വര്‍ഷാന്ത്യത്തില്‍ ക്ടാവിന്റെ തമാശകളിലൊന്ന് പബ്ലിക്കാക്കിയിരുന്നല്ലോ. അധികമായാല്‍ അമൃതും വിഷം എന്നറിയാമെങ്കിലും ഇതാ ഫ്രെഷായിട്ട് ഒരെണ്ണം കൂടി.
ക്രിസ്മസ് കഴിഞ്ഞ് 75% വിലക്കുറച്ച് ക്രിസ്മസ് ഡെക്കറേഷനുകള്‍ വില്‍ക്കുന്ന കടകളില്‍ കയറിയിറങ്ങവേ* ഹോം ഡിപ്പോയിലുമെത്തി. ക്ടാവിന് വായിക്കാനറിയില്ലാത്തതിനാല്‍ ശ്രീമതി ഇപ്പോള്‍ കൊണ്ടു പിടിച്ച പഠിപ്പീരാണ്. ഹോം ഡിപ്പോ കണ്ടയുടനേ ചോദ്യം:
“മോനൂ, red കളറില്‍ big അക്ഷരത്തില്‍ എഴുതിയിരിക്കുന്നതെന്തെന്ന് വായിക്കുമോ?”
“That's not red color, അമ്മാ!”
“എന്തെങ്കിലും കളറാകട്ടെ, നീ വായിക്ക്.”
കുഞ്ഞാട് ഉത്സാഹഭരിതനായി: “H-O-M-E D-E-P-O-T”
“അങ്ങനെ spell ചെയ്താല്‍ എങ്ങനെ read ചെയ്യും?”
“ഹേമ ദീപക്!”
“ങേ?” ഞെട്ടിയത് ഞാനും ശ്രീമതിയും ഒരുമിച്ച്!
ക്ടാവിന്റെ പ്രീ-സ്കൂള്‍ ക്ലാസില്‍ ഈയിടെ ചേര്‍ന്ന കൊച്ചു സുന്ദരിയാണ് ഹേമ ദീപക് എന്ന് പ്രത്യേകം പറയേണ്ടല്ലോ.
* ക്രിസ്മസ് കഴിഞ്ഞിട്ട് എന്തിനാണ് ക്രിസ്മസ് ഡെക്കറേഷന് വാങ്ങുന്നത് എന്നു ചോദിക്കുന്നവര്‍ക്ക്: ഇത് അവസാനത്തെ ക്രിസ്മസ് ഒന്നുമല്ല. അമേരിക്കയില്‍ 2010 വരേയും ലോകം മുഴുവന്‍ 2012 വരേയും ക്രിസ്മസ് ഉണ്ടാവും എന്ന കാര്യം മറക്കരുത്.
Subscribe to:
Post Comments (Atom)
8 comments:
ha ha!
പയ്യന്‍സ് തുടങ്ങിയല്ലേ? നിരുല്‍സാഹപ്പെടുത്തരുത്... നാളെയുടെ വാഗ്ദാനമാണ് :)
ശരിക്കും ഞെട്ടി.
-സുല്‍
:-))
ജൂനിയറിനു ഒരു പാട്ട് "ഡെഡിക്കേറ്റ്" ചെയ്യട്ട്
വര്‍ണ്ണവും നീയേ വസന്തവും നീയേ
വര്‍ഷവും നീയേ ഹര്ഷവും നീയേ
ഗാനവും നീയേ ഗഗനവും നീയേ
സാഗരം നീയേ സായൂജ്യം നീയേ...
allahabad bank എന്ന ബോര്‍ഡ് കണ്ട് എഴുപത് വയസ്സായ ഹാജിയാര് "അള്ളാ! ഏ ബാഡ് ബാങ്ക്" എന്നു വായിച്ചു. കൊച്ചുപിള്ളേരുടെ കാര്യം അതിനപ്പുറമല്ലേ പോകൂ.
ലതു കലക്കി
ഹ ഹാ..
പുള്ളാരുടെ ടേസ്റ്റ് മനസ്സിലാക്കാതെ പോവരുത് ട്ടോ ഉണ്ണ്യേട്ടാ..
ശ്രീഹരി പറഞ്ഞതന്യാ ഞാനും പറേണത്.
നിരുത്സാഹപ്പെടുത്തരുത്.
മനോഹരമായ ഒരു ഭാവി ഞാന്‍ മുന്നില്‍ കാണുന്നു. പുള്ളിക്കാരന് എല്ലാ വിധ ആശംസകളും !!!
Post a Comment