ഉച്ചയൂണിനിടയില്‍ കൂടെ ജോലിചെയ്യുന്ന സായിപ്പിന് ഒരു സംശയം: “നമ്മള്‍ കടയിലും മറ്റും പോകുമ്പോള്‍ കാണുന്ന ഓട്ടോമാറ്റിക് ടോയ്‍ലറ്റ് ഫ്ലഷര്‍ ഇല്ലേ? അത് വീട്ടില്‍ വാങ്ങി വയ്ക്കുന്നത് ഉപകാരപ്പെടുമോ?”
“ഇത്രയും മടി പാടില്ല,” ഞാന്‍ പറഞ്ഞു. “കടയിലും മറ്റും പോകുമ്പോള്‍ സുരക്ഷയെക്കരുതി ഫ്ലഷ് ചെയ്യുന്ന സാധനത്തില്‍ പിടിക്കാതിരിക്കുന്നത് മനസ്സിലാക്കാം. സ്വന്തം വീട്ടിലും ഫ്ലഷ് ചെയ്യാന്‍ വയ്യേ?”
“അതല്ല. എന്‍റെ അഞ്ചുവയസ്സുകാരന്‍ മൂത്രമൊഴിച്ചിട്ട് ഫ്ലഷ് ചെയ്യുന്നില്ല. അവനോട് പറഞ്ഞു മടുത്തു. അതിനാല്‍ ഇങ്ങനെയൊരു മാര്‍ഗ്ഗത്തെപ്പറ്റി ആലോചിച്ചതാണ്. മൂത്തവനായ ആറുവയസ്സുകാരന് ഫ്ലഷ് ചെയ്യാന്‍ മടിയില്ല താനും.”
“ആഹാ!” കൂടയിരുന്ന മറ്റൊരു സായ്പ് ബുദ്ധിയോതുകയാണ്: “രണ്ടു മക്കള്‍ക്കുമായി ഒരു കുടുക്ക വാങ്ങുക. ദിവസം ഒരു ഡോളര്‍ വച്ച് അതില്‍ ഇടണം. മാസാന്ത്യത്തില്‍ കുടുക്ക തുറന്ന് പപ്പാതി വീതം രണ്ടു മക്കള്‍ക്കുമായി അവരവര്‍ക്കിഷ്ടമുള്ളതു വാങ്ങാന്‍ കൊടുക്കണം. മൂത്രമൊഴിച്ചിട്ട് ഫ്ലഷു ചെയ്യുന്ന ദിവസങ്ങളില്‍ മാത്രമേ ഡോളര്‍ കുടുക്കയില്‍ നിക്ഷേപിക്കാവൂ. എന്നെങ്കിലും ഒരു ദിവസം ഫ്ലഷ് ചെയ്തിട്ടില്ലെങ്കില്‍ ആ മാസം അന്നുവരെ കുടുക്കയിലുള്ളതു മുഴുവന്‍ തിരിച്ചെടുക്കുക. ആദ്യ ഒന്നു രണ്ടു മാസം വളരെക്കുറച്ചു പണമേ കൊടുക്കേണ്ടി വരികയുള്ളൂ. അതു കഴിയുമ്പോള്‍ മൂത്തവന്‍റെ peer-pressure കാരണം രണ്ടാമനും ഫ്ലഷ് ചെയ്യാന്‍ നിര്‍ബന്ധിതനാവും. രണ്ടുപേരും ഇതു ശീലിച്ചു കഴിഞ്ഞാല്‍ പ്രോത്സാഹന സമ്മാനത്തിന്‍റെ രീതി മാറ്റാവുന്നതേയുള്ളൂ.”
ആദ്യം വിരട്ടുകയും പിന്നെ ചൂരലിന് രണ്ടു കൊടുക്കുകയും ചെയ്യാന്‍ സ്വാതന്ത്ര്യമില്ലാതിരുന്നാല്‍ മര്യാദയ്ക്ക് മൂത്രമൊഴുപ്പിക്കാനും കൈക്കൂലി കൊടുക്കേണ്ടി വരുമല്ലോന്നായി എന്‍റെ ചിന്ത.
Subscribe to:
Post Comments (Atom)
5 comments:
ഹഹ... ഹഹ
അടിച്ചാലും നന്നാവണമെന്നില്ലല്ലോ. അപ്പോ കൈക്കൂലിയാണ് ഭേദം. :-)
മൂത്ര തന്ത്രം...കൊള്ളാം...! അനിയനില്‍ പരീക്ഷിക്കണം....! കുടുക്കയില്‍ ഡോളര്‍ തന്നെ ഇടണമെന്നു നിര്‍ബന്ധമുണ്ടോ?
പാമരന്‍, സുപ്രിയ: കുട്ടികളില്ലാത്തവരാണല്ലേ? ചിരിച്ചോ, ചിരിച്ചോ... :)
ബിന്ദു: അടിച്ചാല്‍ നന്നാവാം, നന്നാവാതിരിക്കാം. കുട്ടികളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അടിച്ച് പരിപ്പെളക്കണമെന്നല്ലേ ഇവിടെ പറയുന്നത്.
ആലുവവാലേ, ഇപ്പോള്‍ ഡോളറിനു വില കുറവാണെങ്കില്‍ രൂപയായാലും മതി! :)
ഉണ്ണീ,
എന്റെ മകള്‍ക്ക് മൂന്നു വയസ്സാകുന്നു. അവലെ അടിക്കാന്‍ പ്ലാസ്റ്റിക്കിന്റെ ഹാംഗര്‍ പൊട്ടിച്ച് ഒരു വടിയുണ്ടാക്കിയുട്ടുണ്ട്. വീട്ടിനുള്ളില്‍ വെച്ചേ അടിക്കൂ. ശബ്ദം വെളിയില്‍ കേള്‍ക്കില്ലല്ലോ.
ഇവിടെ പിന്നെ ഫ്ലഷ് ചെയ്യുന്ന പ്രശ്നമില്ല. ഒന്നു മൂത്രമൊഴിച്ചാല്‍ 4-5 തവണ ഫ്ലഷ് ചെയ്യും..:)
Post a Comment