Saturday, January 10, 2009

ബുക്ക് റിപ്പബ്ലിക്ക്

ബുക്ക് റിപ്പബ്ലിക്കിന് ആശംസകള്‍!

പൊതുവേ ബ്ലോഗ് കൂട്ടായ്മകളോട് എനിക്ക് താല്പര്യമില്ല. നൂറുപേര്‍ എഴുതിവിട്ട കാര്യം വീണ്ടു എഴുതുന്നതില്‍ താല്പര്യവുമില്ല. അപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്തിനാ ബുക്ക് റിപ്പബ്ലിക്കിനെപ്പറ്റി ഇങ്ങനെ ഒരു പോസ്റ്റെന്ന്. കാരണമുണ്ടെന്നേ!

മമ്മൂട്ടി ബ്ലോഗറായതില്‍ ആമോദവും ആവേശവും ആനന്ദവും ആരാധനയും ആകാംക്ഷയും ആഘോഷവും ആദരവും ആന്ദോളനവും ആയാസവും ആകുലതയും ആക്ഷേപവും ആശങ്കയും ആശ്ചര്യവും ആഘാതവും ആഹ്ലാദവും മറ്റും മറ്റും പ്രകടിപ്പിച്ച് പ്രശസ്തരായവരും അല്ലാത്തവരുമായ ബ്ലോഗര്‍മാര്‍ രംഗത്തു വന്നിരുന്നല്ലോ. (കൈപ്പള്ളി പിണങ്ങരുത്; ഞാന്‍ തമാശ പറഞ്ഞതല്ലേ?)

എന്തുകൊണ്ട് ഞാന്‍ അതേപ്പറ്റി ഒരു പോസ്റ്റിട്ടില്ല?

കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്. പണ്ടേ എനിക്ക് മമ്മൂട്ടിയെ മോഹന്‍‍ലാലിനോളം പഥ്യമല്ല. കാവ്യയും മമ്മൂട്ടിയും എന്ന പോസ്റ്റ് വായിച്ചവര്‍ക്ക് അത് ചിലപ്പോള്‍ മനസ്സിലായിക്കാണില്ല. എന്നാല്‍ പ്രധാന കാരണം അതല്ല.

എനിക്ക് തരി പ്രയോജനമില്ല. അതു തന്നെ പ്രധാനകാരണം.

മമ്മൂട്ടി ബ്ലോഗിയാലെന്ത്, ഇല്ലെങ്കിലെന്ത്? മമ്മൂട്ടിയുടെ എക്കണോമിക് അവലോകനം വായിച്ചു പ്രബുദ്ധനാവാന്‍ മാത്രം എനിക്ക് തലക്കിറുക്കൊന്നുമില്ല. മമ്മൂട്ടി വോട്ടു ചെയ്യാന്‍ പറഞ്ഞില്ലെങ്കിലും ഞാന്‍ വോട്ടു ചെയ്യും. മറ്റുള്ളവരെക്കൊണ്ട് വോട്ട് ചെയ്യിക്കുകയും ചെയ്യും. ഇതൊക്കെ മമ്മൂട്ടി പറഞ്ഞിട്ടുവേണോ പഠിക്കാന്‍?

ഇപ്പോള്‍ പിടികിട്ടിയില്ലേ ഗുട്ടന്‍സ്? ഈ ബ്ലോഗിന്‍റെ വലതുഭാഗത്തു കാണുന്ന അറിയിപ്പ് നിങ്ങള്‍ കണ്ടുകാണും. ഇക്കാര്യം ബുക്ക് റിപ്പബ്ലിക്കുകാരെ കാണുകയാണെങ്കില്‍ പറഞ്ഞേക്കണേ.

(എത്രയാ ചാര്‍ജ്ജെന്നു വച്ചാല്‍ നമുക്ക് ശരിയാക്കാമെന്നേ. റെയിന്‍‍ബോയ്ക്ക് ചീത്തപ്പേരായിപ്പോയി. അതുകൊണ്ടാ ഈ പൊല്ലാപ്പ്. സഹകരിക്കണേ!)

6 comments:

ധൂമകേതു said...

