Monday, January 5, 2009

മനതാരില്‍ നീയാണ്, സുന്ദരീ!

വര്‍ഷാന്ത്യത്തില്‍ ക്ടാവിന്‍റെ തമാശകളിലൊന്ന് പബ്ലിക്കാക്കിയിരുന്നല്ലോ. അധികമായാല്‍ അമൃതും വിഷം എന്നറിയാമെങ്കിലും ഇതാ ഫ്രെഷായിട്ട് ഒരെണ്ണം കൂടി.

ക്രിസ്മസ് കഴിഞ്ഞ് 75% വിലക്കുറച്ച് ക്രിസ്മസ് ഡെക്കറേഷനുകള്‍ വില്‍ക്കുന്ന കടകളില്‍ കയറിയിറങ്ങവേ* ഹോം ഡിപ്പോയിലുമെത്തി. ക്ടാവിന് വായിക്കാനറിയില്ലാത്തതിനാല്‍ ശ്രീമതി ഇപ്പോള്‍ കൊണ്ടു പിടിച്ച പഠിപ്പീരാണ്. ഹോം ഡിപ്പോ കണ്ടയുടനേ ചോദ്യം:

“മോനൂ, red കളറില്‍ big അക്ഷരത്തില്‍ എഴുതിയിരിക്കുന്നതെന്തെന്ന് വായിക്കുമോ?”
“That's not red color, അമ്മാ!”
“എന്തെങ്കിലും കളറാകട്ടെ, നീ വായിക്ക്.”

കുഞ്ഞാട് ഉത്സാഹഭരിതനായി: “H-O-M-E D-E-P-O-T”

“അങ്ങനെ spell ചെയ്താല്‍ എങ്ങനെ read ചെയ്യും?”
“ഹേമ ദീപക്!”
“ങേ?” ഞെട്ടിയത് ഞാനും ശ്രീമതിയും ഒരുമിച്ച്!

ക്ടാവിന്‍റെ പ്രീ-സ്കൂള്‍ ക്ലാസില്‍ ഈയിടെ ചേര്‍ന്ന കൊച്ചു സുന്ദരിയാണ് ഹേമ ദീപക് എന്ന് പ്രത്യേകം പറയേണ്ടല്ലോ.

* ക്രിസ്മസ് കഴിഞ്ഞിട്ട് എന്തിനാണ് ക്രിസ്മസ് ഡെക്കറേഷന്‍ വാങ്ങുന്നത് എന്നു ചോദിക്കുന്നവര്‍ക്ക്: ഇത് അവസാനത്തെ ക്രിസ്മസ് ഒന്നുമല്ല. അമേരിക്കയില്‍ 2010 വരേയും ലോകം മുഴുവന്‍ 2012 വരേയും ക്രിസ്മസ് ഉണ്ടാവും എന്ന കാര്യം മറക്കരുത്.

8 comments:

പാമരന്‍ said...

ha ha!

Calvin H said...

പയ്യന്‍സ് തുടങ്ങിയല്ലേ? നിരുല്‍സാഹപ്പെടുത്തരുത്... നാളെയുടെ വാഗ്ദാനമാണ് :)

സുല്‍ |Sul said...

ശരിക്കും ഞെട്ടി.

-സുല്‍

Babu Kalyanam said...

:-))

ദേവന്‍ said...

ജൂനിയറിനു ഒരു പാട്ട് "ഡെഡിക്കേറ്റ്" ചെയ്യട്ട്
വര്‍ണ്ണവും നീയേ വസന്തവും നീയേ
വര്‍ഷവും നീയേ ഹര്‍ഷവും നീയേ
ഗാനവും നീയേ ഗഗനവും നീയേ
സാഗരം നീയേ സായൂജ്യം നീയേ...

allahabad bank എന്ന ബോര്‍ഡ് കണ്ട് എഴുപത് വയസ്സായ ഹാജിയാര്‌ "അള്ളാ! ഏ ബാഡ് ബാങ്ക്" എന്നു വായിച്ചു. കൊച്ചുപിള്ളേരുടെ കാര്യം അതിനപ്പുറമല്ലേ പോകൂ.

Siju | സിജു said...

ലതു കലക്കി

ജിപ്പൂസ് said...

ഹ ഹാ..
പുള്ളാരുടെ ടേസ്റ്റ് മനസ്സിലാക്കാതെ പോവരുത് ട്ടോ ഉണ്ണ്യേട്ടാ..
ശ്രീഹരി പറഞ്ഞതന്യാ ഞാനും പറേണത്.
നിരുത്സാഹപ്പെടുത്തരുത്.

സുദേവ് said...

മനോഹരമായ ഒരു ഭാവി ഞാന്‍ മുന്നില്‍ കാണുന്നു. പുള്ളിക്കാരന് എല്ലാ വിധ ആശംസകളും !!!