Friday, April 24, 2009

ഗ്ലാമറസ്

ടി. വി. യില്‍ ശോഭനയെപ്പറ്റി ഏതോ ഒരുവന്‍ പുകഴ്ത്തിപ്പാടുന്നു. അതിനിടയില്‍ ഒരു വാചകം:

“ഒന്നു രണ്ടു സിനിമകളില്‍ ഗ്ലാമറസായി അഭിനയിച്ചെങ്കിലും നാട്ടിന്‍ പുറത്തുള്ള അയലത്തെ പെണ്‍കൊടിയുടെ ഇമേജ് കൈവിടാന്‍ ശോഭന തയ്യാറായിരുന്നില്ല.”

ശോഭനയെ പൊതുവേ ഇഷ്ടമല്ലെങ്കിലും ശോഭന സുന്ദരിയായി തോന്നിയ രണ്ടു സിനിമകളില്‍ കൂടുതലുണ്ടല്ലോ എന്ന വിചാരം എന്നെ മഥിച്ചു.

ആണിന് ഒടുക്കത്തെ ഗ്ലാമര്‍ ആണെന്നു പറഞ്ഞാല്‍ അതില്‍ ഗൂഢാര്‍ത്ഥമൊന്നുമില്ല. എന്നാല്‍ ഗ്ലാമര്‍ എന്നവാക്കും സ്ത്രീയും (പ്രത്യേകിച്ച് ഒരു നടിയും) ആയി ചേര്‍ത്തു പറഞ്ഞാല്‍ അതിന് ഒരര്‍ത്ഥമേയുള്ളൂ. അവളുടെ കുറേയധികം തൊലി വസ്ത്രത്തിനിടയിലൂടെയോ വസ്ത്രമിടാത്തതിനാലോ പുറത്തു കാണുന്നു എന്നു മാത്രം.

ഇത്രയുമായപ്പോള്‍ എനിക്കൊരു ശങ്ക. ഇനി “ഗ്ലാമറസ് ആയി” എന്നു പറയുന്നതിന് “തുണിയൂരി” എന്നര്‍ത്ഥമുണ്ടാവുമോ?

പിന്നെ താമസിച്ചില്ല. നേരേ പോയി എന്‍‍കാര്‍ട്ട നോക്കി.
glamorous
1. artificially good-looking: dressed or made up to be good-looking, especially in a high-fashion manner
2. exciting and desirable: desirable, especially in an exiting, stylish, or opulent way
ഇനി opulent എന്താണെന്നു കൂടി അറിഞ്ഞാല്‍ സുഖമായുറങ്ങാം.
opulent
1. lavish: characterized by an obvious or lavish display of wealth or affluence
2. ample: in richly abundant supply
ഗോസിപ്പ് ലേഖകര്‍ വ്യഭിചരിച്ചു നശിപ്പിച്ച വാക്കായിപ്പോയല്ലോ ദൈവമേ, ഗ്ലാമറസ്!

5 comments:

അയല്‍ക്കാരന്‍ said...

കഴിഞ്ഞൊരു ദിവസം മനോരമേന്റെ ചാനലില്‍ അസിന്‍ ജോണി ലൂക്കോസിനൊട് പറയുന്നതു കേട്ടു, ഗ്ലാമറസ് എന്ന് വാക്കിന് സിനിമാലോകത്തെ അര്‍ത്ഥം സ്കിന്‍ ഷോ എന്നാണെന്ന്. ആ കൊച്ചിന് ഇതൊക്കെ ഡിക്ഷണറി നോക്കാതെതന്നെ അറിയാം.

Siju | സിജു said...

അല്ലെങ്കിലും എനിക്ക് പണ്ടേ ഗ്ലാമറിത്തിരി കുറവാ..

വാഴക്കോടന്‍ ‍// vazhakodan said...

Glamour!
sorry da I don't know!

ഉണ്ണി said...

വാഴക്കോടന്‍ നിരാശനാവരുത്. നമുക്ക് അറിയാത്ത എത്രയോ കാര്യങ്ങളുണ്ട് ലോകത്തില്‍. :)

സന്തോഷ്‌ കോറോത്ത് said...

ബുജി’യല്ലാത്തതു കൊണ്ട് എന്നെക്കണ്ടാല്‍ വലതുപക്ഷമാണെന്നു തോന്നുമോ?

Ahaaaa..appo valathupakshathu bujikalillenaano ? onnu kannu thurannu nokkiye ;)