നന്നായി മാഷേ... ഈ പോസ്റ്റ്‌ ശരിക്കും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന ഒന്നു തന്നെയാണ്‌. മമ്മൂട്ടി ബ്ളോഗ്‌ ഫാന്‍സ്‌ അസ്സോസിയേഷന്‍റെ ബഹളം കണ്ടപ്പോ ശരിക്കും സഹതാപമാണ്‌ തോന്നിയത്‌. ഒരു മികച്ച നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയെ ഇഷ്ടമാണെങ്കിലും മറ്റു പലതുകൊണ്ടും ഒരു പൊതുകാര്യപ്രസക്തന്‍ എന്ന രീതിയില്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പൊതുവേദിയില്‍ പങ്കെടുക്കാന്‍ വന്നിട്ട്‌ മഴ പെയ്തു നടക്കേണ്ടുന്ന വഴിയില്‍ ചെളി കിടന്നതിനാല്‍ പുറത്തിറങ്ങിയാല്‍ കാലില്‍ ചെളിപറ്റും എന്നു പറഞ്ഞ്‌ ആ മാന്യദേഹം കാറില്‍ നിന്നിറങ്ങാതെ തിരിച്ചു പോയതിന്‌ ഈയുള്ളവന്‍ സാക്ഷിയായിട്ടുണ്ട്‌. പൊള്ളത്തരങ്ങളും പൊങ്ങച്ചവും നിറഞ്ഞ ഇന്‍റര്‍വ്യൂകളും, ഫിലിം പ്രൊമോ ചര്‍ച്ചകളില്‍ സംവിധായകന്‍റേയും കഥാകൃത്തിന്‍റേയും ഒക്കെ മറുപടിപ്രതീക്ഷിക്കുന്ന ചോദ്യങ്ങള്‍ക്കു പോലും ചാടിക്കയറി ആധികാരികമായി ഉത്തരം പറയുന്ന പ്രകടനങ്ങളും ഒക്കെ ഒന്നു കാണേണ്ടതു തന്നെ. അദ്ദേഹം വേണമല്ലോ ഇനി നമ്മളെ ധനതത്വശാസ്ത്രവും വോട്ടു ചെയ്യുന്നതിന്‍റെ പൌരബോധവും പഠിപ്പിക്കാന്‍. കഷ്ടം തന്നെ. താന്‍ ഒരു സര്‍വ്വമുഖപ്രതിഭയാണെന്നു തെളിയിക്കാനുള്ള സൂപ്പര്‍ താരത്തിന്‍റെ ശ്രമമല്ലേ, നമുക്കും ജയ്‌ വിളിക്കാം.

Babu Kalyanam said...

"പുസ്തകമാക്കാന്‍ വേണ്ടി കവിതകളെഴുതാനും തയ്യാറാണ്. "
ഹ ഹ :-))

:-))
"നാട് നീന്തുമ്പോള്‍ ഒഴുക്കിനൊപ്പം" അല്ലെ ;-)

Anonymous said...

ഉണ്ണുണ്ണീ, ഇതിനപ്പറ്റി പച്ചാളം പറഞ്ഞതു കേട്ടില്ലേ?

ഉണ്ണി said...

ഇല്ലല്ലോ അനോണീ. ലിങ്കു തരൂ. നല്ലകാര്യമാണോ പറഞ്ഞത്? :)

Anonymous said...

ലിങ്കില്ലാത്തതു കൊണ്ട് കാണാതിരിക്കണ്ട. http://www.google.com/reader/shared/16048664849664547227.

ഉണ്ണി said...

അനോനീ,

“പഴയ, അന്ധന്മാര്‍ - ആനകാണല്‍ - കഥ” എന്നെഴുതിയതാണോ? ഹ ഹ ഹ.

എന്നേയും മി. പച്ചാളത്തിനേയും തമ്മിലടിപ്പിക്കാന്‍ നോക്കരുത്. പച്ചാളം പോലുള്ള ബ്ലോഗര്‍മാര്‍ ഈ ബ്ലോഗ് വായിക്കുന്നതു തന്നെ വലിയ കാര്യമെന്നു കരുതുന്നയാളാണ് ഞാന്‍.

ലിങ്കിനു നന്ദി.