been able to monetize Youtube’s traffic in a profitable manner. Youtube has become the poster child for the old saying “we are losing money on every sale, but we will make it up in volume”.
നീത്സന്‍ ഓണ്‍ലൈനിന്‍റെ കണക്കു പ്രകാരം, 2008 സെപ്റ്റംബറില്‍ യൂറ്റ്യൂബ് സന്ദര്‍ശിച്ചവര്‍ 82 മില്യന്‍. അവര്‍ മൊത്തം 5.3 ബില്യന്‍ വീഡിയോകള്‍ കണ്ടു. 2008-ലെ യൂറ്റ്യൂബിന്‍റെ റെവന്യൂ പ്രൊജക്ഷന്‍ 250 മില്യന്‍ ഡോളര്‍.
വരവ് നോക്കുമ്പോള്‍, $250M/82M = $3 (ഒരു വര്‍ഷത്തില്‍ ഓരോ യുണീക്ക് സന്ദര്‍ശകനും).
മറ്റൊരു വിധത്തില്‍ നോക്കിയാല്‍, വരവ് = $250M in 2008/63.6B in 2008 = 0.0039 cents ഓരോ വീഡിയോ കാണലിനും.
ചുരുക്കത്തില്‍, യൂറ്റ്യൂബ് ഒരു വീഡിയോ കാണിക്കുമ്പോള്‍ ഗൂഗിളിനു കിട്ടുന്ന കാശ് = 0.18 പൈസ. (അതെ, തെറ്റിയിട്ടില്ല, പൈസ തന്നെ.)
വീണ്ടും ചുരുക്കിയാല്‍, 1 പൈസ ഗൂഗിളിനു കിട്ടാന്‍ 5.6 വീഡിയോകള്‍ സ്ട്രീം ചെയ്യണം. ഒരു ഡോളര്‍ കിട്ടാന്‍ 26,000-ഓളം വീഡിയോകള്‍ കാണിക്കണം.
ഒരു വീഡിയോ സ്റ്റോര്‍ ചെയ്തു വയ്ക്കാനും അത് സ്ട്രീം ചെയ്യാനുമുള്ള കാശ് കണക്കാക്കുമ്പോഴറിയാം ഒരു വീഡിയോ കാണിക്കാന്‍ യൂറ്റ്യൂബിനുള്ള നഷ്ടം എത്രയാണെന്ന്... (യൂറ്റ്യൂബിന്‍റെ വരവ് 125 മില്യനില്‍ കൂടില്ല എന്ന് പറയുന്ന അസൂയാലുക്കളാണധികവും. അങ്ങനെ നോക്കുമ്പോള്‍ നഷ്ടം ഇപ്പറഞ്ഞതിന്‍റെ ഇരട്ടി എന്നു കരുതുക.)
യൂറ്റ്യൂബിനെ മുക്കുന്നതില്‍ അക്കരക്കാഴ്ചകള്‍ക്കും പങ്കുണ്ടെന്ന് സാരം!
Wednesday, November 5, 2008
ഓ, നോ ബാമാ!
എന്തൊക്കെ ഒരുക്കങ്ങളായിരുന്നു! ചോറുണ്ടാക്കാന്‍ നേരമുണ്ടാവില്ല എന്നു കരുതി പീസ്സ വരുത്തി. പൂത്തുപോയ കാപ്പിപ്പൊടിയ്ക്കു പകരം നല്ല കൊളമ്പിയന്‍ കാപ്പിതന്നെ വാങ്ങി. ഒബാമയെ ജയിപ്പിക്കാന്‍ അഞ്ചു മണിവരെ ഇരിക്കേണ്ടി വരുമെന്നു കരുതിയവര്‍ ഞെട്ടി.
വടക്കേ തീരത്ത് മണി എട്ടടിച്ചു. പോളിംഗ് ബൂത്തുകളില്‍ അവസാനത്തെയാള്‍ വോട്ടു ചെയ്തു കഴിഞ്ഞിരുന്നില്ല. ABC-യും NBC-യും ചേര്‍ന്നങ്ങ് ആഘോഷിക്കുകയല്ലാരുന്നോ? സത്യത്തില്‍ മക്കെയിന്‍ ജയിക്കണമെന്നാണ് ഞാന്‍ ആദ്യം ആഗ്രഹിച്ചിരുന്നത്. പിന്നെയല്ലേ മൂപ്പിലാന്‍ പോയി സേറാ പാലിനെ കൂട്ടുപിടിച്ച് ഉള്ള ക്രെഡിബിലിറ്റി കൂടി കളഞ്ഞത്. അപ്പോള്‍ ഞാന്‍ കൂറുമാറി ഒബാമ കക്ഷിയായി. എന്നാലും ഇത്രേം എളുപ്പമായ ഒരു വിജയം... ഇത് ഇന്ത്യാ-പാകിസ്ഥാന്‍ കളി കാണാന്‍ ലീവെടുത്തിരുന്ന ദിവസം പാകിസ്ഥാന്‍ 25 റണ്ണിന് ഓളൌട്ടായി ഇന്ത്യ രണ്ടോവറില്‍ കളി ജയിച്ചപോലെയായിപ്പോയി.
നെറ്റ്‍വര്‍ക്കുക്കളുടെ കാര്യമാണ് കഷ്ടം. ഇലക്ഷന്‍ കവറേജിനു വേണ്ടി എന്തൊക്കെ ഗ്രാഫിക്സും ഗിമ്മിക്കും ഒരുക്കിയതായിരുന്നു. എല്ലാം രണ്ടു മണിക്കൂര്‍ കൊണ്ട് അവസാനിച്ചില്ലേ? ഇത് കുറേക്കൂടി നീണ്ടു പോയിരുന്നെങ്കില്‍ പരസ്യം കാണിച്ച് കുറേ കാശ് തിരിച്ചു പിടിക്കാമായിരുന്നു. അതും നടന്നില്ല.
ഒബാമയുടെ വിജയപ്രസംഗത്തിനു ഗുമ്മില്ലായിരുന്നു. മക്കെയിന്‍റെ തോല്‍വിസമ്മത പ്രസംഗം ഒരു ക്ലാസ് ആക്ട് ആയിരുന്നു എന്നു പറയാതെ വയ്യ. ഇനി പറഞ്ഞിട്ടെന്തു കാര്യം?

Subscribe to:
Posts (Atom)