ലോകം മുഴുവന്‍ പറന്നു നടന്ന് മനുഷ്യ നിര്‍മ്മിത മഹാത്ഭുതങ്ങള്‍ കണ്ട് സായൂജ്യമടയാന്‍ സാഹചര്യമില്ലാത്ത നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്കായി ഇതാ ഏതോ ഒരു മഹാനുഭാവലു നയനാനന്ദകരമായ ഈ കാഴ്ച സമ്മാനിക്കുന്നു.
ഏതു സ്വര്‍ഗരാജ്യത്തിലാണ് തന്റെ ഉത്ഭവമെന്നോ എന്താണ് തന്റെ നിലനില്പിന്റെ ആധാരമെന്നോ എന്തൊക്കെയാണ് താന്‍ ലോകത്തോട് വിളിച്ചുപറയുന്നതെന്നോ ലവലേശം ഗൌനിക്കാതെ അനന്തവിഹായസ്സിലേയ്ക്ക് തലയുയര്ത്തിനില്ക്കുന്ന ഈ ധിക്കാരിയെ ആരാണാദരിച്ചുപോകാത്തത്?
ഈ രാഗോദാത്തയെ സൃഷ്ടിച്ച ഹൃദയവിശാലയതുടെ പര്യായമായ അജ്ഞാതാ (അജ്ഞാതേ), അങ്ങേയ്ക്ക് ഒരായിരം നന്ദി.
(ഈ മനോഹരിയെ കണ്ടുമുട്ടിയത് ഇവിടെയാണ്.)
Thursday, March 12, 2009
Subscribe to:
Post Comments (Atom)
7 comments:
ടെസ്റ്റ് ചെയ്യണം ടെസ്റ്റ് ചെയ്യണം എന്ന് പറയുന്നെ എന്തിനാ എന്നു മനസിലായി :)
ഓ കൊക്കെത്ര കൊളം കണ്ടതാ..!
ഹെ ഹേ...!
ഇതിനേക്കാളും ബല്ല്യ മാര്‍വെല്‍ ആണല്ലോ നമ്മടെ BSOD അഥവാ ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത്!
സ്ഥിരം കാണുന്ന സംഭവം എങ്ങനാ “അപൂര്‍വ്വസുന്ദരമായ” മാര്‍വല്‍ ആവുന്നത് ആറേ? ഹ ഹ.
ആഹ്...
അത്രേം കടന്നു ചിന്തിച്ചില്ല! (ഞാനീ സാധനം കാണാറില്ല ;-)
അണ്ഡാശയ മുഴ കിണ്ടിയും കിളച്ചും തോണ്ടിയെടുത്ത് നോക്കുന്ന സര്ജ്ജന് “പല്ലും മുടിയും കൊച്ചിന്റെ വെരലും” കണ്ട് അന്തിക്കുന്ന പോലെ ;)))
(ഓ, ടെറട്ടോമ, നിങ്ങട ബ്ലൂ സ്ക്രീന്‍ പോലാ - എല്ലാവരും പറേം,കൊറേ കണ്ടിട്ടൊണ്ടെന്ന്.എന്നാലും പുതിയോരെണ്ണം കാണുമ്പം പിന്നേം “തള്ളേ”ന്ന് വണ്ടറടിക്കും)
പുതിയതിന് മാത്രം അവസരം ഈ സയിസ് എടുക്കില്ല
Post a Comment